രൂപ :ടാ..
ആദി : മിണ്ടാതെ അവിടെ കിടക്കാൻ നോക്ക് വെറുതെ അനങ്ങി നീഡിൽ ഇളക്കണ്ട
രൂപ : നിന്നെ ഞാൻ എടുത്തോളാം ഇനി എത്ര നേരം ഇങ്ങനെ കിടക്കേണ്ടി വരും
ആദി :ദോ ആ ബാഗ് നിറയുന്നത് വരെ കിടന്നാൽ മതി നീ വേണമെങ്കിൽ അല്പം ഒന്ന് മയങ്ങിക്കൊ
ഇത് കേട്ട രൂപ പതിയെ കണ്ണുകൾ അടച്ചു
കുറച്ചു സമയത്തിനു ശേഷം കണ്ണ് തുറന്നരൂപ കണ്ടത് തനിക്കടുത്തുള്ള ചെയറിൽ ഇരുന്ന് ഫ്രൂട്ടി കുടിക്കുന്ന ആദിയെയാണ്
ആദി : തമ്പുരാട്ടി ഉണർന്നോ എന്തൊരു ഉറക്കമാടി ഇത്
രൂപ : ആ ബ്ലഡ് ബാഗ് ഒക്കെ എവിടെ
ആദി :അതൊക്കെ കൊണ്ട് പോയി നീ ഉറങ്ങുന്നത് കൊണ്ട് വിളിക്കണ്ടാന്ന് ഞാനാ പറഞ്ഞത്
രൂപ : നിന്റെ കയ്യിൽ എന്താ
ആദി : ഓഹ് ഇതൊ ഇത് നീ ഉണരുമ്പോൾ തരാൻ വേണ്ടി തന്നിട്ടുപോയതാ ബോറടിച്ചപ്പോൾ ഞാൻ എടുത്തങ്ങ് കുടിച്ചു
രൂപ : ടാ ദ്രോഹി
ആദി : എന്ത് ദ്രോഹി ചിക്കൻ ബിരിയാണിയൊക്കെ തട്ടി വിട്ടതല്ലേ വലിയ ക്ഷീണം ഒന്നും കാണില്ല
രൂപ : 😡
ആദി : കണ്ണുരുട്ടണ്ട ഇന്നാ ബാക്കിയുണ്ട് കുടിച്ചോ
രൂപ : കൊണ്ട് പോയി പുഴുങ്ങി തിന്നടാ നാറി
ആദി : വേണ്ടെങ്കിൽ വേണ്ട
ഇത്രയും പറഞ്ഞു ആദി ബാക്കി കൂടി വലിച്ചു കുടിച്ചു
ഇത് കണ്ട രൂപ പതിയെ ബെഡിൽ നിന്നിറങ്ങി റൂമിന് പുറത്തേക്കു നടന്നു
ആദി :ടീ നിക്ക് ഞാൻ കൂടി വരട്ടെ
ആദി രൂപയുടെ അടുത്തേക്ക് ഓടിയെത്തി
ആദി : എങ്ങോട്ടാ ഇത്ര ധൃതിയിൽ പയ്യെ നടക്ക് തല ചുറ്റും
രൂപ :ചിക്കൻ ബിരിയാണി തട്ടി വിട്ടതല്ലേ ഒന്നും പറ്റില്ല
ഇത്രയും പറഞ്ഞു രൂപ വീണ്ടും മുന്നോട്ട് നടന്നു ആദി ചിരിച്ചു കൊണ്ട് പുറകെയും
ആദി :അതെ അവരെയൊക്കെ ഒന്ന് പോയി കാണണ്ടെ
രൂപ : ആരെ
ആദി :ആ പയ്യന്റെ വീട്ടുകാരെ
രൂപ : എന്തിന്
ആദി : ടീ നീ ഉറങ്ങി കിടന്നപ്പോൾ അവരൊക്കെ നിന്നെ വന്ന് നോക്കിയിരുന്നു അവർക്ക് നീ വലിയ സഹായമല്ലെ ചെയ്തത് പോയി കണ്ട് ഒരു താങ്ക്സ് എങ്കിലും വാങ്ങിയേക്ക്
രൂപ : അങ്ങനെ താങ്ക്സിനു വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല ഇപ്പോൾ തന്നെ വൈകി നീ വന്നേ
ആദി : അപ്പോൾ അവരെ കാണണ്ടെ
