വധു is a ദേവത – 26 1

കാലത്ത് വീട്ടില് വന്ന് അവര് അമ്മയോടും പപ്പയോടും യാത്ര പറഞ്ഞു….

ഞാൻ ആണ് എയർപോർട്ട് വരെ ആക്കുന്നത്…. വീട്ടീന്ന് കാർ എടുത്ത് ഞങ്ങളെ നേരെ സൂര്യടെ വീട്ടില് പോയി….

അവടെ എല്ലാരും ഒണ്ട്…

അമ്മു ഉൾപ്പടെ എല്ലാരും ഞാൻ കണ്ട ഭാവം നടിക്കാതെ അങ്ങോട്ട് കേറി…

കൊറച്ച് നെരം അവടെ ഇരുന്ന് എറങ്ങാൻ നെരം ശിവയും അനിയത്തി പവിയും അങ്ങോട്ട് വന്നു….

ശിവ : മൈരേ എന്നാ വരുന്നേ

അച്ചു : പത്ത് ദിവസം 😊

ശിവ : വരുമ്പോ ഈ ഈന്ത പഴം ഒണ്ടാക്കാതെ തിക്ക്ന്ന് എന്തെങ്കിലും കൊണ്ട്വന്നോ…

അച്ചു : പിന്നല്ല….

ഹേഇന്ദ്രു 😊….പവി എന്റെ തോളിൽ വന്ന് തല്ലി…

ഞാൻ : ആ ഇതാര് ലിറ്റിൽ ലിസാർഡോ….🤣

അമ്മു ഒരു അറച്ച നോട്ടം നോക്കി….

പവി : ദേ 😡

ഞാൻ : അയ്യോ സോറി മാൻ….

ഞാൻ അവൾടെ തോളിൽ കൈ ഇട്ട് നടന്നു

പവി : അതെ ആ പണി നടന്നോ

ഞാൻ : വർക്ക് നടന്നു താങ്ക്സ്….

പവി : ചെലവ് താ അപ്പൊ

ഞാൻ : എടി നിനക്ക് ഞാൻ നിന്റെ കാമുകൻ ആയിട്ടുള്ള കല്യാണം റെഡി ആക്കി തന്നില്ലേ പിന്നെന്ത്

പവി : എനിക്ക് അതിനെ ഇഷ്ട്ടം ഒന്നും അല്ല

ഞാൻ : ശെരി എന്നാ ഞാൻ നിക്കിക്ക് കെട്ടിച്ച് കൊടുക്കാ

പവി : അയ്യോ വേണ്ട

ഞാൻ : അങ്ങനെ വാ….

പവി : 🤣 താങ്ക്സ് bro

അച്ചു : ടാ ടൈം ആയി…

ഞാൻ : വാ വാ

ശിവ : എന്താ ടാ രഹസ്യം

ഞാൻ : ഇവള് എന്നെ കെട്ടണം പറഞ്ഞ് കരഞ്ഞത് ഓർമ ഒണ്ടോ ഇപ്പൊ കുട്ടുനെ കെട്ടാൻ പോണത്തിന്റെ സങ്കടം പറഞ്ഞത് ഞാൻ

ശിവ : കുട്ടു നോക്കി ഇരുന്നോ ഗവണ്മെന്റ് ജോലി ഇല്ലെങ്കി ഷാറുഖ് ഖാൻ ആണേലും ഞാൻ കെട്ടിച്ച് കൊടുക്കില്ല🤣🤣🤣

ഞാൻ : പവിക്കുട്ടാ

എന്തോ അവളെന്റെ കൈയ്യില് തൂങ്ങി നിന്നു….

ഞാൻ : നന്ദ നിന്റെ വണ്ടി ഇവർക്ക് കൊടുക്ക് ഇന്ന് പവിക്ക് ഇന്ദ്രുന്റെ ട്രീറ്റ്

പവി : ശെരിക്കും

ഞാൻ : യെസ് നിങ്ങള് നേരെ എറണാകുളം പൊക്കോ… നിങ്ങളെ തേടി സാധനം വരും….

ശിവ : ഞാൻ ഇവക്ക് ഒരു ഔട്ടിങ് കൊടുക്കാം എന്ന് പറഞ്ഞ് ഇരുന്നതാ….

നന്ദൻ : മൈരേ എണ്ണ അടിക്ക്

ഞാൻ : അത് ഞാൻ ഏറ്റു

ശിവ : എന്താ മൈരേ ഒരു ചെലവ് തരൽ ഒക്കെ

ഞാൻ : അത് ഞാനും പവിയും തമ്മിലുള്ള കാര്യം ആണ്….അല്ലെ മോളെ

പവി. തല ആട്ടി….

അച്ചു : അപ്പോ ബോയ്സ് and ഗ്രിൽസ്സ് വന്നിട്ട് കാണാ…

ജാനു : ഐ മിസ് യൂ ഓൾ…. . . . എയർപോർട്ടിൽ എത്തി ഞാൻ അവരോട് സംസാരിച്ചോണ്ട് നിന്നു…

അച്ചു : മച്ചാ ഒന്നും സീൻ ഇല്ല എല്ലാം ശെരി ആവും ഞങ്ങള് വരുമ്പോ ഇവടെ എല്ലാം സ്മൂത്ത് ആവണം അന്നത്തെ പോലെ ഒരു പൊളപ്പൻ ട്രിപ്പ് ഇപ്രാവശ്യം കശ്മീർ ആവട്ടെ എന്താ

ഞാൻ : നീ പോയിട്ട് വാ കുട്ടാ അടിച്ച് പൊളിക്ക്

ഞാൻ അവനെ കെട്ടിപ്പിടിച്ചു…

ജാനു : ചക്കരെ ഐ മിസ്സ്‌ യൂ

ഞാൻ : ഐ മിസ്സ്‌ യൂ ട്ടൂ പിന്നെ വീട്ടുകാരോട് പ്രേത്യേകം പറയണം ഇവടെ നിന്നെ കാത്ത് ഒരു കൂട്ടം ഫ്രണ്ട്സ് ഒണ്ട് കല്യാണം കഴിഞ്ഞാലും അങ്ങോട്ട് വരൂല്ലാന്ന്

ജാനു സെന്റി ആയി 🥹

ജാനു എന്നെ വന്ന് കെട്ടിപ്പിടിച്ചു….

ജാനു : you are the best friend… I will miss you…

അവളെന്നെ ചേർത്ത് പിടിച്ച് തേങ്ങി കരഞ്ഞു…

പെട്ടെന്ന് അച്ചു ബനിയന്റെ കോളർ പൊക്കി കണ്ണ് തൊടച്ചു…

ജാനു എന്നെ വിട്ട് മാറി കണ്ണൊക്കെ തൊടച്ചു…

ജാനു : idiot.. You ruined my make-up…. 🥹

അച്ചു : മച്ചാ പെട്ടെന്ന് വരാ…. വരുന്ന വരെ അടങ്ങി ഒതുങ്ങി ഇരിക്കണം കേട്ടല്ലോ….

ഞാൻ : happy journey guy’s 😊

ജാനു ബാഗ് എടുത്ത് ഉള്ളിലേക്ക് കേറി….

അച്ചു ഒരു വട്ടം കൂടെ എന്നെ ഹഗ്ഗ് ചെയ്ത് കേറി പോയി…. . . . അവടെ നിന്ന് നേരെ എന്റെ കാർ പോയത് ലുലു മോളിലേ ഫുഡ് കോർട്ടിലേക്കാ…

അവടെ എന്നെ കാത്ത് അവൾ ഒണ്ടായിരുന്നു എന്നെ വെപ്പ് പഠിപ്പിച്ച മാസ്റ്റർടെ മോൾ… 🙄.. ആനി

ഞാൻ : എന്താ കാര്യം

ആനി : ഞാൻ പറഞ്ഞു ഇന്ദ്രൻ കമ്പനി ആയെന്ന്

ഞാൻ : ഉം….

ആനി : അവൻ അതിന്റെ പേരിൽ ആയിരുന്നു ആഘോഷം മുഴുവൻ 😏 (ആഘോഷം എന്തായിരുന്നു എന്ന് അവൾടെ കഴുത്തിലെ മാർക്ക് കണ്ടാ അറിയാ…..)

ഞാൻ : ഫൈൻ ഡൗട്ട് വല്ലതും

ആനി : ഇല്ല

ഞാൻ : ഗുഡ് ഇങ്ങനെ തന്നെ പോട്ടെ പിന്നെ പറഞ്ഞ ഒന്നും മറക്കണ്ട and താങ്ക്സ്