വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി :(ഇങ്ങേരെന്തിനാ വീണ്ടും വന്നത് )

വിഷ്ണു :നിങ്ങളോട് ഒരു കാര്യം പറയാൻ വിട്ടുപോയി അതാ അത്യാവശ്യമായി വീണ്ടും വന്നത് മറ്റന്നാൾ ഫ്രഷേഴ്‌സ് ആണെന്ന് അറിയാലോ അന്ന് വരുമ്പോൾ ഗേൾസ് എല്ലാവരും ചുമന്ന സാരിയും ബോയ്സ് എല്ലാം വൈറ്റ് ഷർട്ടും മുണ്ടും ഇട്ടുകൊണ്ട് വേണം വരാൻ

രൂപ :(ദൈവമേ സാരിയോ)

വിഷ്ണു :എല്ലാവർക്കും ഇത് ഓക്കേ യല്ലേ അതോ എന്തെങ്കിലും മാറ്റം വരുത്തണോ

രൂപ : ചേട്ടാ എനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു

രൂപ വിഷ്ണുവിനോടായി പറഞ്ഞു

വിഷ്ണു :തനിക്കെന്താ പ്രശ്നം

രൂപ :ഞാൻ സാരി ഉടുത്തിട്ടില്ല അതുകൊണ്ട്

വിഷ്ണു :അത് സാരമില്ല ഇത് ഒരു തുടക്കമാകട്ടെ

രൂപ :അല്ല ചേട്ടാ എനിക്ക് സാരി ഇല്ല

വിഷ്ണു :അത് ആരോടെന്നെങ്കിലും വാങ്ങിയാൽ മതി ഒരു ദിവസത്തെ കാര്യമല്ലെ അല്ലെങ്കിൽ ദാ അവൻ വാങ്ങിതരും അല്ലേടാ

വിഷ്ണു ആദിയെ നോക്കി ചോദിച്ചു

ആദി : ഞാനോ

വിഷ്ണു :അല്ലാതെ പിന്നെ ഞാൻ വാങ്ങികൊടുക്കണോ

ഇത് കേട്ട ആദി രൂപയെ ഒന്നുകൂടി നോക്കി ശേഷം

ആദി :വാങ്ങാം ചേട്ടാ😁

വിഷ്ണു :അപ്പോൾ ആ പ്രശ്നം തീർന്നു

ഇത്രയും പറഞ്ഞു വിഷ്ണു പതിയെ പുറത്തേക്കു പോയി

രൂപ : നിനക്കെന്തിന്റെ കേടാടാ നീ എന്തിനാ വാങ്ങിതരാം എന്ന് പറഞ്ഞത് വല്ലവനും വാങ്ങി തരുന്നത് ഞാൻ ഇടുമെന്നു കരുതിയോ

ആദി :അതിന് ആര് വാങ്ങി തരുന്നു മോള് വേണ്ടാത്ത സ്വപ്നമൊന്നും കാണണ്ട അങ്ങേരുടെ കയ്യീന്ന് രക്ഷപെടാൻ വേണ്ടി പറഞ്ഞതാ അല്ലാതെ നിനക്ക് സാരിവാങ്ങിതരാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല നീയൊക്കെ സാരിയിട്ടാലുള്ള കോലം എനിക്ക് ഓർക്കാൻ കൂടി വയ്യ

രൂപ :ടാ നീ

ആദി : ഒന്നു പോയി തരുവോ ബെല്ലടിച്ചത് കേട്ടില്ലേ മനുഷ്യനെ മെനക്കെടുത്താൻ

രൂപ : പോകില്ല നീ എന്ത്‌ ചെയ്യും

അദി :നീ പോകണ്ട ഒരു പാ വിരിച്ചു ഈ ക്ലാസ്സിൽ തന്നെ കിടന്നോ ഞാൻ പോയേക്കാം

ഇത്രയും പറഞ്ഞു ആദി മുന്നോട്ടു നടന്നു

“ടാ ആദി നിക്ക് ഞാൻ കൂടി വരട്ടെ ”

പെട്ടെന്നാണ് അജാസ് ആദിയുടെ അടുത്തേക്ക് എത്തിയത് അജാസിനെ കണ്ട പാടേ ആദി അവനെ അടിമുടി നോക്കി

അജാസ് :ഞാൻ എന്ത് ചെയ്തിട്ടാടാ നീ എന്നെ ഇങ്ങനെ നോക്കുന്നേ ടീം മാറ്റിയത് മിസ്സ്‌ അല്ലേ

