വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി : ഇല്ലടാ

അജാസ് : എന്നാൽ സമയം കളയാതെ ഇന്ന് തന്നെ പറഞ്ഞേക്ക്

ആദി : നീ എന്താടാ ഈ പറയുന്നേ നിനക്കവളുടെ സ്വഭാവം അറിയില്ലേ ഇതെങ്ങാനും പറഞ്ഞോണ്ട് ചെന്നാൽ എന്റെ കാര്യം പോക്കാ

അജാസ് : അത്രയും പേടിയാണെങ്കിൽ നീ പറയണ്ട അവൾ വല്ല ദിവ്യ ദൃഷ്ടിയുമുപയോഗിച്ച് കണ്ടെത്തട്ടെ അല്ലാതെ ഞാൻ എന്ത് പറയാനാ

ആദി : ടാ.. ഒന്ന് സഹായിക്കെടാ

അജാസ് : നീ പേടിക്കാതെ അവളോട് കാര്യം പറ എന്റെ ഒരു കാണക്കുകൂട്ടൽ വച്ച് അവൾക്കും നിന്നോട് ഇഷ്ടമുണ്ടാകാനാണ് സാധ്യത

ആദി : എനിക്കും അങ്ങനെ തോന്നുന്നുണ്ട് പക്ഷെ..

അജാസ് : ഒരു പക്ഷെയുമില്ല ഇന്ന് നീ പറയുന്നു അത്ര തന്നെ

ആദി : ശെരി ഇന്റർ വെല്ലാകുമ്പോൾ നീ അവളുടെ കൂട്ടുകാരിയെ അവളുടെ അടുത്ത് നിന്ന് ഒന്ന് മാറ്റി തരണം ആ സമയം കൊണ്ട് ഞാൻ കാര്യം പറയാം

അജാസ് : ഒക്കെ ആ കാര്യം ഞാൻ ഏറ്റു

ഇന്റർവെൽ ടൈം

രൂപ : അടുത്തത് മാത്‍സ് അല്ലേ ഗീതു

ഗീതു : അതെ മടുത്ത് പണ്ടാരമടങ്ങും

രൂപ : നീ വാ ക്ലാസ്സിന് മുൻപ് നമുക്ക് അല്പം ശുദ്ധ വായു ശ്വസിക്കാം എന്തായാലും ക്ലാസ്സിൽ ഇരുന്ന് വിയർക്കാനുള്ളതല്ലേ

ഗീതു : ശെരിയാ വാ

ഗീതുവും രൂപയും പതിയെ ബെഞ്ചിൽ നിന്നിറങ്ങി

“ഗീതു നിക്ക് ”

പെട്ടെന്നാണ് അജാസ് അവിടേക്ക് എത്തിയത്

ഗീതു : എന്താടാ

അജാസ് : ഒരു കാര്യം പറയാനുണ്ട് നീ ഇങ്ങ് വന്നേ

ഗീതു : എന്ത് കാര്യം

അജാസ് : അതൊക്കെ ഉണ്ട് നീയൊന്ന് വന്നേ ഇത്തിരി അർജന്റാ

ഗീതു : ഇവനെക്കൊണ്ട്..രൂപേ ഒന്ന് നിക്ക് ഇവന് എന്ത് മലമറിക്കുന്ന കാര്യമാ പറയാൻ ഉള്ളതെന്ന് നോക്കട്ടെ

അജാസ് : രൂപ പൊക്കോ ഇവളെ ഇപ്പോൾ വിട്ടേക്കാം

അജാസിനെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം രൂപ പതിയെ ക്ലാസ്സിന് പുറത്തേക്കിറങ്ങി മുന്നോട്ടു നടന്നു

“മൊട്ടേ ”

പെട്ടെന്ന് തന്നെ ആദി രൂപയുടെ അടുത്തേക്ക് എത്തി

രൂപ : നീയിതെവിടുന്ന് വന്നു

ആദി : അതൊക്കെ വന്നു വാ പോകാം

രൂപ : എങ്ങോട്ട്

ആദി : നീ താഴേക്കല്ലേ ഞാനും അങ്ങോട്ടാ വാ പോകാം

രൂപ : എന്തോ ഒരു വശപിശകുണ്ടല്ലോ

ആദി : എന്ത് വശപിശക് നീ വരുന്നെങ്കിൽ വാ

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം രൂപയും

രൂപ : ഇന്നലെ ക്ലാസ്സിൽ കിടന്ന് നല്ല ഷോ ആയിരുന്നെന്ന് കേട്ടല്ലോ അവളെ കാണിക്കാൻ വേണ്ടിയായിരിക്കുമല്ലേ

