വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

അജാസ് : കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്

ഇതേ സമയം രൂപയും ഗീതുവും

ഗീതു : പവിഴ മഴയേ..

രൂപ : എന്താടി നിനക്ക് മിണ്ടാതെ വാ വച്ചോണ്ട് ഇരുന്നോ

ഗീതു : ഹോ മുഖമെല്ലാം ചുമന്നിട്ടുണ്ടല്ലൊ

രൂപ : തേങ്ങ ചുമന്നു ഒന്നു പോടി

ഗീതു : അവനോട് മിണ്ടരുത് കോഴി എന്തൊക്കെ യായിരുന്നു എന്നിട്ട് പോയി ഡാൻസ് കളിച്ചേക്കുന്നു

രൂപ : വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഡാൻസ് കളിച്ചത് അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല

ഗീതു : എന്തായാലും അവൻ നിന്റെ കൂടെ കളിച്ചില്ലെ ഇപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവന് നിന്നോട് ചെറിയ ഇഷ്ടമൊക്കെയുണ്ട്

രൂപ : കോപ്പാണ് ഞാൻ കാലു പിടിക്കും പോലെ പറഞ്ഞിട്ടാ അവൻ കളിക്കാൻ വന്നത് അവന്റെ അഹങ്കാരം നീ ഒന്നു കാണേണ്ടതായിരുന്നു

ഗീതു : ഉം എന്തൊക്കെ പറഞ്ഞാലും ഡാൻസ് പൊളിയായിരുന്നു

രൂപ : നീ അതൊക്കെ വിട് ഇന്ന് വൈകുന്നേരം വരെ പ്രോഗ്രാംസ് ഉണ്ടെന്നല്ലെ ഇവർ പറയുന്നത് നിനക്ക് ഉച്ചക്ക് എങ്ങോട്ടോ പോകാനില്ലേ

ഗീതു : ഉം പോകണം ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു ഞാൻ സ്നേഹ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് ഉച്ചക്ക് വിടാം എന്നാ പറഞ്ഞത്

രൂപ : നീ കഴിക്കാൻ കാണില്ലെ

ഗീതു :ഇല്ലെടി കഴിക്കാൻ നിന്നാൽ വൈകും

രൂപ : എന്നാൽ ശെരി നീ ഉച്ചക്ക് വിട്ടോ എനിക്ക് പിന്നെ വേറേ അത്യാവശ്യമൊന്നുമില്ലാത്തത് കൊണ്ട് പരുപാടിയൊക്കെ കഴിഞ്ഞിട്ട് വരാം നീ രാത്രി വിളിച്ചാൽ മതി

ഗീതു : ശെരി പിന്നെ നീ തിരിച്ചു ബസിൽ ഒന്നും പോകാൻ നിക്കണ്ട ആദിത്യൻ നിന്റെ വീടിനടുത്തല്ലെ അവനോട് ലിഫ്റ്റ് ചോദിച്ചാൽ മതി 😁

രൂപ : പോടി.. പൊടി.. എന്റെ പട്ടി ചോദിക്കും അവനോട് ലിഫ്റ്റ്

കുറച്ച് സമയത്തിനു ശേഷം ലഞ്ച് ടൈം

“ഡേയ് എല്ലാവരും ഒന്ന് വേഗം കഴിച്ചിട്ട് വരണേ ഒരുപാട് പ്രോഗ്രാം ബാക്കിയുള്ളതാ ”

എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകിയ ശേഷം രാജീവ് പറഞ്ഞു

അജാസ് : ഹാ ചിക്കൻ ബിരിയാണി ഇന്ന് വന്നില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഇതിനൊക്കെ ഇവർക്ക് എവിടെ നിന്നാടാ പൈസ

ആദി : അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ

അജാസ് : കുഴിയെണ്ണണ്ടെങ്കിൽ എണ്ണണ്ട പീസ് എണ്ണാലോ നിന്റേ എത്ര പീസ് ഉണ്ട്

ആദി : ഞാൻ എണ്ണിയില്ല

അജാസ് : ഇവര് രണ്ടാമത് ചോദിച്ചാൽ തരുവായിരിക്കൊ

ആദി : ഒന്ന് മിണ്ടാതിരുന്ന് കഴിക്കെടാ അജാസേ

അജാസ് :ഓഹ് ശരി

അവർ ഇരുവരും പതിയെ കഴിക്കാൻ ആരംഭിച്ചു

എന്നാൽ പെട്ടെന്ന് തന്നെ കഴിക്കുന്നത് മതിയാക്കിയ ആദി എന്തോ നോക്കി പതിയെ ചിരിക്കാൻ തുടങ്ങി

അജാസ് : നിനക്കെന്താടാ വട്ടായോ

ആദി : അജാസേ നീ അത് കണ്ടോ

ആദി പതിയെ മുന്നിലേക്ക് കണ്ണുകാണിച്ചു കൊണ്ട് ചോദിച്ചു അജാസ് പതിയെ അങ്ങോട്ടേക്ക് നോക്കി അവിടെ രൂപ ഒരു ചിക്കൻ കാല് കടിച്ചു പറിക്കുകയായിരുന്നു

ആദി : നീ തീറ്റിപണ്ടാരം എന്ന് കേട്ടിട്ടുണ്ടോ ദോ അതാണ് സാധനം 🤣

അജാസ് : നിനക്ക് അവളെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല അല്ലെ

ആദി : ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും ആ എല്ല് അവളുടെ തൊണ്ടയിൽ കുടുങ്ങാതിരുന്നാൽ ഭാഗ്യം അല്ല അവളുടെ ആ കൂട്ടുകാരി പോയോ

അജാസ് : പോയത് കൊണ്ടല്ലെ അവൾ ഒറ്റക്കിരുന്നു കഴിക്കുന്നത്

ആദി : ഒരൊറ്റ പെണ്ണുങ്ങൾ പോലും അവളെ അടുപ്പിക്കുന്നില്ലല്ലൊടാ എങ്ങനെ അടിപ്പിക്കും അതല്ലേ സ്വഭാവം

അജാസ് : പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്നെ എല്ലാവരും അടുപ്പിക്കുമെന്നു ഞാൻ അല്ലാതെ നിനക്കിവിടെ വേറെ ഏത് കൂട്ടുകാരനാടാ ഉള്ളത്

ആദി : ഒന്ന് പോടാ അത് ഞാൻ ആയിട്ട് തന്നെ മിണ്ടാത്തതാ അല്ലാതെ എന്നോട് മിണ്ടാത്തതല്ല

അജാസ് : ഓഹ് ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലൊ

ആദി : എന്താ

അജാസ് : ഒന്നുമില്ല ഒന്നിരുന്ന് കഴിക്കാൻ പറഞ്ഞതാ

ലഞ്ച് ടൈമിനു ശേഷം വീണ്ടും പ്രോഗ്രാംസ് ആരംഭിച്ചു

സ്‌നേഹ : പിള്ളേരൊക്കെ നല്ല ആക്റ്റീവ് ആണല്ലെ

രാജീവ്‌ : ഉം അവർ പ്രോഗ്രാമ്സ് ഒക്കെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്

ആരതി : അല്ല ഈ വിഷ്ണു ഇതെവിടെ പോയി

രാജീവ്‌ : ഒരു കാൾ വന്നു ഇവിടെ നല്ല ശബ്ദം ആയത് കൊണ്ട് അങ്ങോട്ട് മാറി നിൽക്കുവാ

Leave a Reply

Your email address will not be published. Required fields are marked *