ആദി :അവര് മിസ്സല്ല പിശാചാ പിശാച് എന്റെ ചോര ഊറ്റി കുടിക്കാൻ നോക്കുന്ന പിശാച്

അജാസ് : അങ്ങനെ ഒന്നും പറയല്ലേടാ മിസ്സ്‌ പാവമല്ലെ

ആദി :ഓഹ് നിനക്ക് സാന്ദ്രയെ കിട്ടിയല്ലോ അല്ലേ

അജാസ് :ടാ നീ എല്ലാം ഇങ്ങനെ നെഗറ്റീവ് ആയി കാണല്ലേ

ആദി :പിന്നെ ഞാൻ എങ്ങനെ കാണണം വേറെ ആരെല്ലാം ക്ലാസ്സിൽ ഉണ്ടായിരുന്നു എന്നിട്ടും അവളെ തന്നെ കൃത്യമായി എനിക്ക് കിട്ടി എല്ലാം എന്റെ സമയ ദോഷം പിന്നെ ആ വിഷ്ണു അങ്ങേർക്ക് തലക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ സാരി വാങ്ങി കൊടുക്കാൻ പോലും ഇതെല്ലാം ക്ലാസ്സിലെ എല്ലാവരും കേട്ടോണ്ടിരിക്കുകയല്ലേ

അജാസ് :നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് എല്ലവരും നേരത്തേ തന്നെ അറിഞ്ഞതല്ലേ അതുകൊണ്ട് വലിയ പ്രശ്നമൊന്നുമില്ല

ആദി :ആര് തമ്മിൽ ഇഷ്ടമാണെന്നാടാ കോപ്പേ നീ പറയുന്നേ

അജാസ് :അങ്ങനെയാ എല്ലാവരും കരുതുന്നത് എന്നാ ഞാൻ ഉദ്ദേശിച്ചത്

ആദി :ടാ സാന്ദ്ര നിന്റെ കൂടെയല്ലേ സമയം കിട്ടുമ്പോൾ അവളോട് നീ എല്ലാം ഒന്നു വിശദമായി പറയണേ അവളെങ്കിലും സത്യമൊക്കെ അറിയട്ടെ

അജാസ് :എന്തിന് എനിക്കൊന്നും വയ്യ അല്ലെങ്കിൽ തന്നെ അവളെ സത്യം അറിയിച്ചിട്ട് എന്തിനാ

ആദി :അതൊക്കെ ഉണ്ട്

അജാസ് :ടാ കോപ്പേ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് മിക്കവാറും നീ വിഷ്ണുവേട്ടന്റെ കൈ കൊണ്ട് ചാവും

ആദി :എനിക്കങ്ങേരെ പേടിയൊന്നുമില്ല എങ്ങോട്ട് വന്നാൽ ഞാനും നല്ലത് കൊടുക്കും

അജാസ് : (കൊടുക്കും കൊടുക്കും)

ആദി :എന്തടാ ഉറക്കെ പറ

അജാസ് :പോകാന്ന് പറഞ്ഞതാ സമയം ഒരുപാടായി

ആദി :ഉം വാ അവർ പതിയെ കോളേജിനു പുറത്തേക്കു നടന്നു

അല്പസമയത്തിനു ശേഷം

അജാസ് :നീ എന്താടാ അങ്ങോട്ട്‌ പോകുന്നെ ബസ് സ്റ്റോപ്പ്‌ അവിടെയല്ലേ

ആദി :അവിടെ ആ മൂദേവി കാണും നീ വാ നമുക്ക് അപ്പുറത്ത്‌ നിന്ന് ബസ് കേറാം

അജാസ് :എന്തടാ ഇത് നാളെ നിങ്ങൾ ഒന്നിച്ചല്ലേ ലാബവർക്ക്‌ ചെയ്യേണ്ടത്

ആദി :അതോർക്കുമ്പോഴാ എനിക്ക് പെരുത്ത് കേറുന്നത് നാളെ വരാതിരുന്നാലോ

അജാസ് :കൊള്ളാം എലിയെ പേടിച്ച് ഇല്ലം ചുടണോ അളിയാ

ആദി :അതും ശെരിയാ എന്തയാലും നീ വാ നാളെത്തെ കാര്യം നാളെ

ഇതേ സമയം രൂപയും ഗീതുവും ബസ് സ്റ്റോപ്പിൽ

ഗീതു : നീ ആരെയാടി നോക്കുന്നേ

രൂപ :ഹേയ് ഞാൻ വെറുതെ അല്ല ഗീതു നമ്മുടെ മെക്കാനിക്കിനെ കാണുന്നില്ലല്ലോ

ഗീതു : ഓഹ് അപ്പൊ അവനെ നോക്കുവായിരുന്നു അല്ലേ ഇനി ഈ നടുറോഡിൽ കിടന്നു കൂടി നിനക്ക് തല്ലുണ്ടാക്കാണമായിരിക്കും

