എന്തോ ആ തണുപ്പ് അവളെ വെളിയിലേക്ക് ആകർഷിച്ചു….
മെല്ലെ ഡോർ തൊറന്ന് കുട്ടൂനെ തിരിഞ്ഞ് നോക്കി അമ്മു കാല് മാത്രം വെളിയിലെക്ക് എടുത്ത് വച്ചു….
വേണോ പോണോ അമ്മു സ്വയം പറഞ്ഞു
” നീ ഇന്ദ്രന്റെ ഭാര്യ ആണ് അതിന്റെ പവർ നീ കാണിക്കണം ”
ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു….
പെട്ടെന്ന് പെറകിൽ ആരോ വന്ന് അമ്മൂനെ ചേർത്ത് പിടിച്ചു കഴുത്ത് ഉറുഞ്ചി എടുത്തു അതേ സമയം തണുത്ത കാറ്റ് വീശി അടിച്ചു…
അമ്മു തിരിഞ്ഞ് നോക്കി ആരും ഇല്ല തോന്നിയതാ
അമ്മുന് തന്റെ കള്ള കാമുകൻ വന്ന് ചുറ്റി പിടിച്ച പോലെ തോന്നി…
ആ ഫീലിൽ അമ്മു വെളിയിലേക്ക് പോയി….
കമ്പിയിൽ പിടിച്ച് കാഴ്ച കണ്ട് നിന്നു
റോഡിൽ വണ്ടികൾടെ മഞ്ഞ എടക്ക് വെള്ള വെളിച്ചം…
ദൂരെ കായലിന്റെ നെഴൽ…. തണുത്ത കാറ്റ് റോഡിലെ വണ്ടികൾ തൊട്ടടുത്ത ഫ്ലാറ്റുകളിലേ ലൈറ്റ്….
റോഡിൽ നായടെ കൊര കേട്ടാ അമ്മു ആ ഫീലിൽ നിന്ന് തിരിച്ച് വന്നത്
തല താഴ്ത്തി അമ്മു എത്തി നോക്കി പട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു
അമ്മു ചുറ്റും ഒന്ന് നോക്കി എന്നാ അവൾടെ നോട്ടം പോയി നിന്നത് തന്റെ ഫ്ലാറ്റിന്റെ കോംബൗണ്ടിന്റെ അടുത്തായി പാർക്ക് ചെയ്തിട്ടുള്ള കാറിലേക്കായിരുന്നു….
അമ്മു : ആന്റിടെ കാറാണല്ലോ അത്…. കളർ അതേ പോലെ ഒണ്ട്…. നമ്പർ നോക്കാൻ ശ്രമിച്ചു നടക്കുന്നില്ല….ചെലപ്പോ വേറെ ആവും
അമ്മു വീണ്ടും റോഡിലെക്ക് തന്നെ നോക്കി….
കൊറച്ച് കഴിഞ്ഞതും ഒരു ഡോർ അടയുന്ന ശബ്ദം ആ പാതിരാത്രിയിലെ നിശബ്ദതിയിൽ വെക്തമായി കേട്ടു…. ശബ്ദത്തിന്റെ ഭാഗത്തേക്ക് നോക്കിയ അമ്മു അത് കണ്ടു….
കണ്ണാ 😨അമ്മു അറിയാതെ പറഞ്ഞ് പോയി….
പെട്ടെന്ന് ഇന്ദ്രൻ തല പൊക്കി നോക്കിയതും അമ്മു മാറി
അമ്മു വീണ്ടും എത്തി നോക്കി…
അതേ അങ്ങോട്ടും ഇങ്ങോട്ടും കൈ വീശി നടക്കുന്ന അവനെ കണ്ട് അവൾടെ ഹൃദയം തകർന്ന് പോയി അമ്മു വാ പൊത്തി കരയാൻ തൊടങ്ങി….. അമ്മു ചൊമരിൽ ചാരി തറയിലേക്ക് വഴുക്കി ഇരുന്ന് പോയി…. . അമ്മു തേങ്ങി തേങ്ങി തറയിൽ ചുരുണ്ട് ഇരുന്ന് കരഞ്ഞു….
അവൾ ഗ്ലാസ്സിന്റെ എടയിൽ കൂടെ നോക്കി….
അമ്മു : എന്തിനാ ഇങ്ങനെ ഓക്കെ സ്നേഹിക്കുന്നെ…. പറ 😞🥹…
അമ്മു പെട്ടെന്ന് കണ്ണ് തൊടച്ച് എണീറ്റു…. . . .
ഇതൊന്നും അറിയാതെ ഞാൻ താഴെ ഇങ്ങനെ നടന്നു….
പെട്ടെന്ന് വണ്ടിക്കത്ത് ഫോൺ അടിക്കുന്ന സൗണ്ട് കേട്ടു….
ഞാൻ പോയി എടുത്ത് നോക്കി
അമ്മു… 😳
ഞാൻ : ഹലോ ആരാ
ഒറക്കച്ചടവ് പോലെ സംസാരിച്ചു
അമ്മു : മര്യാദക്ക് പൊക്കോ 😡
അമ്മു ക്രൂരമായി പറഞ്ഞു
ഞാൻ : എന്ത്
അമ്മു : മര്യാദക്ക് എന്റെ വീട്ടിന്റെ മുന്നിന്ന് പോവാൻ അല്ലെങ്കി ഞാൻ പോലീസിനെ വിളിക്കും….
ഒരു ദയയും ഇല്ലാതെ അമ്മു പറഞ്ഞു
ഞാൻ എല്ലാം നശിച്ച പോലെ മെല്ലെ തല പൊക്കി നോക്കി
അമ്മു മേലെ നിന്ന് എന്നെ നോക്കാ
അമ്മു : എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്…
ഞാൻ : ഞാ
അമ്മു : ഇവടേം സൊയ്രം തരില്ലേ
ഞാൻ : ഞാൻ
അമ്മു : ഇത്തിരി സ്വസ്ഥം ആയി ഇരിക്കാൻ വിട് ഇന്ദ്ര
അമ്മു കരയാൻ തൊടങ്ങി
ഞാൻ : സോറി സോറി ഇനി ചെയ്യില്ല….സോറി സോറി….
ഞാൻ ഫോൺ കട്ടാക്കി… കാറിലേക്ക് കേറി…. … കാലത്ത് ഫോൺ റിങ് ചെയ്യുന്ന കേട്ടാ ഞാൻ എണീറ്റത്…
അത് അപ്പൊ തന്നെ കട്ടായി…
കുളിച്ച് താഴോട്ട് പോവുമ്പോ ആരും ഇല്ല… അമ്മേം പപ്പേം നേരത്തെ എണീറ്റ് പോയി….
ഞാൻ എയർ പോഡ്സ് കണക്റ്റാക്കി….
ആദ്യം നന്ദനെ വിളിച്ചു….
നന്ദൻ : എന്താ മൈരേ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്നാ
ഞാൻ : ഇല്ല ഇന്നലെ പിടിച്ചു…
നന്ദൻ : എന്നിട്ട്
ഞാൻ : അത് വിട് വൈകീട്ട് സൂര്യടെ വീട്ടിലേക്ക് വാ ഒരു കാര്യം പറയാൻ ഒണ്ട്
നന്ദൻ : ഓക്കേ… അവന്മാര് പോയോ വിക്രമൻ ഒക്കെ
ഞാൻ : എറങ്ങി കാണും പതിനൊന്നായില്ലെ സേലം എത്തി കാണും….
നന്ദൻ : രാത്രിക്ക് രാത്രി വിട്ടാലോ
ഞാൻ : ഏയ് ഞാനില്ല നീ വൈകീട്ട് വാ എനിക്ക് പണി ഒണ്ട്….
നന്ദൻ : ശെരി…
വിളിച്ച് വരാൻ പറയാൻ ഉള്ളവരെ ഒക്കെ വിളിച്ച് പറഞ്ഞു… ശ്രീയെ വിളിച്ചു അനിയത്തിയോട് ഒന്ന് വരാൻ പറയോ എന്നും പറഞ്ഞ് ഫോൺ വച്ച് ബൂസ്റ്റ് ഒണ്ടാക്കി തിരിച്ചു വരുമ്പോ വീണ്ടും ഫോൺ റിങ് ആയി….
