വധു is a ദേവത – 27 8

അമ്മ : ഒറപ്പാണല്ലോ ഇതിന് മാറ്റം വന്നാ ഞാൻ ജീവനോടെ കാണില്ല… 🥹 മതിയായി….

രുദ്രൻ മാമൻ പല്ല് കടിച്ച് ദേഷ്യം അടക്കി അമ്മേ കെട്ടിപ്പിടിച്ച് പൊറത്ത് തട്ടി….

മാമൻ : ഡീ നീ പോ അവന്റെ അടുത്ത് പോ….

അമ്മ തല ആട്ടി കണ്ണ് തൊടച്ച് എണീറ്റു… റൂമിലേക്ക് കേറാൻ നെരം അമ്മൂനെ നോക്കി അവളെ പിടിച്ച് വലിച്ച് കൂടെ കൂട്ടി….

പപ്പ ഒന്ന് വല്ലാതായി മേളിലേക്ക് നോക്കി കണ്ണ് ഒന്ന് ശെരി ആക്കി… തിരിഞ്ഞ് നന്ദനെ കൈ കാട്ടി വിളിച്ചു…

നന്ദൻ : 🥹

പപ്പ : എന്തിനാ ഇതൊക്കെ എന്നല്ല ആരാ എന്താ…

സൂര്യ : അത് അങ്കിളെ

പപ്പ : ഉംച്ച്… കാര്യം പറ

നന്ദൻ വല്ലാതായി

സൂര്യ : ഹരി

പപ്പ : ആര്

നന്ദൻ : ഹരി കൃഷ്ണൻ s.r.m pumb ഇന്റെ ഓണർടെ മോൻ….

ദാസ് അങ്കിൾ : : ഏത് ആ കൃഷ്ണകുമാർ

അമർ : അതിന്റെ ഓണർടെ മൂത്ത മോൻ 😡

ദാസ് അങ്കിൾ : ഓഹോ കൃഷ്ണകുമാരന്റെ മോനോ, രാമാ

പപ്പ : രുദ്ര 😡

മാമൻ : അവനെ

മാമൻ : ഇടിച്ച് സെണ്ടർ ബോൾട്ട് എളക്കി ഇട്ടിട്ടൊണ്ട് 😡… കൊച്ച് കണ്ണ് തൊറന്നു പറഞ്ഞപ്പോ ഓടി വന്നതാ അളിയൻ പേടിക്കണ്ട അവൻ ഇനി വെളിയിലെക്ക് എറങ്ങാനെ പോണില്ല…

പപ്പ : ജോസഫ്…

മാമൻ : ശെരി അളിയാ, കേസ് എങ്ങനെ

പപ്പ : ചെയ്യരുത് 😡

മാമൻ : അളിയാ അത് വേണോ

പപ്പ : തനിക്ക് നിയമം.. എനിക്ക് മകൻ അത്രെ ഒള്ളൂ ഡോ

ഉള്ളി കേറിയ അമ്മടെ കൈ പിടിച്ച് ബാലൻസ് ചെയ്ത് അമ്മു കൂടെ നടന്നു

നേഴ്സ് : ശല്യം ചെയ്യണ്ട ഒറങ്ങിക്കോട്ടെ

അമ്മു : മാഡം വല്ലതും പ്രശ്നം ഒണ്ടോ

നേഴ്‌സ് : ഇല്ല കുട്ടി കൊഴപ്പം ഒന്നൂല്ല ആള് നോർമൽ ആവും ചെറിയ ക്ഷീണം ഒണ്ട് അതിന്റെ ആണ് 😊

അവര് ഒരു ട്രെ എടുത്ത് വെളിയിലേക്ക് നടന്നു

അമ്മ : കരയാതെ മോളെ

അമ്മു : ഞാൻ എത്ര വലിയ തെറ്റാണല്ലോ ആന്റി ചെയ്തത് 😭

അമ്മ അവളെ ചേർത്ത് പിടിച്ചു

രുദ്രൻ മാമൻ ഉള്ളിലേക്ക് കേറി വന്നു…

രുദ്രൻ മാമൻ : എങ്ങനെ ഒണ്ട് ചേച്ചി അവന്

അമ്മ : ഒറങ്ങി

മാമൻ : നീ കരയണ്ട ദേ നീ അങ്ങേരോട് ചുമ്മാ കരഞ്ഞ് പറയാൻ ഒന്നും നിക്കല്ലേ അളിയൻ അല്ലെ തന്നെ നീ തപ്പഴെ പറഞ്ഞ ഓരോന്നും കേട്ട് കലി കേറി നിക്കാ

