പപ്പ : എന്താ ഇത് മഹി
മഹി ആന്റി : ചൂട് ക്രാബ് സൂപ്പ് കഴിക്കടാ…
പപ്പ : ആഹ് നടക്കട്ടെ ദാസ് വാടോ…
ഞാൻ : എനിക്ക് വേണ്ട ഞാൻ നോൺ കഴിക്കൽ നിർത്തി
ആന്റി : കഴിക്ക് കണ്ണാ ദേ നീ എനിക്ക് കഴിഞ്ഞ ആഴ്ച വാക്ക് തന്നതാ ഞാൻ എന്ത് തന്നാലും കഴിക്കാന്ന് അങ്ങനെ ആണ് ഞാൻ ഇങ്ങോട്ട് താമസം മാറിയത് അറിയാലോ
ഞാൻ : എനിക്ക് വേണ്ട
ആന്റി : ശെരി ഞാൻ പോവാ അപ്പൊ 😐
ഞാൻ : വേണ്ട ഇരി 😝 ഒരു പെണക്കാരി
ഞാൻ ആന്റിടെ കൈ പിടിച്ച് ഇരുത്തി…
ആന്റി : 🥹 …. ഉള്ളി അരിഞ്ഞ് കണ്ണും പോയി നാശം…
അമ്മ : മഹീ 👀, നീ ഇരിക്ക് അവന്റെ കൂടെ മോളെ നീയും ഞാൻ ഇപ്പൊ വരാ…
അമ്മ നേരെ താഴെ പോയി പപ്പേ അവടെ ഒക്കെ നോക്കി…
വെളിയിൽ സംസാരം ആണ്
അമ്മ : ദാസേട്ടാ
ദാസ് അങ്കിൾ : ഓ
അമ്മ : എന്താ നിങ്ങള് പ്ലാൻ ചെയ്യുന്നേ വെറുതെ കാര്യം വഷളകരുത് ഇങ്ങേർക്ക് വെളിവില്ല ദാസേട്ടൻ ഇങ്ങേർടെ കൂടെ നിക്കരുത്, നമ്മക്ക് അത് വിടാ ദാസേട്ടാ ഇനി ശ്രദിച്ചാ മതി
ദാസ് അങ്കിൾ : ഏയ് ഒന്നൂല്ലാ കൃഷ്ണ ഞാൻ അല്ലെ പറയണേ താൻ പേടിക്കുന്ന പോലെ ഒന്നും ഇല്ല ഇത് കാശിന്റെ കാര്യം ആണ് നമ്മള് മറ്റേ കൃഷ്ണ കുമാർന്റെ പ്ലോട്ട് എടുക്കാ പറഞ്ഞ് ഒരു ഒന്ന് കൊടുത്തേ അതിന്റെ കാര്യം പറഞ്ഞതാ
അമ്മ : ഈ സമയത്ത് നിങ്ങൾക്ക് അത് വേണോ ന്നെ
പപ്പ : എന്റെ അല്ല ഡോ ഇയാൾടെ ആണ് 🙂
അമ്മ : അത് ഷോപ്പിംഗ് കോംപ്ലക്സ് കേട്ടാൻ നിങ്ങള് വാങ്ങാൻ നിന്ന സ്ഥലം ആണ് എന്തിനാ അവരെ ദ്രോഹിക്കുന്നെ അത് വിട്ടേക്ക്…
പപ്പ : ഞാൻ പറഞ്ഞതാ ഇയാള് കൊടുത്തതാ പൈസ ഇവന് എന്തോ ആവശ്യം ഒണ്ടെന്ന്… ടാ അത് വിട് ദാസ് പൈസ ഒന്നും അല്ല വലുത്…
അമ്മ : ഒരാൾടെ കണ്ണീര് കൊണ്ട് ഒന്നും കിട്ടില്ല പറഞ്ഞേക്കാമേ നിങ്ങള് മോന് വേണ്ടി ചെയ്യാൻ നിക്കുന്നത് ഫുൾ മണ്ടത്തരം ആണ്… ആ ചെക്കനും ഒരു അമ്മ കാണും അവൻ എത്ര തല്ലി പൊളി ആണേലും അവർടെ കണ്ണീര് വീണാ അതും കൂടെ നമ്മടെ പൊന്നൂനെ ദോഷം ആവത്തുള്ളൂ ഞാൻ പറഞ്ഞേക്കാം…. 👀
അമ്മ തിരിഞ്ഞ് നടന്നു
