A ദാസ് അങ്കിൾ : എടൊ എനിക്ക് അറിയാ അയാള് വന്ന് രാമനോട് സംസാരിക്ക് രാമനോട് പറയുമ്പോ ഞാൻ എന്താ ചെയ്യാ എനിക്ക് രണ്ടും വേണ്ടതല്ലേ ടോ
ദാസ് അങ്കിൾ : ദാസേട്ടാ ഒറ്റ വാക്കിൽ കാര്യം പറയാ നടക്കില്ല….പിന്നെ കൂടുതൽ ഡയലോഗ് വേണ്ട പറഞ്ഞേക്ക് കൃഷ്ണകുമാറിന്റെ മോനും മോളും കൂടെ അറിഞ്ഞോണ്ട് തന്നെ ആണ് ഇതൊക്കെ എന്റെ മോളെ തുണിയൊ മണിയോ വാങ്ങാൻ പോവാ പറഞ്ഞ് വിളിച്ചോണ്ട് പോയി കൊച്ചിനെ വിളിച്ച് ഭീഷണി പെടുത്തി വരുത്തിട്ട് പക്കാ ക്രിമിനൽ കുടുംബം ആണ് അവന്റെ… അവന്റെ മോളെ ഒഴിവാക്കി തന്നത് പെൺകുട്ടി എന്നൊരു പരിഗണന കൊണ്ട് മാത്രം ആണ്….നോക്കിക്കോ അവന്റെ കുടുംബം നട് റോഡിൽ വന്നില്ലെങ്കി നോക്കിക്കോ… ആ പിന്നെ നിങ്ങൾ അല്ലെ കോളേജിന്റെ തലക്ക് ഇരിക്കുന്നത് ആയോണ്ട് പറയാ നിങ്ങടെ പെങ്ങടെ ആ ജോലി ഇല്ലേ അത് അങ്ങ് എടുത്തേക്ക് കേട്ടല്ലോ അത് കൂടെ പറഞ്ഞേക്കാം…..
A ദാസ് അങ്കിൾ : എടൊ അങ്ങനെ ഒന്നും ചെയ്യല്ലേ ഡോ
പപ്പ : ദാസ് ദാസ് താൻ വിട് തെണ്ടിത്തരം വേണ്ട… ദാസേട്ടാ with all respect ഇത് നടക്കത്തില്ല ശെരി…
> 13:22
പപ്പ : ആഹാ കൊച്ച് കുഞ്ഞ് കഴിക്കാ
ഞാൻ : അല്ല കുളിക്കാ
അമ്മ : ടാ വായ തൊറക്ക്…
മഹി ആന്റി : ദേ ദേ ദേ മീൻ വറത്തത്… റെഡി ഡീ ഇത് കൂടെ കൊടുക്ക്
ഞാൻ : എനിക്ക് വേണ്ട ഇതൊന്നും
മഹി ആന്റി : വേഷക്കെട്ട് എടുക്കാതെ മര്യാദക്ക് കഴിച്ചോ……
പപ്പ : കഴിക്ക് കാശു ഓയിലി ഫിഷ് കൊടുക്കാൻ പറഞ്ഞു… ലില്ലി
ഞാൻ : ഇത് എനിക്ക് വേണ്ട
അമ്മ : ആഹ് വേണ്ട തരുന്നില്ല വിട്ടേക്ക്
ദാസ് അങ്കിൾ : എടൊ ഫിഷ് ഒക്കെ കഴിക്കണം ഡോ എന്തോന്ന് താൻ അയ്യേ…. നല്ല മത്തി കറി വച്ചത് എടുത്ത് ഒറ്റ ഇടല് മുള്ള് മാത്രം വെളിയിൽ വരണം
പപ്പ : ആഹാ, ടാ വൈകീട്ട് ഷാപ്പി പോവണെ
ദാസ് അങ്കിൾ : പിന്നെന്താ…
അമ്മ : വീട്ടിലേ കുടി തീർന്ന് ഇപ്പൊ ഷാപ്പി പോ… കഷ്ട്ടം…
ഊണ് കഴിഞ്ഞ് റൂഹി ആയിട്ട് സംസാരിക്കുമ്പോ അമ്മു കേറി വന്നു കൂടെ മഹ ഒണ്ട്…
മഹ : എങ്ങനെ ഇണ്ട് ടാ 🥺
ഞാൻ : അത് വിട്…. വാ
