വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആരതി :ഞാൻ nss ഗ്രൂപ്പ് വഴി ഒന്ന് ശ്രമിച്ചു നോക്കാം

വിഷ്ണു :ശെരി നീ ശ്രമിച്ചു നോക്ക്

സ്നേഹ : നീ ഇവിടെ ഇരിക്കുന്ന പിള്ളേരോടൊക്കെ ഒന്ന് ചോദിച്ചു നോക്ക് അവരുടെ കൂട്ടത്തിലോ അറിവിലോ ആരെങ്കിലും ഉണ്ടെങ്കിലോ

വിഷ്ണു :ശെരിയാ ഞാൻ ഒന്ന് ചോദിച്ചുനോക്കാം

ഇത്രയും പറഞ്ഞു വിഷ്ണു പാട്ടു നിർത്തിയ ശേഷം സ്റ്റേജിലേക്ക് കയറി

വിഷ്ണു : സോറി നിങ്ങളോട് ഒരത്യാവശ്യ കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു നിങ്ങളുടെ കൂട്ടത്തിൽ ആർക്കെങ്കിലും b- ബ്ലഡ്‌ ഗ്രൂപ്പ്‌ ആണോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും b- ബ്ലഡ്‌ ഗ്രൂപ്പ് ഉള്ളതായി അറിയാമോ

വിഷ്ണു ജൂനിയേഴ്സിനോടായി ചോദിച്ചു

അജാസ് : b- വോ അങ്ങനെയും ബ്ലഡ്‌ ഗ്രൂപ്പ്‌ ഉണ്ടോ

ആദി : ഉണ്ട് ഇന്ത്യയിൽ മൊത്തതിൽ 2% മാത്രമുള്ള റെയർ ബ്ലഡ്‌ ഗ്രൂപ്പുകളിൽ ഒന്നാണ്

അജാസ് : ഈ അറിവൊക്കെ എവിടുന്ന് കിട്ടി

ആദി : +11 ൽ ബ്ലഡ്‌ ഗ്രൂപ്പുകളെ പറ്റി പഠിക്കാൻ ഉണ്ടായിരുന്നു

അജാസ് : നമിച്ചളിയാ

വിഷ്ണു :ആരുമില്ലേ

പെട്ടെന്നാണ് രൂപ സീറ്റിൽ നിന്ന് എഴുനേറ്റത്

വിഷ്ണു :എന്താ തന്റെ പരിചയത്തിൽ ആരെങ്കിലുമുണ്ടോ

രൂപ : എന്റെ ബ്ലഡ്‌ ഗ്രൂപ്പ് b- വാണ്

ഇത് കേട്ട വിഷ്ണു വേഗം രൂപയുടെ അടുത്തേക്ക് എത്തി

വിഷ്ണു : താൻ ഈ അടുത്ത് എപ്പോഴെങ്കിലും ബ്ലഡ്‌ കൊടുത്തിരുന്നോ

രൂപ : ഞാൻ ഇതുവരെ ബ്ലഡ്‌ കൊടുത്തിട്ടില്ല

വിഷ്ണു : യെസ് എങ്കിൽ താൻ ഇന്ന് ബ്ലഡ്‌ കൊടുക്കുന്നു

രൂപ : ഞാനോ

വിഷ്ണു :അതെ അല്പം അർജന്റാ താൻ വാ

ഇത്രയും പറഞ്ഞു വിഷ്ണു രൂപയേയും കൊണ്ട് ക്ലാസ്സിനു പുറത്തേക്കിറങ്ങി

അജാസ് : ടാ അവളുടെ ബ്ലഡ്‌ ഗ്രൂപ്പ് b- ആണെന്ന്

ആദി : അവള് റെയർ ജെനുസാണെന്ന് എനിക്ക് നേരത്തേ തന്നെ അറിയാമായിരുന്നു

ഇതേ സമയം ക്ലാസ്സിനു പുറത്ത്

വിഷ്ണു : ഞാൻ ഇവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോകുവാ നിങ്ങള് പരുപാടി തുടങ്ങിക്കൊ

രാജീവ് : നീയില്ലാതെ ഒന്നും നടക്കില്ല നീയല്ലെ ഗെയിമൊക്കെ സെറ്റ് ചെയ്തത്

വിഷ്ണു : ടാ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് എനിക്കിപ്പോൾ പോയല്ലേ പറ്റു

സ്നേഹ : ഹോസ്പിറ്റൽ കാര്യം തന്നെയാ ഇപ്പോൾ പ്രധാനം നമുക്ക് പ്രോഗ്രാം സ്റ്റോപ്പ്‌ ചെയ്യാം

വിഷ്ണു : ഹേയ് പിള്ളേരൊക്കെ വലിയ സന്തോഷത്തിലാ

ആരതി : പിന്നെ എന്ത് ചെയ്യാനാ

വിഷ്ണു : ഉം ഒരു വഴിയുണ്ട് നിങ്ങൾ ഇവിടെ നിൽക്ക്

ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിലേക്ക് വീണ്ടും കയറി

“ടാ ആദിത്യാ ഇങ്ങോട്ട് വാ ”

വിഷ്ണു ആദിയെ വിളിച്ചു

അജാസ് : അടുത്ത പണി വരുന്നുണ്ട് ആദി

ആദിത്യൻ വേഗം വിഷ്ണുവിന്റെ അടുത്തേക്ക് എത്തി

ആദി : എന്താ ചേട്ടാ

വിഷ്ണു : വാ പറയാം

ഇത്രയും പറഞ്ഞു വിഷ്ണു ആദിയുമായി പുറത്തേക്കിറങ്ങി

രൂപ : ( ചേട്ടനെന്തിനാ ഇവനെയും കൂട്ടികൊണ്ട് വരുന്നത് )

വിഷ്ണു :ആദിത്യാ നീ എനിക്ക് ഒരു സഹായം ചെയ്യണം

ആദി : എന്ത് സഹായം

വിഷ്ണു : നീ രൂപയേയും കൊണ്ട് ഇവിടെ അടുത്ത് സിറ്റി ഹോസ്പിറ്റൽ വരെ ഒന്ന് പോകണം

ആദി : സിറ്റി ഹോസ്പിറ്റലോ പക്ഷെ..

വിഷ്ണു :എന്റെ ഫ്രിണ്ടിന്റെ അനിയൻ ആക്സിഡന്റായി അവിടെ കിടപ്പുണ്ട് അവനത്യാവശ്യമായി അല്പം ബ്ലഡ്‌ വേണം നീ രൂപയേയും കൊണ്ട് അവിടെ വരെ ഒന്ന് ചെന്നാൽ മതി ബാക്കിയൊക്കെ ഞാൻ സെറ്റ് ആക്കിക്കൊളാം ഞാൻ പോകാമെന്നു വച്ചാൽ ഈ പരുപാടി നിർത്തേണ്ടി വരും പിന്നെ നീയാകുമ്പോൾ രൂപ കുറച്ച് കൂടി കംഫർട്ടബിളും ആയിരിക്കും

ആദി : ശെരി ഞാൻ പോകാം

വിഷ്ണു : താക്സ് ടാ പിന്നെ എന്തുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി പിന്നെ വണ്ടിക്കുള്ള പൈസ

വിഷ്ണു പോക്കറ്റിൽ നിന്ന് പൈസ എടുക്കുവാൻ തുടങ്ങി

ആദി :വേണ്ട ചേട്ടാ ഞാൻ ബൈക്കിലാ വന്നത് അതിൽ പൊക്കൊളാം

വിഷ്ണു : എങ്കലും വല്ല ആവശ്യവും വന്നാലോ ഇത് വച്ചോ

ആദി :അതൊന്നും വേണ്ട ചേട്ടാ എന്റെയ്യിൽ പൈസയുണ്ട്

വിഷ്ണു : ടാ അതല്ല

ആദി : കുഴപ്പമില്ല ചേട്ടാ ഞാൻ നോക്കികൊള്ളാം വാ പോകാം

രൂപയെ വിളിച്ച ശേഷം ആദി മുന്നോട്ട് നടന്നു

ആരതി : പിള്ളേര് കൊള്ളാം അല്ലേ

വിഷ്ണു : ഉം മെയ്ഡ് ഫോർ ഈച്ച് അദർ

രാജീവ് : ഇതൊക്കെ എത്ര കണ്ടിരിക്കുന്നു 3 വർഷം കഴിയുമ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പോകും

ആരതി : നെഗറ്റീവ് പറയാതെടാ

സ്നേഹ : അവൻ പറഞ്ഞത് ശെരിയാ ഈ ക്യാമ്പസ് ലവ് ഒക്കെ 99% മാനവും വിജയിക്കാറില്ല ഒന്നാമത് ഏകദേശം ഒരേ പ്രായം പിന്നെ കോളേജ് കഴിഞ്ഞാൽ അവർ തമ്മിൽ കാണുമോ എന്ന് തന്നെയാ സംശയമാ

വിഷ്ണു : എന്നാലും 1% ബാക്കിയില്ലെ അതിൽ ഇവർ പെടുമെന്നാ എനിക്ക് തോന്നുന്നത് എന്തോ എനിക്കീ പിള്ളേരെ ഭയങ്കര ഇഷ്ടമായി എന്തോ സംതിങ് സ്പെഷ്യൽ ആയി തോന്നുന്നു

രാജീവ് : സ്പെഷ്യൽ എങ്കിൽ സ്പെഷ്യൽ അവരെ അവരുടെ പാട്ടിനു വിട്ടിട്ട് വാ പ്രോഗ്രാം റീ സ്റ്റാർട്ട് ചെയ്യാം

ഇത്രയും പറഞ്ഞു അവർ എല്ലാവരും തിരികെ ക്ലാസ്സിലേക്ക് കയറി

ആദിയും രൂപയും പതിയെ സ്റ്റെയറുകൾ ഇറങ്ങി താഴേക്ക് എത്തി

ആദി : ഇനി ഇതിനെയും ചുമന്നോണ്ട് സിറ്റി ഹോസ്പിറ്റലൽ വരെ പോണമല്ലോ ദൈവമേ

രൂപ : അതേ പോണം നീ തന്നെയല്ലേ ഏറ്റത് പറ്റില്ലെങ്കിൽ ചേട്ടനോട് പറഞ്ഞൂടായിരുന്നോ

ആദി : ഞാൻ എങ്ങനെ പറയാനാടി എല്ലാവരുടെയും മുന്നിൽ നീ എന്റെ പ്രിയ കാമുകി യല്ലേ, അതുവരെ പോകുമ്പോഴേക്കും പെട്രോളിന്റെ കാര്യവും തീരുമാനമാകും അതിന്റെ പൈസയും ഗോവിന്ദ

രൂപ : ചേട്ടൻ പൈസ തന്നതല്ലേ വേണ്ടാന്ന് പറഞ്ഞിട്ട് ഇപ്പോൾ നിന്ന് ഡയലോഗ് അടിക്കുന്നത് എന്തിനാ

ആദി : ഈ ആദി അഭിമാനിയാടി അഭിമാനി അതുകൊണ്ട് തന്നെയാ പൈസ വാങ്ങാതിരു ന്നത്

രൂപ : ഇങ്ങനെ അഭിമാനവും കെട്ടിപിടിച്ചോണ്ട് ഇരുന്നവമ്മാരൊക്കെ ഇപ്പോൾ പിച്ച ചട്ടിയെടുത്ത്‌ തെണ്ടുന്നുണ്ട്

ആദി : നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല വാ വന്ന് കയറ്

ആദി ബൈക്കിൽ കയറിയ ശേഷം ബൈക്ക് സ്റ്റാർട്ട് ആക്കി

രൂപ : ഇതേതാ പുതിയ ബൈക്ക് ആ പാട്ട വണ്ടി കൊടുത്തോ

ആദി : പാട്ട വണ്ടി നിന്റെ… ചിലച്ചോണ്ട് നിക്കാതെ വേഗം വന്ന് കയറെടി

ഇത് കേട്ട രൂപ പതിയെ ബൈക്കിന്റെ പുറകിലേക്ക് കയറി

ആദി : പിന്നെ ബോഡി ടച്ചിങ് ഒന്നും വേണ്ട പുറകിൽ വല്ലതും പിടിച്ചിരുന്നോണം

രൂപ : അല്ലെങ്കിലും നിന്റെ ദേഹത്തിവിടെ ആരും തൊടാൻ പോകുന്നില്ല അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ മോൻ അത് മാറ്റി വെച്ചേക്ക്

ഇത് കേട്ട ആദി രൂപയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയ ശേഷം ബൈക്ക് മുന്നോട്ട് എടുത്തു

കുറച്ച് സമയത്തിന് ശേഷം

രൂപ : ടാ

ആദി : ഉം എന്ത്

രൂപ :അത് പിന്നെ ഈ ബ്ലഡ്‌ കൊടുക്കുമ്പോൾ വേദനിക്കോ ഞാൻ ഇതുവരെ കൊടുത്തിട്ടില്ല

ആദി : ദൈവമേ ഇതൊന്നും അറിയാതെയാണോ നീ ബ്ലഡ്‌ കൊടുക്കാൻ പോകുന്നെ ജീവൻ പോകുന്ന വേദനയാണ്‌ മോളെ ഹോ സഹിക്കാൻ പറ്റില്ല🤭

രൂപ : ടാ വെറുതെ എന്നെ പേടിപ്പിക്കല്ലെ

Leave a Reply

Your email address will not be published. Required fields are marked *