വധു is a ദേവത – 27 8

അമ്മ : പൊക്കോ നീയും പൊക്കോ എനിക്ക് പോവാൻ പറ്റില്ലല്ലോ അവൻ എന്റെ മോൻ ആയി പോയില്ലേ

ആന്റി : അപ്പൊ എനിക്കാരാ 🥹
..

മേലെ റൂമിൽ ഇങ്ങനെ സ്വിമ്മിങ് പൂളിൽ കൈ ഇട്ട് ഇരിക്കുമ്പോ അമ്മയും മഹി ആന്റിയും കൂടെ വന്നു

അമ്മ : ആഹാ എന്താ കള്ളൻ പണി

ഞാൻ : അമ്മ എന്താ മ്മാ കാര്യം

അമ്മ : എന്ത്

ഞാൻ : എനിക്ക് എന്ത് പറ്റിയെ

അമ്മ : എന്ത് പറ്റാൻ നിന്നെ കൊണ്ട് എനിക്കാ മതി ആയത്

ഞാൻ : അല്ല എത്ര ഓർത്തിട്ടും ഇത് എങ്ങനെ ആയത് എനിക്ക് ഓർമ ഇല്ലമ്മാ… അല്ല ഞാൻ എന്താ ചെയ്തേ ഇത്ര ദിവസം…

അമ്മ ഒന്ന് എടറിപ്പോയി

ആന്റി കരയാൻ തൊടങ്ങി…

ഞാൻ : എന്താ കരയണെ

അമ്മ : ഏഹ്… അത് അവൾടെ ചേട്ടന്റെ മോൾ ഇല്ലേ ശ്രീദേവി ചേച്ചി

ഞാൻ : ആഹ്

അമ്മ : അവള് പ്രസവിക്കാൻ കെടക്കാ അതിന്റെ

ഞാൻ : ഏയ്‌ ഇത് വേറെ എന്തോ ആണ്…

അമ്മ : എടാ മണ്ട മരുന്ന് കഴിച്ച് കിളി പോയി ഇരിക്കാ അതല്ലേ….നീ ഒരു പൊട്ടൻ തന്നെ

ഞാൻ പൂളിലേക്ക് എറങ്ങി

അമ്മ : ദേ കളിക്കല്ലേ കേറി വാ മുറി ഒക്കെ നനയും

ഞാൻ : ഓ പിന്നെ ഒരു മുറി ഇന്ദ്രൻ മാസ് മ്മാ 😊

അമ്മ : വാ ടാ… മതി പനി വരുവേ

ഞാൻ കേറി വന്ന് ടവൽ എടുത്ത് ഉള്ളിലേക്ക് പോയി

തിരിച്ച് വന്നപ്പോ അമ്മ വൈകീട്ട് കഴിക്കാൻ ഒള്ള മരുന്ന് എടുത്ത് തന്നു..

ഞാൻ : വേണ്ട മ്മാ

അമ്മ : കഴിക്ക് ഡാ

അമ്മ കണ്ണുരുട്ടി

ഞാൻ : അമ്മ

അമ്മ : ഓ

ഞാൻ : നമ്മക്ക് കാനടക്ക് ഷിഫ്റ്റ്‌ ചെയ്താലോ മ്മാ

എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് അമ്മ എന്നെ തന്നെ നോക്കി നിന്നു….

തിരിഞ്ഞ് നോക്കിയതും അമ്മു നിക്കുന്നു കൂടെ പപ്പ ഒണ്ട്….

പപ്പ : എന്താ അമ്മേം മോനും

ഞാൻ : ഒന്നൂല്ലാ 🙄

അമ്മ : ദേ നീ ഇത് കഴിക്ക് കണ്ണാ… നിങ്ങളൊക്കെ പോയെ ഞാൻ ദേ മരുന്ന് കൊടുത്തിട്ട് വരാ…

പപ്പ : ശെരി

കൊറച്ച് കഴിഞ്ഞതും അമ്മ എറങ്ങി താഴോട്ട് പോയി

പപ്പ, ദാസ് അങ്കിൾ, അമർ, അമ്മു, ആന്റി ഒക്കെ അമ്മ എറങ്ങി പോവുന്നത് നോക്കി..