മഹ : എടാ എനിക്ക് ഇതൊന്നും കാണാൻ ഒള്ള ശക്തി ഇല്ല അതാ ഞാൻ വലിഞ്ഞത്
ഞാൻ : ഓ ആയിക്കോട്ടെ… നീ മാത്രം അല്ല എല്ലാരും വലിഞ്ഞു.. 😊
അമ്മു : 😣 😞
അമ്മുന് അത് കേറി കൊണ്ടു…
ഞാൻ : അത് പോട്ടെ വാ…
വൈകീട്ട് എല്ലാരും കൂടെ അങ്ങോട്ട് വന്നു…
ഞാൻ : ആഹാ എല്ലാം ഒണ്ടോ
നന്ദൻ : എന്താ ബുദ്ധിമുട്ട് ആയോ സാറേ
ഞാൻ : നന്നായി ഇരിക്ക്…🙂
സൂര്യ : എന്താടാ ഇത്ര വെയിറ്റ്
അമ്മു : 👀
അമ്മ : 😐
ഞാൻ : അതേ നാളെ ഞാൻ ഊട്ടിക്ക് വരില്ല നിങ്ങള് പൊക്കോ
അമർ : അതെന്താ
ഞാൻ : ഞാൻ ഇല്ല എനിക്ക് ടിക്കറ്റ് നോക്കാൻ പോണം…
അമ്മ : എന്തിനാ
ഞാൻ : ഞാൻ Manchester പോവാ
ഒറ്റ വാക്കിൽ ഞാൻ പറഞ്ഞ് അവസാനിപ്പിച്ചു…
അമ്മ : പിന്നെ അവടാര് കുഞ്ഞമ്മേ ഒള്ളെ 😂
ചീര പൊട്ടിച്ചോണ്ട് ഇരുന്ന അമ്മ തല പൊക്കി എന്നെ നോക്കി പറഞ്ഞു…
ഞാൻ : ആ ഒരു കുഞ്ഞമ്മേ കൊടുക്കാൻ ഒണ്ടെന്ന് കേട്ടു…
അമ്മ : കേറി പോടാ 😡
ഞാൻ ചുറ്റും ഒന്ന് നോക്കി തിരിച്ച് കേറി പോയി…
.
.
.
>
19:23
പപ്പ മെല്ലെ റൂം തൊറന്ന് ഉള്ളിലേക്ക് കേറി വന്നു
ഞാൻ : എന്താ 👀
പപ്പ : എങ്ങോട്ടോ പോവാ പറയണ കേട്ടു 😊
ഞാൻ : ഹാ
പപ്പ : England പോയിട്ട്
ഞാൻ : അവടെ ജോ ഇല്ലേ അവൻ വഴി നോക്കാ വല്ലതും ജോലി കിട്ടോ വല്ലതും പഠിക്കണോ
പപ്പ : അവൻ കാനഡ അല്ലെ
ഞാൻ : അല്ല അവൻ internship എടുക്കാൻ England പോയി
പപ്പ : ഉം
ഞാൻ : പപ്പ പ്ലീസ് എനിക്ക് പറ്റില്ല പപ്പ കൊറച്ച് ഗാപ്പ് വേണം അതിനാ
പപ്പ : തൽക്കാലം അത് വിട് എന്നിട്ട് നാളെ വൈകീട്ട് ഫ്രണ്ട്സ് ആയിട്ട് വാഗമൺ വരെ ഒന്ന് പോയിട്ട് വാ ബൈക്ക് എടുത്തോ
ഞാൻ : വേണ്ടെന്ന്
പപ്പ : ഹാ പോടോ താൻ ഇയാള് England പോയിട്ട് Mancity ല് ചേരാൻ പോവല്ലേ അവടെ ആര് നിന്റെ തന്ത ഇരിപ്പിണ്ടാ തെമ്മാടി…
പപ്പ എന്നെ അടിക്കാൻ വരുന്ന കൈ ആക്കി തിരിഞ്ഞ് നടന്നു…
പപ്പ ഡോർ അടച്ചിട്ട് വെളിയിലേക്ക് പോയി…
.
.
.
ഇഷ്ട്ടം ഇല്ലാതെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് അടുത്ത ദിവസം പോവാൻ റെഡി ആയി…
