സൂസി മെല്ലെ എറങ്ങി വന്നു
മൊഖത്തിന്റെ ഒരു ഭാഗം വീങ്ങിയിട്ടുണ്ട്
നന്ദൻ : ഇതാര് തന്ന സമ്മാനം
സൂസി : ഇന്ദ്രുന് എങ്ങനെ ഒണ്ട് നന്ദ 🥹
നന്ദൻ : പ്പു കണ്ടവന് ഇണ്ടായ എന്നെ കൊണ്ട് പറയിക്കരുത് നീ….
സൂസി : ഞാൻ അല്ല എന്നെ
സൂര്യ : മതിയെടി നിന്റെ…
സൂസി : എന്റെ അമ്മ ആണ് സത്യം എനിക്ക് ഇതിന് ഒരു പങ്കും ഇല്ല നിനക്ക് തോന്നുന്നുണ്ടോ സൂര്യ , അവളെ പിടിച്ച് വച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവനെ എനിക്ക് തരാന്ന് പറഞ്ഞാ അവൻ എന്നെ പറ്റിച്ചത്… സത്യം നീ തന്നെ ആലോചിക്ക് ഞാൻ ഉപദ്രവിക്കാൻ ആണേ അവനെ വല്ലതും ചെയ്യോ ടാ… അവളെ അല്ലെ ചെയ്യൂ…ഇന്ദ്രുന് എങ്ങനെ ഒണ്ട് പറ
നന്ദൻ അവളെ കഴുത്തിന് പിടിച്ചു
നന്ദൻ : ഇനി നിന്റെ നെഴല് അവന്റെ മേലെ വീണാ റാം അങ്കിളിന് അവനേ മാത്രമേ അറിയൂ നിന്നെ അറിഞ്ഞാ നീയും തീരും നിന്റെ തന്തയും തീരും നോക്കിക്കോ കഴകെട്ട മൈരേ….
അർജുൻ : നന്ദ അവളെ വിട്. ഇന്നലെ എല്ലാകാര്യവും സെബാൻ അങ്കിൾ അറിഞ്ഞു…. വന്ന് കൊണ്ട് പോവ അത് വരെ ഇവള് നിങ്ങടെ അടുത്തേക്ക് വരാതെ ഞാൻ നോക്കിക്കോളാ…പിന്നെ ഇവൾടെ കൂടെ നടന്ന ഒറ്റ കാരണം കൊണ്ട് ഈ കാര്യത്തിൽ ഒക്കെ എനിക്കും പങ്ക് ഒണ്ട് അതോണ്ട് ഞാൻ ഒറപ്പ് തരാ സൂസി ഇനി നിങ്ങടെ എടയിൽ വരില്ല….
നന്ദൻ : എടി ഒരു കാര്യം കൂടെ കേട്ടോ ഇവൻ അവന്റെ ആളാ മനസ്സിലായല്ലോ
അർജുൻ : ഇന്നലെ പറഞ്ഞു ഞാൻ എല്ലാം ഇവളെ അച്ഛന്റെ കൈയ്യിൽ ഏൽപ്പിച്ചാ കഴിഞ്ഞു പിന്നെ എനിക്ക് എന്റെ വഴിക്ക് പോവാ….
സൂര്യ : സൂസി നീ selfishness കാണിച്ചപ്പോ അവന് നഷ്ട്ടം ആയത് സ്വന്തം ജീവിതം ആണ്… നിന്നെ ഒതുക്കാൻ ഞങ്ങള് തന്നെ മതി അവൻ നിന്നെ ഒന്നും ചെയ്യരുത് പറഞ്ഞിട്ടേ ഒള്ളൂ എന്നും…
നന്ദൻ : ഇപ്പൊ ഇവളെ ഓർമ പോലും കാണില്ല മോശത്തിലും ഒരു നല്ലത് നടന്നു…
സൂസി : എന്താ പറ്റിയത് പറയാൻ എന്താ എന്നെ ഓർക്കാതിരിക്കാൻ കാരണം പറയാൻ
സൂസി നന്ദന്റെ ഷർട്ട് പിടിച്ച് വലിച്ച് കുലുക്കി…
നന്ദൻ : നിന്റെ ഹരി കാരണം അവന്റെ ഓർമ പോയി ഇതല്ലേ നിനക്ക് വേണ്ടിയിരുന്നത്… സുഖം ആയി ഇരുന്നോ… നീ ഓർത്തോ നീ രക്ഷിച്ചാലും ഹരി ഞങ്ങടെ കൈക്ക് വന്ന് മാട്ടും അന്ന് പിന്നെ അവന്റെ കാറ്റ് പോവും….
സൂസി അലറി കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി….
.
.
.
വൈകുന്നേരം വരെ അമ്മയും മഹി ആന്റിയും കൂടെ ആഹാരം കഴിപ്പിക്കൽ തെരക്കിലായിരുന്നു….
അമ്മു എടക്ക് വന്ന് എത്തി നോക്കി പോവും….
അമ്മു വൈകീട്ട് ശ്രീടെ കൂടെ പോവാൻ എറങ്ങി
അമ്മ :എങ്ങോട്ടാ കുട്ടാ
അമ്മു : ഞാൻ ശ്രീടെ കൂടെ പോവാ ആന്റി അവടെ ചേച്ചി ഒക്കെ ഒണ്ടല്ലോ 😊
അമ്മ : ഓ അപ്പൊ നീയും തൊടങ്ങാ എന്നോട് ക്രൂരത
അമ്മു : അയ്യോ അല്ല ആന്റി… ഒരു കണക്കിന് ശെരിയാ ഞാൻ എന്നും അവന് ഉപദ്രവം മാത്രമേ ആയിട്ടുള്ളു ആന്റി അമ്മ ഒക്കെ പറഞ്ഞത് ശെരിയാ
അമ്മ : മഹി എന്ത് പറഞ്ഞു
അമ്മു : അതൊക്കെ എന്തിനാ ആന്റി…
അമ്മ : ശ്രീക്കുട്ടാ ഇവളെ കൊണ്ട് പോ ഇപ്പൊ ഒന്നും സംസാരിക്കണ്ട രണ്ട് ദിവസം നിക്കട്ടെ അവടെ തന്നെ.
..
അവര് പോയതും അമ്മ നേരെ ഉള്ളിലേക്ക് കേറി പോയി
അമ്മ : മഹി നീ എന്താ അവളോട് പറഞ്ഞെ
ആന്റി : എന്ത്
അമ്മ : കൊച്ച് പോയി
ആന്റി : ഞാൻ ഒന്നും പറഞ്ഞില്ല
അമ്മ : ഇങ്ങോട്ട് നോക്ക് ഡീ നീ
ആന്റി :🥹
അമ്മ. : എന്താ മഹി നീ 😣
ആന്റി : ഞാൻ പറഞ്ഞത് എന്റെ ദണ്ണം… ഒരിക്കലും ഇങ്ങനെ ഒന്നും അല്ല ഡീ ഞാൻ കരുതിയത് ഇവക്ക് അവനോട് ക്ഷമിചൂടെ
അമ്മ : പോട്ടെ അവള് അറിഞ്ഞോണ്ട് ആണോ
ആന്റി : റൂബി പറഞ്ഞത് കേട്ടോ നീ
അമ്മ :എന്ത് പറഞ്ഞെ
ആന്റി : വല്ലതും സംഭവിച്ചാൽ പറഞ്ഞിട്ട് എന്താ കാര്യം ന്ന്
അമ്മ : എപ്പോ പറഞ്ഞു
ആന്റി : ചേട്ടൻ പറഞ്ഞതാ
അമ്മ : പോട്ടെ പോട്ടെ ദേ അവൻ കേക്കും നീ വാ
ആന്റി : നീ എങ്ങനെ ആടി പിടിച്ച് നിക്കുന്നെ എനിക്ക് വൈയ്യ കൃഷ്ണേ…
അമ്മ : ഞങ്ങളെ പണക്കാരാ ഞങ്ങള് ചിരിക്കാൻ മാത്രെ പാടുള്ളു…🥹 വാ
മഹി ആന്റി : നീ എന്നെ ഒഴിവാക്കി താ ഞാൻ എങ്ങോട്ട് എങ്ങെങ്കിലും എറങ്ങി പോട്ടെ… ഈ.. ഈ വീട് കാണുമ്പോ പേടി ആണ് ഇപ്പൊ….
