വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ഗീതു : അത് പറയുന്ന ആളിനനുസരിച്ചിരിക്കും ഇപ്പോൾ ഒരു സാറോ ടീച്ചറോ നമ്മളോട് അങ്ങനെ പറഞ്ഞാൽ നമ്മൾ അവർക്ക് ബാക്കിയുള്ള സ്റ്റുഡന്റ്സിനെക്കാൾ സ്പെഷ്യൽ ആണെന്ന് അർത്ഥം

രൂപ : ഇത് അങ്ങനെയൊന്നു മല്ലെടി

ഗീതു : നിന്നോട് ആദിത്യൻ എങ്ങാനും നീ സ്പെഷ്യൽ ആണെന്ന് പറഞ്ഞോ

രൂപ : അത്.. അത് പിന്നെ

ഗീതു : അപ്പോൾ അത് തന്നെ കാര്യം അവൻ അങ്ങനെ പറഞ്ഞോ

രൂപ : പറഞ്ഞോന്നു ചോദിച്ചാൽ പറഞ്ഞു പക്ഷെ സംസാരത്തിന്റെ ഇടയിൽ അങ്ങ് പറഞ്ഞു പോയതാ

ഗീതു : എന്തയാലും പറഞ്ഞല്ലോ ഇത് അത് തന്നെയാ രൂപേ

രൂപ : എന്ത്

ഗീതു : പ്രേമം അവന് ചിലപ്പോൾ നിന്നെ ഇഷ്ടമായിരിക്കും😉

രൂപ : പ്രേമമല്ല ഉണ്ടംപൊരി നീ ഒന്ന് പോയെ എനിക്ക് തോന്നുന്നത് അവൻ എന്നെ സോപ്പിടാൻ വേണ്ടി പറഞ്ഞതാണെന്നാ

ഗീതു : സോപ്പിടാനോ

രൂപ : അതേടി അവനാ സാന്ദ്രയെ ഇഷ്ടമാ അവളോട് ഈ കാര്യം എന്നെക്കൊണ്ട് പറയിക്കാനുള്ള പരുപാടിയാ

ഗീതു : നിന്നെക്കൊണ്ട് എന്തിനാ പറയിക്കുന്നെ അവന് നേരിട്ട് പറഞ്ഞുടെ

രൂപ : ടീ എല്ലാവരുടെയും മുന്നിൽ ഞാൻ അല്ലേ അവന്റെ കാമുകി അവളോട് ഞാൻ സത്യമൊക്കെ പറഞ്ഞാലല്ലേ അവള് അവന് സെറ്റാകു അതിന് വേണ്ടിയുള്ള സോപ്പിങ്ങാ

ഗീതു : അങ്ങനെ അവൻ നിന്നോട് പറഞ്ഞോ

രൂപ : ഇല്ല പറയാൻ തുടങ്ങിയതാ പക്ഷെ അതിന് മുൻപ് ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു

ഗീതു : അപ്പോൾ അവൻ അത് ഇഷ്ടം കൊണ്ട് പറഞ്ഞതാകാൻ ഒരു വഴിയും ഇല്ലെന്നാണോ നീ പറയുന്നത്

രൂപ : അതെ അവനെന്നെ ഇഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ല അതുകൊണ്ട് മോള് ആ വഴിക്കൊന്നും ചിന്തിക്കണ്ട

ഗീതു : ഷേ.. ഞാൻ ഒരുപാട് പ്രതീക്ഷിച്ചു ടീ നിനക്കൊന്ന് ട്രൈ ചെയ്ത് നോക്കികൂടെ

രൂപ :ടീ..

ഗീതു : ഞാൻ ഒന്നും പറഞ്ഞില്ല പോരെ

ഉച്ചക്ക് ലഞ്ച് ടൈം രൂപയും ഗീതുവും തങ്ങളുടെ ബെഞ്ചിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പെട്ടെന്നാണ് ആദി അങ്ങോട്ടേക്ക് എത്തിയത്

ആദി : വേഗം കഴിക്ക് നമുക്ക് പോകണ്ടേ

രൂപ : എങ്ങോട്ട്

ആദി : ടീ ബോട്ടണി അലോവേര വേണ്ടേ

രൂപ : നീ അത് സീരിയസ് ആയി തന്നെ പറഞ്ഞതാണോ

ആദി : അല്ലാതെ പിന്നെ നീ വേഗം വരാൻ നോക്ക്

രൂപ : ടാ കലിപ്പാകും

ആദി : ഒരു കലിപ്പുമില്ല ഇപ്പോൾ അവിടെ ആരും കാണില്ല നമുക്ക് വേഗം ചെന്ന് എടുത്തോണ്ട് വരാം

