അജാസ് :എന്തടാ ഇത് നാളെ നിങ്ങൾ ഒന്നിച്ചല്ലേ ലാബവർക്ക് ചെയ്യേണ്ടത്
ആദി :അതോർക്കുമ്പോഴാ എനിക്ക് പെരുത്ത് കേറുന്നത് നാളെ വരാതിരുന്നാലോ
അജാസ് :കൊള്ളാം എലിയെ പേടിച്ച് ഇല്ലം ചുടണോ അളിയാ
ആദി :അതും ശെരിയാ എന്തയാലും നീ വാ നാളെത്തെ കാര്യം നാളെ
ഇതേ സമയം രൂപയും ഗീതുവും ബസ് സ്റ്റോപ്പിൽ
ഗീതു : നീ ആരെയാടി നോക്കുന്നേ
രൂപ :ഹേയ് ഞാൻ വെറുതെ അല്ല ഗീതു നമ്മുടെ മെക്കാനിക്കിനെ കാണുന്നില്ലല്ലോ
ഗീതു : ഓഹ് അപ്പൊ അവനെ നോക്കുവായിരുന്നു അല്ലേ ഇനി ഈ നടുറോഡിൽ കിടന്നു കൂടി നിനക്ക് തല്ലുണ്ടാക്കാണമായിരിക്കും
രൂപ :നീ എന്തിനാ എന്നെ മാത്രം കുറ്റം പറയുന്നേ നിനക്കെന്താ അവനോട് ഒരു ചായ്‌വ്
ഗീതു :ഒരു ചായ്‌വും ഇല്ല അവന് ആള് പാവമാണെന്നാ തോന്നുന്നെ ഇല്ലെങ്കിൽ ഇന്ന് നീ കാണിച്ചതിന് നിന്റെ പല്ല് മുഴുവൻ വായിൽ കിടന്നേനെ
രൂപ : ഞാൻ എന്ത് കാണിച്ചെന്നാ അവൻ തല്ല് കൂടാൻ വന്നത് കൊണ്ടല്ലേ സീനിയേഴ്സിനോട് എനിക്ക് അങ്ങനെ പറയേണ്ടി വന്നത് ഞാൻ കാരണമാ അവൻ കൂടി രക്ഷപ്പെട്ടത്
ഗീതു :ഇനിയിപ്പോൾ അങ്ങനെ പറഞ്ഞാൽ മതിയല്ലോ രൂപേ നോക്കിക്കോ ഇത് നിനക്ക് തന്നെ പാരയായി മാറും
രൂപ : അത് എന്തെങ്കിലുമാകട്ടെ ആദ്യം നീ എന്റെ ഇപ്പോഴുള്ള പ്രശ്നം ഒന്നു പരിഹരിച്ചു താ
ഗീതു :എന്ത് പ്രശ്നം
രൂപ :സാരി,വിഷ്ണുഏട്ടൻ പറഞ്ഞത് നീയും കേട്ടതല്ലേ
ഗീതു : ആ പ്രശ്നം അങ്ങേര് തന്നെ പരിഹരിച്ചല്ലോ നിനക്ക് സാരിവാങ്ങിതരാൻ ആളെ ചേട്ടൻ ഏർപ്പാടാക്കി തന്നില്ലേ
രൂപ : ആള് ഒലക്ക നീ എന്റെ കയ്യീന്ന് വാങ്ങാതെ പോയേ
ഗീതു : നിനക്കിപ്പോ എന്താ സാരി വേണം എന്റെ കയ്യിലുണ്ട് ഞാൻ തന്നാൽ പോരെ
രൂപ :ടീ എനിക്ക് സാരി ഉടുത്തു പരിചയമില്ല
ഗീതു :ഞാൻ ഉടുത്തു തരാം പോരേ
രൂപ : ഉം എന്നാലും എനിക്കൊരു ചമ്മല് പോലെ ഞാൻ സാരി ഉടുത്താൽ കൊള്ളാമായിരിക്കോടി
ഗീതു :അത് ഉടുത്തു നോക്കിയാലെ അറിയാവൂ നീ എന്തായാലും ശനിയാച രാവിലെ തന്നെ വീട്ടിലേക്ക് വാ നമുക്ക് അവിടുന്ന് റെഡിയായി പോകാം
രൂപ :ഉം ശെരി
പെട്ടെന്നാണ് ഗീതുവിന്റെ ബസ് വന്നത്
ഗീതു :എന്നാൽ ശരി നാളെ കാണാം
ഇത്രയും പറഞ്ഞു ഗീതു ബസിലേക്ക് കയറി
അല്പസമയത്തിനു ശേഷം
രൂപ :ഹോ ഈ ബസ് ഇതെവിടെ പോയി കിടക്കുവാ അവനെയും കാണുന്നില്ലല്ലോ ഇനി ഞാൻ ഉള്ളത് കൊണ്ട് ഇങ്ങോട്ട് വരാത്തതാണോ
പെട്ടെന്നാണ് രൂപയ്ക്ക് പോകുവാനുള്ള ബസ് അവിടേക്ക് എത്തിയത് അത് കുറച്ചു മുൻപിലായി കൊണ്ടു നിർത്തി
“നാശം ഇവർക്ക് സ്റ്റോപ്പിൽ നിർത്തികൂടെ ”
ഇത്രയും പറഞ്ഞു രൂപ മുന്നിലേക്ക് ഓടി
അല്പം മുൻപ്
റെജി :ടാ അഖിലേ പ്രശ്നമൊന്നുമാകില്ലല്ലോ അല്ലേ
അഖിൽ : ഒന്നും ഉണ്ടാകില്ലെടാ ആ മൈ* ഇനി സാക്ഷി പറയുന്നത് എനിക്കൊന്ന് കാണണം
വിനീത് :നീ ഇടിച്ച ഇടി വച്ച് നോക്കിയാൽ അവൻ ഇനി വാ തുറക്കില്ല എന്ന് ഉറപ്പല്ലെ
റെജി : കോപ്പാണ് ആ സ്‌നേഹ എങ്ങാനും ഇടപെട്ടാൽ തീർന്നു
വിനീത് :പേടിയായിരുന്നെങ്കിൽ നീ എന്തിനാ കൂടെ വന്നത്
അഖിൽ : ഒരുത്തിയും ഇടപെടാൻ പോകുന്നില്ല അവൻ ആരോടും ഒന്നും പറയുകയുമില്ല
പെട്ടെന്നാണ് അതുവഴി ഓടി വന്ന രൂപയുടെ ദേഹത്തേക്ക് അഖിൽ ചെന്നിടിച്ചത്
“എവിടെ നോക്കിയാടി നടക്കുന്നേ 😡”
“താൻ പോടോ ഇങ്ങോട്ട് വന്നിടിച്ചിട്ട് ഒന്നു മാറി നിക്ക് ബസ് ഇപ്പോ പോകും ഇത്രയും പറഞ്ഞു അഖിലിനെ തള്ളി മാറ്റിയ ശേഷം രൂപ വീണ്ടും മുന്നോട്ട് ഓടി
അഖിൽ : ഏതാടാ ഈ മൈ **
വിനീത് :വിട്ടേക്കെടാ ഏതോ ചള്ള് പെണ്ണാ
ഇത്രയും പറഞ്ഞു വിനീത് അഖിലിനേയും കൊണ്ട് മുന്നോട്ട് നടന്നു രൂപയെ ഒന്നുകൂടി തിരിഞ്ഞു നോക്കിയ ശേഷം അഖിൽ നടത്തം തുടർന്നു
അരമണിക്കൂറിനു ശേഷം ആദി തന്റെ വീട്ടിൽ
അമ്മ :എന്തടാ ഇന്ന് വൈകിയത്
ആദി :ബസ് കിട്ടിയില്ല
അമ്മ :ചോറെടുക്കട്ടെ
ആദി :വേണ്ട
അമ്മ :അതെന്താടാ അല്ലെങ്കിൽ വന്ന പാടേ ചോറേ ചോറേന്ന് വിളിക്കുന്നതാണല്ലോ
ആദി :എനിക്ക് വിശപ്പില്ല
അമ്മ :എന്തടാ ആദി കോളേജിൽ വല്ല പ്രശ്നവും ഉണ്ടായോ
ആദി :ഒരു പ്രശ്നവുമില്ല എന്നെ ഒന്നു വെറുതെ വിടാമോ
ഇത്രയും പറഞ്ഞു അദി തന്റെ റൂമിലേക്ക് നടന്നു
