അമ്മു അമ്മേ കണ്ട് മെല്ലെ വെളിയിലേക്ക് നടന്നു
കണ്ണാ… അമ്മ തല പോകാതെ അവളെ വിളിച്ചു
അമ്മു : എന്താ ആന്റി
അമ്മ : വാ ഇരിക്ക്
അമ്മു : കുളിക്കണം ആന്റി
അമ്മ : ഇവടെ ഇരിക്കാൻ
അമ്മ ആ ഇരുത്തത്തിൽ തന്നെ പറഞ്ഞു….
അമ്മു അമ്മടെ അടുത്ത് പോയി ഇരുന്നു
അമ്മ : എന്താ ഉദ്ദേശം
അമ്മു : ഒന്നൂല്ലല്ലോ 🙂
അമ്മ : ഓർമ ഇല്ലാതെ കെടക്കുന്ന എന്റെ കൊച്ചിനെ കൊല്ലാൻ ആണോ നിന്റെ ഉദ്ദേശം
അമ്മു അമ്മേ തിരിഞ്ഞ് നോക്കി
അമ്മ കലങ്ങി ചൊവന്ന കണ്ണോടെ നേരെ നോക്കി ഇരുന്നു
അമ്മ : നീ പറഞ്ഞത് എല്ലാം ഞാൻ കേട്ടു
അമ്മു : ആന്റി അത്
അമ്മ : വേണ്ട, ഇപ്പൊ പറഞ്ഞത് പറഞ്ഞു ഇനി മേലാ ഇങ്ങനെ പറഞ്ഞാ
അമ്മു : ഇല്ല ആന്റി ഇത് ശെരി ആവില്ല
അമ്മ : വിവരം ഇല്ലാത്ത ഞാൻ അന്നത്തെ ദേഷ്യം കൊണ്ട് പറഞ്ഞ കേട്ടാണോ നീ… മോനെ
അമ്മു : അതൊന്നും അല്ല ആന്റി ഇത് എന്റെ തീരുമാനം അല്ല അതൊരു പ്രോമിസ് ആണ് ഞാൻ എനിക്ക് തന്നെ കൊടുത്തത്… പ്ലീസ് എന്നെ നിർബന്ധിക്കരുത്…
താഴെ ആരോ വന്ന ഒച്ച കേട്ട് രണ്ടാളും താഴേക്ക് പോയി
വൈഗ അമ്മായി ആയിരുന്നു അത് ( പപ്പടെ അച്ഛന്റെ ചേട്ടന്റെ മോള് എന്റെ അമ്മായി )
കൂടെ അമ്മായിടെ മൂത്ത മോള് ചിത്ര പിന്നെ അമ്മായിടെ അനിയൻ രഘു ചെറിയച്ഛൻ ഭാര്യ ഇത്രയും പേരാ ഒള്ളത്…
അമ്മ : ചേച്ചി വാ വാ
ഒരു ചെറിയ ചിരിയോടെ അമ്മ അവരെ ഉള്ളിലേക്ക് വിളിച്ചു
..
വൈഗമ്മായി : എന്താ രാധു ഇത് ഹേ ആക്‌സിഡന്റ് ആണെന്ന് ആണ് ഇവൻ (പപ്പ)പറഞ്ഞത് അങ്ങനെ അല്ലെന്ന് ശങ്കരേട്ടൻ പറഞ്ഞല്ലോ മറ്റേ പെൺക്കുട്ടിടെ ചേട്ടൻ കൊഴപ്പക്കാരൻ ആണെന്ന് എന്തൊക്കെ ആണെന്നാ ചേട്ടൻ പറഞ്ഞത് എന്താ കാര്യം
അമ്മ : എനിക്ക് അറിയില്ല ചേച്ചി 🥹
രഘു ചെറിയച്ഛൻ : ചേട്ടാ വന്നെ ഒന്ന്….
പപ്പയും പുള്ളിയും കൂടെ വെളിയിലേക്ക് പോയി…
അമ്മ : ഞാൻ ചായ എടുക്കാ
വൈഗമ്മായി : ഇരിക്ക്… എന്താ മോളെ കരയല്ലേ ഒന്നൂല്ലാ
അമ്മ : എന്ത് തെറ്റ് ചെയ്തിട്ടാ ചേച്ചി എന്റെ മോനുന് മാത്രം…
ചിത്ര ചേച്ചി : അമ്മായി സാരൂല്ല എല്ലാം മാറും എവടെ അവൻ
അമ്മ : ഒറങ്ങി അല്ല ഒറക്കി… 🥹
അമ്മായി : എന്താ മുറി ഒണ്ടോ അവന്
അമ്മ : ഏയ് ഇല്ല ഷോക്ക് കാരണം ഓർ ആഹ്…
അമ്മക്ക് പറയാൻ ആവുന്നില്ല അതിന് മുന്നേ അമ്മ തേങ്ങി കരയാൻ തൊടങ്ങി
പിന്നാലെ അമ്മു…കൂടെ കൂടി..
അമ്മായി ഓടി പിന്നാലെ പോയി അമ്മേ കെട്ടിപിടിച്ചു
അമ്മ : എനിക്ക് ജീവിക്കണ്ട ചേച്ചി മടുത്തു
അമ്മ അമ്മായിടെ നെഞ്ചത്ത് കെടന്ന് അലറി കരഞ്ഞു
പപ്പ, രഘു ചെറിയച്ഛൻ , ദാസ് അങ്കിൾ ഒക്കെ ഓടി വന്നു
അമ്മായി : എന്താടാ കൊച്ചിന് ഇവളെന്തിനാ കരയുന്നെ ഇങ്ങനെ
മോന്റെ ഓർമ പോയാ പിന്നെ കരയാതെ ഇരിക്കാൻ പറ്റോ
പപ്പ വടി പോലെ നിന്ന് ചെറുതായി ചിരിച്ചോണ്ട് പറഞ്ഞു…
അമ്മായി അങ്ങനെ കത്തിയ പേപ്പർ പോലെ ആയി
അമ്മായി : അശ്ശോ…🥹
എടി കരയാതെ കൃഷ്ണേ ഒന്നൂല്ലാ നീ ഒക്കെ കൂടെ അത് വലുതാക്കുന്നെ അവൻ എന്റെ മോനാ അവന് ഒരു കൊഴപ്പവും ഇല്ല….നിങ്ങള് ചായ കുടിക്ക്, ചേച്ചി കുടിക്ക് ചിത്തു എടുക്ക്, ഒരു കൊഴപ്പവും ഇല്ല ഒന്ന് ഒറങ്ങി എണീക്കുമ്പോ മാറും
ചായ ട്രെയിൽ എടുത്തോണ്ട് വന്ന് മഹി ആന്റി ചിരിച്ചോണ്ട് പറഞ്ഞു…
അമ്മ : മഹി നീ ചുമ്മാ ഇരി
മഹി ആന്റി : നീ ആണ് എല്ലാത്തിനും കാരണം വെറുതെ ഓരോന്ന് പറഞ്ഞോണ്ട് വരും 😡
അമ്മ : ഡീ ഇവടെ വാ ഇരിക്ക് 🥹
അമ്മ ചുറ്റും ഒന്ന് നോക്കി
അമ്മ : സിദ്ധു ഇല്ലേ ചേച്ചി
അമ്മായി : അയ്യോ അറിഞ്ഞിട്ടില്ല എനിക്ക് വൈയ്യ ഡീ അവൻ കൂടെ സങ്കടപ്പെടുന്നത് കാണാൻ ദേ ഇവളോട് (ചിത്ര ചേച്ചി ) പോലും പറയാണ്ട് ഇരുന്നത് പക്ഷെ കുത്തി കുത്തി അറിഞ്ഞു…
അമ്മ : കല്യാണം ഒറപ്പായോ
അമ്മായി : ഏതാണ്ട് എങ്കേജ്മെന്റ് ആയി ഞാൻ അറിയിക്കാ…
അമ്മ : നന്നായി 😊
അതേ ആ ജെയിലിൽ കെടക്കുന്ന നിങ്ങടെ കൂട്ട്കാരന്റെ മരുമോൾടെ ചെക്കൻ എന്തായി 😡
മഹി ആന്റി ദാസ് അങ്കിളിനെ നോക്കി കണ്ണുരുട്ടി ചോദിച്ചു
ദാസ് അങ്കിൾ പപ്പേ നോക്കി
പപ്പ : എന്താവാൻ
മഹി ആന്റി : എന്ന് പറഞ്ഞാ എങ്ങനെ രാമേട്ടാ ഹേ…
പപ്പ : എനിക്ക് അറിയില്ല മഹിയെ എനിക്ക് ഇനി ആരോടും യുദ്ധത്തിന് നിക്കാൻ വൈയ്യ അവരൊക്കെ കൂടെ ഇനി 🥹
