ശ്രീ : പയ്യെ അടി….😣
ഞാൻ അവളെ കണ്ടതും ഫോൺ പിടിച്ച് വാങ്ങി…
ശ്രീ : കുട്ടാ കഴിക്കല്ലേ നീ പ്ലീസ്
ഞാൻ : ഓ പിന്നെ എന്താവും ചാവോ ഇല്ലല്ലോ, മതി നല്ലവൻ ആയി നടന്നത്🙂
ഞാൻ ജീവിതത്തെ തന്നെ പുച്ഛിച്ച് അവളെ നോക്കി പറഞ്ഞു…
ശ്രീ : 🙄
ഞാൻ : എവടെ നിന്റെ അനിയത്തി
ശ്രീ : അവള് അപ്പറം റൂമിൽ ഇണ്ട്
ഞാൻ : നന്നായി ഇരിക്കട്ടെ അവൾക്ക് വേണ്ടത് എന്താ വച്ചാ ചെയ്ത് കൊടുക്ക്
ശ്രീ : ഞാൻ ഇല്ലേ നിനക്ക് എല്ലാം ശെരി ആക്കി തരാടാ…
ഞാൻ : സന്തോഷം, ഗുഡ് നൈറ്റ്….
.
.
.
അടുത്ത ദിവസം പപ്പ ഞാൻ വീട്ടിൽ വന്ന കാര്യം അറിഞ്ഞ് ഉച്ചക്ക് വന്നു കൂടെ അമ്മയും…
സുന്ദരി എന്നും വിളിച്ച് അമ്മ എറങ്ങി വന്നു
പപ്പ വലിയ ഒരു ബാഗ് എടുത്തോണ്ട് ഉള്ളിലേക്ക് കേറി
ഞാൻ : എന്തോന്ന് ഇത്
അമ്മ : avocado, berries, പിന്നെ plum, ചീര, മുരിങ്ങ നെയ് മീൻ പിന്നെ പ്രോൺസ്
ഞാൻ : അമ്പോ ആർക്കാ
അമ്മ : പൊന്നൂന് 😊
ഞാൻ : എനിക്ക് വേണ്ട മീനൊന്നും 🫤
അമ്മ : ഓ പിന്നെ കഴിഞ്ഞാഴ്ച്ച വരെ ക്രാബ് സൂപ് കഴിച്ചോണ്ട് ഇരുന്നതാ….
ഞാൻ : അത് വേറെ ഇത് വേറെ
അമ്മ : അമ്മ സൂപ്പർ ആയിട്ട് ഇണ്ടാക്കി തരാ കൊച്ച് കഴിച്ചാ മാത്രം മതി…
പപ്പ : അവനെ തീറ്റിക്കാൻ ഒള്ള വഴി ഇപ്പൊ എത്തും…
പപ്പ പറഞ്ഞ് കഴിഞ്ഞതും ദാസ് അങ്കിളിന്റെ കാർ വീട്ടിലേക്ക് കേറി വന്നു…
എന്റെ മനസ്സിൽ അമ്മു കാണും എന്നൊരു ഇത് ഒണ്ടായി പക്ഷെ ബാക്കിലെ ഡോർ തൊറന്ന് എറങ്ങിയത് ആന്റി മാത്രം ആണ്….
കുട്ടു ഓടി എന്റെ അടുത്ത് വന്നു
കുട്ടു : അതേ ഊട്ടിക്ക് ഞാനും വരും പറഞ്ഞേക്കാ
അമ്മ : ഊട്ടിയാ
ഞാൻ : ആഹ് എനിക്ക് അറിയില്ല 🙂
പപ്പ : കള്ളാ ടാ ടാ പോവാ ഊട്ടിക്ക്
ഞാൻ : ഓ ഞാൻ ഇല്ല അവന്മാര് ഒക്കെ പോവാ പറഞ്ഞു
പപ്പ : എന്താ അത് പൊക്കോ പോണം…
ഞാൻ : പൊക്കോട്ടെ
പപ്പ : ആഹ്, പപ്പ പൈസ ഇട്ടേക്കാ
അമ്മ തിരിഞ്ഞ് പപ്പേ നോക്കി
പപ്പ : പൊക്കോട്ടെ….
അമ്മ : ഏഹ്
പപ്പ : ഹാ പോട്ടെന്ന്….
