ഹരി പോക്കറ്റിൽ നിന്ന് സിഗറട്ട് എടുത്ത് വലിച്ചു…
അമ്മു : ആനി നീ എങ്കിലും ഒന്ന് പറ ഈ മണ്ടനോട് എന്നെ വിടാൻ എനിക്ക് ഈ കോമാളി കളിക്ക് ഒന്നും നെരം ഇല്ല…. ഞാൻ ആരോടും പറയില്ല ഇങ്ങനെ ഒരു സംഭവം നടന്നത് പോലും… കഴിഞ്ഞ കാര്യം ഒന്നും ആരും മറന്നില്ലല്ലോ
അർജുൻ : ചിന്നു അവളെ വിട് ചിന്നു എന്തിനാ ഇതൊക്കെ
സൂസി : ഒന്നൂല്ലാ അർജു എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് അതിനാ… നീ പേടിക്കണ്ട
അർജുൻ : ദേ അവന് ദേഷ്യം വരുവേ പിന്നെ കണ്ടാ മിണ്ടാത്ത അവസ്ഥ ആവും….
അമ്മു : അർജുനെ നീ മിണ്ടാതിരി ഇവനൊക്കെ രണ്ടെണ്ണം കിട്ടാതെ ഒന്നും ശെരി ആവില്ല അല്ലെങ്കിലും നീ ഒക്കെ അർഹിക്കുന്നതാ അതൊക്കെ…. എവടെ വലിയ വില്ലൻ വന്നില്ലേ ഇത് വരെ…എന്റെ സഹോദരൻ
ഹരി സിഗറട്ട് താഴെ ഇട്ട് അമ്മൂന്റെ നേരെ നടന്നു….
.
.
.
ഞാൻ അങ്ങോട്ട് ചെല്ലുമ്പോ ഡോർ അടച്ച് കെടക്കുന്ന ഒരു വലിയ ഫാക്ടറി ആയിരുന്നു അത്…
ഉള്ളിലേക്ക് കേറി നോക്കുമ്പോ ഉള്ളില് മുഴുവൻ ലൈറ്റ് ഇട്ട് വച്ചിരിക്കുന്നു….
ആ ഇതാര് വരണം വരണം…
ഞാൻ ശബ്ദം കേട്ട് അങ്ങോട്ട് നോക്കി….
അമ്മു എന്നെ കണ്ട് കരയാൻ തൊടങ്ങി….
സൂസിയെ കണ്ടതും ഇനി ഒരു ചാൻസ് ഇല്ല അവൾക്ക് എന്ന് എന്റെ മനസ്സ് പറഞ്ഞു…
ഞാൻ അമ്മൂന്റെ നേരെ നടക്കാൻ തൊടങ്ങി
ഹരി പെട്ടെന്ന് അവൾടെ മുടിക്ക് പിടിച്ച് വലിച്ചു…
അമ്മു അലറി കരയാൻ തൊടങ്ങി
ഹരി : അവടെ അവടെ നിന്നോ ഒരടി അനങ്ങിയാ നിക്കടാ ഇന്ദ്രൻ മോനെ…
ഞാൻ : സൂസി അവളെ വിടാൻ പറ
സൂസി : 🥹 ടാ ടാ വിട് അവളെ….
ഹരി അമ്മൂന്റെ പിടി വിട്ടു
ഞാൻ : എടി നിന്നെ ഞാൻ വിശ്വസിച്ചതല്ലേ നായിന്റെ മോളെ
സൂസി : എനിക്ക് പറ്റില്ല ടാ പ്ലീസ് നീ എന്റെ കൂടെ വരാ പറ, ഞാൻ നിന്നെ സ്നേഹിക്കാം പറ….വരോ…
ഞാൻ : മര്യാദക്ക് അവളെ വിട്ടോ ഞാൻ ലാസ്റ്റ് ആയി പറയാ
സൂസി : 😡 നിനക്ക് എന്താ ടാ പറഞ്ഞാ അറിയാതെ
സൂസി അലറി ആ ഗോഡൗൺ മൊഴങ്ങി
സൂസി : നിനക്ക് എന്താ ടാ ഇത്ര വാശി… 😭 this bitch is fucking you for the “n” th time നിനക്ക് എന്താ മനസ്സിലാവാത്തത്….