പപ്പ ഓ പിന്നെ എന്ന പോലെ അമ്മേ നോക്കി..😏
പപ്പ : കണ്ടല്ലോ
ദാസ് അങ്കിൾ : കണ്ടു കണ്ടു
പപ്പ : ദാസ് അയാളെ വിളിക്കാൻ പറ ഫണ്ട് വേണം സ്ഥലം വേണ്ട പറ അതും ഒരാഴ്ച്ചക്കുള്ളിൽ തന്നെ നീ നേരിട്ട് വേണ്ട ഹനുമാൻ ദാസേട്ടനോട് പറ അങ്ങർടെ അളിയൻ അല്ലെ ഇയാള് ഞഞാ പിഞ്ഞാ പറഞ്ഞാ ആ ബാംഗ്ലൂർ ഹോട്ടൽ പ്രൊജക്റ്റ് വേണ്ടെന്ന് പറഞ്ഞേക്ക്
ദാസ് അങ്കിൾ : ഉം… അല്ല ടാ ഇത് വച്ച് ഒരു കളി കളിക്കണം…
പപ്പ : ആ കൃഷ്ണ കുമാർ തന്നെ അവന്റെ മോനെ പട്ടിയെ പോലെ തല്ലി കൊല്ലണം എന്നാലേ എന്റെ പക തീരു…
പപ്പ വളരെ animated ആയി ഓരോന്ന് കാണിച്ചു…
ദാസ് അങ്കിളിന്റെ ഫോൺ റിങ് ആയി
ദാസ് അങ്കിൾ : ആ പ്രദീപേ
പപ്പ ഫോൺ പിടിച്ച് വാങ്ങി…
പപ്പ : പ്രദീപേ നീ അയാളെ വിളിച്ചോണ്ടെ ഇരി അവനോട് പറ R. K constructions ന് നിങ്ങടെ സഥലം വേണ്ട പൈസ ഒരാഴ്ച എങ്ങനെ one week കൊണ്ട് തരണം എന്ന് കേട്ടല്ലോ ശെരി…. വീട്ടി പോ പമ്പില് പോ ആൾക്കാരെ കൂട്ട് പൈസ തന്നിലെ കുത്തിന് പിടി തല്ല് കൊല്ല്… നെഞ്ചത്ത് കൊള്ളണം പക്ഷെ…. ആഹ്… 😡
പ്രദീപെ ഞാൻ വിളിക്കാ ദാസ് അങ്കിൾ ഫോൺ വാങ്ങി പറഞ്ഞ് കട്ടാക്കി…
.
..
.
22:23
അമ്മ വന്ന് റൂമിന്റെ ഡോർ തൊറന്ന് നോക്കി….
ഒറങ്ങില്ലേ കുട്ടാ
ഞാൻ : ഇല്ലമ്മാ 😊
അമ്മ : എന്തെ ദേ മരുന്ന് കഴിച്ചിട്ടില്ല
ഞാൻ : കഴിക്കാ
അമ്മ : എന്താണ്
ഞാൻ : പപ്പക്ക് വല്ല കൊഴപ്പം ഒണ്ടോ
അമ്മ : ചെറുതായിട്ട് കല്യാണം കഴിയും മുന്നേ ഒള്ളതാ 😊
ഞാൻ : 😂
അമ്മ : ഓട്സ് തരട്ടെ
ഞാൻ : എന്തിന് ആ ക്രാബ് സൂപ്പ് തന്നെ അയ്യോ വൈയ്യ
അമ്മ : ഉം
ഞാൻ : അമ്മക്ക് ഒറക്കം ഇല്ലേ നല്ല പോലെ വീക്ക് ആണല്ലോ കണ്ണ്
അമ്മ : ഏയ് ഇല്ല
ഞാൻ : ഇല്ല നല്ല ഒറക്കക്കൊറവ് ഇണ്ട്…
അത് ബെഡ് ശെരി അല്ല കുട്ടാ അതാ
ഞാൻ : ആണോ എന്നാ നമ്മക്ക് പുതിയത് വാങ്ങാ….
പെട്ടെന്ന് എന്റെ ഫോൺ അടിച്ചു
അമ്മ തിരിഞ്ഞ് നോക്കി
അമ്മ : ആരാ
ഞാൻ ഫോൺ എടുത്ത് നോക്കി ആഹ്
അമ്മ : ആരാ
ഞാൻ : അറിയില്ല
അമ്മ : എന്നാ വച്ചേക്ക്