രൂപ : ആദി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിന്റെ ഉദ്ദേശം നടക്കില്ല

ആദി : എന്ത് ഉദ്ദേശം

രൂപ : നീ എന്തിനാ എന്നെ ഇപ്പോൾ സഹായിക്കുന്നത് എന്നെനിക്ക് നന്നായി അറിയാം അത് നടക്കില്ല

ആദി 🙁 ദൈവമേ ഇവൾക്ക് മനസ്സിലായോ )

രൂപ : ഗീതു ഇവനോട് നീ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്

ഗീതു : ആദിത്യാ അത് നടക്കില്ല നീ വെറുതെ മെനക്കെടണ്ട

ആദി : എന്ത് നടക്കില്ല

ഗീതു : ആ സാന്ദ്രയുടെ കാര്യം അത് നടക്കില്ല

രൂപ : അതിന് വേണ്ടി നീ എന്നെ സഹായിക്കണ്ട

ആദി : ഓഹ് അങ്ങനെ ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്

രൂപ : പിടികിട്ടിയല്ലോ എങ്കിൽ വേഗം സ്ഥലം വിട്ടോ

ആദി : ചുമ്മാ ഓരോന്ന് പറയാതെ കഴിച്ചിട്ട് വരാൻ നോക്കെടി അവളുടെ ഒരു കണ്ടു പിടുത്തം

രൂപ : വരാൻ മനസ്സില്ല നീ പോകാൻ നോക്ക്

ഇത് കേട്ട ആദി കഴിച്ചു കൊണ്ടിരുന്ന രൂപയുടെ അടുത്തേക്ക് മുഖം താഴ്ത്തി അവളെ സൂക്ഷിച്ചു നോക്കി

രൂപ : എന്താ നോക്കി പേടിപ്പിക്കുവാണോ

ആദി : അപ്പൊൾ നീ വരില്ല അല്ലേ

രൂപ : അതെ വരില്ല

ആദി : ശെരി എന്തായാലും ഈ ആദി പിന്നോട്ട് വച്ച കാല് മുന്നോട്ട്.. ഓഹ് സോറി മുന്നോട്ട് വച്ച കാല് പിന്നോട്ട് എടുക്കില്ല ഞാൻ ഒറ്റക്ക് പൊക്കോളാം

രൂപ : എനിക്ക് അലോവേര വേണ്ട

ആദി : നിനക്ക് തരുന്നില്ല പോരെ

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

രൂപ : ഈ കോപ്പൻ ഗീതു ഈ പാത്രമൊന്ന് കഴുകി വെച്ചേക്കണെ

തന്റെ പാത്രം ഗീതു വിന് നൽകിയ ശേഷം രൂപ ബെഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങി

ഗീതു : എങ്ങോട്ടാടി

രൂപ : ആ മണ്ടൻ എന്തെങ്കിലും പ്രശ്നത്തിൽ ചെന്ന് ചാടും അവസാനം ഞാനും പെടും ഞാൻ കൂടി പോയിട്ട് വരാം

ഇത്രയും പറഞ്ഞു രൂപ ക്ലാസ്സിന് പുറത്തേക്ക് ഓടി

“നിക്കടാ നാറി ”

രൂപ വേഗം ആദിയുടെ അടുത്തേക്ക് എത്തി

ആദി : നീ വരുമെന്ന് എനിക്കറിയാടി 😁

രൂപ : നീ.. നീ..

ആദി : മിണ്ടാതെ വാടി

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം രൂപയും

കുറച്ചു സമയത്തിന് ശേഷം ബോട്ടണി ഗാർഡനു മുന്നിൽ

ആദി : കണ്ടോ അവിടെ ആരുമില്ല നീ ഇവിടെ നിക്കണം എന്നിട്ട് ആരെങ്കിലും വരുന്നെങ്കിൽ സിഗ്നൽ തരണം മനസ്സിലായോ ഞാൻ പോയി എടുത്തിട്ടു വരാം