അമ്മ : എന്താ ടാ രുദ്ര എന്റെ മോന് മാത്രം ഇങ്ങനെ ഒക്കെ നടക്കുന്നെ

രുദ്രൻ മാമൻ : അതല്ലേ ഞാൻ പറഞ്ഞെ ഞാൻ അവന്റെ മാമൻ മാത്രം അല്ല ഒരു പോലിസ് കാരനും കൂടെ ആണ് അറിയാലോ ദേ ഞാൻ വീണ്ടും പറയാ നീ ഇനി കരയണ്ട

അമ്മ : കണ്ടോ ടാ എന്റെ മോൻ അവന് ഒന്നും ഓർമ ഇല്ലെന്ന് ഞാൻ ഇതൊക്കെ എങ്ങനെ സഹിക്കും ടാ

അമ്മ കരഞ്ഞോണ്ട് ഇതൊക്കെ പറയുമ്പോ അമ്മു എന്റെ കൈ എടുത്ത് തലക്ക് ചേർത്ത് ചേർത്ത് പിടിച്ച് കരഞ്ഞോണ്ട് ഇരുന്നു….

പെട്ടെന്നാ മാമന്റെ ഫോൺ അടിച്ചത്

മാമൻ : ഹലോ, കിട്ടിയോ ശെരി ശെരി വിടല്ലേ അവര് നേമം കോപ്പ് അങ്ങനെ പലതും പറയും വിടല്ലേ…ഞാൻ ദേ വന്നു

മാമൻ : ചേച്ചി അവന്റെ അനിയത്തി പെണ്ണിനെ കിട്ടി…. ദേ ഞാൻ പറയാ നീ എന്റെ അമ്മ ആണ് നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും 😡….

അമ്മുന് അത് കേട്ട് പേരിപ്പ് കേറി…

മാമ ഞാനും വരുവാ കൂടെ

അമ്മു എന്റെ കൈയ്യിൽ അമർത്തി ഉമ്മ വച്ച് എണീറ്റു….

മാമൻ : എന്തിനാ കുട്ടാ
അമ്മു : എനിക്ക് കാണണം ഇത്ര വൃത്തി ആയി അഭിനയിച്ചവളെ…

അമ്മ : വേണ്ട മോനെ നീ ഒന്നും അങ്ങോട്ട് പോണ്ട പപ്പ നോക്കിക്കോളും എല്ലാം….

വർഷിനി ആന്റി : തടയണ്ട കൃഷ്ണ ഒരു കണക്കിന് അവളും കൂടെ ആണ് ഇതിനൊക്കെ.കാരണം പോട്ടെ

ഇതേ സമയം പപ്പ കുരിയൻ അങ്കിളിന്റെ റൂമിൽ ഇങ്ങനെ ചെയറിൽ പിടിച്ച് ഒരേ നിപ്പാണ്

ദാസ് അങ്കിൾ : വല്ലതും സംസാരിക്ക് ഡോ

കുരിയൻ അങ്കിൾ : ടാ എന്താ നിനക്ക് പറ്റിയത്

പുള്ളി പപ്പടെ തോളത്ത് കൈ വച്ച് പറഞ്ഞു…

പപ്പ : ടാ അയാള് പറയാ എന്താ വച്ചാ കൊടുത്ത് നമ്മടെ മോനെ രക്ഷിക്കാൻ 🤣

ദാസ് അങ്കിൾ : രാമാ മതി

പപ്പ : ദാസ് കോടീശ്വരൻ ഡോ രാമൻ എന്നിട്ട് എന്റെ മോനെ ഈ ജാതി തെണ്ടികൾടെ കൈയ്യീന്ന് രക്ഷിക്കാൻ എനിക്ക് പറ്റീല്ല…

പെട്ടെന്ന് റുബി ആന്റിയും അമറും കൂടെ ഉള്ളിലേക്ക് കേറി വന്നു

പപ്പ ഒന്ന് തിരിഞ്ഞ് നോക്കി

റൂബി ആന്റി : ആഹ് ഇവടെ ഒണ്ടോ 😡

പപ്പ : മോളെ വാ

Leave a Reply

Your email address will not be published. Required fields are marked *