വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി : ടീ മൊട്ടേ..

രൂപയെ കണ്ട ആദി അവളെ വിളിച്ചു ഇത് കേട്ട രൂപ പതിയെ തിരിഞ്ഞു നോക്കി അപ്പോൾ അവൾ കണ്ടത് തന്റെ അടുത്തേക്ക് നടന്നു വരുന്ന ആദിയെയാണ്

ആദി : അവളുടെ മുഖത്തിനിതെന്താ പറ്റിയത്

പെട്ടെന്നാണ് ആദി അത് ശ്രദ്ധിച്ചത് രൂപയുടെ കണ്ണിന്റെ ഒരു വശം വീങ്ങി ഇരിക്കുകയായിരുന്നു

ആദി വേഗം അവളുടെ അടുത്തേക്ക് എത്തി

ആദി : നിന്റെ മുഖത്ത്‌ ഇതെന്താടി പറ്റിയത്

രൂപ : ഞാൻ ഇന്നലെ പറഞ്ഞല്ലോ ഒന്ന് വീണു

ആദി : കോപ്പ് ഇതാണോ നീ വലുതായി ഒന്നും പറ്റിയില്ല എന്ന് പറഞ്ഞത് അവിടെ മുഴുവൻ നീര് വെച്ച് ഇരിക്കുവാണല്ലോടി നീ ഹോസ്പിറ്റലിൽ വല്ലതും പോയോ

രൂപ : അതൊക്കെ പോയി അല്ല നീ എന്തിനാ ഇങ്ങനെ കിടന്ന് പിടക്കുന്നത്

ആദി : പിടക്കാതെ പിന്നെ ആദ്യമേ കാണാൻ കൊള്ളില്ല ഇത് കൂടിയായപ്പോൾ പൂർത്തിയായി എല്ലാവരുടേയും മുന്നിൽ നീ എന്റെ കാമുകി അല്ലേ ഈ കോലത്തിൽ നിന്നെ കാമുകിയാണെന്ന് പറയാൻ എനിക്കിത്തിരി ബുദ്ധിമുട്ട് ഉണ്ട്

രൂപ : എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങിച്ചു കൂട്ടാതെ പോകാൻ നോക്ക് ആദി അവന്റെ ഒരു അളിഞ്ഞ കോമഡി

ആദി : അതിന് ആര് കോമഡി പറഞ്ഞു ഞാൻ സത്യമാ പറഞ്ഞത്

പെട്ടെന്നാണ് ഒരു ബസ് അവിടെ കൊണ്ട് നിർത്തിയത് രൂപ ബസിൽ കയറാതെ അവിടെ തന്നെ നിന്നു രൂപയെ ഒന്ന് നോക്കിയ ശേഷം ആദിയും

ബസ് പതിയെ അവിടെ നിന്ന് മുന്നോട്ട് എടുത്തു

രൂപ : നീ എന്താ ബസിൽ കയറാത്തത്

ആദി : നീ എന്താ കയറാത്തത്

രൂപ : നീ അതിലെ തിരക്ക് കണ്ടില്ലേ ഈ നീരും വെച്ച് ചെന്ന് കേറികൊടുത്താൽ നന്നായിരിക്കും ഞാൻ സീറ്റ്‌ ഉള്ള ബസ് നോക്കി നിക്കുവാ നിനക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നല്ലോ നിനക്കതിൽ കയറി കൂടായിരുന്നോ

ആദി :കയറാമായിരുന്നു പക്ഷെ എനിക്കും ഇന്നെന്തോ നിന്ന് യാത്ര ചെയ്യാൻ ഒട്ടും താല്പര്യം തോന്നുന്നില്ല സീറ്റ്‌ ഉള്ള ബസ് വരട്ടെ എന്നിട്ട് കയറാം

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

പിന്നെയും ഒന്ന് രണ്ട് ബസുകൾ കൂടി കടന്നു പോയി എല്ലാത്തിലും നല്ല തിരക്കും ഉണ്ടായിരുന്നു

രൂപ : ദൈവമേ എല്ലാത്തിലും നല്ല ആളാണല്ലോ ടാ നീ ഏതിലെങ്കിലും കയറി പോ സമയം ഒരുപാടായി

ആദി : ഉപദേശം ഒന്നും വേണ്ട എനിക്കറിയാം ഏതിൽ പോകണമെന്ന് നീ നിന്റെ കാര്യം നോക്ക് 😏

രൂപ :😡

കുറച്ചു സമയത്തിനുള്ളിൽ സീറ്റുകൾ ഒഴിഞ്ഞ ഒരു പ്രൈവറ്റ് ബസ് അവിടേക്ക് എത്തി രൂപ വേഗം തന്നെ അതിലേക്ക് കയറി പിന്നാലെ ആദിയും ശേഷം അവൻ പതിയെ രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു

ആദി : ഒന്ന് വിളിക്കുക പോലും ചെയ്യരുത് കേട്ടോ

രൂപ : നിന്റെ കാര്യം നോക്കാൻ നിനക്കറിയാം എന്നല്ലേ പറഞ്ഞത് അല്ലെങ്കിലും കണ്ടവമ്മാരുടെ കാര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമേ അല്ല

ആദി : അതിനിടയിൽ പിണങ്ങിയോ

രൂപ : അതിന് നിന്നോട് മിണ്ടിയിട്ട് വേണ്ടേ പിണങ്ങാൻ

പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത് അവർ രണ്ടു പേരും ടിക്കറ്റ് എടുത്തു ശേഷം ബസിൽ ഇട്ടിരിക്കുന്ന പാട്ടുകൾ കേട്ടുകൊണ്ടിരുന്നു

രൂപ : ടാ ഇന്നലെ എന്തൊക്കെ പഠിപ്പിച്ചു നോട്ട് എന്തെങ്കിലും തന്നോ

ആദി 🙁 ദൈവമേ ) ഉം കുറച്ചൊക്കെ പഠിപ്പിച്ചു

രൂപ : എന്താ പഠിപ്പിച്ചത് നിന്റെ കയ്യിൽ നോട്ട് ഉണ്ടോ

ആദി : ഇതൊക്കെ നിന്റെ കൂട്ട് കാരിയോട് ചോദിച്ചൂടെ അവള് നോട്ടൊക്കെ എഴുതി എടുത്തിട്ടുണ്ട്

രൂപ : ഒരു ഉപകാരത്തിനില്ല ദുഷ്ടൻ

“ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ”

പെട്ടെന്നാണ് ബസിൽ ഈ പാട്ട് പ്ലേ ചെയ്യാൻ തുടങ്ങിയത് ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു രൂപ ആദിയേയും

രൂപ : എന്തിനാടാ ചിരിക്കുന്നെ

ആദി : നീ എന്തിനാ ചിരിക്കുന്നെ

രൂപ : ഞാൻ ഒരു തമാശ ഓർത്ത് ചിരിച്ചതാ

ആദി : ഞാനും അങ്ങനെ തന്നെ

രൂപ : നീ എന്തിനാ ഞാൻ പറയുന്നത് എപ്പോഴും ഏറ്റുപിടിക്കുന്നെ

ആദി : അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് ഞാൻ വിചാരിക്കുന്നത് തന്നെ നീ എങ്ങനെയാ കൃത്യമായി പറയുന്നത്

രൂപ : ദൈവമേ ഇവൻ…

ഏന്തോ പറയാൻ വന്ന ശേഷം ഒന്നും മിണ്ടാതെ രൂപ കണ്ണടച്ചുകൊണ്ട് പാട്ട് ആസ്വതിക്കാൻ തുടങ്ങി

ഇത് കണ്ട ആദി അവളെ തന്നെ നോക്കി ഇരുന്നു ബസിനു പുറത്ത് നിന്ന് വരുന്ന കാറ്റേറ്റ് അവളുടെ നീളം കുറഞ്ഞ മുടി പതിയെ തെന്നികളിക്കാൻ തുടങ്ങി

ആദി : കണ്ണിന്റെ അവിടെ നല്ല വീക്കമുണ്ട് ഇവൾക്ക് വേദയൊന്നുമില്ലേ

ആദി പതിയെ കൈകൊണ്ട് രൂപയുടെ നീരുവന്നിരുന്ന പുരികത്തിൽ ഒന്ന് തൊട്ടു

“ആ.”

രൂപ പെട്ടെന്ന് നെട്ടികൊണ്ട് കണ്ണ് തുറന്നു

ആദി : സോറി

രൂപ : എന്തടാ കാണിക്കുന്നേ മനുഷ്യന്റെ ജീവൻ പോയി 😡

ആദി : നല്ല വേദനയുണ്ടോ?

രൂപ : ഇല്ല നല്ല സുഖമുണ്ട് കണ്ണ് വീങ്ങിയിരിക്കുന്നത് നിനക്ക് കണ്ടൂടെടാ

ആദി : സോറി ഞാൻ ജസ്റ്റ്‌ വേദനയുണ്ടോന്ന് അറിയാൻ തൊട്ട് നോക്കിയതാ

ഇത് കേട്ട രൂപ മുഖം വീർപ്പിച്ച് ഇരിക്കാൻ തുടങ്ങി

അല്പസമയത്തിനുള്ളിൽ അവർ കോളേജിനു മുന്നിൽ എത്തി

രൂപ ആദിയോട് ഒന്നും പറയാതെ ബസിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു

“രൂപേ നിക്ക് ഞാൻ കൂടി വരട്ടെ ”

ഇത്രയും പറഞ്ഞു ആദി അവളുടെ അടുത്തേക്ക് ഓടി എത്തി

ആദി : ഞാൻ സോറി പറഞ്ഞില്ലേ അത്രയും വേദനിക്കുമെന്ന് കരുതിയില്ല

എന്നാൽ രൂപ അവനോട് ഒരു മറുപടിയും പറഞ്ഞില്ല

ആദി : സോറി ടീ അറിയാതെ പറ്റിയതാ ഒന്നുമില്ലെങ്കിലും നിനക്ക് വേണ്ടി ഒരുപാട് നേരം ബസ് സ്റ്റാൻഡിൽ ഞാൻ വെയിറ്റ് ചെയ്തില്ലേ

രൂപ : എനിക്ക് വേണ്ടി വെയിറ്റ് ചെയ്‌തെന്നോ

ആദി : അല്ലാതെ പിന്നെ അവിടെ ചുമ്മാ നിക്കാൻ എനിക്ക് വട്ടൊന്നുമില്ല നിനക്ക് കമ്പനി തരാനാ ഞാൻ കൂടെ നിന്നത്

രൂപ : നിന്നോട് ഞാൻ പൊക്കോളാൻ പറഞ്ഞതല്ലേ സ്വന്തം ഇഷ്ടത്തിന് നിന്നിട്ട് ഇപ്പോൾ കണക്ക് പറയുന്നോ

ആദി : കണക്ക് പറഞ്ഞതല്ല അറിയാതെ പറ്റിയതാണെന്ന് പറഞ്ഞതാ

രൂപ : ഉം ശെരി വാ

അവർ രണ്ടുപേരും വീണ്ടും മുന്നോട്ട് നടന്നു

രൂപ : നിനക്കെന്താടാ ഒരു മാറ്റം പോലെ

ആദി : എന്ത് മാറ്റം

രൂപ : അല്ല ഞാൻ ഒന്ന് പറഞ്ഞാൽ തിരിച്ചു രണ്ട് പറയുന്ന നീ ഇപ്പോൾ പെട്ടെന്ന് തന്നെ കോംപ്രമൈസിന് വരുന്നു എന്നോട് നന്നായി സംസാരിക്കുന്നു എന്തോ ഒരു പ്രശ്നം പോലെ

ആദി : ഒരു പ്രശ്നവുമില്ല നീ വരുന്നെങ്കിൽ വാ ക്ലാസ്സ്‌ തുടങ്ങിക്കാണും

അവർ കുറച്ച് സമയത്തിനുള്ളിൽ തന്നെ ക്ലാസ്സിനു മുന്നിൽ എത്തി

രൂപ : മിസ്സ്‌ ക്ലാസ്സ്‌ എടുത്തോണ്ട് നിക്കുവാ നീ വാ അകത്ത് കയറ്റൊന്ന് നോക്കാം

രൂപ : മിസ്സ്‌..

രൂപയുടെ ശബ്ദം കേട്ട സ്വപ്നമിസ്സ് അങ്ങോട്ടേക്ക് നോക്കി ശേഷം കതകിനടുത്ത് നിക്കുന്ന ആദിയെയും രൂപയും കാണക്കെ തന്റെ വാച്ചിലേക്ക് നോക്കി പെട്ടെന്നാണ് മിസ്സ്‌ രൂപയുടെ മുഖത്തെ നീര് ശ്രദ്ധിച്ചത്

മിസ്സ്‌ : നിന്റെ മുഖത്ത്‌ എന്താ കൊച്ചേ പറ്റിയത്

രൂപ : ഒന്ന് വീണതാ മിസ്സ്‌

Leave a Reply

Your email address will not be published. Required fields are marked *