രൂപ : ശെരി ഒരു തൈ കൂടി എടുത്തിട്ടു വാ വീട്ടിൽ നട്ടു വെക്കാം

ആദി : കുറച്ചു മുൻപ് വേണ്ടാന്നൊക്കെ പറയുന്നത് കേട്ടു

രൂപ : പോയി എടുത്തോണ്ട് വാടാ 😡

ഇത് കേട്ട ആദി പതിയെ ഗാർഡനിലേക്ക് കയറി ശേഷം അലോവേര നട്ടിരിക്കുന്നതിനടുത്തേക്ക് നടന്നു

ആദി : ഓഹ് കുറേ ഉണ്ടല്ലോ ആരെങ്കിലും വരുന്നതിനു മുൻപ് വേഗം പറിക്കണം ഒരു കവർ എടുക്കേണ്ടതായിരുന്നു സാരമില്ല തത്കാലം പോക്കറ്റിൽ ഇടാം

ആദി പതിയെ കുനിഞ്ഞു നിന്ന് അലോവേര പറിക്കുവാൻ തുടങ്ങി

“ആദി”

പെട്ടെന്നാണ് പിന്നിൽ നിന്ന് രൂപ ആദിയെ തട്ടി വിളിച്ചത്

ആദി : ഇവള്.. നിന്നോട് ഞാൻ അവിടെ നിന്നക്കാനല്ലേ…..

ആദി പതിയെ തിരിഞ്ഞു കൊണ്ട് രൂപയോടായി പറഞ്ഞു അപ്പൊഴാണ് അവളുടെ അടുത്ത് നിക്കുന്ന മൂന്ന് നാല് പേരെ അവൻ ശ്രദ്ധിച്ചത്

“ആരോട് ചോദിച്ചിട്ടാടാ ഇതിനുള്ളിൽ കയറിയത് ”

കൂട്ടത്തിൽ ഒരുവൻ ആദിയോടായി ചോദിച്ചു ആദി പതിയെ രൂപയെ നോക്കി

രൂപ അപ്പൊഴും തല താഴ്ത്തി നിൽക്കുകയായിരുന്നു

അല്പസമയത്തിനു ശേഷം ബോട്ടണി ഡിപ്പാർട്മെന്റിലെ ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂം

“സ്നേഹേ ഇവര് നിന്റെ ജൂനിയേഴ്സ് ആണോ ”

അവിടേക്കെത്തിയ സ്‌നേഹയോടായി ആദർശ് ചോദിച്ചു

സ്നേഹ : അതെ എന്താടാ ആദർഷേ പ്രശ്നം

ആദിയെയും രൂപയേയും ഒന്ന് നോക്കിയ ശേഷം സ്നേഹ ആദർശിനോടായി ചോദിച്ചു

ആദർശ് : എന്താ പ്രശ്നമെന്നോ ഇവര് രണ്ടും കൂടി ഞങ്ങളുടെ ഗാർഡനിൽ കക്കാൻ കയറി അത് തന്നെയാ പ്രശ്നം

സ്നേഹ : കക്കാൻ കയറിയോ ഇവരോ

ആദി : അത് അങ്ങനെയല്ല ചേച്ചി ഇവളുടെ കണ്ണ് കണ്ടില്ലേ പാട് മാറാൻ അല്പം അലോവേര എടുക്കാൻ കയറിയതാ അല്ലാതെ കക്കാൻ അല്ല

ആദർശ് : ചോദിക്കാതെ ഗാർഡനിൽ കയറാൻ നിനക്കാരാ അനുവാദം തന്നത്

ആദി : ഒരു നല്ല കാര്യത്തിനു വേണ്ടി കയറിയതല്ലേ ചേട്ടാ ഒരു ഉപകാരവുമില്ലാതെ അവിടെ നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ ആർക്കെങ്കിലും ഉപകാരപ്പെടുന്നത്

ആദർശ് : കണ്ടോ സ്‌നേഹേ അവന്റെ അഹങ്കാരം കണ്ടോ

സ്നേഹ : ഈ ഒരു തവണത്തേക്ക് വിട്ടേക്കടാ പിള്ളേര് അറിയാതെ ചെയ്തതാ ഇനി ഉണ്ടാകില്ല ഉറപ്പ്

ആദർശ് : ശെരി വിളിച്ചോണ്ട് പൊക്കോ ഇനി രണ്ടെണ്ണത്തിനേയും ഇവിടെ കണ്ട് പോകരുത്

സ്നേഹ : വാ പോകാം

സ്നേഹ ആദിയേയും രൂപയേയും കൊണ്ട് ക്ലാസ്സിന് പുറത്തേക്കിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *