ഞാൻ : ഇല്ല സൂ എനിക്ക് ഒരുപാട് പണി ഒണ്ട് പ്ലീസ്
സൂസി : നിനക്ക് ദേഷ്യാ എന്നോട് ഞാൻ കാരണം ആണ് നിന്റെ ലൈഫ് ഇങ്ങനെ ആയത് അതോണ്ടല്ലേ
ഞാൻ : അതെ എന്റെ ഏറ്റവും വലിയ ഇഷ്യു നീയാ അതെ അതെ… അതേ…. നീ ഈ കേറി കേറി വരുന്നത് കൊണ്ട് എനിക്ക് വല്ലാത്ത ബുദ്ധിമുട്ടാ പക്ഷെ ഞാൻ ചുമ്മാ ഇരിക്കുന്നത് നിനക്ക് നല്ലൊരു മനസ്സ് ഒള്ളത് കൊണ്ടാ ( അണ്ടി ആണ് )
സൂസി : കണ്ടോ നിനക്ക് കാര്യം അറിയാ അപ്പൊ എന്റെ കൂടെ വാ കണ്ണാ പ്ലീസ്…. ദേ നോക്ക് ചക്കരേ
ഞാൻ : സ്റ്റോപ്പ് ദിസ് സൂ ഞാൻ പറഞ്ഞു എന്നെ ഇതും പറഞ്ഞ് കാണാൻ വരല്ലേന്ന്…. നീ ഇനി
സൂസി : ഏയ് ഏയ് റീലാക്സ്സ് മാൻ ഞാൻ തമാശിച്ചതാ 😞😃
ഞാൻ : ആണോ ഹഹഹഹ…. അപ്പൊ ബായ് ബിൽ കൊടുത്തേക്ക്
ഞാൻ ഫ്ലാഷ് പോലെ എണീറ്റ് വെളിയിലേക്ക് നടന്നു….
അപ്പൊ തന്നെ ഫോൺ എടുത്ത് അർജുനെ വിളിച്ചു
അർജു : പറ മച്ചാ
ഞാൻ : ലിസൺ, ഇന്ന് എങ്ങോട്ട് പോയാലും വീഡിയോ…
അർജുൻ ഒന്ന് മൂളി….
ഞാൻ കോൾ കട്ടാക്കി പാർക്കിംഗ് പോയി കാർ എടുത്ത് വെളിയിലേക്ക് എറങ്ങി
പത്ത് മിനിറ്റ് കഴിഞ്ഞതും ഞാൻ ഗരാജിലേക്ക് പോയി….അപ്പൊ തന്നെ എനിക്ക് ചാത്തന്റെ അറിയിപ്പ് വന്നു അമ്മു ലക്ഷമണ രേഖ വിട്ട് വെളിയിൽ ആണെന്ന്….
ഞാൻ ഫോൺ എടുത്ത് സ്ഥലം നോക്കി…
അപ്പൊ തന്നെ സൂസിക്ക് ഫോൺ ചെയ്തു ആദ്യം കട്ടാക്കി രണ്ടാമത് എടുത്തു
സൂസി : ഹലോ
ഞാൻ : എവടെ വാ കറങ്ങാൻ പോവാ
സൂസി : ബിസി പിന്നെ വരാ… അവൾ ഫോൺ കട്ടാക്കി….
പറന്ന് കെട്ടി വണ്ടി എടുത്ത് കൊച്ചിയിലെ ആ വൃത്തികെട്ട ട്രാഫിക് വഴി കട്ടീത് കട്ടീത് പോയി…
. . . ഇതേസമയം പത്മിനിടെ വാശിക്ക് ഒരു ഡമ്മിയെ പോലെ അമ്മു പെരുമാറി… അവൾ പോവുന്ന എല്ലാ സ്ഥലത്തും കൂടെ പോവേം ചെയ്ത് ചുമ്മാ അങ്ങനെ അങ്ങനെ….എന്നാ എടക്ക് അവള് ചുറ്റും നോക്കാൻ മറന്നില്ല…
ഒരു മണിക്കൂർ കറങ്ങി നടന്ന് അവര് കൊഫി കുടിക്കാൻ പോയി….
അമ്മു : പപ്പാ നമ്മക്ക് വീട്ടിലേക്ക് പോവാ എനിക്ക് ഒന്നാമത് പീരിയഡ്സ്സ് ആയി… നിന്റെ ഫോൺ ശെരി ആയോ….
പത്മിനി : ഇല്ലെന്ന് കാര്യം കൊഴപ്പം ഒന്നും ഇല്ലെന്നാ അവര് പറഞ്ഞത് പക്ഷെ എപ്പഴും ഹീറ്റ് പോലെ പിന്നെ ഒരു വൃത്തികെട്ട ഗ്രെയിൻസ് വരല് ഫോൺ സംസാരിക്കുമ്പോ….
അമ്മു : എനിക്ക് ചെറിയ പെയിൻ ഒണ്ട് അതോണ്ടാ പറഞ്ഞെ…
പത്മിനി : അച്ചോ… ഈ ടൈമില് കെയറ് റസ്റ്റ് ഒക്കെ വേണം വാ… അല്ല നിനക്ക് റസ്റ്റ് ഒന്നും കിട്ടി കാണില്ലല്ലോ…😏
അമ്മു : അങ്ങനെ ഒന്നും ഇല്ല
ഓ പിന്നെ നിന്റെ മൊഖം കണ്ടാ അറിയാ നിനക്ക് ഒരു നശിച്ച ലൈഫ് ആയിരുന്നു ഇത്ര കാലം ന്ന്….
അമ്മു : 😣 😡
പത്മിനി : പാവം എന്റെ കുട്ടി ഒരു തെണ്ടിയെ കെട്ടി സ്പോയിൽ ആയി….
അമ്മു : നിർത്തിക്കെ ഒന്ന്…. 😡
പത്മിനി വല്ലാതെ ആയി
അമ്മു : അതേ ഈ അറിയാത്ത കാര്യം പറയല്ലേ എന്തോ ചെയ്‌തെന്ന് പറഞ്ഞാലും കണ്ണന് എന്നെ ജീവനാ… പിന്നെ നീ ഈ അറിയാത്ത കാര്യത്തിന് കേറി അഭിപ്രായം പറയല്ലേ ആദ്യം ശിവ വരുമ്പോ അവനോട് ചോദിക്ക് എന്തൊക്കെ ആണ് നടന്നത് എന്ന്…. അവൻ വൃത്തിക്ക് പറഞ്ഞ് തരും….പിന്നെ ഒരു കാര്യം കൂടെ എന്തൊക്കെ ആയാലും നാളെ ഞാൻ അങ്ങോ
പെട്ടെന്ന് അമ്മു സംസാരം നിർത്തി…
ചിരി വന്നെങ്കിലും അവൾ കടിച്ച് പിടിച്ച് നിന്നു…
പത്മിനി തിരിഞ്ഞ് നോക്കി അവൾക്ക് ദേഷ്യം കേറി വന്നു
പപ്സ്സ് കഴിച്ചോണ്ടിരുന്ന ഞാൻ അവരെ ഒന്ന് നോക്കി വീണ്ടും സോസ് ഒഴിച്ച് കഴിക്കാൻ തൊടങ്ങി….
അമ്മു : പപ്പാ ഞാൻ പോവാ….
പെട്ടെന്ന് വെയിറ്റർ ഒരു പാർസൽ അവർടെ ടേബിളിൽ കൊണ്ട് വച്ചു…
പത്മിനി : എന്താ ഇത്
അമ്മു : 😌
വെയിറ്റർ : ഇത് ഒരു ഓഡർ വന്നതാ ഫോണിൽ ഈ ടേബിളിൽ ഇരിക്കുന്ന green ഡ്രസ്സ് ഇട്ട കുട്ടിക്ക് കൊണ്ട് കൊടുക്കാൻ പറഞ്ഞിട്ട്….
ആയാള് വച്ചിട്ട് തിരിഞ്ഞ് നടന്നു….
ഞാൻ നോക്കിയത് അമ്മൂന്റെ മുഖം പിന്നെ അവൾ അത് എടുക്കോ ഇല്ലേ എന്നത് കൂടെ ആണ്…
ചെറിയ മാനക്കേട് പോലെ ഒണ്ട് അവക്ക്
ഞാൻ ഫോൺ എടുത്ത് ടെക്സ്റ്റ് അയച്ചു…. ഐ ലവ് യൂ എന്ന്….
അമ്മു അത് നോക്കി പിന്നെ എന്നെ ദേഷ്യത്തോടെ നോക്കി
