വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി : അപ്പോൾ അവരെ കാണണ്ടെ

രൂപ : വേണ്ട അവരൊക്കെ തിരക്കിലായിരിക്കും അവരെന്നെ കണ്ടല്ലോ അത് മതി

ആദി :മതിയെങ്കിൽ മതി

കുറച്ചു സമയത്തിനുള്ളിൽ അവർ ഇരുവരും ഹോസ്പിറ്റലിനു മുന്നിൽ

രൂപ : വേഗം വണ്ടിയെടുക്ക് പോകാം

എന്നാൽ ആദി വേഗം രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു

രൂപ : എന്താടാ കാണിക്കുന്നെ വണ്ടി അവിടെയല്ലേ

ആദി : വണ്ടിയൊക്കെ അവിടെ ഇരുന്നോളും നീ വാ

രൂപ : ഇതെങ്ങോട്ടാടാ ഈ പോകുന്നെ

എന്നാൽ ആദി ഒന്നും മിണ്ടിയില്ല അവൻ വേഗം ഹോസ്പിറ്റലിനു പുറത്തുള്ള ജ്യൂസ് കടയിലേക്ക് എത്തി

ആദി : ചേട്ടാ ഒരു ഓറഞ്ച് ജ്യൂസ്

“ഒന്ന് മതിയോ ”

ആദി : മതി

രൂപ 🙁 ഓഹ് അപ്പൊ എനിക്ക് ജ്യൂസ് വാങ്ങി തരാൻ കൊണ്ട് വന്നതാണ് 😊)

“അതേ രണ്ട് സ്ട്രോ അല്ലേ ”

കടക്കാരൻ ആദിയോടാടായി ചോദിച്ചു

ആദി : രണ്ട് സ്ട്രോയോ

കടക്കാരൻ : സാധരണ പിള്ളേരൊക്കെ അങ്ങനെയാ വാങ്ങാറ് അങ്ങനെ തരുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ലെന്നെ ഞാൻ ഇത് എത്ര കണ്ടിരിക്കുന്നു

കടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു

ആദി : ഒന്ന് പോടോ താൻ സ്ട്രോയേ ഇടണ്ട

“(അയാൾ സ്ട്രോ ഇടാൻ വന്നേക്കുന്നു )”

ആദി പതിയെ മുറുമുറുത്തു

ഇത് കേട്ട രൂപ ആദിയെ നോക്കി പതിയെ ചിരിച്ചു

ആദി : എന്താടി

രൂപ : എനിക്ക് ആപ്പിൾ ജ്യൂസ് ആയിരുന്നു ഇഷ്ടം

ആദി : എങ്കിൽ നീ കുടിക്കണ്ട

അപ്പോഴാണ് കടക്കാരൻ ടേബിളിലേക്ക് ജ്യൂസ് കൊണ്ട് വച്ചത് രൂപ പതിയെ അതെടുത്തു

രൂപ : ഇതെങ്കിൽ ഇത്

രൂപ പതിയെ ജ്യൂസ് കുടിക്കാൻ തുടങ്ങി

ആദി : ചേട്ടാ എത്രയായി

“60 രൂപ ”

രൂപ : പൈസ വേണമെങ്കിൽ ഞാൻ കൊടുക്കാം

ആദി : നീ കുറേ കൊടുക്കും അഭിനയിക്കാതെ വേഗം കുടിച്ചിട്ട് വാ

രൂപ വേഗം തന്നെ ജ്യൂസ് മുഴുവൻ കുടിച്ചു

രൂപ : താങ്ക്സ്

ആദി : നിനക്ക് എന്തിനാണ് ഞാൻ ജ്യൂസ് വാങ്ങി തന്നത് എന്നറിയാമോ

രൂപ : എന്റെ ഫ്രൂട്ടി നീ കുടിച്ചത് കൊണ്ട്

ആദി : അല്ല

രൂപ : പിന്നെന്തിനാ

ആദി : ഇല്ലെങ്കിൽ നീ ഞാൻ ഒരു തുള്ളി വെള്ളം പോലും വാങ്ങി തന്നില്ല എന്ന് നാട് മുഴുവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കില്ലെ

