പപ്പ ദേഷ്യത്തോടെ ദാസ് അങ്കിളിനെ നോക്കി
പപ്പ : എനിക്ക് ചുമ്മാ ഇരിക്കാൻ എന്തായാലും പറ്റില്ല അവൻ എന്റെ ബിസിനസ്സ് ല് കേറി തൊട്ടാ ഞാൻ പോട്ടെ പുല്ല് വക്കും എന്റെ മോനെ തൊടാൻ ഹാ rascal 😡 ആ കൃഷ്ണകുമാർ അല്ലെ അവന്റെ തന്ത നിക്ക് നിക്ക്
ദാസ് അങ്കിൾ : ടാ അതാ ഞാൻ പറഞ്ഞെ നീ ഇഞ്ച് ഇഞ്ചായി ചതക്ക്… നീ ഒന്നും അറിയണ്ട ഞാൻ ഏറ്റു മണ്ടത്തരം കാണിക്കല്ലേ രാമാ താൻ…കൊല്ലാൻ നടക്കുന്നു ഇത് മറ്റേ അമിതാബച്ഛന്റെ പടം അല്ല…
പപ്പ : ദാസാ കൊച്ച് ദാസാ 🥹
ദാസ് അങ്കിൾ : ഒന്നൂല്ലാ അയ്യേ ആരെങ്കിലും കണ്ടാ മാറി നിക്ക് വാ, രഘു വന്നെ
പപ്പ : ഇല്ല ഞാൻ വിട്ടു… എനിക്ക് നീ എന്റെ മോന്റെ മേത്ത് തൊട്ട ഓരോരുത്തന്റേം നാശം കാണിച്ച് തരണം… As a friend please do this for me… അതിൽ കൊറഞ്ഞ മറ്റൊരു ഡയലോഗും ഈ കാര്യത്തിൽ ഇല്ല…
.
.
.
അടുത്ത ദിവസം വൈകീട്ട് പപ്പ പൊറത്ത് പോയി കൊറച്ച് ഫ്രഷ് ഫ്രൂട്ട്സ്സ്, ലീഫി വെജീസ്സ് ഒക്കെ വാങ്ങിച്ചോണ്ട് വന്നു…
എവടെ…. കിറ്റ് കൈയ്യിൽ കൊടുത്ത് അമ്മയോട് പപ്പ ചോദിച്ചു
അമ്മ : മേലെ ഇരിപ്പുണ്ട്
അമർ : പണ്ടത്തെ പബ്ജി കളി തൊടങ്ങി…
പപ്പ : എന്തെങ്കിലും ചെയ്യട്ടെ, ഹാ ഡോ ഇത് ഒണ്ടാക്കി കൊടുക്ക്…ഫ്രൂട്ട്സ്സ്, നട്ട്സ്സ് ഒക്കെ ഒണ്ട്…
അമ്മ തല ആട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി…
> 20:23
അമ്മ : അതേ നിങ്ങള് എന്താ ഇങ്ങനെ ഇരിക്കുന്നെ
പപ്പ : ഞാൻ പിന്നെ എന്ത് ചെയ്യാൻ
അമ്മ : ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ നിങ്ങള്
പപ്പ : പറ 😊
അമ്മ : നിങ്ങള് ആ ചെക്കനെ വല്ലതും ചെയ്യോ ന്നെ…
അമ്മ മൊഖത്ത് അടിച്ച പോലെ ചോദിച്ചു
പപ്പ : ആരേ 🙄
അമ്മ : രുദ്രന്റെ കൈയ്യിൽ ഒള്ള ആ ചെക്കനെ
പപ്പ : എന്തിന് അവൻ ജെയിലിൽ അല്ലെ അല്ലെങ്കിലും കൃമിനിൽസ്സായിട്ട് നമ്മക്ക് എന്ത് കളി….
