ഞാൻ ഒന്ന് ശ്വാസം വിട്ടു….
അങ്ങനെ ആണേ ഞാൻ നിന്നെ ആണോ കെട്ടണ്ടത്… സൂ എന്താ ഇത്… 😊
അവളൊന്ന് തരിച്ച് പോയി
ഞാൻ : ഞാൻ എന്താ ഉദേശിച്ചത് എന്ന് നിനക്ക് തന്നെ അറിയാ… നീ പറഞ്ഞില്ലേ എന്നോട് നിനക്ക് ദേഷ്യം ഒണ്ടോ എന്ന് ഒണ്ട്… അന്ന് ആ നശിച്ച ബാറ്റ്മിണ്ടൻ കോർട്ടിൽ വച്ച് നീ ക്രിസ്റ്റിയോട് പറഞ്ഞ ആ ചെറ്റത്തരം അന്ന് ഞാൻ നിന്നെ വെട്ടി കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യം….
സൂസി : ഇന്ദ്ര അത്
ഞാൻ : ന്യായം പറയാൻ നിക്കണ്ട സൂസ് നീ ഞാൻ പല്ല് കടിച്ച് ചിരിച്ചു….അതൊക്കെ പോയി.. അതോണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി…. ഈ ലോകത്ത് എന്തൊക്കെ നീ എന്റെ ആണ് എന്റെ സ്വീറ്റി ഡാർലിങ് കോപ്പേ എന്നൊക്കെ പറഞ്ഞാലും ഒരു കോൺട്രവേഴ്‌സിടെ ആയിസ്സെ ഒള്ളൂ അത് കിച്ചപ്പൻ ആയാലും ശെരി അമ്മു ആയാലും ശെരി…. 😏ദേ അവൻ വന്നു ഞാൻ പോവാ….പിന്നെ ഒരു കാര്യം കൂടെ ഒരു പാവത്തിന്റെ ഫീലിങ്സ്സ് വച്ചാ നീ കളിച്ചത് കർത്താവിന്റെ അടുത്ത് പോയി കരഞ്ഞ് പ്രാർത്ഥിക്ക്…. ഒന്നും ഇല്ലെങ്കിലും അവള് നിന്റെ കസിൻ അല്ലെ ഡീ…ഒരു കാര്യം കൂടെ അന്നത്തെ പോലെ ഒരു കിഡ്നാപ്പ് ഇനി ഒണ്ടാവരുത് അങ്ങനെ സംഭവിച്ചാ ഈ ചിരിക്കുന്ന എന്നെ അല്ലാതെ വേറെ ഒരു ഒരു… പറയാൻ ഒള്ള എല്ലാരോടും പറഞ്ഞോ…. Clear… ഹാ
അവളൊന്ന് തല ആട്ടി….
> 20:24
കുട്ടു അമ്മു പറഞ്ഞ സാധനം ഒക്കെ എടുത്ത് കൊണ്ട് ഫ്ലാറ്റിലേക്ക് കേറി പോയി…
അമ്മു : എല്ലാം ഒണ്ടോ
കുട്ടു : ആ പിന്നെ അഞ്ഞൂറ് ഞാൻ എടുത്തേ
അമ്മു ഒന്ന് മൂളി
കുട്ടു : ഇന്നാ കഴിക്കാൻ
അമ്മു : ഉം….
കുട്ടു : ഡീ നിന്റെ ഈ പട്ടി ഷോ ഒക്കെ നിർത്തിക്കോ അതാ നിനക്ക് നല്ലത് ചുമ്മാ കെടന്ന് കരയണ്ടി വരും
അമ്മു : മേലാ ആവശ്യം ഇല്ലാത്ത കാര്യത്തില് കേറി അഭിപ്രായം പറഞ്ഞാ നിന്റെ പല്ലടിച്ച് ഞാൻ താഴെ ഇടും…. നിക്കുന്നോ പോണോ
കുട്ടു : ഞാൻ പോവാ… ഞാൻ പറഞ്ഞെന്നെ ഒള്ളൂ….പിന്നെ കൂടുതൽ ഷോ ഇട്ടാ അറിയാലോ ചേട്ടനെ നിന്റെ ഊപ്പാട് വരും….