ഇത് കേട്ട രൂപ കയ്യിലിരുന്ന ഗ്ലാസ് ദേഷ്യത്തിൽ നെക്കാൻ തുടങ്ങി

ആദി : ഇനി അതിനെ ഞെക്കി പൊട്ടിക്കണ്ട വാ പോകാം

ഇത്രയും പറഞ്ഞു ആദി പൈസ കൊടുത്ത ശേഷം മുന്നോട്ട് നടന്നു

കുറച്ച് സമയത്തിനു ശേഷം ഇരുവരും ബൈക്കിനു മുന്നിൽ

ആദി : ഉം കയറിക്കൊ

ബൈക്കിലേക്ക് കയറിയ ആദി രൂപയോടായി പറഞ്ഞു രൂപ പതിയെ പിന്നിലേക്ക് കയറി ആദി പതിയെ ബൈക്ക് മുന്നോട്ടെടുത്തു

ആദി : ടീ വേണമെങ്കിൽ എന്റെ ഷോൾഡറിൽ പിടിച്ചിരുന്നോ

രൂപ : ഹോ വേണോന്നില്ല

ആദി : ഉം ശെരി പിന്നെ തല വല്ലതും ചുറ്റിയാൽ പറഞ്ഞേക്കണം വെറുതെ എനിക്ക് പണി ഉണ്ടാക്കരുത്

രൂപ : ഒരു തലയും ചുറ്റില്ല നീ വണ്ടി വേഗം വിട്ടേ

അല്പനേരത്തിനു ശേഷം കോളേജിനടുത്തുള്ള ബസ് സ്റ്റോപ്പിനു മുന്നിലെത്തിയ ആദി വണ്ടി പതിയെ അവിടെ നിർത്തി

ആദി : ഇറങ്ങിക്കൊ

രൂപ : ഇറങ്ങാനോ

ആദി : ഇറങ്ങാതെ പിന്നെ ഇതുവരേയുള്ളു എന്റെ സേവനം വീട്ടിലേക്ക് ബസിൽ കയറി പൊക്കൊ

രൂപ : ടാ നമ്മൾ ഒരേ സ്ഥലത്തേക്കല്ലേ..

ആദി : ഒരേ സ്ഥലത്തേക്കാണെന്ന് വച്ച് നിന്നെ കൊണ്ട് പോകണമെന്നുണ്ടോ വേഗം ഇറങ്ങ് എനിക്ക് പോണം

ഇത് കേട്ട രൂപ ബൈക്കിൽ നിന്നിറങ്ങിയ ശേഷം ആദിയെ തുറിച്ചു നോക്കിക്കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് ചെന്ന് നിന്നു

ആദി : അപ്പൊ ശെരി മൊട്ടെ ബൈ

രൂപ :(പട്ടി, തെണ്ടി, ചെറ്റ )

ആദി ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടേക്ക് പോയി

രൂപ : ഇനി ഏത് ബസ് വരാനാണ് ദൈവമേ ഉണ്ടായിരുന്നത് പോകുകയും ചെയ്തു കണ്ണീചോരയില്ലാത്ത പിശാച് ഏത് നേരത്താണാവോ അവന്റെ കൂടെ പോകാൻ തോന്നിയത് ആ വിഷ്ണു ചേട്ടനാ എല്ലാത്തിനും കാരണം

5 മിനിറ്റിന് ശേഷം

രൂപ പതിയെ തന്റെ പേഴ്സ് പരിശോധിച്ചു

“ഓട്ടോക്ക് കൊടുക്കാൻ കാഷ് തികയില്ല ഇനിയിപ്പോൾ എന്ത് ചെയ്യും ”

രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

കീ.. കീ..

പെട്ടെന്നാണ് അവൾ ഒരു ബൈക്കിന്റെ ശബ്ദം കേട്ടത് രൂപ പതിയെ മുന്നിലേക്ക് നോക്കി അത് ആദിയായിരുന്നു

ആദി : പോകാം

രൂപ : പോടാ പട്ടി നീ ഒറ്റക്ക് പോയാൽ മതി

ആദി : വാ വന്ന് കയറ്

രൂപ : ഞാൻ ബസിൽ പൊക്കോളാം നീ പോ

ആദി : ഞാൻ പെട്രോൾ അടിക്കാൻ പോയതാടി അവിടെ പോലീസ് ചെക്കിങ് കാണും അതാ നിന്നെ ഇവിടെ ഇറക്കിയത് വാ വന്ന് കയറ്

രൂപ : നിന്റെ സഹായം ഒന്നും വേണ്ട പോകാൻ നോക്ക്

ആദി : വെറുതെ ഷോ ഇറക്കാതെ വന്ന് കയറ് ഇല്ലെങ്കിൽ ഞാൻ ഇപ്പോ പോകും

രൂപ : പോകാൻ പറഞ്ഞില്ലേ

ആദി : ഇനി നമ്മുടെ സ്ഥലത്തേക്ക് ബസ് ഒന്നും ഉണ്ടാകില്ല ഞാൻ പോകട്ടല്ലൊ അല്ലേ

ആദി വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി

രൂപ : നിക്ക്

രൂപ പതിയെ ബൈക്കിനടുത്തേക്ക് എത്തി ശേഷം അതിലേക്ക് കയറി

ആദി : അങ്ങനെ വഴിക്ക് വാ

ഇത്രയും പറഞ്ഞു ആദി വേഗം ബൈക്ക് മുന്നോട്ട് എടുത്തു

ആദി : നിനക്ക് വിഷമമായോ

രൂപ : വിഷമം കോപ്പ് എനിക്കൊരു തേങ്ങയും ആയില്ല

ആദി : എന്തിനാടി കള്ളം പറയുന്നെ ഞാൻ എല്ലാം കണ്ടു

രൂപ : എന്ത് കണ്ടു നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഓട്ടോയിൽ പോയേനെ

ആദി : ശെരി അതൊക്കെ വിടാം ഞാൻ ഒരു കാര്യം ചോദിക്കട്ടെ

രൂപ : എന്ത് കാര്യം

ആദി : നീ എന്താ മുടി വളർത്താത്തെ

രൂപ : അതൊക്കെ എന്റെ പേഴ്സനൽ മറ്റേഴ്സ് അല്ല ഇതൊക്കെ ചോദിക്കാൻ നീ ആരാ

ആദി :ഒന്നും മറക്കൂല അല്ലേ 😁

രൂപ : ഇല്ല മറക്കൂല 🤨

അവർ വീണ്ടും മുന്നോട്ട് പോയി പെട്ടെന്നാണ് മഴ ചാറ്റാൻ തുടങ്ങിയത്

ആദി : കോപ്പ് മഴ പെയ്യുമെന്നാ തോന്നുന്നത്

പതിയെ മഴ ശക്തമാകാൻ തുടങ്ങി

ആദി വേഗം തന്നെ ബൈക്ക് സൈഡ് ആക്കി

ആദി : ടീ വേഗം വാ

അവൻ വേഗം രൂപയുമായി അടഞ്ഞു കിടന്ന ഒരു കടയുടെ സൈഡിലേക്ക് കയറി നിന്നു

രൂപ : ദൈവമേ ഇതെന്തൊരു അവസ്ഥയാ ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി

ആദി : നാശം ആകെ നനഞ്ഞു

അവർ ഇരുവരും മഴ കുറയാനായി അവിടെ കാത്തു നിന്നു അല്പനേരം മഴ കണ്ടു നിന്ന ശേഷം രൂപ മഴത്തുള്ളികളെ പതിയെ കൈകൊണ്ട് തട്ടികളിക്കുവാൻ തുടങ്ങി ഇത് കണ്ട ആദി അവളെ നോക്കി നിന്നു

ആദി : (ഇവളെന്താ വല്ല നേഴ്സറി കുട്ടിയുമാണോ )

പെട്ടെന്നാണ് ആദി ആ കാഴ്ച്ച കണ്ടത് രൂപ തന്റെ വയറ് മറച്ചു കുത്തിയിരുന്ന പിൻ ഊരി മാറിയിരിക്കുന്നു അവളുടെ വയർ ഭാഗത്തെ സാരി കാറ്റത്ത്‌ പതിയെ തെന്നികളിക്കാൻ തുടങ്ങി

ആദി വേഗം തന്നെ മുഖം തിരിച്ചു നിന്നു എന്നാൽ അറിയാതെ തന്നെ അവന്റെ കണ്ണുകൾ വീണ്ടും അവിടേക്ക് തന്നെ പോയി

“(ആദി കണ്ട്രോൾ യുവർ സെൽഫ് )”

ഇത്തരത്തിൽ സ്വയം പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്ന് കണ്ണുമാറ്റുവാൻ ശ്രമിച്ചു

എന്നാൽ പെട്ടെന്നാണ് കുറച്ചു ശക്തമായൊരു കാറ്റ്‌ വീശിയത് അതോട് കൂടി ആ സാരി വയറിൽ നിന്ന് കുറച്ചു കൂടി മാറി ഇത്തവണ അവളുടെ ചെറിയ പൊക്കിൾ ഉൾപ്പടെ അവന് കാണുവാൻ കഴിഞ്ഞു മഴത്തുള്ളികൾ കൊണ്ട് അവിടമാകെ നനഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *