വധു is a ദേവത – 27 8

റൂബി ആന്റി : എന്താ ചേട്ടാ ചേട്ടൻ ഇത്ര കൂൾ ആയി നിക്കുന്നെ ഹേ എനിക്ക് മനസ്സിലാവുന്നില്ല….

പപ്പ :അത് റൂബി

റൂബി ആന്റി : മോനെ ആരൊക്കെ ചേർന്ന് കൊല്ലാൻ നോക്കിട്ട് നീ ഒരു തന്ത ആണോ ടാ… 😡ഹേ

പപ്പ കലങ്ങി പോയി

പപ്പ : മോളെ അത്

റൂബി ആന്റി : ഒന്നും പറയണ്ട ഒരക്ഷരം പറയണ്ട അന്നേ ഞാൻ പറഞ്ഞു അവന്മാർ ആരാ നോക്കി ഒഴിവാക്കാൻ നാളെ അവര് വല്ലതും ചെയ്താ പറഞ്ഞിട്ട് വല്ല കാര്യം ഒണ്ടോ ചേട്ടാ പറ

ആന്റി അവടെ ചെയറിൽ കേറി ഇരുന്ന് കരയാൻ തൊടങ്ങി…

പെട്ടെന്ന് രുദ്രൻ മാമനും അമ്മുവും കേശുവും കൂടെ കേറി വന്നു

മാമൻ : അളിയാ മോളെ ഒന്ന് കൊണ്ട് പോവാ ആ പെണ്ണിനെ കൂടെ പൂട്ടാ അതാ നല്ലത്….

റൂബി ആന്റി : രുദ്ര എന്തായി

രുദ്രൻ മാമൻ : ഒന്നൂല്ലാ ചേച്ചി എല്ലാം ശെരി ആക്കാ…

റൂബി ആന്റി : വിടരുത് അവനെ ഒന്നും ഒരുത്തനേം കേട്ടല്ലോ മോനെ നീ തന്നെ വേണം എല്ലാം ചെയ്യാൻ എന്റെ ചേട്ടൻ വെറും വേസ്റ്റാ…

കേശു, മാമൻ, അമ്മു മൂന്ന് പേരും കൂടെ സ്റ്റേഷനിലേക്ക് പോയി….

കേശു അമ്മൂന്റെ കൂടെ ആയിട്ട് നടന്നു….

കേശു : ചേച്ചി കരയല്ലേ ചേച്ചി…

അടുത്ത സെക്കന്റ്‌ അമ്മു തരിച്ച് നിക്കുന്നതാ അവൻ കണ്ടത്….

പിന്നാലെ ആയിട്ട് നന്ദനും കുട്ടുവും കാർ എടുത്ത് വന്നു….

അമ്മു പല്ല് കടിച്ച് ഉള്ളിലേക്ക് കേറി…

രുദ്രൻ മാമൻ അവളെ വിളിച്ചോണ്ട് ഉള്ളിലേക്ക് കേറി പോയി…

അമ്മൂന്റെ നോട്ടം മുഴുവൻ മൂലക്ക് നിക്കുന്ന പത്മിനിയിൽ ആയിരുന്നു…

മാമൻ അമ്മൂനെ പിടിച്ച് മാമന്റെ റൂമിൽ കൊണ്ടിരുത്തി…

മാമൻ : മോനെ ഈ രണ്ട് സ്ഥലത്ത് ഒപ്പിട്ട് തന്നോ

കേശു : ചെറിയച്ഛ അവൻ എവടെ

മാമൻ : മിണ്ടാരിയടാ ഇത് നിന്റെ ധാരാവി അല്ല മര്യാദക്ക് നിന്നോ… നിനക്ക് ഇടപെടാൻ ഒള്ള സ്ഥലം അല്ല കേശു ഇത് 👀

അവൻ മിണ്ടാതെ നിന്നു….

കുട്ടു : ചേച്ചി അവളെ വിടല്ലേ ഇനി എങ്കിലും

അമ്മു കണ്ണ് തൊടച്ച് മാമൻ പറഞ്ഞ എല്ലാ സ്ഥലത്തും ഒപ്പിട്ട് കൊടുത്തു….

കേശു : ചെറിയച്ഛാ അവന് നല്ലത് കൊടുക്കണേ ചേട്ടന്റെ അവസ്ഥ കണ്ടല്ലോ അവൻ ഇനി എണീറ്റ് നടക്കാൻ പാടില്ല എന്ത് സീൻ വന്നാലും കൊഴപ്പം ഇല്ല

മാമൻ അവനെ ഒന്ന് നോക്കി…എന്നിട്ട് ബെൽ തട്ടി

ഒരാൾ കേറി വന്നു

മാമൻ : ഇത് ടൈപ്പ് ചെയ്യാൻ കൊടുക്ക് ഞാൻ വന്നു….

നന്ദൻ : മാമ എല്ലാരേം കിട്ടിയോ

മാമൻ : ഇല്ല…. അത് വിട് ടാ ഇതിന്റെ വള്ളി പിടിച്ച് ആരേലും പോയാ… കേശു നിന്നോട് കൂടെ ആണ്… ആ മോളെ മോള് പൊക്കോട്ടോ ഇവടെ അതികം ഇരിക്കണ്ട…. നമ്മക്ക് എല്ലാം ശെരി ആക്കാ ദേ മാമടെ വാക്കാ

അമ്മു തല താത്തി കരയാൻ തൊടങ്ങി

കേശു : ചേച്ചി കരയല്ലേ ഞാൻ അല്ലെ പറയുന്നേ… വാ നമ്മക്ക് പോവാ…

അവൻ അമ്മൂനെ പിടിച്ച് വെളിയിലേക്ക് നടന്നു…

വെളിയിൽ എത്തി അമ്മു വീണ്ടും പത്മിനിയെ കണ്ടു

അമ്മു കേശൂന്റെ പിടി വിട്ട് അവൾക്ക് നേരെ നടന്നു

പത്മിനി അമ്മൂനെ ദയനീയം ആയി നോക്കി

നന്ദൻ : അമ്മൂ വേണ്ട

അമ്മു അത് കേക്കാതെ അടുത്തേക്ക് നടന്നു…

പത്മിനി : എനി

അമ്മു ഓങ്ങി ഒന്ന് അലക്കി പത്മിനിടെ മോന്ത നോക്കി

രുദ്രൻ മാമൻ കാണാത്ത പോലെ നിന്നു…

ഷിബു സാർ ഒക്കെ നോക്കിയെങ്കിലും നിയമതിനും പോലീസിനും ഒന്നും ഒന്നും ചെയ്യാൻ പറ്റില്ല

അമ്മു : മേലാ ഒരാൾടെ ഫീലിങ്ങ്സ് വച്ച് കളിക്കരുത് 😡

നന്ദൻ മുന്നോട്ട് കേറി വന്നു…

നന്ദൻ : 😏

നന്ദൻ ഒന്ന് മൂക്ക് വലിച്ച് അമ്മൂനെ തട്ടി മുന്നോട്ട് നടന്നു

ലൈൻ പോലെ പിന്നാലെ കേശു കേറി വന്നു…

കേശു : അപ്പൊ നീ….

രുദ്രൻ മാമൻ : ഋഷിയെ പോ…

കേശു : നിന്റെ അന്നത്തെ പെർഫോമൻസ് കണ്ടപ്പോ തന്നെ രണ്ടണ്ണം തരാൻ തോന്നിയതാ….

മാമൻ അവനെ ഒന്ന് തട്ടി….

കേശു : ഈ മൊഖം ഓർത്ത് വച്ചോ, തരാ… എന്റെ ചേട്ടൻ 😡 എന്റെ ചേട്ടന്റെ ദേഹത്ത് കൈ വച്ച ഒന്നിനേം വെറുതെ വിടില്ല and at last your bro… ഉസ്കി ഫോഡ് ദൂങ്ക 😡

മാമൻ അവന്റെ തലക്ക് പിടിച്ച് വെളിയിലേക്ക് തള്ളി…

> ഒമ്പത് മണി ആവാറായി ഏതാണ്ട്

അമ്മു അമ്മ ഒക്കെ റൂമിന്റെ വെളിയിൽ ഇരിപ്പാ പപ്പ പോയി കഴിക്കാൻ ഒള്ള ഫുഡ് വാങ്ങിച്ചോണ്ട് വന്നു

അമ്മ : ഇങ് തന്നോ ഞാൻ കൊടുക്കാ…

Leave a Reply

Your email address will not be published. Required fields are marked *