വധു is a ദേവത – 27 8

😊

ഞാൻ അകത്ത് പോവുമ്പോ അമ്മ എന്തൊക്കെ എടുത്ത് വക്കുന്നു

ഞാൻ മെല്ലെ അമ്മേ വിളിച്ചു

അമ്മ : ഓ

ഞാൻ : ഞാൻ ഒന്ന് വെളിയി പോയിട്ട് വരാ സൂര്യടെ വീട് വരെ

അമ്മ പപ്പേ നോക്കി

അമ്മ : ഹും…. പിന്നെ പോവാ ടാ

ഞാൻ : അല്ല ഒരു കാര്യം….

അമ്മ വീണ്ടും പിന്നിലേക്ക് നോക്കി എന്നിട്ട് തല ആട്ടി…

> 19:23

ഞാൻ തിരിച്ച് വരുമ്പോ അമ്മയും പപ്പയും ചായ കുടിച്ചോണ്ട് വെളിയിൽ ഇരിക്കുന്നു

പപ്പ : വരണം മിസ്റ്റർ 😊

ഞാൻ : നല്ല ഹാപ്പി ആണല്ലോ

പപ്പ : ഒന്നൂല്ലാ ഒടുക്കത്തെ ഹാപ്പി ഭയങ്കര ഹാപ്പി

ഞാൻ പോയി നടുക്ക് കേറി ഇരുന്നു

അമ്മ : ചായ വേണോ

ഉംച്ച് ഞാൻ തല ആട്ടി

പപ്പ : എങ്ങനെ ഇണ്ട് ഇപ്പൊ

ഞാൻ : ഓ നമ്മക്ക് എന്ത് സുഖം

പപ്പ : ഉം

അമ്മ : പിന്നെ

ഞാൻ : എവടെ ആരും ഇല്ലേ

അമ്മ : ഇല്ല മഹി ഹോസ്പിറ്റലിൽ പോയി നാളെ വരു… അങ്കിള് പിന്നെ വരുന്നില്ല പറഞ്ഞു പിന്നെ അമ്മു

🙂

പപ്പ : ടാ നിങ്ങള് തമ്മിൽ എന്താ വിഷയം

ഞാൻ : അത് ഞങ്ങടെ കുടുംബകാര്യം 🤣

പപ്പ : ഇയാള് വലിയ പുരുഷു 🤣

ഞാൻ : അത് പോട്ടെ മറ്റേത് എന്തായി… 🙂

പപ്പ : അതൊക്കെ ഞാൻ ഏറ്റു മക്കള് കൊറച്ച് ദിവസം റസ്റ്റ് എടുക്ക്….

ഞാൻ : ഉം
അമ്മ : എന്നാലും നിങ്ങള് എന്നോട് എന്തൊക്കെ മറക്കുന്നില്ലേ അത് മോശാ ട്ടോ 😞

ഞാൻ : crocodile കണ്ണീർ 😃

അമ്മ : വേദന വല്ലതും ഒണ്ടോ കുട്ടാ

ഞാൻ : ഇല്ലെന്ന് ചുമ്മാ വന്നെ പൊറത്ത് പോവാ ഫുഡ് കഴിക്കാൻ

അമ്മ : അയ്യോ പറ്റില്ല നല്ല കഞ്ഞി ഒണ്ട് കൊറച്ച് ദിവസം വീട്ടീന്ന് കഴിച്ചാ മതി അമ്മ മുട്ട വറത്ത് തരാ….

ഞാൻ : ഇവടെ ഇരിക്ക് മ്മാ

എണീക്കാൻ പോയ അമ്മേ ഞാൻ പിടിച്ച് അടുത്ത് ഇരുത്തി

ഞാൻ : പപ്പാ

പപ്പ : പറ മോനെ

ഞാൻ : ഹാ ഫോൺ വക്ക് ഞാൻ പറയട്ടെ

പപ്പ : ഹാ സ്റ്റോക്ക് നോക്കട്ടെ ചെക്കാ

ഞാൻ : ഓ പിന്നെ

പപ്പ : 😊 പറ 🙄

ഞാൻ : നമ്മക്ക് ഇവട്ന്ന് പോയാലോ

അമ്മ : പോവേ എങ്ങോട്ട്

ഞാൻ : കാനഡ അല്ലെങ്കി ദുബായ് പോവാ ജോൺ അങ്കിൾ ഇല്ലേ അവടെ അതാവുമ്പോ സെറ്റിൽ ആയി സമാദാനം ആയി ഇരിക്കാല്ലോ

അമ്മ : പോയെ ഒന്ന്

പപ്പ : അപ്പൊ ബിസിനസ്സ്

ഞാൻ : അതാണോ അതിന് നമ്മക്ക് ആൾക്കാർ ഇല്ലേ

പപ്പ : പോടാ ഒന്ന് 😂 പപ്പ ചിരിച്ചോണ്ട് എണീറ്റ് പോയി…
.
.
.
രാത്രി അച്ചുന്റെ ഫോൺ വന്നു…

ഞാൻ :ആഹ് സുരേ അറിഞ്ഞല്ലോ കാര്യം

അച്ചു : എന്താ മൈരേ എന്തൊക്കെ ആണ് ഹേ

ഞാൻ : പോട്ട് താക്കില്ലേ 😂

അച്ചു : അത് വിട്ടേക്ക് നീ ഓകെ അല്ലെ

ഞാൻ : ഓ ഓകെ ഓകെ

അച്ചു : ജാനുന് ഫോൺ കൊടുക്കാ…

അവള് ഒടുക്കത്തെ സങ്കടം….

സംസാരിച്ച് ഞാൻ ഓരോ ഫോട്ടോ ഒക്കെ നോക്കി ഇങ്ങനെ കെടന്നു…

എന്റെ കൺ മുന്നിൽ ഹരി പിന്നെ പത്മിനി ഇങ്ങനെ വന്ന് വന്ന് പോയി…

> കാലത്ത് രാമു വീട്ടിലേക്ക് വന്നു

ഞാൻ : ആഹ് വാ വാ

അമ്മ : ഇവൻ വന്നാ

ഞാൻ : ഓ ഇന്നലെ വൈകീട്ട് വന്നു.. അമ്മാ ഞാൻ ലിലി ആന്റിടെ അടുത്തേക്ക് പോവാ

അമ്മ : ഞങ്ങള് വരാ, ഒറ്റക്ക് പോണ്ട…

ഞാൻ : എന്തിന് ദേ ഇവൻ ഒണ്ടല്ലോ അത് മതി

അമ്മ : പൊന്നൂവേ…

ഞാൻ : ഓ

അമ്മ : പ്രശ്നം ഒന്നും ഒണ്ടാക്കല്ലേ സത്യം ചെയ്യ്…

ഞാൻ : ഇല്ലെന്ന്…

അമ്മ എനിക്ക് അമർത്തി നെറ്റിയിൽ ഒരു ഉമ്മ തന്നു…

രാമു ഒളിഞ്ഞ് നിക്കുന്ന കണ്ട് അമ്മ അവനെ എത്തി നോക്കി

അമ്മ അവനെ കൈ കാട്ടി വിളിച്ചു

ഞാൻ ഷൂ എടുക്കാൻ ഉള്ളിലേക്ക് പോയി…

അമ്മ : 😊എന്താടാ നിനക്ക് നീ എന്തിനാ ഒളിയുന്നെ 🥹

രാമു : ഒന്നൂല്ലാ

അമ്മ : ദേ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഒന്ന് ചിരിക്കടാ….

രാമു : ചെറിയമ്മ വേണേ രണ്ട് തല്ലിക്കൊ ദയവ് ചെയ്ത് എന്നെ ന്യായീകരിക്കല്ലേ എനിക്ക് അത് താങ്ങാൻ പറ്റില്ല

അമ്മ : ദേ കരയല്ലേ നീ ഒന്നും ചെയ്തില്ല നീ അവന് ദ്രോഹം ചെയ്യാനോ മന്തബുദ്ദികൾ ആണ് ഞങ്ങള് വിചാരിച്ചാ ഹാ…

രാമു : 😣🥹

അമ്മ : രാമു അവനെ നോക്കണേ… അവന് ഇഷ്ട്ടം ഇല്ലാത്ത ഒന്നും കാണാണോ കേക്കാനോ പാടില്ല

രാമു തല ആട്ടി

അമ്മ : ഒരു കാര്യം കൂടെ ചോദിക്കട്ടെ

രാമു മൂളി

അമ്മ : അവര് അവനെ എന്തെങ്കിലും ചെയ്യോ ഇനി

രാമു : എനിക്ക് അറിയില്ലായിരുന്നു ആര് ആരൊക്കെ ആണെന്ന്…

അമ്മ : ഇല്ല, പറഞ്ഞെന്ന് മാത്രം നീ കൂടെ വേണം

Leave a Reply

Your email address will not be published. Required fields are marked *