വധു is a ദേവത – 26 1

അമ്മു : ആന്റി എന്താ ഇത്

അമ്മ : ഇല്ല ആ കുട്ടി പറഞ്ഞത് ശെരി ആണ് നിനക്ക് ഒരു വെല ഇല്ലേ മോൾക്ക് സൗകര്യം ഒണ്ടെങ്കി മാത്രം വന്നാ മതി… ആന്റി പോട്ടെ

അമ്മ അവൾക്ക് ഒരു ഉമ്മ കൊടുത്തിട്ട്…. അമ്മൂന്റെ കവിളിൽ തട്ടീട്ട് പോയി…

അമ്മു തിരിച്ച് ദേഷ്യത്തോടെ പത്മിനിയെ നോക്കി…

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : എടി നിന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞെ അവരാരാ അറിയോ അങ്കിൾ ഇത് അറിഞ്ഞാ എന്താവും അറിയോ പോട്ടെ ഇന്ദ്രൻ അറിഞ്ഞാ ഈ ഭൂമി രണ്ടാക്കും അവൻ, അവരെന്റെ അമ്മ തന്നെ ആണ് നിനക്ക് വായി തോന്നിയത് പറയാൻ ഒള്ള ആളല്ല… ദേ കുട്ടി എല്ലാത്തിനും ഒരു ലിമിറ്റ് ഒണ്ട് ഇങ്ങനെ ആണേ നീ എന്നെ കാണാൻ വരണ്ട… 😡

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : ഒന്ന് തന്നാ ഒണ്ടല്ലോ

പത്മിനി : നീ നോക്കിക്കോ ഇന്ദ്രൻ വരും നിന്റെ കാല് പിടിക്കും….നോക്കിക്കോ

അമ്മു : ഉണ്ട ആണ് സ്നേഹം ആണ് ജീവൻ ആണ് എന്നൊക്കെ ഒള്ളതാ ദേഷ്യം വന്നാ തിരിഞ്ഞ് നോക്കില്ല ഏഴ് കൊല്ലം ആണ് ഏഴ് കൊല്ലം… അമ്മൂന്റെ കണ്ണ് നെറഞ്ഞു….

പത്മിനി : ആയിക്കോട്ടെ നീ എന്റെ കൂടെ നിന്നാ നമ്മക്ക് ഒരു കളി കളിക്കാ…..

അമ്മു : ഒന്നും വേണ്ട എനിക്ക് സമാദാനം തന്നാ മതി….

പത്മിനി : നീ കണ്ടോ അവന് ഇത്തിരി അഹങ്കാരം കൂടുതലാ നമ്മക്ക് ശെരി ആക്കാ…. 🤣

അവര് ഡാംസാരിച്ചോണ്ട് നിക്കുമ്പോ ഡോറിൽ തട്ടുന്ന ഒച്ച കേട്ടു

അത് കേട്ടപ്പോ തന്നെ അമ്മൂന്റെ മുഖം വെളറി

പത്മിനി : 😌

അമ്മു പോയി ഡോർ തൊറന്നു…..

അമ്മു : 😨

അമ്മ ഇങ്ങോട്ട് വന്നോ… അവളെ അടി മുടി ഒന്ന് നോക്കി ഞാൻ ചോദിച്ചു….

അമ്മു : പോ 👀

അമ്മ ഇങ്ങോട്ട് വന്നോ ഇല്ലയോ എന്നത് മാത്രം ആണ് ചോദ്യം നിന്റെ മടിയില് കേറി കെടക്കാൻ അല്ല ഞാൻ വന്നത്…. പറ… ഞാൻ അവളെ നോക്കി ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു…

അമ്മു : വന്നു 🥺 ഇന്ദ്രൻ പോ

ഞാൻ : നീ എന്താ അമ്മോട് പറഞ്ഞത്

അമ്മു : എന്ത് പറയാൻ വരുന്നില്ല പറഞ്ഞു

ഞാൻ : കള്ളം പറയല്ലേ അമ്മു നീ

അമ്മു : അതെ ഇത് നിന്റെ വീടല്ല വായില് തോന്നിയത് വിളിച്ച് പറയാൻ നിക്കല്ലേ ചുറ്റും ആളുണ്ട്

ഞാൻ : ഓ അപ്പൊ നീ ഞാൻ എന്നൊക്കെ ആയി…വെരി ഗുഡ് വെരി വെരി ഗുഡ്…. 🙄

അമ്മു : 😏 അതൊക്കെ ഇനി അങ്ങനെ തന്നെ അല്ലെ…

ഉള്ളിൽ കരഞ്ഞോണ്ട് അമ്മു മുഖത്ത് പുച്ഛം വരുത്തി…

ഞാൻ : നിനക്ക് ചോര കുടിക്കാൻ ആണ് ഞാൻ ഒള്ളത് എന്റെ അമ്മ ഒന്നും നിന്റെ ഒക്കെ വായിലെ പുളിച്ചത് കേക്കണ്ട കാര്യം ഇല്ല…

അമ്മു : എങ്കി കേക്കണ്ടല്ലോ അപ്പൊ എറങ്ങി പോ

ഞാൻ : കൂടുതൽ നെഗളിക്കല്ലേ ഡീ താഴെ വാ… 😡 അവസാനം എന്റെ അടുത്ത് തന്നെ വരും നീ

അമ്മു : എന്റെ പട്ടി വരും… നിന്റെ അടുത്ത് വരുന്നതിലും നല്ലത് ട്രെയിന് തല വക്കുന്നതാ…എന്തിനാ എന്നെ വന്ന് ഇങ്ങനെ ദ്രോഹിക്കുന്നെ ഇന്ദ്ര പോ ഒന്ന് 😞

ഞാൻ : ശെരി പോവാ എന്റെ അമ്മേ നീ ആട്ടി വെളിയിലാക്കിയ സ്ഥിതിക്ക് ഇനി ഞാൻ ഒറ്റ കാര്യം പറയാ ഇന്ദ്രന് നിന്നെ വേണ്ട….

അമ്മു : വലിയ ഉപകാരം 😏 clown….

ഞാൻ : സത്യം ഞാൻ കോമാളി തന്നെ…

നീ ഒറ്റ കാര്യം ഓർത്ത് നോക്ക് നീ ഇവടെ വന്ന് അട ഇരിക്കാൻ തൊടങ്ങിയിട്ട് നാല് ദിവസം ആയില്ലേ നിന്റെ വീട്ടീന്ന് ആരാടി തിരിഞ്ഞ് നോക്കിയത് പറ നിന്റെ അമ്മ നിന്റെ അച്ഛൻ എന്താ എന്താ 😂…. എന്താ അറിയോ അവർക്ക് കാര്യം അറിയാ ഇന്ദ്രൻ ഇന്ദ്രന്റെ എതിരെ വന്ന രണ്ട് കോമാളി ഡാഷ്കളെ റെഡി ആക്കിയ കാര്യം…. ഞാൻ അമ്മൂനെ കളിയാക്കി പറഞ്ഞു….

അമ്മു വെളറി അപ്പഴാ അവളും ആ കാര്യം ഓർത്തത്…

ഞാൻ : അവസാനം ആയി പറയാ നീ വരുന്നോ ഇല്ലേ

അമ്മു : 🥺

ഞാൻ : പറ വരുന്നോ ഇല്ലേ

ഇല്ല… ആ പത്മിനി കേറി പറഞ്ഞു….

ഞാൻ അവളെ തല വെട്ടിച്ച് നോക്കി

പത്മിനി ഫയർ ചെയ്ത് എന്റെ നേരെ വന്നു…

അമ്മു : പപ്പ വേണ്ട

പത്മിനി : നീ ചുമ്മാ ഇരി അമ്മു

അമ്മു : പപ്പ നീ ചുമ്മാ ഇരി ഇന്ദ്രൻ പോ

പത്മിനി : നീ നിക്ക് അമ്മു പറയട്ടെ ഞാൻ ഒന്ന്… എടാ പണക്കൊഴുപ്പ് അല്ലാതെ നിനക്ക് ഒരു ഐഡന്റിറ്റി ഒണ്ടോ… ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ…. നീ വെറും ലൂസർ ആണ് you know why നിനക്ക് ഫീലിംങ്സ്സില്ല ഒരാളെ പറഞ്ഞ് പറ്റിക്കുന്ന നീ നാളെ ഇതിലും വലിയ എന്തും ചെയ്യും….