വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

അമ്മ :ടാ ചേട്ടൻ കുറച്ച് സാധനങ്ങൾ കൊണ്ട് വെച്ചിട്ടുണ്ട്

ആദി :അതവിടെയിരിക്കട്ട രണ്ട് ദിവസം കഴിഞ്ഞു നോക്കി കൊടുക്കാം

അമ്മ :ടാ നാളെ തന്നെ വേണമെന്നാ പറഞ്ഞത്

ആദി :എങ്കിൽ അമ്മാവനോട് തന്നെ ശെരിയാക്കാൻ പറ മനുഷ്യനെ മെനകെടുത്താൻ ഓരോന്നുമായിട്ട് വന്നോളും

അമ്മ :പയ്യെ സംസാരിക്കടാ നിന്റെ ദേഷ്യമൊന്നും ഇവിടെ ആർക്കും കാണണ്ട

ഇത് കേട്ട ആദി തന്റെ റൂമിന്റെ വാതിൽ വലിച്ചടച്ചു കൊണ്ട് അകത്തേക്ക് കയറി

**************************

“ഉം ഞാൻ ഇത് എവിടെയാ ഇത് ഒരു പൂന്തോട്ടമല്ലെ ഞാൻ എങ്ങനെ ഇവിടെയെത്തി ഇനി വല്ല ടൂറും വന്നതാണോ ”

ആദി പതിയെ പൂക്കൾക്കിടയിലൂടെ മുന്നോട്ടു നടന്നു

“ഇവിടെ വേറെ ആരെയും കാണുന്നില്ലല്ലോ ഹലോ ഇവിടെ ആരുമില്ലേ..”

ആദി വീണ്ടും മുന്നോട്ട് നടന്നു

“അത് അവിടെ ആരോ നിൽക്കുന്നുണ്ടല്ലോ ”

ആദി ആ രൂപത്തിനടുത്തേക്ക് കുറച്ചു കൂടി നടന്നടുത്തു

“അത് സാന്ദ്രയല്ലേ ഇവളെങ്ങനെയാ ”

ആദി വേഗം അവളുടെ അടുത്തേക്ക് ഓടി

“സാന്ദ്ര ”

ആദി പതിയെ അവളെ വിളിച്ചു എന്നാൽ അവൾ യാതൊരു മറുപടിയും നൽകിയില്ല

“സാന്ദ്ര എന്തെങ്കിലും ഒന്നു പറ നമ്മൾ ഇത് എവിടെയാ ഇതേതാ സ്ഥലം സാന്ദ്ര ”

ആദി പാതി അവളുടെ ദേഹത്ത്‌ തൊട്ടു

“എന്തടാ പൊട്ട മെക്കാനിക്കേ 😡 ”

പെട്ടെന്നാണ് സാന്ദ്രയുടെ രൂപം മാറാൻ തുടങ്ങിയത് നിമിഷ നേരം കൊണ്ട് അവൾ രൂപയായി മാറി

ആദി :ടീ നീ..

രൂപ :അതേടാ ഞാൻ തന്നെ ഹ ഹ

ഇത്രയും പറഞ്ഞു രൂപ ആദിയുടെ കൊങ്ങക്ക് പിടിച്ചു

“ആ.. അമ്മേ ”

ആദി വേഗം നെട്ടിയുണർന്നു

അമ്മ :എന്തടാ ആദി എന്താ

“അമ്മേ.. സ്വപ്നം.. അവള്..”

അമ്മ :എന്തൊക്കെയാടാ ഈ പറയുന്നേ

അമ്മ വേഗം തന്നെ ഒരു ഗ്ലാസ് വെള്ളം ആദിക്ക് നൽകി

അമ്മ :എന്തടാ വല്ല സ്വപ്നവും കണ്ടോ

ആദി :ഹേയ് ഇല്ല

അമ്മ :ശെരി വാ വന്ന് കഴിക്ക് സമയം ഒത്തിരിയായി

ഇത്രയും പറഞ്ഞു അമ്മ ആദിയെ ഹാളിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം ഒരു പാത്രത്തിൽ ചോറ് നൽകി

അമ്മ :നീ നിന്റെ അച്ഛനെ പോലെയാ എന്തെങ്കിലും ചെറിയ കാര്യം മതി ദേഷ്യമായി ടെൻഷനായി എന്തടാ ഇത് പ്രശ്നങ്ങളുണ്ടെ ങ്കിലും നമ്മൾ അതിനെയൊക്കെ കൂൾ ആയി നേരിടണം ഇത്രയും പറഞ്ഞു അമ്മ ഒരു പപ്പടം കൂടി അവന്റെ പാത്രത്തിൽ ഇട്ടു കൊടുത്തു

“ദാ എല്ലാ പ്രശ്നങ്ങളെയും മനസ്സിൽ ഓർത്ത് ആ പപ്പടവും കൂട്ടി ചോറ് കഴിച്ചേ ”

ഇത് കേട്ട ആദി പതിയെ പാത്രത്തിലേക്ക് നോക്കി

ആദി :(നേരിട്ട് ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ട് അവളെന്റെ സ്വപ്നത്തിലും വരാൻ തുടങ്ങി ഇല്ല തൊറ്റ് കൊടുക്കരുത് ആദി )

ഇത്തരം ചിന്തകളുമായി പപ്പടത്തിലേക്ക് നോക്കിയ ആദി രൂപയെ ഓർത്തുകൊണ്ട് അത് ചൊറിനോട്‌ പൊടിച്ചു ചേർത്തു ശേഷം വായിലേക്ക് വച്ചു

പിറ്റേ ദിവസം രാവിലെ

ആദി :അമ്മേ ഞാൻ ഇറങ്ങുവാണെ

അമ്മ : ടാ നീ ആ ബൈക്ക് തിരിച്ചു വാങ്ങുന്നില്ലെ

ആദി :അത് ഞാൻ കൊടുത്തമ്മേ അത് കൊണ്ടിനി വലിയ പ്രയോജനമൊന്നുമില്ല ഞാൻ പുതിയൊരെണ്ണം നോക്കുന്നുണ്ട്

അമ്മ :പുതിയതൊ അതിനൊക്കെ നിന്റെ കയ്യിൽ പൈസയുണ്ടോ

ആദി :അതൊക്കെ ഉണ്ടാക്കണം പിന്നെ അമ്മാവനോട് സാധങ്ങളൊക്കെ നാളെ എത്തിക്കാം എന്ന് പറഞ്ഞേക്ക്

അമ്മ : എനിക്കൊന്നും വയ്യ നീ തന്നെ പറഞ്ഞോ

ആദി :ശെരി ഞാൻ പറഞ്ഞോളാം പിന്നെ എന്റെ ആ വെള്ള ഷർട്ടും മുണ്ടും ഒന്നു തേക്കാൻ കൊടുത്തേക്കണെ നാളെ ഒരു പ്രോഗ്രാം ഉണ്ട്

അമ്മ :ഉം ശെരി

ആദി :പിന്നെ അമ്മയുടെ ഉപദേഷം സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു

അമ്മ :എന്ത് ഉപദേശം

ആദി :പ്രശ്നങ്ങളെയൊക്കെ നിസാരമായി കാണണമെന്നു പറഞ്ഞില്ലെ അത് തന്നെ എനിക്കിപ്പോൾ ഒരു പ്രശ്നം മാത്രമേ ഉള്ളു അതിനെ ഒഴിവാക്കാനുള്ള വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട്

ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി

കുറച്ചു സമയത്തിനു ശേഷം ക്ലാസ്സ്‌ റൂം

രൂപ :ടീ ഗീതു പണി പാളി

ഗീതു :എന്താടി

രൂപ :ടീ അത് എന്റെ കയ്യിൽ വർക്ക്‌ ബുക്ക്‌ ഇല്ല

ഗീതു :ഞാൻ ചോദിച്ചപ്പോൾ എല്ലാം നിന്റെകയ്യിൽ ഉണ്ടെന്നല്ലെ പറഞ്ഞത്

രൂപ :ഞാൻ അങ്ങനെയാടി കരുതിയത് ഇന്നലെ ചെന്ന് നോക്കിയപ്പോൾ വർക്ക്‌ ബുക്ക്‌ ഇല്ല

Leave a Reply

Your email address will not be published. Required fields are marked *