ആദി :ടീ എന്റെ മീൻ
രൂപ : മോൻ എനിക്കിട്ട് ഉണ്ടാക്കാം എന്ന് കരുതി അല്ലെ നീ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററാടാ ഞാൻ
ആദി : പകുതി എങ്കിലും താടി ദുഷ്ടെ
ഇത് കേട്ട രൂപ മീനിന്റെ തല ആദിയുടെ പാത്രത്തിൽ ഇട്ടു കൊടുത്തു
ആദി :തലയോ
രൂപ :നിനക്കത് മതി
അല്പസമയത്തിനു ശേഷം ആദിയും രൂപയും ഭക്ഷണം കഴിച്ചു പതിയെ എഴുന്നേറ്റു
രൂപ : നീ പറഞ്ഞതു പോലെ തന്നെ മീനിനു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു കേട്ടോ
ആദി : എന്തായാലും നിന്റെ വയറ് നിറഞ്ഞല്ലോ എനിക്ക് അത് മതി
ഇത് കേട്ട രൂപ പതിയെ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി ആദി ബില്ല് കൊടുക്കാനും
ക്യാൻറ്റീനിൽ പൈസ കൊടുത്ത ശേഷം ആദി പതിയെ അജാസിനടുത്തേക്ക് എത്തി
ആദി :ടാ മൊട്ട പോയോ
അജാസ് : എന്താ അവളെ ഊട്ടി മതിയായില്ലെ
ആദി :ഓഹ് നീ കണ്ടല്ലെ
അജാസ് :ഉം കണ്ടു എന്നെ ഒഴിവാക്കിയിട്ട് അവളടുത്ത് പോയി കൊഞ്ചുന്നതും മീൻ വാങ്ങി കൊടുക്കുന്നതും എല്ലാം കണ്ടു ആണുങ്ങളായാൽ വാക്കിനു വില വേണം ശത്രു ശത്രു എന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയല്ലേ
ആദി :അയ്യേ നീ എന്തൊക്കെയാടാ ഈ പറയുന്നെ സൗന്ദര്യത്തിൽ മയങ്ങിയെന്നോ അതിനവൾക്കെവിടെയാടാ സൗന്ദര്യം അവളെ ഇതുവരെ പെണ്ണായിട്ട് പോലും ഞാൻ കണ്ടിട്ടില്ല മൊട്ടച്ചി
അജാസ് : ഉം ഈ പറച്ചിലൊക്കെ എന്റെ മുന്നിൽ മാത്രമേ ഉള്ളു എന്നെനിക്കറിയാം
ആദി : അവൾക്ക് ഞാൻ മീൻ വാങ്ങിച്ചു കൊടുത്തു അതല്ലെ നിന്റെ പ്രശ്നം നാളെ നിനക്കും വാങ്ങിതരാം എന്താ പോരെ
അജാസ് :ശനിയാഴ്ച നിന്റെ മറ്റവൻ വന്ന് ക്യാൻറ്റീൻ തുറക്കുമായിരിക്കും
ആദി :ശെരി എങ്കിൽ തിങ്കളാഴ്ച എന്താ പോരെ നീ വാ
ഇത്രയും പറഞ്ഞു ആദി അജാസിനെ എഴുനേൽപ്പിച്ച ശേഷം മുന്നോട്ട് നടന്നു
കുറച്ചു സമയത്തിനു ശേഷം പ്രിൻസിപലിന്റെ ഓഫിസിനു മുന്നിൽ
സ്നേഹ :എബി നീ എന്താ കാണിച്ചെ ഉണ്ടായതൊക്കെ നിനക്ക് പറഞ്ഞുകൂടായിരുന്നോ നീ എന്താ എബി ഒന്നും മിണ്ടാത്തെ
എബി :എനിക്കിനി ഒന്നിനും വയ്യ അവമ്മാർ എന്തിനും മടിക്കാത്തവരാ എന്റെ വീട്ടുകാർക്ക് ഞാൻ മാത്രമേ ഉള്ളു എന്നെ വിട്ടേക്ക് സ്‌നേഹെ എനിക്കൊരു പരാതിയുമില്ല
സ്‌നേഹ :നീ എന്തിനാടാ ഇങ്ങനെ പേടിക്കുന്നെ അവമ്മാർ നിന്നെ ഒന്നും ചെയ്യില്ല ആ അഖിൽ അവനെ ഒതുക്കാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ല നിന്റെ മിസ്സിനോട് അവൻ ചെയ്തത് നീ തന്നെയല്ലേ എന്നോട് വന്ന് പറഞ്ഞത് സാക്ഷി പറയാമെന്നും നീ ഏറ്റതല്ലെ എന്നിട്ടെന്തിനാ പ്രിൻസിപലിനോട് മാറ്റി പറഞ്ഞത് അവർ നിന്നെ എന്തെങ്കിലും ചെയ്തോ
എബി :എനിക്കൊന്നും പറയാനില്ല സ്നേഹെ എനിക്ക് പോണം
സ്നേഹ :എബി നിക്ക്
“അവൻ പൊക്കൊട്ടെ സ്‌നേഹെ നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ എന്നോട് ചോദിക്ക് ”
പെട്ടെന്നാണ് അവിടേക്ക് അഖിൽ എത്തിയത്
അഖിൽ : നീ പൊക്കൊടാ എബി ഇവൾക്കറിയേണ്ടതൊക്കെ ഞാൻ പറഞ്ഞുകൊടുത്തോളാം
എന്നാൽ സ്നേഹ അഖിലിനെ ശ്രദ്ധിക്കാതെ മുന്നോട്ട് തന്നെ നടന്നു പെട്ടെന്ന് തന്നെ അഖിൽ സ്നേഹയുടെ മുന്നിലെത്തി
അഖിൽ :എങ്ങോട്ടാടി ഇത്രധൃതിയിൽ
സ്‌നേഹ :വഴീന്ന് മാറിനിക്ക്😡
അഖിൽ : ഇല്ലെങ്കിൽ നീ എന്നെ അങ്ങ് ഉണ്ടാക്കി കളയുമോ
റെജി :ടാ വേണ്ട വാ
അഖിൽ :നീ മിണ്ടാതിരിക്കെടാ കുറച്ചു നാളായി ഇവൾ ഇവിടെ കിടന്ന് ഉണ്ടാക്കുന്നു എന്താടി നിനക്ക് കെമിസ്ട്രിയിലുള്ളവമ്മാരെയൊക്കെ മടുത്തോ അതാണ് കാര്യമെങ്കിൽ പറഞ്ഞാൽ മതി നമുക്ക് വഴിയുണ്ടാക്കാം
സ്നേഹ : അങ്ങനെ നിന്റെ അടുത്ത് വരേണ്ട ഗതികേട് വന്നാൽ ഞാൻ തൂങ്ങി ചാകുമെടാ മൈരേ
അഖിൽ :ടീ..
സ്നേഹ :എന്താടാ അലറുന്നെ നിന്നെപോലുള്ളവമ്മാരോടൊന്നും ഒരു മര്യാദയും കാണിക്കേണ്ട ആവശ്യമില്ല നീ ഇപ്പോൾ രക്ഷപെട്ടിട്ടുണ്ടാകാം പക്ഷെ നോക്കിക്കോ നിന്നെ ഞാൻ പൂട്ടിയിരിക്കും നീ ഏത് കൊമ്പത്തെ മറ്റവൻ ആണെങ്കിലും എനിക്ക് ഒരു കോപ്പുമില്ല ഇനി നിന്റെ ഒരു കളിയും ഇവിടെ നടക്കില്ല ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടാകും നിന്നെ ഇവിടുന്ന് പുറത്താക്കുന്നത് വരെ നീ നന്നാകണം എന്നൊന്നും ഞാൻ പറയില്ല പക്ഷെ ഇനി എന്റെ ക്ലബ്ബിലെയോ മറ്റോ പിള്ളേരെ തൊട്ടാൽ നീ വിവരമറിയും