സൂസി നടന്ന് എന്റെ നേരെ വന്നു….
എന്റെ താടിക്ക് പിടിച്ച് അവൾടെ നേരെ ആക്കി….ദേ പറയുന്ന കേക്ക് ഇന്ദ്രു ഇവളെ നമ്മക്ക് വിടാ…. നീ വാ നമ്മക്ക് കാനഡക്ക് പോവാ…അല്ലെങ്കി എങ്ങോട്ട് വേണേലും പോവാ എന്നെ ഇങ്ങനെ ഉപദ്രവിക്കാതെ ഒന്ന് സമ്മതിക്ക്… ഞാൻ എന്ത് വേണേലും ചെയ്യാ എന്റെ അവസ്ഥ ഈ ലോകത്ത് മനസിലാക്കുന്ന ഒറ്റ ആള് നീ അല്ലെ അതോണ്ട് പറയാ മനസ്സിലാക്ക് ചക്കരെ… Please take me with you and show me heaven… I beg
ഞാൻ അവളെ തന്നെ ഇങ്ങനെ നോക്കി നിന്നു…
പറ let’s go അവളെന്റെ കോളർ പിടിച്ച് കരഞ്ഞോണ്ട് ചോദിച്ചു…
ഞങ്ങളെ പോവാൻ വിടോ ഇല്ലേ…
ഞാൻ മൂക്ക് വലിച്ച് അവളെ തുറിച്ച് നോക്കി പറഞ്ഞു…
സൂസി എന്നെ ഒന്ന് തരിച്ചപ്പോലെ ദേഷ്യത്തോടെ നോക്കി…. ഒറ്റ ഉന്ത് ഞാൻ പിന്നിലേക്ക് രണ്ട് സ്റ്റെപ്പ് വച്ച് പോയി….
സൂസി നേരെ അമ്മൂന്റെ നേരെ ഓടി…
സൂസി : മോനെ ഇന്ദ്ര നീ ഇല്ലേ ഇന്ന് എന്റെ ആവും ഇത് എന്റെ വാക്കാ…
ഞാൻ : നടക്കില്ല സൂസി ദയവ് ചെയ്ത് മണ്ടത്തരം ചെയ്യല്ലേ നീ…
സൂസി : ഞാൻ ലാസ്റ്റ് ആയി ചോദിക്കാ എന്റെ കൂടെ വരോ നീ പറ പറയാൻ
അമ്മു : നിനക്ക് വട്ടാണോ ഡീ പുല്ലേ 😡
സൂസി അമ്മൂന്റെ കഴുത്തിന് കുത്തി പിടിച്ച് അമർത്തി…
സൂസി : you know something you bitch, നീ കാരണം ആണ് എന്റെ ലൈഫ് പോയത്, നായിന്റെ മോളെ ഇവൻ എന്റെ ആവണ്ട ആയിരുന്നു നിന്റെ ഒരു കോപ്പിലെ കൈ വെഷം….you mother fucking bitch…
ഞാൻ മുന്നോട്ട് പോവാൻ നോക്കിയതും എന്റെ കഴുത്തില് ശക്തിയായി ഒരു പിടിത്തം പോലെ
എന്തോ ബെൽറ്റ് പോലെ ഒരു സാധനം വന്ന് കഴുത്തില് ചുറ്റി..
സൂസി : ജസ്റ്റിനെ നോവാതെ നോക്കിക്കൊ പിടിക്ക് അവനെ….ശെരിക്കെ പിടിച്ചോ
അവൾ എന്റെ നേരെ നോക്കി പറഞ്ഞു….
ഞാൻ : എന്തൊക്കെ ആണ് സൂസി നീ ചെയ്യുന്നേ കളിക്കാ നീ ദേ എനിക്ക് വേദനിക്കുന്നു
സൂസി : വേദനിക്കും അവള് കൈ പോക്കറ്റിൽ ഇട്ട് ഒരു സിറിഞ്ച് എടുത്തു
