അമ്മ : കൊറച്ച് പ്രശ്നം ഒക്കെ ഒണ്ടായി ഡോക്ടർ
ഡോക്ടർ : ചെലപ്പോ എല്ലാം കൂടെ ആയോണ്ടാവും
പപ്പ : listen doctor നമ്മക്ക് വേണേ വേറെ എങ്ങോട്ട് വേണേലും ഷിഫ്റ്റ് ചെയ്യാ എനിക്ക് മോൻ ഓകെ ആവണം ഫോറിൻ ആണേ അങ്ങനെ
ഡോക്ടർ : നോ നോ… ഞാൻ പറഞ്ഞല്ലോ മോന് ചെറിയ ടെംപററി മെമ്മറി ലോസാ പറയാൻ കാരണം ഒരു ഇഞ്ചുറി ഒന്നും തന്നെ പൊറമെ ഇല്ല ഹാർട്ട് ബീറ്റ് പൾസ് ഒക്കെ നോർമൽ ആണ് പിന്നെ ഡ്രഗ്ഗ് കൺസ്യൂo ആയിട്ടുണ്ട് അതോണ്ട് വേറെ ഒന്നും ചെലപ്പോ അതും ആവാ…
പപ്പ : ഇതിന് വല്ല
ഡോക്ടർ : അയാൾക്ക് സന്തോഷം കൊടുക്കാ അത്ര തന്നെ ബാക്കി എല്ലാം ദൈവത്തിന്റെ കൈയ്യിലാ കേറി കണ്ടോളു….
നേഴ്‌സ് വെളിയിലേക്ക് വന്നു
ഡോക്ടർ : പറഞ്ഞല്ലോ ജീവന് hundred and one percent no treath…ഇത് ശെരി ആവും….
അമ്മ പപ്പടെ കൈക്ക് പിടിച്ച് കരയാൻ തൊടങ്ങി തേങ്ങി തേങ്ങി തന്നെ കരഞ്ഞു…
ഡോക്ടർ : മാം, ഇത് വല്യ കൊഴപ്പം ഒന്നും അല്ല ഇപ്പൊ ഒള്ള പിള്ളേർ അല്ലെ അവർക്ക് ഈ ചെറിയ ചെറിയ കാര്യം പോലും താങ്ങാൻ ഒള്ള ഇതില്ല… നമ്മക്ക് ശെരി ആക്കാം…. പ്ലീസ്…. ചെലപ്പോ ഒരു ഒറക്കം കഴിയുമ്പോ ശെരി ആവും…ചെലപ്പോ നാളെ തന്നെ നമ്മക്ക് നോക്കാം…കേറി കണ്ടോളു…ഡോണ്ട് വറി… 😊ശെരി…
അമ്മ : നിങ്ങള് പോയി നോക്ക്
പപ്പ : ഹാ ഹാ…
പപ്പ ഉള്ളിലേക്ക് കേറി നോക്കി…
അമർ : നിനക്ക് മതി ആയോ ഇപ്പൊ, എത്ര വട്ടം ആയടി നീ കാരണം 😡
അമ്മു പപ്പടെ പിന്നാലെ കേറാൻ പോയതും അമ്മ അവളെ പിടിച്ച് വലിച്ചു
അമ്മു അമ്മേ അത്ഭുതത്തോടെ നോക്കി…
അമ്മ : എങ്ങോട്ടാ
അമ്മു : കണ്ണൻ ആന്റി 🥹
അമ്മു കരയാൻ തൊടങ്ങി
അമ്മ : പിന്നെ പോവാ
അമ്മ തറ നോക്കി പറഞ്ഞു
അമ്മു : ഇല്ല എനിക്ക് പോണം
അമ്മ : പിന്നെ കാണാ പറഞ്ഞില്ലേ
രുദ്രൻ മാമൻ അങ്ങോട്ട് കേറി വന്നു
അമ്മ : കൊറച്ച് മനസ്സാക്ഷി ഒണ്ടായിരുന്നേ നീ അവനെ ഇങ്ങനെ കൊല്ലാകൊല ചെയ്യില്ലായിരുന്നു…
അമ്മ അമ്മൂന് എതിരായത് അവക്ക് താങ്ങാൻ പറ്റാത്ത ഒന്നായി…
രുദ്രൻ മാമൻ : എടി ചേച്ചി ആ കുട്ടി എന്ത് ചെയ്യാനാ
അമ്മ : കഴിഞ്ഞ ദിവസം വരെ സ്വസ്ഥമായിട്ട് ഒറങ്ങിയിട്ടില്ല എന്റെ കുട്ടി അറിയോ… ഇന്നലെ വരെ പട്ടിയെ പോലെ ആട്ടി വിട്ടിട്ട് ഇപ്പൊ കണ്ണനെ കാണാൻ പോണം
എന്താ ഇവടെ പപ്പ വെളിയിലേക്ക് എറങ്ങി വന്നു
അമ്മ : ഒന്നൂല്ലാ
അമ്മു : ആന്റി പ്ലീസ് ആന്റി ഞാൻ ഒന്ന് കണ്ടോട്ടെ….
