രാമു : ഒറപ്പായും… 👀
ഞാൻ : ടാ കാർ എട്
അമ്മ : നോക്കി പോണേ കണ്ണാ…
ഞങ്ങള് അമ്മടെ കാർ എടുത്ത് നേരെ എറണാകുളത്തേക്ക് പോയി
രാമു : ടാ
ഞാൻ : പറ
രാമു : എനിക്ക് സത്യം ആയും ഒന്നും അറിയില്ലായിരുന്നു 🥹
ഞാൻ : എടാ അഭിനയിക്കാതെ മൈരേ നീ അല്ലെ എന്നെ കൊല്ലാൻ നോക്കിയത്
ഞാൻ സീറ്റ് വലിച്ച് ചാരി കെടന്നു
രാമു : അടുത്തത് എന്താ
കൊറേ നേരത്തെ മൗനത്തിന്റെ ഒടുവിൽ അവൻ പറഞ്ഞു
ഞാൻ : യോഗ
രാമു : അങ്ങനെ അല്ല ഹരി
ഞാൻ : ഏയ് ഇല്ല അവനെ ഒക്കെ വിട്ടു
അവൻ വണ്ടി സൈഡ് ആക്കി നിർത്തി
ഞാൻ : എന്താ
രാമു : നിന്നെ പേടിപ്പിക്കാൻ മാത്രം എന്താടാ അന്ന് നടന്നത് പറ എന്നോട് പറ
ഞാൻ : അതൊക്കെ പോട്ടെ പറഞ്ഞിട്ട് എന്തിനാ
രാമു പല്ല് കടിക്കുന്ന ഒച്ച എനിക്ക് കിട്ടി
ഞാൻ : നീ എന്തിനാ ടാ ആ ജസ്റ്റിനെ അടിച്ചത്
രാമു : ഏത് ജസ്റ്റിൻ
ഞാൻ : നിന്റപ്പൻ ജസ്റ്റിൻ
രാമു : എനിക്ക് അറിയില്ല
അവൻ വണ്ടി മുന്നോട്ട് എടുത്തു…
ഞാൻ : സീൻ ഇല്ല രുദ്രണ്ണൻ ഡീൽ ആക്കും
രാമു : എനിക്ക് എന്ത് പേടി കൈയും. കാലും ഒടിഞ്ഞാ സീൻ ഒന്നും ആവില്ല…
ഞാൻ : 🤣
രാമു : എടാ നീ ഒരിക്കലും എനിക്ക് വേണ്ടി ആ തെണ്ടിയെ വെറുതെ വിടരുത് പ്ലീസ് എനിക്ക് അതാണ് ഏറ്റവും വലിയ സങ്കടം…
ഞാൻ കണ്ണടച്ച് കെടന്ന് തല ആട്ടി…
.
ഞങ്ങള് നേരെ എറണാകുളം പോയി ലില്ലി ആന്റിയെ കണ്ടു…
ലില്ലി കുട്ടി : ആഹാ വന്നല്ലോ
ഞാൻ :😁
ലില്ലി ആന്റി : വാ വാ
ആന്റി എന്നെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു…
What a motherly affection
ആന്റി എന്നെ ഒന്ന് തൊട്ട് നോക്കി ഫുൾ ചെക്ക് ചെയ്തു
ഞാൻ : എന്നേക്ക് പ്രസവം ആവും ഡോക്ടറേ
ആന്റി : 🤣 അയ്യടാ വൈയ്യെങ്കി എന്താ കോമഡിക്ക് കൊറവ് ഇല്ലല്ലോ…
കൂടെ ഇരുന്ന അസിസ്റ്റന്റ് ഡോക്ടർ കൊച്ച് ഒരേ ചിരി…
ആന്റി : മായാ ഇയാളെ ഒന്ന് നോക്കിക്കോ ഇന്ന് തൊട്ട് കൂടെ കാണും
മായ നല്ല പേര്…
ഞാൻ ആ കുട്ടിയെ നോക്കി പറഞ്ഞു…
രാമു : 😌
ആന്റി : മായ ഇത് ഇന്ദ്രു നമ്മടെ ബോഡിലെ റാം സാറിന്റെ മോൻ ആണ് കല്യാണം കഴിഞ്ഞതാ
ഞാൻ : അത് ഇപ്പൊ പറയണ്ട കാര്യം എന്താ…😣
ആന്റി : അയ്യടാ…ഇടി വാങ്ങും നീ…😊
അങ്ങനെ ആന്റി എന്നെ കൂടെ കൂട്ടി
വൈകുന്നേരം വരെ ഒരു പുതിയ ജീവൻ ഭൂമിയിലേക്ക് വരാൻ പോവുന്ന ലക്ഷണങ്ങൾ എന്റെ ചുറ്റും ഒരുപാട് പേരിലൂടെ ഞാൻ കണ്ടു
ഓരോരു ആൾക്കാരും അവർ അനുഭവിക്കുന്ന സങ്കടം പേടി സന്തോഷം ത്രിൽ എല്ലാം കാണുമ്പോ തോന്നും life is full of up’s and down’s…
മായ എനിക്ക് നല്ല രീതിക്ക് കമ്പനി തന്നു….
ഒരു മണിക്കൂറിൽ ഒരു വട്ടം എന്ന പോലെ പപ്പ വിളിക്കും…
അങ്ങനെ ആ ദിവസം കഴിഞ്ഞു…
ആന്റി : വീട്ടിലോട്ട് വരുന്നോ അതോ
ഞാൻ : വേണ്ട അവൻ കൂടെ ഒള്ളോണ്ട് വേണ്ട
ആന്റി : നീ ഓകെ ആടാ നിന്റെ തള്ളക്ക് വട്ടാ
😂
ഞാൻ : അപ്പൊ ബൈ ബൈ
ആന്റിക്ക് ഒരു ഹഗ്ഗ് കൂടെ കൊടുത്തിട്ട് ഞാൻ വെളിയിലേക്ക് എറങ്ങി വണ്ടി കാത്ത് നിന്നു…
അപ്പൊ ദേ വരുന്നു മായ….അതും സ്കൂട്ടില്
മായ : എന്താ ഇവടെ
ഞാൻ : ഏയ് ഒന്നൂല്ലാ ഓട്ടോ കിട്ടിയാ
മായ : ഈ ബാക്കിൽ കാണുന്ന ഹോസ്പിറ്റലിന്റെ ഓണർടെ മോൻ ഓട്ടോല് പോവേ
ഞാൻ : ഏയ് ഓണർ എന്നൊന്നും പറയല്ലേ ജസ്റ്റ് invester 😊
മായ : ആഹ് ബെസ്റ്റ് അല്ല എങ്ങോട്ടാ
ഞാൻ : എടയാർ
മായ : ആണോ ഞാൻ കൊണ്ടാക്കാ
ഞാൻ : don’t mess കാലത്ത് തൊട്ട് ഡ്യൂട്ടി കഴിഞ്ഞതല്ലേ വിട്ടോ
പെട്ടെന്ന് സൂര്യടെ ഓടി വന്ന് എന്റെ മുന്നില് നിന്നു… പിന്നാലെ തന്നെ bm കൂടെ
ഗ്ലാസ് താണു
റെമോ : എങ്ങോട്ടാ സാറേ
ഞാൻ : മായ പൊക്കോളു കാലത്ത് കാണാ 😊
മായ : ശെരി…
ഞാൻ : ഇതെന്ത് രണ്ട് കാറും
സൂര്യ : സർവീസ് സർവീസ്
ഞാൻ : ബെസ്റ്റ് നന്നായി ഞാൻ ഇവടെ വണ്ടി ഇല്ലാതെ ഇരിക്കയിരുന്നു ഒന്ന് ഇട്ടിട്ട് പൊ
സൂര്യ : ഓകെ….
ഞങ്ങള് നേരെ വീട്ടിലേക്ക് പോയി
റെമോ ഒരു ബാഗ് എടുത്ത് ഉള്ളിലേക്ക് വന്നു….
ഞാൻ : എന്താ ഇത്
റെമോ : ഞങ്ങള് ഇങ്ങോട്ട് താമസം മാറി 😊
ഞാൻ : ആരോട് ചോദിച്ചിട്ട്
റെമോ : നിന്റെ തന്ത പറഞ്ഞിട്ട് 😊
ഞാൻ : മൈര് സൊരം തരോ…
.
.
രാത്രി കുറ്റി അടിച്ച് അവന്മാര് എന്തൊക്കെ സംസാരിക്കുന്ന കണ്ടു