അമ്മ : ഇങ്ങോട്ട് നോക്കിക്കേ നിങ്ങള്
പപ്പ : എനിക്ക് ഒരു ഫോൺ ചെയ്യാൻ ഒണ്ട്
അമ്മ പപ്പടെ കൈ പിടിച്ച് വലിച്ചു
അമ്മ : പറ 🥹
പപ്പ : വട്ടാണോ കൃഷ്ണക്ക്
അമ്മ പപ്പേ ഇങ്ങനെ നോക്കി…
അമ്മ : അതേ നിങ്ങള് നാല് ഒച്ച ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നാ അത് അങ്ങ് തീരും…. പക്ഷെ ഈ കൂമനെ പോലെ ഒള്ള ഈ ഭാവം…
പപ്പ : എനിക്ക് ഇത്തിരി സമാദാനം തരോ.. പ്ലീസ് കൃഷ്ണ…
അമ്മ : ദേഷ്യപ്പെടുന്ന നിങ്ങളെ വിശ്വസിക്കാ പക്ഷെ ചിരിക്കുന്ന നിങ്ങളെ എനിക്ക് പേടിയാ ന്നെ…😣 ഹ്…
പപ്പ അമ്മടെ തോളിൽ കൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു
അമ്മ : ദേ വല്ലതും ചെയ്തിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല ഒരു ജീവനാ അത് എടുക്കാൻ ആർക്കും അധികാരം ഇല്ല
പപ്പ : അപ്പോ എന്റെ മോന്റെ ജീവനോ
അമ്മ ഞെട്ടി തല പൊക്കി നോക്കി
പപ്പ : പറ 😊
അമ്മ : അപ്പൊ ഞാൻ മനസ്സിലാക്കിയത് പോലെ തന്നെ ആണ് കാര്യങ്ങള് അല്ലെ
പപ്പ : എന്റെ മനസ്സ് അങ്ങനെ ഒന്ന് ചിന്തിച്ചു എന്നത് സത്യം ആണ് അതില് കാര്യം ഇല്ല… എപ്പഴും ബിസിനസ്സ്കാരെ പോലെ ആലോചിക്കാം ഞാൻ മെഷിൻ അല്ലല്ലോ ഡോ…. ദാസ് പറഞ്ഞതാ ശെരി കൊല്ലാൻ എന്ത് വേണം അവനെ ഇഞ്ച് ഇഞ്ചാക്കി ഞാൻ നശിപ്പിക്കും കൊല്ലില്ല 👀
അമ്മ : വേണ്ട അവനും ഒരു അമ്മ അച്ഛൻ ഒക്കെ കാണില്ലേ വേണ്ട നമ്മക്ക് ഇത് വിടാ….
പപ്പ : ഇല്ല ഡോ അങ്ങനെ വിടാൻ പറ്റില്ല അത്ര കൂടെ ചെയ്തില്ലെങ്കിൽ ഞാൻ ഒരു തന്ത ആണ് പറഞ്ഞിട്ട്, പോട്ടെ ആണുങ്ങൾക്ക് തന്നെ അഭമാനം ആണ് പിന്നെ രാമനാഥൻ…താൻ വാ നമ്മക്ക് മേലെ കാശുന്റെ അടുത്തേക്ക് പോവാ…
“ഡേയ് മച്ചാ one hp ടാ പോടാ…കതിറ് 🤣 ”
പപ്പ : ഹലോ 😊
ഡോർ തൊറന്ന് പപ്പ ഉള്ളിലേക്ക് വന്നു
ഞാൻ : yes
പപ്പ : ഉം എന്തീയാ
ഞാൻ : ഗെയിം കളിക്കാ
പപ്പ : very good 😊
അമറും ദാസ് അങ്കിളും കൂടെ ഉള്ളിലേക്ക് കേറി വന്നു
ദാസ് അങ്കിൾ : ആഹാ ഉഷാറായല്ലോ
പപ്പ ദാസ് അങ്കിളിനെ നോക്കി പിരികം പൊക്കി
ദാസ് അങ്കിൾ : 👍
ഞാൻ : അമ്മാ രണ്ടാളും മെസേജ് പാസ് ചെയ്തേ സൂക്ഷിച്ചോ
പപ്പ : 🙂
അമ്മ : 👀
പപ്പ : രണ്ട് പെഗ്ഗ് പ്ലീസ്
പെട്ടെന്ന് അമ്മു ഡോർ തൊറന്ന് പിടിച്ചു മഹി ആന്റി ഒരു ബൗൾ ആയിട്ട് ഉള്ളിലേക്ക് വന്നു
