അമ്മു : അയ്യോ അതിനെ കൊണ്ട്.. പാവാ പക്ഷെ സ്നേഹം കൊണ്ടാ….
കുട്ടു : ചേട്ടനെക്കാളും സ്നേഹം കൊള്ളാ
അമ്മു : എന്താ ടാ നിനക്ക് ഇത്ര സൈഡ് വലിവ് അവൻ എന്താ ഓഫർ ചെയ്തേ
ചേച്ചി നീ അങ്ങനെ പറയല്ലേ നിന്റെ സങ്കടം കണ്ടാ എനിക്ക് സഹിക്കൊ
അമ്മു : ഉവ്വ്
കുട്ടു : നീ ഇത് ആലോചിക്ക് ചേട്ടന്റെ സ്റ്റൈൽ കണ്ട് എത്ര പെണ്ണുങ്ങൾ ആണ് പെറകെ നടക്കുന്നെ എന്നിട്ട് ആ മണ്ടൻ എന്താ ചെയ്യുന്നേ നിന്നെ മതി പറഞ്ഞ് നടക്കുന്നത് കണ്ടോ….
അമ്മു അവന്റെ കൈക്ക് അടിച്ചു….
കുട്ടു : ഞാൻ ആണേ കളഞ്ഞിട്ട് നല്ല പെണ്ണിനെ കെട്ടിയേനെ
അമ്മു : പറ പോയിട്ട് ചേട്ടനോട് വേറെ കെട്ടാൻ
കുട്ടു : നടന്ന തന്നെ എടി അങ്ങേർക്ക് പ്രേമം അസ്ഥിക്ക് പിടിച്ച് പ്രാന്തായതാ അയാള് ഒരു മാനവും ഇല്ലാതെ കേറി വരും
അമ്മു : കുട്ടുവേ
കുട്ടു : ചേച്ചി നിനക്ക് ചേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റോ എടി അങ്ങേര് റോക്ക് സ്റ്റാർ ആണ് നോക്കിക്കോ മനസ്സ് മാറി വേറെ കെട്ടാൻ വല്ലതും പോയാ തീരും
മരിച്ചാലും അങ്ങനെ ഒന്ന് നടക്കില്ല അമ്മൂന്റെ ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു….
അവളൊന്ന് ചിരിച്ചു….
കുട്ടു : എടി നമ്മക്ക് പോവാ ഡീ
അമ്മു : എണീക്ക് ടാ നാറി മര്യാദക്ക് ബാക്കി അവടെ വച്ചിട്ട് പൊക്കോ….
അടുത്ത ദിവസം കാലത്ത് അമ്മു കുട്ടു രണ്ട് പേരും സൂര്യടെ വീട്ടിലേക്ക് പോയി
കുട്ടു : എവടെ ഡീ ആ വായി നോക്കി
അവൻ ശ്രീയോട് ചോദിച്ചു
ശ്രീ : നിന്റെ എളയ വായിനോക്കി അളിയൻ അവടെ ഫുൾ ഡേ ജിമ്മില് കെടന്ന് കുത്തി മറിഞ്ഞ് സീൻ ആയി അവനെ നോക്കാൻ പോയി…
അമ്മു : 😑
ശ്രീ : അവന്റെ ഭാര്യ വേറെ കെട്ടാൻ പോവാന്ന് പറഞ്ഞ് ഇന്നലെ രാത്രി വന്ന് ഒരേ കരച്ചിൽ ആയിരുന്നു അവൻ
അമ്മു : 🥹 🥺
ശ്രീ : എന്തിന് ഡീ അമ്മു എന്തിന് പറ
അമ്മു : ടാ കുട്ടു ഇത്തിരി വെള്ളം കൊണ്ട് വാ
കുട്ടു : എറങ്ങി പോടാന്ന് നേരെ പറഞ്ഞാ പോരെ
അമ്മു : എറങ്ങി പോടാ
കുട്ടു : 😞
എടി ആ പപ്പ ആണ് പറഞ്ഞത്.. അമ്മു ശ്രീടെ കൈ പിടിച്ച് പറഞ്ഞു….
ശ്രീ : അവക്ക് വല്ല മാനസിക പ്രശ്നം ഒണ്ടോ ഡീ
അമ്മു : അറിയില്ല ഡീ
ശ്രീ : എന്തിന് മോനെ പാവം ശാപം കിട്ടും
അമ്മുന്റ ചങ്ക് കത്തി
അമ്മു : നിനക്ക് ഞാൻ ഇപ്പൊ ചെയ്യുന്നത് കാണുമ്പോ എന്നോട് ദേഷ്യം തോന്നും പക്ഷെ കാര്യം ഇല്ല… എനിക്ക് എന്റെ ശെരി ആണ് ഒള്ളത്…
ശ്രീ : എന്ത് ഉദ്ദേശം
അമ്മു : അത്
ശ്രീ : പറ അമ്മു
അമ്മു : പറയാ ആരോടും പറയരുത്
ശ്രീ : ഇല്ല
അമ്മു : എനിക്ക് രണ്ട് കാര്യം ഒണ്ട്
ശ്രീ : എന്താ അത് 🙄
അമ്മു : ഒന്ന് ആരെ എങ്കിലും പേടി വേണം അവന് അത് വരുത്തി എടുക്കണം അതിനാ ഞാൻ കഷ്ട്ടപ്പെട്ട് ഈ മാറി നിക്കുന്നെ ഇനി തോന്യവാസം കാണിക്കാൻ നിന്നാ എന്നെ നഷ്ട്ടമാവും എന്ന് അവന് ബോധം വേണം… നിനക്ക് അറിയാലോ അന്ന് കോളേജിൽ എന്താ നടന്നെ എന്ന്
ശ്രീ തല ആട്ടി…
അമ്മു : ആ ഹരിയെ തൂക്കി കൊണ്ട് പോവുമ്പോ ചോര അങ്ങനെ ഒഴുകായിരുന്നു ഇവൻ ഇങ്ങനെ ഓരോന്ന് ചെയ്താ
ശ്രീ : അപ്പൊ അത്
അമ്മു :അതൊക്കെ പോട്ടെ….
ശ്രീ : അപ്പൊ നീ ഓർത്ത് നോക്കിയേ ടാ അവരായിട്ട് ഓരോന്നിനും ഇങ്ങോട്ട് വരുന്നതല്ലേ അല്ലാതെ നമ്മൾ അങ്ങോട്ട് പോയതാണോ…
അമ്മു : എല്ലാം ശെരി അന്നേ ഡീ നീ പറ എനിക്ക് അവൻ ഇല്ലാത്ത ഒരു ലൈഫ് ഒണ്ടോ
ശ്രീ : 🙄 ഇല്ല
അമ്മു : അവനും അതെ തന്നെ…. 😌 ഇപ്പൊ ഈ പ്രഹസനം ഒക്കെ കാണിക്കുന്നത് ഏത് ഈ ജിമ്മില് ഒക്കെ പോയി ഈ ലിഫ്റ്റ് അടിക്കുന്നത് ഒക്കെ സഹതാപം കാട്ടി എന്നെ ഇപ്പോ എങ്ങനെ എങ്കിലും തിരിച്ച് എത്തിക്കണം എനിക്കറിയാ
ശ്രീ : ഓ വള്ളി പുള്ളി എല്ലാം അറിയാ
അമ്മു : പിന്നെ കൊല്ലം ഒന്നായി കൂടെ കൂടീട്ട്
ശ്രീ : നീ എന്താ ചെയ്യാൻ പോണേ
അമ്മു : എടി ഇന്നലെ പപ്പടെ കൂടെ ഡ്രസ്സ് മേടിക്കാൻ പോയി അപ്പൊ കള്ളനെ പോലെ ഒളിഞ്ഞ് നിക്കുന്നു എവടെ ഒരു നൂറ് മീറ്റർ ബാക്കില് പിന്നെ വൈകുന്നേരം വരെ ഒരു നാലഞ്ച് വട്ടം പിന്നാലെ കണ്ടു….
ശ്രീ അതിന് ചെറുതായി ചിരിച്ചു
അമ്മു : എത്ര കാലം ഡീ അനുഭവിക്കും ഇങ്ങനെ ഒക്കെ
ശ്രീ : ഞാൻ ഒരു കാര്യം പറയട്ടെ