രൂപ :നീ എന്തിനാ എന്നെ മാത്രം കുറ്റം പറയുന്നേ നിനക്കെന്താ അവനോട് ഒരു ചായ്‌വ്

ഗീതു :ഒരു ചായ്‌വും ഇല്ല അവന് ആള് പാവമാണെന്നാ തോന്നുന്നെ ഇല്ലെങ്കിൽ ഇന്ന് നീ കാണിച്ചതിന് നിന്റെ പല്ല് മുഴുവൻ വായിൽ കിടന്നേനെ

രൂപ : ഞാൻ എന്ത് കാണിച്ചെന്നാ അവൻ തല്ല് കൂടാൻ വന്നത് കൊണ്ടല്ലേ സീനിയേഴ്സിനോട്‌ എനിക്ക് അങ്ങനെ പറയേണ്ടി വന്നത് ഞാൻ കാരണമാ അവൻ കൂടി രക്ഷപ്പെട്ടത്

ഗീതു :ഇനിയിപ്പോൾ അങ്ങനെ പറഞ്ഞാൽ മതിയല്ലോ രൂപേ നോക്കിക്കോ ഇത് നിനക്ക് തന്നെ പാരയായി മാറും

രൂപ : അത് എന്തെങ്കിലുമാകട്ടെ ആദ്യം നീ എന്റെ ഇപ്പോഴുള്ള പ്രശ്നം ഒന്നു പരിഹരിച്ചു താ

ഗീതു :എന്ത് പ്രശ്നം

രൂപ :സാരി,വിഷ്ണുഏട്ടൻ പറഞ്ഞത് നീയും കേട്ടതല്ലേ

ഗീതു : ആ പ്രശ്നം അങ്ങേര് തന്നെ പരിഹരിച്ചല്ലോ നിനക്ക് സാരിവാങ്ങിതരാൻ ആളെ ചേട്ടൻ ഏർപ്പാടാക്കി തന്നില്ലേ

രൂപ : ആള് ഒലക്ക നീ എന്റെ കയ്യീന്ന് വാങ്ങാതെ പോയേ

ഗീതു : നിനക്കിപ്പോ എന്താ സാരി വേണം എന്റെ കയ്യിലുണ്ട് ഞാൻ തന്നാൽ പോരെ

രൂപ :ടീ എനിക്ക് സാരി ഉടുത്തു പരിചയമില്ല

ഗീതു :ഞാൻ ഉടുത്തു തരാം പോരേ

രൂപ : ഉം എന്നാലും എനിക്കൊരു ചമ്മല് പോലെ ഞാൻ സാരി ഉടുത്താൽ കൊള്ളാമായിരിക്കോടി

ഗീതു :അത് ഉടുത്തു നോക്കിയാലെ അറിയാവൂ നീ എന്തായാലും ശനിയാച രാവിലെ തന്നെ വീട്ടിലേക്ക് വാ നമുക്ക് അവിടുന്ന് റെഡിയായി പോകാം

രൂപ :ഉം ശെരി

പെട്ടെന്നാണ് ഗീതുവിന്റെ ബസ് വന്നത്

ഗീതു :എന്നാൽ ശരി നാളെ കാണാം

ഇത്രയും പറഞ്ഞു ഗീതു ബസിലേക്ക് കയറി

അല്പസമയത്തിനു ശേഷം

രൂപ :ഹോ ഈ ബസ് ഇതെവിടെ പോയി കിടക്കുവാ അവനെയും കാണുന്നില്ലല്ലോ ഇനി ഞാൻ ഉള്ളത് കൊണ്ട് ഇങ്ങോട്ട് വരാത്തതാണോ

പെട്ടെന്നാണ് രൂപയ്ക്ക് പോകുവാനുള്ള ബസ് അവിടേക്ക് എത്തിയത് അത് കുറച്ചു മുൻപിലായി കൊണ്ടു നിർത്തി

“നാശം ഇവർക്ക് സ്റ്റോപ്പിൽ നിർത്തികൂടെ ”

ഇത്രയും പറഞ്ഞു രൂപ മുന്നിലേക്ക് ഓടി

അല്പം മുൻപ്

റെജി :ടാ അഖിലേ പ്രശ്നമൊന്നുമാകില്ലല്ലോ അല്ലേ

Leave a Reply

Your email address will not be published. Required fields are marked *