വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

രൂപ : ടാ നീ..ആരാടാ നിന്റെ കാമുകി😡

ആദി : ദേ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായ കാര്യമൊക്കെ ഇത്രയും പെട്ടെന്ന് മറന്നോ

രൂപ : എന്തടാ ഉദ്ദേഷം

ആദി : എന്ത് ഉദ്ദേശം നീ തന്നെയല്ലേ ഇതൊക്കെ വിളിച്ചു കൂവിയത് വാ മോളേ ദോ അവര് അങ്ങെത്തി

രൂപ :ആരാടാ നിന്റെ മോള് പട്ടി 😡

ആദി :നീ തന്നെയല്ലേ എന്റെ മോള് വെറും മോളല്ല പുന്നാര 😡 മോള് 😁

രൂപ :ഓഹ് മനസ്സിലായി എനിക്കിട്ട് പണിയാൻ നോക്കുവാണല്ലേ

ആദി :അതേടി മോട്ടച്ചി

രൂപ :ടാ എന്നെ നോവിച്ചാൽ അറിയാല്ലോ

ആദി :അതിന് ആര് നോവിക്കുന്നു ഇനി ഞാൻ നിന്നെ സ്നേഹിക്കും സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും അവസാനം നീ ഇവിടുന്ന് ഓടും

രൂപ : നിനക്കെന്താടാ കിട്ടിയതൊന്നും പോരേ

ആദി : ഓഹ് ഇതൊക്കെ പിന്നെ പറയാം അവരൊക്കെ അവിടെ എത്തി നീ വന്നേ

ഇത്രയും പറഞ്ഞു ആദി മുന്നോട്ടു നടന്നു

അല്പസമയത്തിനു ശേഷം എല്ലാവരും ലാബിനുള്ളിൽ

മിസ്സ്‌ :എല്ലാ ഗ്രൂപ്പ്സും ഓരോ ടേബിൾ വീതം എടുത്തൊ ശേഷം വേഗം ടെക്സ്റ്റ്‌ തുറക്ക്

മിസ്സ്‌ കുട്ടികളോടായി പറഞ്ഞു ആദിയും രൂപയും പിന്നിലായുള്ള ടേബിളിൽ ചെന്ന് നിന്നു ശേഷം പതിയെ ടെക്സ്റ്റ്‌ പുറത്തെക്ക് എടുത്തു

ആദി :ഏത് ആക്രി കടയിൽ നിന്ന് പൊക്കിയതാടി ഈ ടെക്സ്റ്റ്‌

രൂപ :പോടാ കോപ്പേ

ആദി :ഇതെന്തായാലും പുതിയതല്ല ആര് തന്നതാ നിന്റെ വിഷ്ണു ഏട്ടൻ എങ്ങാനും..

രൂപ :മിണ്ടാതിരുന്നോ ഇല്ലെങ്കിൽ ഈ ടെസ്റ്റ്‌ ട്യൂബ് നിന്റെ വായിൽ കുത്തികേറ്റും ഞാൻ

മിസ്സ്‌ :അവിടെ എന്താ ഒരു സംസാരം

ആദി :മിസ്സ്‌ രൂപ ചോദിക്കുവാ ഈ ടെസ്റ്റ്‌ ട്യൂബ് എന്തിനാന്ന്

മിസ്സ്‌ :നിന്നെ പോലുള്ളതിന്റെയൊക്കെ വായിൽ കുത്തികേറ്റാൻ മിണ്ടാതെ ഇരുന്നോ ഇല്ലെങ്കിൽ രണ്ടും വെളിയിൽ പോകും

ശേഷം മിസ്സ്‌ പതിയെ ക്ലാസ്സ് തുടന്നു

കുറച്ചു സമയത്തിനു ശേഷം

“ദാ കണ്ടോ തൊട്ടിലെ ജലം ബ്ലാക്ക് കളർ ആയി അതിനർത്ഥം ഇതിൽ ഒരുപാട ബാക്ടീറിയാസ് ഉണ്ട് എന്നാണ് പക്ഷെ ശുദ്ധ ജലത്തിൽ ഒരു മാറ്റവുമില്ല അപ്പോൾ എല്ലവരും വർക്ക്‌ ബുക്ക്‌ എടുത്ത് ഇപ്പോൾ ചെയ്ത വർക്ക്‌ എഴുതിയെ ശേഷം ദാ ഒരോ ടീമും ഇഷ്ടപ്പെട്ട രണ്ട് വെള്ള സാമ്പിളുകൾ എടുത്തു എക്സ്പിരിമെന്റ് ആവർത്തിച്ചേ ശേഷം വെള്ളം ഏത് കളർ ആയി കാരണം എന്ത് എന്നൊക്കെ എഴുതിയെ ഇതു കഴിഞ്ഞു ബാക്കി നോക്കാം “

മിസ്സ്‌ എല്ലാവരോടുമായി പറഞ്ഞു

ഇത് കേട്ട ആദി വേഗം തന്നെ രണ്ട് വെള്ള സാമ്പിളുകൾ എടുത്ത ശേഷം ടേബിളിലേക്ക് വന്നു ശേഷം പതിയെ വർക്ക്‌ ബുക്ക്‌ എടുത്തു

ആദി :എന്താ എഴുതുന്നില്ലെ

ഇത് കേട്ട രൂപ പതിയെ പരുങ്ങാൻ തുടങ്ങി

ആദി :എന്താടി ബുക്ക്‌ കൊണ്ട് വന്നില്ലേ

ഇത് കേട്ട രൂപ ഉത്തരമൊന്നും നൽകിയില്ല

ആദി : അപ്പൊ കൊണ്ട് വന്നില്ല അല്ലേ 🤣 മി..

പെട്ടെന്ന് തന്നെ രൂപ ആദിയുടെ വാ പൊത്തി

രൂപ :പറയല്ലേ

ആദി :എന്തോ

രൂപ :പ്ലീസ് എന്നെ പുറത്താക്കും

ആദി :ആക്കട്ടെടി

“നാറി ”

ഇത്രയും പറഞ്ഞു രൂപ തന്റെ ടെക്സ്റ്റ്‌ എല്ലാം കയ്യിലെടുത്തു

എന്നാൽ ആദി ഒന്നും മിണ്ടാതെ എഴുതുവാൻ ആരംഭിച്ചു

രൂപ :എന്താ പറയുന്നില്ലെ

ആദി : പറയണോ🤨

രൂപ : വേണ്ട🙄

ആദി : ഏതെങ്കിലും നോട്ട് ബുക്ക്‌ എടുത്ത് എഴുതാൻ നോക്ക് മിസ്സ്‌ ശ്രദ്ധിക്കും

ഇത് കേട്ട രൂപ ആദിയെ ഒന്നുകൂടി നോക്കിയ ശേഷം എഴുതാൻ ആരംഭിച്ചു

ലാബിനു ശേഷം

മിസ്സ്‌ :അപ്പോൾ അടുത്തതായി ഇതുമായി ബന്ധപ്പെട്ട ഒരു ഫീൽഡ് വർക്ക്‌ തരാം അതിനെ പറ്റി അടുത്ത ക്ലാസ്സിൽ പറയാം എല്ലാവരും പൊക്കോ

ഇത് കേട്ട കുട്ടികൾ എല്ലാം ലാബിനു പുറത്തേക്കു പോകാൻ തുടങ്ങി

രൂപ :നീ എന്താ മിസ്സിനോട്‌ പറയാത്തത്

ആദി :കാമുകിയെ ആരെങ്കിലും ഒറ്റ് കൊടുക്കുമോ

രൂപ : ടാ നീ.. വെറുതെ വീണ്ടും ഉടക്കണ്ട എന്തായാലും താങ്ക്സ്

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു

ഉച്ചക്ക് ലഞ്ച് ടൈം

ആദി :ടാ ക്ലാസ്സിലെങ്ങാനും ഇരുന്ന് കഴിച്ചാൽ പോരേ വെറുതെ എന്തിനാ ക്യാൻറ്റീനിലൊക്കെ പോകുന്നത്

അജാസ് : അത്രയും വലിയ ക്യാൻറ്റീൻ നമുക്ക് വേണ്ടി കെട്ടിയിട്ടിരിക്കുമ്പോൾ എന്തിനാടാ വെറുതെ ക്ലാസ്സിൽ ഇരുന്ന് കഴിക്കുന്നത് പിന്നെ അവിടെ നല്ല മീൻ വറുത്തതൊക്കെ കിട്ടുമെന്നാ ഞാൻ കേട്ടത് വിലയും കുറവാടാ

ആദി : അതൊക്കെ വാങ്ങാൻ നിന്റെ കയ്യിൽ പൈസയുണ്ടോ

അജാസ് :അതില്ല പക്ഷെ വിലയൊക്കെ അറിഞ്ഞു വെക്കാമല്ലോ പിന്നെ ഇന്ന് ഒന്നും പറഞ്ഞില്ല

ആദി :എന്ത് പറഞ്ഞില്ല

അജാസ് :നിന്റെ ബഡ്‌ഡി അവളുടെ കാര്യമൊന്നും പറഞ്ഞു കേട്ടില്ല ഞാൻ കരുതിയത് നീയൊക്കെ രണ്ടും കൂടി ലാബ് അടിച്ചു പൊട്ടിക്കുമെന്നാ പക്ഷെ ഒന്നും ഉണ്ടായില്ല എന്താ രണ്ടും കൂട്ടായോ

ആദി :കൂട്ടായെങ്കിൽ

അജാസ് : പോടാ ചുമ്മാ ഓരോന്ന് പറയല്ലേ

ആദി :നീ കേട്ടിട്ടില്ലെ ശത്രുവിനെ ഒപ്പം നിർത്തുന്നവനാണ് ഏറ്റവും ബുദ്ധിമാൻ ഞാൻ ഇനി അവളുടെ തോളിൽ കയ്യിട്ട് അങ്ങനെ നടക്കും എന്നിട്ട് ഏതെങ്കിലും കുഴിവരുമ്പോൾ അതിൽ പിടിച്ചു ഒറ്റ തള്ള് അതോടെ ശല്യം ക്ലോസ്

അജാസ് : ഉം അവസാനം നീ ആ കുഴിയിൽ ചെന്ന് വീഴരുത്

ആദി : ഒന്നു പോയേടാ വീഴാൻ അതും ഈ ഞാൻ നീ വന്നേ

ഇതേ സമയം രൂപയും ഗീതുവും ക്യാൻറ്റീനിൽ

ഗീതു :അപ്പോൾ ഇന്നവൻ നിന്നെ രക്ഷിച്ചു അല്ലേ

രൂപ :ഉം

ഗീതു : ഞാൻ പറഞ്ഞില്ലെ അവൻ ആള് പാവമാ

രൂപ : പാവം ഒന്നു പോടി അവൻ എന്തോ ഒരു വലിയ പണി എനിക്കിട്ട് ഒരുക്കുന്നുണ്ട്

ഗീതു :എന്റെ അമ്മോ ഇങ്ങനെ ഒരു സാധനം

രൂപ :ടീ ദോ അവൻ വരുന്നുണ്ട്

രൂപ പുറത്തേക്കു നോക്കികൊണ്ട് പറഞ്ഞു പെട്ടെന്നാണ് ആദിയും അജാസും ക്യാൻറ്റീനിനുള്ളിലേക്ക് കയറിയത്

ആദി : ടാ നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം

രൂപയെ കണ്ട ആദി അജാസിനെ അവിടെ ഒരു ടേബിളിൽ ഇരുത്തിയ ശേഷം ഗീതുവിനടുത്തേക്ക് ചെന്നു

ആദി :ഗീതു എന്നല്ലേ പേര്

ഗീതു :അതെ

ആദി : ഗീതു ഒരു ഉപകാരം ചെയ്യുമോ

ഗീതു :എന്ത് ഉപകാരം

ആദി :അപ്പുറത്തേക്ക് ഒന്നു മാറി ഇരിക്കാമോ എനിക്ക് ഇവളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്

ഇത് കേട്ട ഗീതു പതിയെ എഴുനേൽക്കുവാൻ തുടങ്ങി

രൂപ :അവിടെ ഇരിക്ക് ഗീതു ഇവനു വട്ടാണ് നീ നിന്റെ പാട്നോക്കി പോയേ ആദി നിന്റെ കളിയൊന്നും ഇവിടെ നടക്കില്ല

ആദി : പ്ലീസ് ഗീതു

ഇത് കേട്ട ഗീതു പതിയെ എഴുന്നേറ്റ് അജാസിനടുത്തേക്ക് ചെന്നിരുന്നു ആദി പതിയെ രൂപയുടെ അടുത്തും

ആദി : രാവിലെ സഹായിച്ചതൊക്കെ ഇത്ര വേഗം മറന്നല്ലെ

രൂപ : ഒരു കാര്യവുമില്ലാതെ നീ എന്നെ സഹായിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം അതുകൊണ്ട് നീ അത് വിട് എന്നിട്ട് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ പറ

ആദി :എന്ത് പറയാൻ ഞാൻ ചുമ്മാ നിന്റെയടുത്തിരുന്നു കഴിക്കാം എന്ന് കരുതി വന്നതാ

രൂപ :പിന്നെ എന്തിനാ അവളെ പറഞ്ഞു വിട്ടത്

ആദി :നമ്മൾ കപ്പിൾസിനിടയിൽ അവളെ ഇരുത്തുന്നത് ശെരിയാണോ

Leave a Reply

Your email address will not be published. Required fields are marked *