വധു is a ദേവത – 26 1

എന്താ 🙄…

ശ്രീ : അവൻ ഇത്ര ഒക്കെ ചെയ്യുന്നത് അവന് വേണ്ടി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ ഡീ

അമ്മു : ആയിക്കോട്ടെ ഒക്കെ ശെരിയാ നീ പറഞ്ഞത് എല്ലാം ശെരി അന്നേ മോനെ നീ ഇത് കേക്ക്… ഇങ്ങനെ ഓരോന്നും കണ്ട് പ്രതികരിക്കാൻ നിന്നാ ലൈഫ് സ്പോയിൽ ആവത്തല്ലേ ഒള്ളൂ… എനിക്ക് ഇതൊക്കെ പേടിയാ

ശ്രീ : ഞാൻ ഒറ്റ കാര്യം ചോദിക്കട്ടെ

അമ്മു : ഉം

ശ്രീ : അവൻ ചെയ്തത് തെറ്റാന്ന് നിനക്ക് തോന്നുന്നുണ്ടോ

അമ്മു : ഇല്ലെന്ന് എനിക്ക് അന്നും അങ്ങനെ തോന്നിയില്ല എന്റെ ഒറ്റ സങ്കടം അവൻ ഇത്ര വലിയ തെണ്ടിത്തരം ചെയ്തിട്ട് സ്റ്റേഷൻ പോയി എല്ലാരും അറിഞ്ഞാ എന്തിനാവും ഡീ ഇവൻ ഉള്ളില് പോവണ്ടി വരില്ലേ

ശ്രീ : ഒന്നും ആയില്ലല്ലോ… ഒരു കണക്കിന് വിഷ്ണു അത് അർഹിക്കുന്നുണ്ട് ഡീ സ്വന്തം കാര്യത്തിന് വേണ്ടി അവൻ അവർടെ കൂടെ കൂടി എത്ര പേരെ ആണ് പണ്ണിയത്

അമ്മു : നീ എന്ത് ഡീ ഇങ്ങനെ ആയത്

ശ്രീ : ഓ ഇത്കൾടെ കൂടിയാ പിന്നെ പറയണ്ട കാര്യം ഒണ്ടോ….

അമ്മു : 🤣

ശ്രീ : എന്നാലും അവൻ കൊടുത്തത് ഞാൻ ഇന്നലെ രാത്രി ആലോചിച്ചേ ഇതൊക്കെ

അമ്മു : ഉം

ശ്രീ : ഒറ്റ പ്ലാൻ അതെ പോലെ സൂസി – ഞാൻ, വിഷ്ണു – ഇന്ദ്രു, ഹരി പിന്നെ പൊതു സ്വത്ത് 🤣

അമ്മു പൊട്ടി ചിരിച്ചു….

ശ്രീ : മിടുക്കനാ അവൻ… ഒന്നുണ്ട് മോളെ നിന്നക്ക് പൊള്ളിയ അവൻ പ്രാന്തനാവും അച്ചു പറഞ്ഞത് അങ്ങനെ ആണ്

അമ്മു : 😨എന്ത്

ശ്രീ : എടി ആ ഹരിയെ നരകം എന്താ കാണിച്ചാ അവൻ വിട്ടത് അറിയോ…. രാത്രി മുഴുവൻ നിന്റെ പേരും പറഞ്ഞ് അവനെ ആനേ തല്ലുന്ന പോലെ ഒള്ള അടി ആയിരുന്നു…. പുന്നാര മോൻ വേണം അവന് അത് 😡

അമ്മു : എന്റെ സോനുനെ അവൻ 😡

ശ്രീ : അവള് അതോടെ ഒതുങ്ങിയതാ അല്ലെ ഡീ

അമ്മു : ഉം 😞

.. . . ഉച്ചക്ക് സൂര്യ വീട്ടിലേക്ക് തിരിച്ച് വന്നു

ശ്രീ : എന്തായി കൊച്ചു

സൂര്യ : ഓ എന്താവാൻ അവൻ തന്തക്ക് വിളിച്ചു ഞാൻ തിരിച്ച് വന്നു അത്ര തന്നെ

അമ്മു വെളിയിലേക്ക് വന്നു

സൂര്യ : ഓ ഇവടെ ഒണ്ടോ

അമ്മു : എന്തെ പോണോ

സൂര്യ : വേണ്ട ഇരുന്നോ… ദേ അവന് പ്രാന്ത് പിടിച്ച് തൊടങ്ങി

അമ്മു : പട്ടി ഷോ…. 😏

സൂര്യ : നിനക്ക്. അങ്ങനെ തോന്നു… ആ സൂസി പിന്നാലെ കൂടിട്ടുണ്ട്….

അമ്മു : അയ്ന്

കുട്ടു : അളിയാ

എല്ലാരും ഞെട്ടി അവനെ നോക്കി

സൂര്യ : 😨

കുട്ടു : എന്താ

സൂര്യ :എന്താ പറഞ്ഞെ🥹

കുട്ടു : അളിയാന്ന്…. 😊

സൂര്യ : എന്റെ മോൻ അച്ഛാ വിളിക്കുന്നത് കേക്കാൻ എനിക്ക് ഇത്ര ആഗ്രഹം ഒണ്ടായിട്ടില്ല….

ശ്രീ : 🤣

സൂര്യ : കിഡ്നി

കുട്ടു : അല്ല

സൂര്യ : പിന്നെ ലീവറാ

ശ്രീ : അയ്യ് എന്ത് പൊന്നൂ പറയണേ നിനക്ക് അതുണ്ടോ പൊട്ടാ ഇത് ഹൃദയം ആവാനാ ചാൻസ്

സൂര്യ : 😂

ശ്രീ : എന്താടാ

കുട്ടു : അതെ എനിക്ക് ഒരു ഹെല്പ് വേണം

ശ്രീ : പറ

കുട്ടു : എനിക്ക് ഒരാളെ ഇഷ്ട്ടാ

ശ്രീ : അതിന്

കുട്ടു : ഇ

സൂര്യ : ഇവനും പ്രേമോ

അണ്ട് 🙂 🤣 അണ്ടി വേണോ കപ്പലണ്ടി അളിയാ കുട്ടു ഉരുളാൻ നോക്കി

സൂര്യ : മനസ്സിലായി കൂടുതൽ അണ്ടി തീറ്റിക്കണ്ട പറ

കുട്ടു : അത്

അമ്മു : കാര്യം പറ കുട്ടു

സൂര്യ : കാര്യം ഒന്നൂല്ലാ ഉണ്ടേ അവളെ പെണ്ണ് കാണാൻ ഇന്ന് ആള് വരാ അതാ

അമ്മു : 😨

കുട്ടു : സൂര്യ പ്ലീസ് ചേട്ടാ ഹെല്പ് ചെയ്യ് എനിക്ക് അത്രക്ക് ഇഷ്ട്ടാ അവളെ…. നി അല്ല ചേട്ടന് എങ്ങനെ

സൂര്യ : ഇന്ദ്രൻ ജിമ്മില് വച്ച് ശിവക്ക് വിളിച്ചപ്പോ അവൻ പറയുന്ന കേട്ടു….

കുട്ടു : നിങ്ങള് ആരെങ്കിലും എന്തെങ്കിലും ചെയ്യ് ചേട്ടന്റെ ഫോൺ ആണെ ഓഫ് ആണ്….

സൂര്യ : അതൊക്കെ ചെയ്യാ നീ ആദ്യം ഇത് ചെയ്യ്

കുട്ടു : എന്ത് ചെയ്യാൻ പറ അവടെ പോയി അലമ്പ് കാണിക്കട്ടെ…

അമ്മു : ടാ ടാ അവര് നമ്മടെ ബന്ധുക്കൾ ആണ് പോരാത്തതിന് ശിവ നിന്നെ കുനിച്ച് നിർത്തി അലക്കും

കുട്ടു : നീ പോടീ ചേട്ടൻ ഇന്നാള് പറഞ്ഞെന്നാ പറഞ്ഞെ എന്നോട്…

അമ്മു : ബെസ്റ്റ് 🙄

കുട്ടു : സൂര്യ ചേട്ടാ പ്ലീസ് എന്തെങ്കിലും ഒന്ന് ചെയ്യ് ചേട്ടാ

ശ്രീ : പൊന്നൂ എന്തെങ്കിലും ചെയ്ത് കൊടുക്ക് ടാ ചിരിച്ച് നിക്കാതെ

സൂര്യ ചുമ്മാ നിന്ന് ചിരിച്ചോണ്ട് മാത്രം നിന്നു…