അമ്മു : എത്ര രൂപ തന്നു ചോട്ടൻ…. 😏
കുട്ടു : പോടീ ചേട്ടൻ ഇവടെ ഇല്ല….കാലത്ത് ഞാൻ എണീക്കും മുന്നേ പോയതാ…എടി സോനാരെ ഇവളെ ഒന്ന് ഉപദേശിക്ക്….
അമ്മു : എറങ്ങടാ എറങ്ങി പോവാൻ..
അമ്മു അവനെ വെളിയിലേക്ക് ഉന്തി….
അവൾടെ കണ്ണ് നെറഞ്ഞ് തുളുമ്പി….
അമ്മു കുട്ടൂനെ പിടിച്ച് വെളിയിൽ ആക്കി ഡോർ ലോക്ക് ചെയ്തു….
അമ്മു കരഞ്ഞോണ്ട് റൂമിലേക്ക് ഓടി….
ജീവിതത്തിൽ ഇത്ര അധികം സ്നേഹിച്ച ഇന്ദ്രൻ അവളെ ഒരു പൊട്ടി ആക്കിയത് അമ്മൂന് താങ്ങാൻ പറ്റുന്നതിന്റെ അപ്പറം ആയിരുന്നു….
അമ്മു തേങ്ങി തേങ്ങി കരഞ്ഞോണ്ട് റൂമിൽ തലേണ കെട്ടിപ്പിടിച്ച് കെടന്നു
സോനേം ജാനുവും കൂടെ അങ്ങോട്ട് പോയി…
സോന : മോനെ വിട്ടേക്ക് ടാ അയ്യേ നീ എന്തോന്ന് ഇത് ചെ…
അമ്മു തലേണ വിട്ട് സോനടെ തൊടയിൽ തല അമർത്തി
അമ്മു : എനിക്ക് സഹിക്കാൻ പറ്റുന്നില്ല സോനു…. അവൻ എന്നോട് ഇങ്ങനെ ചെയ്യുംന്ന് ഞാൻ വിചാരിച്ചില്ല… ഞാൻ എത്ര സ്നേഹിച്ചതാ അവനെ.. എന്നി എന്നിട്ട് എന്നിട്ട് അവൻ ചെയ്തത് കണ്ടോ നീ സോനു…
അമ്മു അലമൊറ ഇട്ട് കരഞ്ഞ് തളർന്നു….
കോളിങ് ബെൽ കേട്ട് ജാനു എണീറ്റ് പോയി….
നന്ദനും അച്ചുവും ആണ് വന്നത്
എന്താ ഇവടെ ഉള്ളിലേക്ക് വന്ന നന്ദൻ ചോദിച്ചു
കരയാ സോന പറഞ്ഞു
നന്ദൻ : അമ്മു ഇത് കേക്ക് ഇന്ദ്രൻ
അമ്മു : വേണ്ട നന്ദ എനിക്ക് കേക്കണ്ട എനിക്ക് കാണണ്ട അവനെ പോവാൻ പറ
അച്ചു : അവൻ വന്നിട്ടില്ല
അമ്മു : പോട്ടെ എങ്ങോട്ടാ വച്ചാ പോട്ടെ ഇന്നലെ സൂസി പറഞ്ഞതിന് പകരം വീട്ടാൻ പ്ലാൻ ഇടാവും എനിക്ക് കാണണ്ട പ്ലീസ് അവന്റെ കാര്യം പറഞ്ഞോണ്ട് ആരും വരല്ലേ….
നന്ദൻ : ടാ നീ വാ നമ്മക്ക് പോവാ പറഞ്ഞാ കേക്കില്ല… ദേ അമ്മു ഒറ്റ കാര്യം അവനെ അറിയാലോ ടൈം പോവും തോറും അവന്റെ ദേഷ്യം കൂടും നോക്കിക്കോ
അമ്മു മിഡിൽ ഫിങ്കർ കാണിച്ചു….
അമ്മു : ഇതാ എനിക്ക് പോയി പറ കൂട്ട്കാരനോട്… 😡ബന്ധം പറഞ്ഞ് വരല്ലേ എന്ന് പറ…
അമ്മു കണ്ണ് തൊടച്ച് പറഞ്ഞു….
ഇനി കരയില്ല ഒരു മൈരന് വേണ്ടിയും കരയില്ല…. 😡