പപ്പ : എന്തായി

അമ്മ : ഒറങ്ങി…

പപ്പ : ഉം…. 🙂

അമ്മ : കൊച്ച് കുട്ടിയെ പോലെ ആണ് മരുന്ന് കഴിക്കാൻ ഒക്കെ മടി ആയി തൊടങ്ങി…

അമ്മ കരച്ചിൽ അടക്കി പിടിച്ച് അടുക്കളയിലേക്ക് നടന്നു…

പപ്പ എണീറ്റ് വെളിയിലേക്ക് നടന്നു…. കൂടെ അങ്കിളും…

അമ്മു നേരെ എണീറ്റ് മേലോട്ട് പോയി…

മെല്ലെ റൂം തൊറന്ന് നോക്കി….

അവക്ക് വെഷമം വന്നിട്ട്….

അമ്മു ഏസി ഓൺ ആക്കി കതക് അടച്ച് ബെഡിന് നേരെ നടന്നു….

” ചങ്ക് കത്തി നിക്കുമ്പോ അമ്മു ഇന്ദ്രനെ അടിമുടി ഒന്ന് നോക്കി ”

കമന്ന് കെടക്കുന്നവന്റെ അടുത്ത് കേറി ഇരുന്ന് പൊറം തല തടവി നെറഞ്ഞ് ഒഴുകിയ കണ്ണ് തൊടച്ചു…

പെട്ടെന്ന് അവനൊന്ന് തിരിഞ്ഞ് മലന്ന് കെടന്നു….

അമ്മു മെല്ലെ കാലൊക്കെ തട്ടി കേറി കേറി വന്ന് ഇന്ദ്രന്റെ മൊഖത്തിന് നേരെ വന്ന് കവിളിൽ അമർത്തി ഉമ്മ വച്ചു….

അമ്മു അവന്റെ നെഞ്ചില് തല വച്ച് തേങ്ങി കരയാൻ തൊടങ്ങി

കണ്ണാ എനിക്കറിയാ നീ കേക്കുന്നുണ്ട്

അമ്മു കൈ എടുത്ത് എന്റെ വയറിൽ വച്ച് പറയാൻ തൊടങ്ങി…

തിരിച്ച് വാ കണ്ണാ…

അവളൊന്ന് പൊങ്ങി

എന്റെ തലക്ക് ഇടല്ലേ ടാ ഇതും കൂടെ മരിച്ച് പോവാൻ തോന്നാ ഞാൻ കാരണം എത്ര വട്ടായി…

😊 എനിക്കറിയാ തിരിച്ച് വരുംന്ന് വരുമ്പോ ഒരു കാര്യം കൂടെ എന്റെ ചക്കര ചെയ്യണം എന്റെ പിന്നാലെ വരല്ലേ ട്ടോ 😊 തിരിച്ച് വരുമ്പോ എന്നെ മറക്കണം കേട്ടോ…. എനിക്കറിയാ എന്നെക്കൊണ്ട് പറ്റിയാലും നിന്നെക്കൊണ്ട് പറ്റില്ല പക്ഷെ വേണ്ട കുട്ടാ നമ്മള് സെറ്റല്ലാ…. എല്ലാം വെറും തെറ്റാ വെറും തെറ്റ് നമ്മള് ശെരി ആവില്ല ടാ… കേട്ടോ… അമ്മു ഈ സംഭവം ഇവടെ വിടാ എനിക്ക് അറിയില്ല ഒറ്റക്ക് ഒരു ജീവിതം ഒണ്ടോ എന്ന് പക്ഷെ വേണ്ട…. ഹ് 😞

ഒരു കളി പോലെ അമ്മു പറഞ്ഞു…

ഞാൻ എങ്ങനെ കണ്ണാ നീ ഇല്ലാതെ

അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി…

അമ്മു എന്നെ പൊത്തിപ്പിടിച്ച് അമർന്ന് ചേർന്ന് കെടന്ന് കരയാൻ തൊടങ്ങി…

എന്റെ ലാസ്റ്റ് ചാൻസ് തീർന്നു ടാ…തേങ്ങി കരഞ്ഞോണ്ട് അമ്മു പറഞ്ഞു…ഇല്ല ഇനി എനിക്ക് ഒരു നല്ല ജീവിതം വേണ്ട നീ തന്ന ആ സ്നേഹം ഈ ഒരു കൊല്ലം അത് മാത്രം മതി എനിക്ക് ഇനി ജീവിക്കാൻ… 😊
.
.
.
അമ്മു വെളിയിലേക്ക് എറങ്ങുമ്പോ അവർടെ റൂമിന്റെ വെളിയിൽ അമ്മ തലക്ക് കൈ കൊടുത്ത് ഇരിക്കുപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *