ഞങ്ങള് എന്തൊക്കെ സംസാരിച്ച് കൊറേ നെരം ഇരുന്നു
പിന്നെ പപ്പ, അങ്കിൾ, അമ്മു, അമർ, ആന്റി ഒക്കെ വന്നു…
അമ്മുന്റെ മൊഖം വല്ലാത്ത പോലെ ഒണ്ട്…
അമ്മ : അമ്മു മോള് ചെല്ല് പോയി കെടന്നോ….😊
പപ്പ : 👀
> അടുത്ത ദിവസം രാവിലെ നന്ദൻ ഒക്കെ വീട്ടിലേക്ക് വന്നു…
നന്ദൻ : എവടെ അവൻ
ഉമ്മറത്ത് ഇരുന്ന അമ്മൂനോട് ചോദിച്ചു
അമ്മു കണ്ണ് പൊക്കി മേലേക്ക് കാട്ടി
നന്ദൻ സൂര്യ രണ്ടും പരസ്പ്പരം നോക്കി മേലേക്ക് കേറി..
” കതിറ് അവസറപടാതെ മച്ചാ ”
നന്ദൻ ഡോർ തൊറന്ന് നോക്കി
ഞാൻ : ആഹ് വാ
നന്ദൻ : പബ്‌ജി കളിയാ
ഞാൻ : ആഹ്
നന്ദൻ : നിർത്ത് വാ വെളിയി പോവാ
ഞാൻ : മച്ചാ ണാ അപ്പറമാ വറേ….
> 11:45
ഹോസ്പിറ്റൽ….
അമ്മ : ആഹ്.. എവടെ പോയെ നിങ്ങള്…
പപ്പ : എന്താ ഡോ എന്ത് പറ്റി
അമ്മ : വെയർക്കണ്ട ഒന്നൂല്ലാ പിള്ളേര് വന്നു താഴേക്ക് വന്നതാ
പപ്പ : എന്നിട്ട്
അമ്മ : ലാസ്റ്റ് സ്റ്റെപ്പ് എത്തിയതും ബോധം പോയി ഒറ്റ വീഴ്ച… പിള്ളേര് പൊക്കി കാറിൽ കേറ്റി അപ്പൊ തന്നെ ഇങ്ങോട്ട് വന്നു….
പപ്പ : ഡോക്ടർ എവടെ ഞാൻ പോയിട്ട് വരാ
അപ്പഴേക്കും സൂര്യയും അമറും കൂടെ വെളിയിലേക്ക് നടന്ന് വന്നു….
പപ്പ : എന്താടാ
അമർ : മാമ ഡോക്ടർ അവനെ ട്രീറ്റ്മെന്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു
പപ്പ : ഞാൻ …. ഞാൻ ജോണിനെ ഇപ്പൊ തന്നെ വിളിക്കാ
പപ്പ മാറി പോയി…
അപ്പൊ തന്നെ നേഴ്‌സ് ഡിസ്ചാർജ് സ്ലിപ്പ് ആയിട്ട് വന്നു
നേഴ്‌സ് : അതേ കൊഴപ്പം ഒന്നും ഇല്ല എന്തോ ഷോക്ക് ആണ് ആള് blank ആയി…ആംബുലൻസ് വരും പേടിക്കണ്ടെ….
അമ്മു : ആന്റി ആംബുലൻസ് ഒന്നും വേണ്ട പറ ആന്റി പ്ലീസ് 🥹 പ്ലീസ്…🙏
മഹി ആന്റി : അതേ ഡീ ആംബുലൻസ് വേണ്ട ഡീ നമ്മക്ക് കാറിൽ കേറ്റി കൊണ്ട് പോവാ…
.
.
.
