വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“മിസ്സ്‌ അഖിലാണ് എറിഞ്ഞത് ”

പെട്ടെന്ന് തന്നെ മുൻ ബെഞ്ചിലിരുന്ന എബി മിസ്സിനോടായി പറഞ്ഞു

“അഖിൽ..”

മിസ്സ്‌ അലറി

പെട്ടെന്ന് തന്നെ ബെഞ്ചിൽ തല വെച്ചു കിടന്ന അഖിൽ പതിയെ എഴുനേറ്റു

“എന്താ മിസ്സ്‌ ”

“നീയാണോ ഇതെറിഞ്ഞത് ”

“അല്ല മിസ്സ്‌ ഞാൻ ഇവിടെ കിടക്കുകയായിരുന്നു ”

എബി :അല്ല മിസ്സ്‌ ഞാൻ കണ്ടതാണ് അഖിൽ തന്നെയാണ് എറിഞ്ഞത്

ഇത് കേട്ട അഖിൽ പതിയെ എബിയെ നോക്കി

“ടാ കോപ്പേ വാ അടക്കി ഇരുന്നോ ”

ലിസി :അഖിൽ ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌ ഇനി നിന്നെ എന്റെ ക്ലാസിൽ കണ്ടു പോകരുത് ബാക്കി ഞാൻ പ്രിൻസിപലിനോട്‌ പറഞ്ഞോളാം

അഖിൽ :ഓഹ് അയ്യാളെന്നെ അങ്ങ് ഉലത്തും ഒന്ന് പോടീ നീയൊക്കെ എന്തിനാടാ ഇവിടെ ഇരിക്കുന്നേ വാടാ

ഇത്രയും പറഞ്ഞു എബിയെ ഒന്നുകൂടി നോക്കിയ ശേഷം അഖിൽ ക്ലാസ്സിനു പുറത്തേക്കു നടന്നു ഒപ്പം റെജിയും വിനീതും

വിനീത് :മൈര് നിനക്ക് എന്തിന്റെ കേടാടാ വെറുതെ ഇരുന്ന് സീൻ പിടിച്ചാൽ പോരായിരുന്നോ

അഖിൽ :ഒരു തമാശക്ക് ചെയ്തതാ ആ മൈര് ഒറ്റികൊടുക്കുമെന്നു ആര് കണ്ടു ഇന്നവന്റെ വാ ഇടിച്ചു പൊട്ടിക്കണം

റെജി : ടാ അവൻ സൗഹൃദയിൽ ഉള്ളവനാ

അഖിൽ :ഏത് സൗഹൃത

റെജി :ടാ ആ കെമിസ്ട്രിയിലെ സ്നേഹ മുൻകൈ എടുത്ത് ഉണ്ടാക്കിയ ക്ലബ്‌ നിനക്ക് ഓർമ്മയില്ലെ അവൾ ക്ലാസ്സിൽ വന്ന് കുട്ടികളെ സെലക്ട്‌ ചെയ്തത്

വിനീത് : ഓഹ് മറ്റേ പാവപ്പെട്ട പിള്ളേരെ സഹായിക്കാൻ ഉണ്ടാക്കിയ ക്ലബ്‌ അതിലെ പിള്ളേർക്കൊക്കെ കോളേജിൽ നല്ല പേരാ അതിന്റെ ബലത്തിലായിരിക്കും എബി നിനക്കിട്ട് പണിഞ്ഞത്

റെജി :ഈ കെമിസ്ട്രിയിലെ മൈരുകളെ കൊണ്ട് വലിയ തല വേദനയായല്ലോ അവര് തന്നെയല്ലേ റാഗിങ്ങിനെതിരെ കഴിഞ്ഞയാഴ്ച എന്തോ പരുപാടി നടത്തിയത്

റെജി :അതെ

അഖിൽ : കോപ്പ് ഇത് പണിയാകും ടാ എന്തയാലും അവനെ പൊക്കണം ഇല്ലെങ്കിൽ പ്രശ്നമാകും എബി എങ്ങാനും പ്രിൻസിപാലിനോട്‌ സാക്ഷിപറഞ്ഞാൽ സസ്പെൻഷൻ ഉറപ്പാ അതിന് മുൻപ് അവനെ പൊക്കണം

വിനീത് :ശെരി ഇനിയും സമയമുണ്ടല്ലോ നമുക്ക് വേണ്ടത് ചെയ്യാം

ഉച്ചക്ക് ലഞ്ച് ടൈം

അജാസും ആദിയും ക്ലാസ്സിനുള്ളിൽ

ആദി :നീ എന്തിനാ എന്റെ പുറകെ ഇങ്ങനെ വാലു പോലെ നടക്കുന്നത്

അജാസ് : പിന്നെ ഞാൻ എവിടെ പോകാനാ നിന്റെ കൂടെ നടക്കുന്നത് കൊണ്ട് എന്നെ ആരും കൂടെ കൂട്ടുന്നില്ല അത്രക്ക് നല്ല ഇമ്പ്രഷൻ ആണല്ലോ നീ ഉണ്ടാക്കി വെച്ചേക്കുന്നത്

ആദി :അതാ രൂപ കാരണമല്ലെ

അജാസ് :ആര് കാരണമായാലും നിനക്കിപ്പോൾ ക്ലാസ്സിൽ നല്ല ചീത്ത പേരാ’ പിന്നെ നിനക്ക് ലാബ് ബഡ്‌ഡിയായി ആരെയെങ്കിലും കിട്ടിയോ

ആദി :ഇല്ല ഞാൻ ആരോടും ചോദിക്കാൻ പോയില്ല എന്നോട് ആരും ചോദിച്ചുമില്ല

അജാസ് :നിന്റെ കൂടെ നടക്കുന്നത് കൊണ്ട് എനിക്ക് പോലും ആരെയും കിട്ടുന്നില്ല പിന്നെയാ നിനക്ക് അല്ലേ

ആദി :അങ്ങനെ കഷ്ടപ്പെട്ട് നീ എന്റെ കൂടെ നടക്കണ്ട

അജാസ് :ഞാൻ കളി പറഞ്ഞതൊന്നുമല്ല ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികൾക്കും പാർട്ട്‌നറെ കിട്ടിയിട്ടുണ്ട്

ആദി :എല്ലാർക്കും എന്ന് പറയുമ്പോൾ ആ മൊട്ടക്കും കിട്ടിയോ

അജാസ് : ഏത് മൊട്ട എനിക്കൊരു മൊട്ടയേയും അറിയില്ല

ആദി :ടാ ആ രൂപ

അജാസ് :അവളുടെ കാര്യമൊന്നും എനിക്കറിയില്ല അറിയണമെങ്കിൽ നീ തന്നെ പോയി ചോദിക്ക് കിട്ടിയിട്ടില്ലെങ്കിൽ നീ തന്നെ പാർട്ട്നറുമായിക്കോ

ആദി :കോപ്പാണ് എന്റെ പട്ടിയാകും അവളുടെ പാർട്ട്‌നർ നീ കണ്ടോ ഇന്ന് തന്നെ ഞാൻ ഒരാളെ കണ്ടെത്തും

ഇത്രയും പറഞ്ഞു ആദി ലഞ്ച് ബോക്സ്‌ കയ്യിലെടുത്തു

അജാസ് :അതൊക്കെ വിട് നീ ഇന്ന് എന്തടാ കഴിക്കാൻ കൊണ്ട് വന്നേ

ആദി :ചപ്പാത്തിയും മുട്ടകറിയും

അജാസ് :ഹോ കൊള്ളാം പാതി മുട്ട ഇങ്ങെടുത്തേ

ആദി :എന്തിന് നീ കഴിക്കാൻ കൊണ്ട് വന്നല്ലോ

അജാസ് :ഇത് ഉണക്ക അപ്പവും ചമ്മന്തിയുമാ നീ പാതി എങ്ങെടുക്ക് അളിയാ

ആദി :ആരാടാ നിന്റെ അളിയൻ നിനക്ക് കെട്ടിച്ചു തരാൻ എനിക്ക് പെങ്ങളൊന്നുമില്ല

അജാസ് :ഉണ്ടെങ്കിലും ഞാൻ കെട്ടാൻ പോകുന്നില്ല നിന്റെ സ്വഭാവം തന്നെയായിരിക്കുമല്ലോ അവൾക്കും

Leave a Reply

Your email address will not be published. Required fields are marked *