വധു is a ദേവത – 27 8

അമ്മ ഒന്നും പറയാതെ പപ്പേ ഒന്ന് നോക്കി

പപ്പ : ഓകെ fine , മഹിക്ക്

ആന്റി വേണ്ടെന്ന് തല ആട്ടി കണ്ണൊക്കെ തൊടച്ചു…

പെട്ടെന്ന് ഡോക്ടർ ഡോർ തൊറന്ന് വെളിയിലേക്ക് വന്നു…

പപ്പ പെട്ടെന്ന് അങ്ങോട്ട് നടന്നു അമ്മ പിന്നാലെ ആയിട്ട് നടന്ന് പോയി…

ഡോക്ടർ : സിസ്റ്റർ ആ സ്കാൻ ചെയ്യാൻ ഒള്ള കാര്യം നോക്കിക്കൊ…ആഹ്

പപ്പ : ഡോക്ടർ ഇപ്പൊ

എല്ലാരും അവർ തമ്മിലുള്ള സംസാരം തന്നെ നോക്കി…

ഡോക്ടർ : സീ മിസ്റ്റർ

പപ്പ : രാമനാഥൻ

ഡോക്ടർ : യാ… ആൾക്ക് കൊഴപ്പം ഒന്നും ഇല്ല പിന്നെ ഒരു ചെറിയ കൊഴപ്പം എന്താ വച്ചാ ചെറിയ രീതിക്ക് ഷോക്ക് ഒണ്ട്

അമ്മ : anything serious doctor

അമ്മ മൊഖം തൊടച്ച് പുള്ളിയെ നോക്കി ചോദിച്ചു

ഡോക്ടർ : yes, എന്നാ കൊഴപ്പം ഇല്ല ഏതാ വച്ചാ ആക്‌സിഡന്റ് സമയത്ത് ഒണ്ടായ ഷോക്ക് കാരണം ചെറിയ ഷോക്ക്….വരു….

പപ്പ ഡോക്ടർടെ കൂടെ റൂമിലേക്ക് കേറി…

എല്ലാരും വെളിയിൽ നിന്ന് എത്തി നോക്കി

അമ്മു വായ പൊത്തി കരയാൻ തൊടങ്ങി….

പെട്ടെന്ന് നേഴ്‌സ് വന്ന് ബെഡ് ലിഫ്റ്റ് ചെയ്ത് വച്ചു….

ഡോക്ടർ : ഹേയ് മാൻ, ദേ തന്റെ അപ്പച്ചൻ സോറി

പപ്പ : പ..പ്പ് പപ്പ….പപ്പ 😞

ഡോക്ടർ : ദേ തന്റെ പപ്പ വന്നിരിക്കുന്നു

ഡോക്ടർ ബെഡിൽ 10:15 പോസിൽ കെടക്കുന്ന എന്റെ നെറ്റിയിൽ തടവി പറഞ്ഞു

ഡോക്ടർ : മോളി എന്നാ കണ്ടീഷൻ

സിസ്റ്റർ : ചെറിയ ഡോസ് ഒണ്ട് സാറേ…മറ്റേ

ഡോക്ടർ ഒന്ന് മൂളി…

പെട്ടെന്ന് ഞാൻ എണീക്കാൻ നോക്കി ഡോക്ടർ ശക്തി ആയി പിടിച്ച് കെടത്തി….

ഡോക്ടർ : ആ കണ്ണ് തൊറന്നല്ലോ…how are you man…

അമ്മ കണ്ണൊക്കെ തൊടച്ച് നോർമൽ ആയി എന്നെ നോക്കി

കതകിൽ ചാരി കുതിർന്ന് നിക്കുന്ന അമ്മു അത് കേട്ട് ഉള്ളിലേക്ക് എത്തി നോക്കി…

കൊഴപ്പില്ല ഇത്… ഞാൻ ചുറ്റും നോക്കി

ഡോക്ടർ : relax, ഒന്നൂല്ലാ ചെറിയ ആക്‌സിഡന്റ് ആണ്…. ഡോണ്ട് വറി…പേടിക്കാൻ ഒന്നൂല്ലാ താൻ ഓക്കെ ആണ്…. ദേ അവരൊക്കെ നിക്കുന്ന കണ്ടില്ലേ…. 😊

ഡോക്ടർ എന്റെ പൾസ് നോക്കിക്കൊണ്ട് എന്നോട് സംസാരിച്ച് ഒരു ലിങ്ക് ഒണ്ടാക്കാൻ നോക്കി…

അമ്മ : കണ്ണാ

ഞാൻ : 😊

പപ്പ : കാശു വേദന ഒണ്ടോ കുട്ടാ….

ഞാൻ : ഇല്ല 🙂

എല്ലാരും കൂടെ കേറി വന്നു

ഡോക്ടർ നേഴ്സ് ആയിട്ട് സംസാരിക്കുവാ….

ഞാൻ അവരൊക്കെ ഓക്കെ നോക്കി…

ദാസ് അങ്കിൾ മഹി ആന്റി നന്ദൻ എല്ലാരും ഒണ്ട്….

ഞാൻ അവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചു….

അമ്മു എന്റെ നേരെ വരാൻ ആഗ്രഹം ഒണ്ട് പക്ഷെ എന്തോ പോലെ…

” ഇത് ” ഞാൻ പെട്ടെന്ന് അവർക്ക് നേരെ കൈ ചൂണ്ടി….

പപ്പ അമ്മ ഓക്കെ തിരിഞ്ഞ് നോക്കി

അമ്മ : എന്താ കുട്ടാ

ഞാൻ : അല്ല ഇത്

ആൾക്കൂട്ടത്തിൽ നിക്കുന്ന പെൺകുട്ടിയെ നോക്കി ഞാൻ ചോദിച്ചു…

ആ നിമിഷം അമ്മ കണ്ണ് വിരിച്ച് ഞെട്ടലോടെ എന്നെ നോക്കി

ദയനീയമായി നിക്കുന്ന അമ്മു വല്ലാത്ത പോലെ ആയി

പപ്പ : ഇതാരാന്നോ

ഞാൻ : അല്ല കണ്ട് പരിചയം തോന്നുന്നില്ലേ അതാ 😊….

ശ്രീ എന്നെ തന്നെ നോക്കി പിന്നിലേക്ക് പിന്നിലേക്ക് നടന്നു

ഡോക്ടർ : ഏയ്‌ ഏയ്‌ എല്ലാരും ഒന്ന് സിസ്റ്റർ ഉം… സാർ മാം ഒന്ന്

അമ്മ എന്നെ തന്നെ നോക്കി ഡോക്ടർടെ കൂടെ വെളിയിലേക്ക് നടന്നു….

വെളിയിൽ എത്തിയതും എല്ലാരും ഡോക്ടർ പറയാൻ പോവുന്നത് ശ്രദ്ദിച്ച് നിപ്പാ….

ഡോക്ടർ : അതെ ആരും ടെൻഷൻ അടിക്കണ്ട ഇത് ജസ്റ്റ്‌ ആക്‌സിഡന്റ് ഒണ്ടാക്കിയ ആഫ്റ്റർ എഫക്റ്റാ…

അമ്മ പപ്പടെ തോളിൽ പിടിച്ച് കരയാൻ തൊടങ്ങി..

പപ്പ : സാർ ഞങ്ങൾക്ക് ഒന്നും

ഡോക്ടർ : sir നിങ്ങളോട് എങ്ങനെ പറയും എന്ന് എനിക്കറിയില്ല

അത് കൂടെ കേട്ടപ്പോ അമ്മ ശെരിക്കും തകർന്ന് പോയി….

മഹി ആന്റി ആണേ ചെയറിൽ ഇരുന്ന് വെറക്കാ.. രണ്ട് കൈയ്യും കൂട്ടി പിടിച്ച് പ്രാർത്ഥിക്കാ എന്തൊക്കെ ആണ്….

പപ്പ : പ്ലീസ് ഡോക്ടർ…. 😞

ഡോക്ടർ : ആൾടെ ഓർമ അങ്ങ്

എല്ലാർക്കും ഒരു ഷോക്ക് ആയിരുന്നു അത്….

അമ്മ വായ പൊത്തി കരയാൻ തൊടങ്ങി..

താഴേക്ക് താഴേക്ക് ഓർന്ന് പോയ അമ്മേ പപ്പ പിടിച്ച് പൊക്കി….

പപ്പടെ മൊഖം ആകെ ചൊകന്നു ചട്ടി പോലെ വീർത്തു….

ഡോക്ടർ : ഹേ മാം, നോ നോ കരയണ്ട യാതൊരു കാര്യവും ഇല്ല ഇത് ഞാൻ ആദ്യം പറഞ്ഞ പോലെ ജസ്റ്റ്‌ ഒരു ഷോക്ക് കാരണം ഒള്ളതാ ഇവൺ ഒരു ഹെഡ് ഇഞ്ചുറിടെ എന്താ പറയാ ചെറിയ symptoms പോലും ഇല്ല… I think he is stuck somewhere ഇതിന് മുന്നേ patient-ന് വല്ല depression അങ്ങനെ വല്ലതും

Leave a Reply

Your email address will not be published. Required fields are marked *