ഞാൻ : പപ്പ
പപ്പ : what
ഞാൻ : ബൈക്ക് ട്രിപ്പ് ആണ്
പപ്പ : what non sense കാശു
അത് കേട്ടതും പപ്പ പറഞ്ഞു…
ഞാൻ : പപ്പ പ്ലീസ് പപ്പ പതുക്കെ പോവാ പ്ലീസ് എന്ത് കഷ്ട്ടാണ്….
പപ്പ : കൃഷ്ണ താൻ പോയി ആ ഫിഷ് ഒക്കെ എടുത്ത് വക്ക് എനിക്ക് ഒരു കോൾ വരുന്നു…
ഞാൻ : അങ്കിളെ ഒന്ന്…
അങ്കിൾ : രാമാ താൻ മറ്റേ മാർത്താണ്ടത്ത് വിളിച്ചോ… തടി വന്നോ ചോദിക്ക്…
പുള്ളി പപ്പ പോയ അതെ വഴിക്ക് പോയി…
ആ സംസാരം അവടെ തീർന്നു എന്ന പോലെ പപ്പ പോയി
പപ്പ : ആ ദാസേട്ടാ
ആഞ്ജനേയ ദാസ് അങ്കിൾ : എടോ കൊച്ചിന് എങ്ങനെ ഇണ്ട്
പപ്പ : അവന് കൊഴപ്പില്ല
A ദാസ് അങ്കിൾ : നന്നായി നന്നായി… പിന്നെ ഞാൻ വിളിച്ചത് സൂര്യടെ pre-wedding പ്രോഗ്രാം ആണ് ഈ മാസം അവസാനം താൻ വരണം കുടുംബത്തോടെ…
പപ്പ : ഡെയിറ്റ് എന്നാ
A ദാസ് അങ്കിൾ : നവംബർ 29
പപ്പ: ശെരി
A ദാസ് അങ്കിൾ : പിന്നെ ഒരു കാര്യം കൂടെ പറയാൻ ആണ് ഞാൻ വിളിച്ചത്
പപ്പ : പറഞ്ഞോ
എടൊ അത്
പപ്പ : നിങ്ങള് കാര്യം പറ
അങ്കിൾ വീണ്ടും ഒന്ന് മടുപ്പ് ഇട്ടു
പപ്പ : പൈസ ആണോ
അങ്കിൾ : അതൊന്നും അല്ല ടോ
പപ്പ : കാര്യം പറ ചേട്ടാ
അങ്കിൾ : എടൊ ആ കൃഷ്ണന്റെ മോനെ വെറുതെ വിടാൻ പറ്റോ ഇനി ഒരു കൊഴപ്പം വരത്തില്ല ഞാൻ ഒറപ്പ് തരാ അയാൾക്ക് വല്ലാത്ത ഇത്
പപ്പ : നിങ്ങൾക്ക് എങ്ങനെ ന്നെ എന്നോട് ഇത് പറയാൻ മനസ്സ് വന്നെ
ദാസ് അങ്കിൾ : എന്താ ടാ എന്താ കാര്യം
പപ്പ : ആ bastard നെ വെറുതെ വിടാൻ
ദാസ് അങ്കിൾ : ആര്
പപ്പ : ദാസേട്ടൻ….
ദാസ് അങ്കിൾ : ഇങ് തന്നെ
പപ്പ : ഇന്നാ
ദാസ് അങ്കിൾ ഫോൺ വാങ്ങി പപ്പേ പിടിച്ച് തള്ളി ഉള്ളിലേക്ക് പോവാൻ ആക്ഷൻ കാണിച്ചു
പപ്പ ഫോൺ വാങ്ങി സ്പീകർ ഇട്ടു
A ദാസ് അങ്കിൾ : എടൊ എന്റെ അനിയത്തി ഹോസ്പിറ്റലിൽ ആണ് ടോ അതാ ഞാൻ പറഞ്ഞെ ന്യായം പറയാൻ അല്ല വിളിച്ചേ നിനക്ക് പറഞ്ഞാ മനസിലാവും എന്നത് കൊണ്ടാ ഒക്കെ ശെരി ആണ് തന്ത ഇല്ലാത്തരം ആണ് ചെയ്തത് പക്ഷെ എന്ത് ചെയ്യാ വേറെ വഴി ഇല്ല
പപ്പ : ദാസേട്ടാ.. ദാസേട്ടാ ഇത് കേക്ക് നിങ്ങളെ ഞാൻ എന്റെ ചേട്ടനെ പോലെ ആണ് കണ്ടത് പക്ഷെ നിങ്ങള് എന്നോട് ഈ സൈസ് വർത്താനം പറഞ്ഞത് വളരെ മോശം ആയി