ആദി : ഏവളെ

രൂപ : ആ സാന്ദ്രയെ അവളുടെ മുന്നിൽ ആളാവാനായിരിക്കുമല്ലോ അത്രയും പ്രഫോമൻസ് നടത്തിയത് എന്തയാലും നല്ല ചീപ്പായിട്ടുണ്ട്

ആദി : ടീ വെറുതെ ഓരോന്ന് പറയല്ലേ എന്ത് പറഞ്ഞാലും നീ എന്തിനാ സാന്ദ്രയെ വലിച്ചിടുന്നത്

രൂപ : എന്താ അവളെ പറഞ്ഞത് പിടിച്ചില്ലേ

ആദി : ( ദൈവമേ ഈ പണ്ടാരത്തോട് ഞാൻ എങ്ങനെ കാര്യം പറയാനാ ) ടീ നീ അവളുടെ കാര്യം വിട് എന്നിട്ട് നമ്മുടെ കാര്യത്തെ കുറിച്ച് പറ

രൂപ : നമ്മുടെ കാര്യമോ

ആദി : നമ്മുടെയെന്ന് പറഞ്ഞാൽ നിന്റെ കാര്യം നിന്നെ പറ്റി പറ

രൂപ : എന്നെ പറ്റി എന്ത് പറയാൻ

ആദി : എന്ത് വേണമെങ്കിലും പറഞ്ഞോടി ഞാൻ നിന്റെ ഫ്രിണ്ട് അല്ലേ നിനക്ക് എന്ത് വേണമെങ്കിലും എന്നോട് പറയാം

രൂപ : ഫ്രിണ്ടോ എപ്പോൾ മുതൽ ഞാൻ അറിഞ്ഞില്ലല്ലോ

ആദി : എന്നാൽ ഇപ്പോൾ അറിഞ്ഞോ ഞാൻ നിന്റെ ഫ്രണ്ട് ആണ് എന്നോട് എന്ത് രഹസ്യം വേണമെങ്കിലും നിനക്ക് പറയാം

രൂപ : ഓഹ് അപ്പോൾ രഹസ്യം ചോർത്താൻ വന്നതാണല്ലേ എനിക്കങ്ങനെ ഒരു രഹസ്യവുമില്ല ഉണ്ടെങ്കിൽ തന്നെ നിന്നോട് പറയാൻ ഉദ്ദേശവുമില്ല

ആദി : ശെരി നീ പറയണ്ട ഞാൻ പറയാം

രൂപ : വേണോന്നില്ല

ആദി : വേണം എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ട് അത് നീ കേട്ടേ പറ്റു

രൂപ : ഇത് വലിയ ശല്യമായല്ലോ ശെരി പറ

ആദി : എന്നെ പറ്റി നിനക്കറിയാലോ പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരുന്ന കൂട്ടത്തിലാ എന്റെ ഈ സ്വഭാവം ചിലർക്കൊന്നും അങ്ങനെ പിടിക്കാറില്ല അതുകൊണ്ട് തന്നെ എനിക്ക് ഫ്രണ്ട്‌സ് ഒക്കെ വളരെ കുറവാ പിന്നെ എനിക്ക് പെൺകുട്ടികളോടും വലുതായി പെരുമാറി പരിചയവുമില്ല +1,+2 വൊക്കെ ആയപ്പോഴാ പെൺകുട്ടികളോട് കുറച്ചൊക്കെ മിണ്ടാൻ തുടങ്ങിയത് എങ്കിലും ഒരാളോടും അങ്ങനെ പ്രത്തേകിച്ച് ഇഷ്ടമൊന്നും തോന്നിയിട്ടില്ല പക്ഷെ ഇവിടെ വച്ച് അതൊക്കെ മാറി ഒട്ടും പ്രതീക്ഷിക്കാതെ ഒരാളോട് എനിക്ക് ഇഷ്ടം തോന്നാൻ തുടങ്ങി ആദ്യം വെറുതെ തോന്നുന്നതാണെന്നാ കരുതിയത് പക്ഷെ പെട്ടെന്ന് തന്നെ സീരിയസ് ആണെന്ന് പിടികിട്ടി ആ കുട്ടി..

രൂപ : മതി

ആദി : ഞാൻ പറഞ്ഞു തീർന്നില്ല

രൂപ : ഇത്രയും പറഞ്ഞത് മതി ബാക്കി ഞാൻ പറയാം നിനക്ക് ആ സാന്ദ്രയെ ഇഷ്ടമാണ് പക്ഷെ പറയാൻ പേടി അതിന് എന്റെ സഹായം വേണം

ആദി : നീ എന്തൊക്കെയാടി ഈ..

രൂപ : നടക്കൂലാന്ന് പറഞ്ഞാൽ നടക്കൂല കുറേ ഊളകൾ ഇറങ്ങിയിട്ടുണ്ട് അവളുടെ പുറകേ ഒലിപ്പിച്ചു നടക്കാൻ എന്തെങ്കിലും പറയണമെങ്കിൽ തനിയെ അങ്ങ് ഉണ്ടാക്കിയാൽ മതി എന്നെ കൂട്ട് പിടിക്കണ്ട

ഇത്രയും പറഞ്ഞു രൂപ നടത്തിന്റെ വേഗത കൂട്ടി

ആദി : ടീ പൊട്ടി

“ആ ”

പെട്ടെന്നാണ് രൂപ കണ്ണിൽ പിടിച്ചുകൊണ്ട് അവിടെ നിന്നത്

ആദി : എന്താടി

രൂപ : നാശം വേദനിക്കുന്നു

ആദി : നീ മരുന്ന് കഴിച്ചില്ലേ

രൂപ : അതൊക്കെ കഴിച്ചു എങ്കിലും ഇടക്കിടക്ക് ഇങ്ങനെ വരും

ആദി : വാ അല്പം ഐസ് വെച്ച് നോക്കാം ശെരിയാകും

രൂപ : അതിന് ഇവിടെ എവിടുന്നാടാ ഐസ്

ആദി : സ്പോർട്സ് റൂമിൽ ഐസ് പാക്ക് കാണും നീ വാ

ആദി പതിയെ രൂപയുമായി സ്പോർട്സ് റൂമിലേക്ക് നടന്നു

അല്പനേരത്തിനു ശേഷം രൂപയും ആദിയും സ്പോർട്സ് റൂമിൽ

ആദി പതിയെ ഫ്രിഡ്ജ് തുറന്ന് ഐസ് പാക്ക് കയ്യിലെടുത്തു

ആദി : ആ ബെഞ്ചിൽ ഇരിക്ക് ഞാൻ വെച്ച് തരാം

രൂപ : ഇങ്ങെടുക്ക് ഞാൻ വെച്ചോളാം

ഇത് കേട്ട ആദി രൂപയുടെ ഷോൾഡറിൽ പിടിച്ചു പതിയെ ബെഞ്ചിൽ ഇരുത്തിയ ശേഷം കണ്ണിന്റെ വശത്ത് ഐസ് പാക്ക് അമർത്തി വച്ചു

രൂപ : ആ.. നീ വേദന കുറക്കുവാണോ അതോ കൂട്ടുവാണോ കയ്യെടുക്ക് ഞാൻ വെച്ചോളാം

ഇത്രയും പറഞ്ഞു രൂപ ആദിയുടെ കയ്യിൽ നിന്ന് ഐസ് പാക്ക് വാങ്ങുവാനായി ശ്രമിച്ചു എന്നാൽ ഒരു കൈകൊണ്ട് രൂപയുടെ കയ്യിൽ ബാലമായി പിടിച്ച ശേഷം ആദി വീണ്ടും ഐസ് വെക്കാൻ തുടങ്ങി

ആദി : മിണ്ടാതെ അവിടെ ഇരുന്നോണം ഞാൻ പതിയെ തന്നെയാ വെക്കുന്നത് നല്ല ഇടികിട്ടിയിട്ടുണ്ട് അതാ ഇത്ര വേദന

രൂപ : ഊ സഹിക്കാൻ വയ്യെടാ

ആദി : അല്പം സഹിച്ചേ പറ്റു നീര് കുറയണ്ടേ

ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി പതിയെ ഐസ് വെക്കാൻ തുടങ്ങി രൂപ പതിയെ ആദി പിടിച്ചിരിക്കുന്ന തന്റെ കയ്യിലേക്ക് നോക്കി ശേഷം അവന്റെ കണ്ണിലേക്ക് നോക്കിയിരുന്നു

ആദി : ഇപ്പോൾ വേദന കുറവുണ്ടോ

ആദി അവളോടായി ചോദിച്ചു

രൂപ : ഉം

ആദി : വാ തുറന്ന് പറ

രൂപ : കുറവുണ്ട് വാ പോകാം ഇന്റർവെൽ കഴിയാറായി

ആദി : ദാ ഇപ്പോൾ കഴിയും എന്നിട്ട് പോകാം പിന്നെ ഞാൻ നിന്നോട് നേരത്തെ പറഞ്ഞുവന്നില്ലേ അത്…

Leave a Reply

Your email address will not be published. Required fields are marked *