വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

“ഹോ ആദി നീ എന്താ അവളെ കാമുകിയായി അംഗീകരിച്ചോ പ്രേമമെന്നെങ്ങാനും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാൽ എന്റെ കാര്യം പോക്കാ അവളെന്നെ നിർത്തി പൊരിക്കും വേണ്ട ആദി ഇത് തീ കളിയാ അവളോട് ഒരു ഫീലിംഗ്സും വേണ്ട ”

ആദി വേഗം പുതപ്പ് തലയിലൂടെ ഇട്ട് കിടന്നു എന്നാൽ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് മുഖത്ത്‌ നിന്ന് മാറ്റിയ ശേഷം വീണ്ടും ഓരോന്ന് ആലോചിക്കാൻ തുടങ്ങി

പിറ്റേന്ന് രാവിലെ

അമ്മ : എന്താടാ ആദി മുഖത്ത്‌ നല്ല ക്ഷീണമുണ്ടല്ലോ ഇന്നലെ ഉറങ്ങീലെ

ആദി : ഹേയ് ഒന്നുമില്ലമ്മേ അമ്മ വേഗം ആഹാരം എടുത്ത് വെക്ക് എനിക്ക് കോളേജിൽ പോകാൻ സമയമായി

കുറച്ച് സമയത്തിനുള്ളിൽ തന്നെ ആദി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി

ഒരു മണിക്കൂറിനു ശേഷം ആദി ക്ലാസ്സിൽ

അജാസ് : എന്തടാ ആദി കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നല്ലോ ഇന്നലെ ഉറങ്ങീലെ

ആദി : എന്റെ ഉറക്കമൊക്കെ പോയെടാ

അജാസ് : ഇന്നലെ തുണ്ടും കണ്ട് ഉറങ്ങാതെ കിടന്നു കാണും അല്ലേ

ആദി : പോടാ പുല്ലേ അവന്റെ ഒരു..

ആദി പതിയെ രൂപയുടെ സീറ്റിലേക്ക് നോക്കി അവൾ അപ്പൊഴും ക്ലാസ്സിൽ വന്നിട്ടില്ലായിരുന്നു

അജാസ് : ആദി ഞാൻ നിന്റെ കാര്യം സാന്ദ്രയോട് പറയാം

ആദി : എന്ത് കാര്യം

അജാസ് : നീയും രൂയും തമ്മിലുള്ള ഫേക്ക് റിലേഷന്റെ കഥ പിന്നെ നിനക്ക് അവളെ വളക്കാൻ എളുപ്പമായിരിക്കും പക്ഷെ നല്ല ചിലവ് ചെയ്യണം

ആദി : നീ ഇപ്പോൾ അവളോട് ഒന്നും പറയണ്ട

അജാസ് : അതെന്താ നീ അല്ലേ അന്ന് അവളോട് എല്ലാം ഒന്ന് പറയാൻ പറഞ്ഞത്

ആദി :അത് അന്നല്ലേ

അജാസ് : നിനക്കെന്താടാ പറ്റിയത്

ആദി : ഒന്നും പറ്റിയില്ല ഇപ്പോൾ പറയണ്ട അത്ര തന്നെ

അജാസ് : വേണ്ടെങ്കിൽ വേണ്ട

ആദി പതിയെ ഒന്നുകൂടി രൂപയുടെ സീറ്റിലേക്ക് നോക്കിയ ശേഷം തന്റെ വാച്ചിലേക്ക് നോക്കി

ആദി : ( സമയം ഒരുപാടായല്ലോ ഇവളിത് എവിടെ പോയി കിടക്കുന്നു )

പെട്ടെന്നാണ് ക്ലാസ്സിലേക്ക് സ്വപ്നാ മിസ്സ്‌ കയറി വന്നത്

മിസ്സ്‌ : ഗുഡ് മോർണിങ് ഓൾ വീക്കെൻഡ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ആദ്യം അറ്റൻഡൻസ് എടുക്കാം

മിസ്സ്‌ പതിയെ അറ്റൻഡൻസ് എടുക്കാൻ തുടങ്ങി

ആദി അപ്പോഴും വാതിലിലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു

“ആകാശ് ”

” പ്രസന്റ് മിസ്സ്‌ ”

“അമൽ ”

“പ്രസിഡന്റ് മിസ്സ്‌ “

“അരുണിമ ”

“പ്രസന്റ് മിസ്സ്‌ ”

“ആദിത്യൻ ”

“ആദിത്യൻ ”

അജാസ് : ടാ ആദി നിന്റെ പേര് വിളിക്കുന്നു

മിസ്സ്‌ : ആദിത്യാ നീ എന്താ ഇവിടെയല്ലേ എന്തിനാ ഇങ്ങനെ പുറത്ത് നോക്കി കൊണ്ടിരിക്കുന്നത്

ആദി : സോറി മിസ്സ്‌

മിസ്സ്‌ : അവന്റെ സോറി ഇവിടെ ശ്രദ്ധിച്ചിരിക്ക്

ഇത്രയും പറഞ്ഞു മിസ്സ്‌ വീണ്ടും അറ്റൻഡൻസ് തുടർന്നു

….

“രൂപ പ്രസാദ് ”

“ആബ്സന്റ് മിസ്സ്‌ ”

ഗീതു മിസ്സിനോടായി പറഞ്ഞു

മിസ്സ്‌ : അവൾക്കെന്തു പറ്റി

ഗീതു : നല്ല സുഖമില്ലെന്നാണ് പറഞ്ഞത്

മിസ്സ്‌ : ഉം ശെരി

മിസ്സ്‌ പതിയെ ക്ലാസ്സ്‌ തുടങ്ങി

ആദി : ( അവൾക്ക് സുഖമില്ലെ ഇനിയിപ്പോൾ ബ്ലഡ്‌ കൊടുത്തത് കൊണ്ട് വല്ലതുമാണോ ആരോഗ്യമില്ലെങ്കിലും ഓരോന്നു കയറി ഏറ്റോളും “)

അജാസ് : നീ എന്തിനാടാ ആദി ഇങ്ങനെ ഇരുന്ന് ഞെരിപിരി കൊള്ളുന്നത്

ആദി : ആര് ഞെരിപിരികൊണ്ടു

അജാസ് : അല്ല വന്നപ്പോൾ മുതൽ നിനക്കെന്തോ വശപിശക് പോലെ എന്താ ആദി പ്രശ്നം

ആദി : പ്രശ്നം നിന്റെ..

അജാസ് : ഉം മനസ്സിലാകുന്നുണ്ട്

ആദി : എന്ത് മനസ്സിലാകുന്നുണ്ടെന്ന് 😡

“ഇവന്മാരെ കൊണ്ട് വലിയ ശല്യമായല്ലോ ടാ ആദിത്യാ നീ ഒരു നേരം മിണ്ടാതിരിക്കില്ലെ ”

അജാസും ആദിയും സംസാരിക്കുന്നത് കണ്ട മിസ്സ്‌ ദേഷ്യത്തിൽ ശബ്ദം ഉയർത്തി

“നീനകൊക്കെ എന്താ ഇത്രയും സംസാരിക്കാൻ ഉള്ളത് വൈറ്റ് വാഷേ നീയാണ് ഇവിടുത്തെ പ്രധാന പ്രശ്നം നിങ്ങൾക്ക് സംസാരിക്കാൻ ആവശ്യത്തിലധികം ഫ്രീ പിരിയട് കിട്ടുന്നില്ലെ എന്താടാ നീയൊന്നും ഒന്നും മിണ്ടാത്തത് ”

മിസ്സ്‌ അവരോടായി ചോദിച്ചു

പെട്ടെന്ന് തന്നെ ആദി തന്റെ ബാഗുമെടുത്ത്‌ ക്ലാസ്സിനു പുറത്തേക്കു നടന്നു

അജാസ് : ആദി…

മിസ്സ്‌ : വിളിക്കണ്ട അവൻ പോട്ടെ

ആദി ദേഷ്യത്തോട് കൂടി ക്ലാസ്സിനു പുറത്തേക്കെത്തി ശേഷം മുന്നോട്ട് നടന്നു

“മനുഷ്യന് വട്ടെളകി നിൽക്കുമ്പോഴാ അവരുടെ ഒരു ചോദ്യം ചെയ്യല് ”

ആദി പതിയെ തന്റെ ഫോൺ കയ്യിലേക്കെടുത്തു

“എന്തായാലും അവളെ ഒന്ന് വിളിച്ചു നോക്കാം ”

ആദി രൂപയെ കാൾ ചെയ്തു

“നാശം അവൾ എടുക്കുന്നില്ലല്ലോ ”

ആദി വീണ്ടും നമ്പർ ഡയൽ ചെയ്തു കാൾ ചെയ്തു

“ഇവള്..”