അമ്മ : 😞
രുദ്രൻ മാമൻ : നീ ഇരിക്ക് ചേച്ചി വാ
അമ്മ : നീ പറഞ്ഞില്ലേ എന്നോട് രുദ്ര ഇപ്പൊ കണ്ണന് കല്യാണം വേണോന്ന് പറഞ്ഞില്ലേ ഭദ്രേട്ടൻ ചോദിച്ചു ഞാൻ കേട്ടില്ല എന്താ അറിയോ എന്റെ മോന്റെ മനസ്സ് നോക്കി അവന് ഇവളെ ആണ് ഇഷ്ട്ടം എന്നത് കൊണ്ട് എന്റെ മോളെ പോലെ ഞാൻ നോക്കി ഒരു ഗുഡ് ലൈഫ് ഒണ്ടാക്കി കൊടുത്തു എന്ന് വച്ചു നടന്നില്ല, ഒരു അമ്മ ആയിട്ട് ഞാൻ തോറ്റു പോയി…
പപ്പ : കൃഷ്ണ you are loosing yourself
അമ്മ : അതെ എനിക്ക് ഒരേ ഒരു മോനെ ഒള്ളൂ… ഇനി അവന്റെ ജീവിതം ഇങ്ങനെ തൊലക്കാൻ പറ്റില്ല… അന്ന് നിങ്ങള് പറഞ്ഞില്ലേ പ്രതികരിക്കട്ടെ എന്ന് വേണ്ട ഇന്നും വേണ്ട നിങ്ങള് നമ്മടെ മോന്റെ പിന്നാലെ നടക്കുന്നവരെ കാണ് നമ്മടെ properties, cash എന്താ വച്ചാ കൊടുക്കാ പറ മോനൂനെ വിടാൻ 😡 😞 🥹 പറ രാമേട്ടാ
ദേഷ്യത്തിൽ തൊടങ്ങിയ അമ്മ കരച്ചലിൽ അവസാനിപ്പിച്ചു….
അമ്മ പപ്പടെ കൈ പിടിച്ച് കരയാൻ തൊടങ്ങി….
പപ്പ കല്ല് പോലെ നിന്ന് കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല….
അമ്മു പിന്നെ കരഞ്ഞില്ല തറി പോലെ നിന്നു…
രുദ്രൻ മാമൻ : ചേച്ചി നീ എന്താ പറയണേ ദേ നോക്ക് ഒന്നൂല്ലാ ഇത് കേക്ക് എനിക്ക് നീ ആണേ എല്ലാം അറിയാല്ലോ നീ ആണ് സത്യം ഇനി ഇങ്ങനെ ഒന്ന് സംഭവിക്കില്ല….നീ സങ്കടപ്പെടണ്ട
അമ്മ മാമനെ ചേർത്ത് പിടിച്ച് വിങ്ങി പൊട്ടി
അമ്മ : എനിക്ക് പറ്റില്ല ടാ പേടി ആവുന്നു എന്തിന് ടാ ഇതൊക്കെ….
രുദ്രൻ മാമൻ അമ്മേ പിടിച്ച് ചെയറിൽ ഇരുത്തി…
നിനക്ക് ഞാൻ വാക്ക് തരാ കൊച്ച് ഇനി ഹാപ്പി ആയി ജീവിക്കും അത് എങ്ങനെ ആണ് വച്ചാ അങ്ങനെ…. നീ അവന്റെ അടുത്ത് പോ….