> 02:23
ജോൺ അങ്കിൾ റൂം തൊറന്ന് വെളിയിലേക്ക് വന്നു
പപ്പ : എന്താ ടാ 🥺
അമ്മ ഓടി അങ്ങോട്ട് വന്നു
അമ്മ : അച്ഛായാ എന്താ എന്തെകിലും കൊഴപ്പം…
ജോൺ അങ്കിൾ : ആരും അടുത്തേക്ക് പോണ്ട അതാ ഇപ്പൊ നല്ലത്…
അമ്മ : എന്താ എന്താ കാര്യം
ജോൺ അങ്കിൾ : ഒന്നൂല്ലാ കൃഷ്ണ ഒറങ്ങാ ഒരു ഹാപ്പി ന്യൂസ് പറയട്ടെ
അമ്മ : please 🥹
ജോൺ അങ്കിൾ : he is back…
അമ്മ ഒച്ചയോടെ കൈ കൂട്ടി പിടിച്ച് തൊഴുത് കരയാൻ തൊടങ്ങി…
പപ്പ : താങ്ക്യൂ ജോൺ…
പപ്പ പുള്ളിടെ കൈ രണ്ടും ചേർത്ത് പിടിച്ചു….
ജോൺ അങ്കിൾ : ഞാൻ പറഞ്ഞില്ലേ ഷോക്ക് ടാ കൊച്ച് എന്തോ അവന് താങ്ങാൻ പറ്റാത്ത എന്തോ… അതൊക്കെ പോട്ടെ…. പിന്നെ ഇത്ര വരെ ലേറ്റ് ആയത് നിന്റെ ശല്യം കൊണ്ടാവും
പപ്പ : കാണാൻ പറ്റോ
ജോൺ അങ്കിൾ : അയ്യോ വേണ്ട ഡോക്ടർ അവടെ ചെക്ക് ചെയ്യാ ഒരു മണിക്കൂർ കഴിയട്ടെ….
സൂര്യ : അങ്കിൾ, വല്ലതും പറഞ്ഞോ അങ്കിൾ
ജോൺ അങ്കിൾ : അതേ നിങ്ങള് എല്ലാരും പോയി ഒരു കോഫി കുടിച്ചിട്ട് വാ കൃഷ്ണ ചെല്ല്… മോളെ അമ്മു ചെല്ല്
അമ്മു : താങ്ക്സ് അങ്കിൾ 🙏🥹
ജോൺ അങ്കിൾ : റാം ഇവരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് എന്റെ റൂമിലേക്ക് വാ
പപ്പ : ഓകെ ഓകെ…just a second
.
.
എന്താ ഡോ താൻ കാണണം പറഞ്ഞത്.. പപ്പ റൂമിലേക്ക് കേറി….
ജോൺ അങ്കിൾ എഴുതിക്കൊണ്ടിരുന്ന പേപ്പർ മാറ്റി വച്ചു
ജോൺ അങ്കിൾ : ഇരിക്ക്
പപ്പ : എന്താടാ ഒരു മാതിരി ഇരിക്കുന്നെ
ജോൺ അങ്കിൾ : പറയാ ഇരിക്ക് റാം
പപ്പ : ജോൺ സിനിമയിലെ പോലെ അതാ ഇതാ പറയാൻ നിക്കല്ലേ i beg…
ജോൺ അങ്കിൾ : he is perfectly alright
പപ്പ ശ്വാസം ഒന്ന് എടുത്ത് വിട്ടു…
ജോൺ അങ്കിൾ : എടൊ അന്നത്തെ ആ ആക്‌സിഡന്റ് ഒരു ആക്‌സിഡന്റ് അല്ല
പപ്പ : അതേ i know
ജോൺ അങ്കിൾ : എടൊ സജി അവനോട് സംസാരിച്ചു
പപ്പ : go for it
ജോൺ അങ്കിൾ : അവൻ എന്താ നടന്നെ എന്ന് പറയാൻ കൂട്ടാക്കുന്നില്ല പക്ഷെ അവന്റെ adrinaline rush that was massive
പപ്പ : അതാണോ i will manage that എനിക്ക് അറിയാൻ ഒള്ളത് ഒറ്റ കാര്യം മാത്രം ആണ് എന്റെ മോന് കൊഴപ്പം ഒന്നും ഇല്ലല്ലോ…
ജോൺ അങ്കിൾ : എന്ത് കൊഴപ്പം അവൻ batman അല്ലെ… നീ കൊച്ചിനെ നല്ല പോലെ സൂക്ഷിച്ചോ പിന്നെ തൽക്കാലം offend ചെയ്യണ്ട means എന്തെങ്കിലും വേണം പറഞ്ഞാലോ അല്ലെങ്കി simple try not to say “a no” അത്ര തന്നെ