ആദി ഫോൺ കട്ടാക്കിയ ശേഷം വീണ്ടും മുന്നോട്ട് നടന്നു

“ഇവിടെ നിന്നാൽ ഏതെങ്കിലും സാറുമാര് പൊക്കും ലൈബ്രറിയിലെങ്ങാനും ചെന്നിരിക്കാം അതാകുബോൾ പ്രശ്നമില്ല ”

ആദി വേഗം ലൈബ്രറിയിലേക്ക് നടന്നു

കുറച്ചു സമയത്തിനു ശേഷം ആദി ലൈബ്രറിയിലേക്കെത്തി ശേഷം പതിയെ അവിടുത്തെ ബെഞ്ചിൽ ഇരുന്നു

സമയം പതിയെ കടന്നു പോയി

പെട്ടെന്നാണ് സ്‌നേഹയും വിഷ്ണുവും ലൈബ്രറിയിലേക്ക് വന്നത് ആദിയെ കണ്ട അവർ പതിയെ അവന്റെ അടുത്തേക്ക് എത്തി

വിഷ്ണു : നീ എന്തടാ ഇവിടെ ഇരിക്കുന്നെ നിനക്ക് ക്ലാസ്സ്‌ ഇല്ലേ

ആദി : ( ഇങ്ങേര് ഇവിടെയും വന്നോ ) അത് പിന്നെ എനിക്ക് തീരെ സുഖമില്ല അതുകൊണ്ട് അല്പം റസ്റ്റ് എടുക്കാമെന്ന് കരുതി

സ്നേഹ : കൊള്ളാം റസ്റ്റ് എടുക്കാൻ ഇതിനെക്കാൾ പറ്റിയ സ്ഥലം വേറെ കാണില്ല

വിഷ്ണു : ഉം നിന്നെ ഞാൻ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു

ആദി : എന്തിന്

വിഷ്ണു : നീ അവരെ ഒന്ന് കാണുക പോലും ചെയ്യാതെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് മുങ്ങിയല്ലേ

ആദി : ഞാൻ അവളോട് പറഞ്ഞതാ ചേട്ടാ അവരെ കണ്ടിട്ട് പോകാമെന്ന് അവൾക്കെന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു ദൃതി കൂട്ടി അതാ ഞാൻ

വിഷ്ണു : എന്തായാലും ആക്സിഡന്റ് പറ്റിയ പയ്യൻ രെക്ഷപ്പെട്ടിട്ടുണ്ട് കിരൺ നിങ്ങളോട് ഒരു താങ്ക്സ് പറയാൻ പറഞ്ഞു രൂപ എവിടെ ക്ലാസ്സിൽ ഉണ്ടോ

ആദി : അവള് വന്നിട്ടില്ല

വിഷ്ണു : വന്നില്ലേ അവൾക്കെന്താ പറ്റിയത്

ആദി : എനിക്കറിയില്ല അവളുടെ കൂട്ടുകാരി വയ്യെന്നെന്തോ പറയുന്നത് കേട്ടു അവളെ വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല ഇനി ബ്ലഡ്‌ കൊടുത്തത് കൊണ്ട് വല്ലതുമാണോന്നാ എന്റെ പേടി

സ്നേഹ : അല്പം ബ്ലഡ്‌ കൊടുത്തത് കൊണ്ട് എന്താകാനാടാ

ആദി : എബിക്കറിയില്ല ദയവ് ചെയ്ത് ഇനി അവളെ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വിളിക്കരുത് അവളെ കണ്ടാൽ അറിയില്ലേ അവൾക്കത്ര ആരോഗ്യമൊന്നുമില്ല

ഇത് കേട്ട വിഷ്ണു പതിയെ ചിരിച്ചു

സ്‌നേഹ : അപ്പോൾ ഇതായിരുന്നല്ലെ നിന്റെ അസുഖം നിനക്ക് ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ പറ്റുന്നില്ല അല്ലേ

വിഷ്ണു : അവൾക്ക് അങ്ങനെ വലുതായി ഒന്നും കാണില്ലെടാ നീ വെറുതെ മൂഡ് ഓഫ് ആകണ്ട പിന്നെ ഇന്റർവെല്ലിന് ശേഷം ക്ലാസ്സിൽ ചെന്ന് കേറിയേക്കണം വെറുതെ ഇവിടെ ഇരുന്ന് ടെൻഷൻ അടിക്കേണ്ട

Leave a Reply

Your email address will not be published. Required fields are marked *