രൂപ : വേണ്ട അവരൊക്കെ തിരക്കിലായിരിക്കും അവരെന്നെ കണ്ടല്ലോ അത് മതി
ആദി :മതിയെങ്കിൽ മതി
കുറച്ചു സമയത്തിനുള്ളിൽ അവർ ഇരുവരും ഹോസ്പിറ്റലിനു മുന്നിൽ
രൂപ : വേഗം വണ്ടിയെടുക്ക് പോകാം
എന്നാൽ ആദി വേഗം രൂപയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു
രൂപ : എന്താടാ കാണിക്കുന്നെ വണ്ടി അവിടെയല്ലേ
ആദി : വണ്ടിയൊക്കെ അവിടെ ഇരുന്നോളും നീ വാ
രൂപ : ഇതെങ്ങോട്ടാടാ ഈ പോകുന്നെ
എന്നാൽ ആദി ഒന്നും മിണ്ടിയില്ല അവൻ വേഗം ഹോസ്പിറ്റലിനു പുറത്തുള്ള ജ്യൂസ് കടയിലേക്ക് എത്തി
ആദി : ചേട്ടാ ഒരു ഓറഞ്ച് ജ്യൂസ്
“ഒന്ന് മതിയോ ”
ആദി : മതി
രൂപ 🙁 ഓഹ് അപ്പൊ എനിക്ക് ജ്യൂസ് വാങ്ങി തരാൻ കൊണ്ട് വന്നതാണ് 😊)
“അതേ രണ്ട് സ്ട്രോ അല്ലേ ”
കടക്കാരൻ ആദിയോടാടായി ചോദിച്ചു
ആദി : രണ്ട് സ്ട്രോയോ
കടക്കാരൻ : സാധരണ പിള്ളേരൊക്കെ അങ്ങനെയാ വാങ്ങാറ് അങ്ങനെ തരുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ലെന്നെ ഞാൻ ഇത് എത്ര കണ്ടിരിക്കുന്നു
കടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു
ആദി : ഒന്ന് പോടോ താൻ സ്ട്രോയേ ഇടണ്ട
“(അയാൾ സ്ട്രോ ഇടാൻ വന്നേക്കുന്നു )”
ആദി പതിയെ മുറുമുറുത്തു
ഇത് കേട്ട രൂപ ആദിയെ നോക്കി പതിയെ ചിരിച്ചു
ആദി : എന്താടി
രൂപ : എനിക്ക് ആപ്പിൾ ജ്യൂസ് ആയിരുന്നു ഇഷ്ടം
ആദി : എങ്കിൽ നീ കുടിക്കണ്ട
അപ്പോഴാണ് കടക്കാരൻ ടേബിളിലേക്ക് ജ്യൂസ് കൊണ്ട് വച്ചത് രൂപ പതിയെ അതെടുത്തു
രൂപ : ഇതെങ്കിൽ ഇത്
രൂപ പതിയെ ജ്യൂസ് കുടിക്കാൻ തുടങ്ങി
ആദി : ചേട്ടാ എത്രയായി
“60 രൂപ ”
രൂപ : പൈസ വേണമെങ്കിൽ ഞാൻ കൊടുക്കാം
ആദി : നീ കുറേ കൊടുക്കും അഭിനയിക്കാതെ വേഗം കുടിച്ചിട്ട് വാ
രൂപ വേഗം തന്നെ ജ്യൂസ് മുഴുവൻ കുടിച്ചു
രൂപ : താങ്ക്സ്
ആദി : നിനക്ക് എന്തിനാണ് ഞാൻ ജ്യൂസ് വാങ്ങി തന്നത് എന്നറിയാമോ
രൂപ : എന്റെ ഫ്രൂട്ടി നീ കുടിച്ചത് കൊണ്ട്
ആദി : അല്ല
രൂപ : പിന്നെന്തിനാ
ആദി : ഇല്ലെങ്കിൽ നീ ഞാൻ ഒരു തുള്ളി വെള്ളം പോലും വാങ്ങി തന്നില്ല എന്ന് നാട് മുഴുവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കില്ലെ
