വധു is a ദേവത – 27 8

പപ്പ എണീറ്റ് വെളിയിലേക്ക് നടന്നു

അമ്മ : ഞാൻ കാല് പിടിച്ചിട്ടാ ഒതുക്കിയത്…

വൈഗമ്മായി : രാധു അവൻ ഒട്ടും satisfied അല്ല നീ കണ്ണനെക്കാൾ ഇവനെ നോക്കിക്കോ മോളെ ഒറ്റ ബുദ്ധി ആണ് രാമന്റെ….
.
.

പപ്പ കാറിൽ കൈ വച്ച് വെളിയിലേക്ക് നോക്കി നിന്നു

രഘു ചെറിയച്ഛനും, ദാസ് അങ്കിളും വെളിയിലേക്ക് പോയി

പപ്പ : 👀

രഘു ചെറിയച്ഛനോട് സിഗറട്ട് ചോദിച്ചു…

പുള്ളി ബോക്സ്‌ എടുത്ത് പപ്പക്ക് നീട്ടി….

പപ്പ എടുത്ത് വച്ച് കത്തിക്കാൻ പോയിട്ട് എന്തോ ഓർത്ത പോലെ തിരിച്ച് എടുത്ത് കൊടുത്തു

പപ്പ : ആദ്യം ആരേ ആണ് തല്ലണ്ടത് അറിയോ മേലെ കെടന്ന് ഒറങ്ങുന്ന തെണ്ടി ഇല്ലേ എന്റെ മോൻ അവനെ കൊഞ്ചിച്ച് ഫ്രീഡം കൊടുത്ത് വഷളാക്കി… ഒന്ന് കത്തിക്കാൻ പോലും സമ്മതിക്കില്ല 😡… നൂറ് കണ്ടീഷൻ ഇട്ടിട്ട് വരും… അത് ചെയ്യരുത് ഇത് ചെയ്യരുത് കുടിക്കരുത് വലിക്കരുത് തെണ്ടി… ആഹ് ഇപ്പൊ പിന്നെ ഓർമ കാണില്ല…. അല്ലെ ദാസ് 🥹

ദാസ് അങ്കിൾ : എടൊ താൻ…

പപ്പ : എന്റെ ഉള്ളിൽ ഒരു പെടപ്പ് ആണ് ഡോ… കൈ മുഴുവൻ മുറി ചതവ് ആ ഇരുമ്പ് വടി മറ്റേ എഞ്ചിൻ സ്റ്റാർട്ട് ആക്കുന്നതല്ലേ അതിന് ഏതാണ്ട് നാലഞ്ച് കിലോ വരില്ലേ ഡോ അത് വച്ച്

ദാസ് അങ്കിൾ : രാമാ മതി

പപ്പ : ഇല്ലെന്ന് എനിക്ക് കൊഴപ്പം ഒന്നും ഇല്ല…….. ദാസ് നമ്മളെ എതിർക്കാൻ ആരെങ്കിലും ഒണ്ടോ ടാ നിന്റെ അറിവില്

ദാസ് അങ്കിൾ : ഇല്ല നീ ഇരിക്ക് വാ… രഘു വാടാ

പപ്പ : എന്തോണ്ട് ആടാ അത്

ദാസ് അങ്കിൾ : എന്താ

പപ്പ : നമ്മക്ക് ശത്രുക്കൾ ഇല്ലാത്തകൊണ്ടാണോ

ദാസ് അങ്കിൾ : അല്ലെ

പപ്പ : അല്ല പണ്ടത്തെ നമ്മടെ കഥ അറിയാവുന്ന കൊണ്ട്… അല്ലെ

ദാസ് അങ്കിൾ : ഉം

പപ്പ ഫോൺ എടുത്ത് കുത്തി ചെവിയിൽ വച്ചു

പപ്പ : ആഹ് രുദ്ര പറ… വേണ്ട രുദ്ര മതി ഇനി വേണ്ട…. നമ്മക്ക് ഒരു ഡീൽ എടുക്കാ ആഹ് ശെരി പറഞ്ഞത് ഓർമ ഇണ്ടല്ലോ…അതേ അതേ ജോസഫ് എന്ത് വന്നാലും നോക്കിക്കോളും അതന്നെ….ബാക്കി ശെരി ഇല്ല അടി ഒന്നും വേണ്ട….നാളെ അല്ലെ ഉം….

പപ്പ ഒരുമാതിരി ആയി ഫോൺ കട്ടാക്കി…

ദാസ് അങ്കിൾ : എന്താ കാര്യം

പപ്പ : ഏയ്‌ അവടെ അടി പൊട്ടാ

ദാസ് അങ്കിൾ : കൊല്ലട്ടെ പന്ന തായ്… 😣

പപ്പ : ഏയ്‌ ഏയ്‌,ആഹ് ഹലോ പ്രദീപേ…. ടാ നീ ആ നാരായണനെ വിട്ടിട്ട് നമ്മടെ ഭൈരവൻ എവടെ എന്നൊന്ന് തപ്പ്… അല്ല ടാ കാര്യം ഒക്കെ അറിഞ്ഞല്ലോ… ആഹ് ആ ചെക്കനെ അങ്ങ് തീർത്തേക്ക്

അത്രക്ക് നെരം ചിരിച്ച് ചിരിച്ച് നിന്ന കളത്തിലേ രാമനാഥൻ ഒരു സീരിയസ് വില്ലൻ ലെവലിലേക്ക് എത്തി…

ദാസ് അങ്കിൾ : ടാ രാമാ 😳 😨 വേണ്ട….

 

അങ്കിൾ ഫോൺ പിടിച്ച് വാങ്ങി

പപ്പ : ദാസ് എന്റെ ഫോൺ താ… എടാ ഇരുപത്തി അഞ്ച് ലക്ഷം ടാ ഭൈരവൻ നോക്കിക്കോളും എല്ലാം പിന്നെ…. 😂 നീ ഫോൺ തന്നെ….

ദാസ് അങ്കിൾ ഫോണിൽ കൂടെ പറഞ്ഞ് കട്ടാക്കി…

ടാ പ്രദീപേ ഒന്നും വേണ്ട ഒന്നും വേണ്ട ഞാൻ വിളിക്കാ ദാസ് അങ്കിൾ ഫോണിലൂടെ പറഞ്ഞ് കട്ടാക്കി….

നിനക്ക് പ്രാന്താണോ ടാ ദാസ് അങ്കിൾ പപ്പേ ഒന്ന് പിടിച്ച് തള്ളി

പപ്പ : ദാസ് ഇന്ന് കാലത്ത് നടന്നത് നീ കണ്ടില്ലേ 🥹 😡 പപ്പാന്ന് വിളിച്ചോണ്ട് ഇരുന്ന എന്റെ മകൻ എന്നെ അച്ഛാന്ന് വിളിച്ചു… ഒരു തന്ത ആയിട്ട് ഞാൻ തോറ്റ നിമിഷം

ദാസ് അങ്കിൾ : എടാ വിഡ്ഢി ജോൺ പറഞ്ഞത് നിന്റെ മരമണ്ടക്ക് കേറാത്തേന്താ….

പപ്പ : എല്ലാം കള്ളന്മാരാ നീയും ജോണും എല്ലാം ഒരുത്തൻ പറയാ ഒറങ്ങി എണീറ്റാ ഓർമ വരും പോലും….

രഘു ചെറിയച്ഛൻ : എന്താ ചേട്ടാ ഇത് ചേട്ടൻ വന്നെ…

പപ്പ : രഘു നീ ഇത് കേക്ക്…അവൻ അന്ന് ചേട്ടന്റെ മോൻ എന്താ ഹാ രാമു അവന്റെ കൂടെ പോയി അടി ആയി പിള്ളേർ ആയിട്ട് വന്നപ്പോ ഞങ്ങള് അടി ആയി ആ ദേഷ്യത്തിന് അവൻ എന്നെ അച്ഛാന്ന് വിളിക്കാൻ തൊടങ്ങി അപ്പൊ എന്റെ കുട്ടി അഞ്ച് കൊല്ലം ബാക്കിൽ ആണ് ഇപ്പൊ… ഞാൻ ചിരിച്ച് ചാടി കളിക്കട്ടെ വല്ലതും സംഭവിച്ചാ ഞാൻ പിന്നെ എന്തിനാ ടാ ജീവിക്കുന്നെ രഘു നീ പറ ഞാൻ എന്തിനാ ജീവിക്കണേ പറ…. അതിലും നല്ലത് ആ തെണ്ടി ചാവുന്നത് that bastard

ദാസ് അങ്കിൾ : ടാ നമ്മടെ ഡീലിങ് അങ്ങനെ ആണോ രാമാ ഹേ ആണോന്ന് ദൈവ ഭാഗ്യം കൊണ്ട് കൊച്ചിന് ഒന്നും സംഭവിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *