വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

ആദി : ( പ്രതിമ പോലെ നിൽക്കാതെ സഹകരിക്കെടി )

ഇത് കേട്ട രൂപ പതിയെ ആദിയുടെ മുഖത്ത്‌ തഴുകിയ ശേഷം അവനെ തള്ളി മാറ്റി മുന്നോട് നടന്നു ആദി വേഗം തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു വീണ്ടും തന്നിലേക്ക് അടുപ്പിച്ചു ശേഷം പതിയെ അവളുടെ കണ്ണിലേക്ക് നോക്കി നിന്നു

പെട്ടെന്ന് തന്നെ എല്ലാവരും കയ്യടിക്കുവാൻ തുടങ്ങി ആദി പതിയെ രൂപയെ വിട്ട് മാറി നിന്നു

ആരതി : ഹോ ഒറ്റ പ്രഫോമെൻസ് കൊണ്ട് തന്നെ ജൂനിയേഴ് നമ്മളെ മലർത്തി അടിച്ചിരിക്കുകയാണ് മക്കളെ എന്തായാലും ഇവരുടെ കെമിസ്ട്രി സൂപ്പർ ആയിരുന്നു എന്നാൽ നിങ്ങൾ ചെന്നിരിക്ക് അടുത്തതായി ഒരു പാട്ട് പാടാൻ എത്തുന്നു അമൽ

ആദിയും രൂപയും പതിയെ സ്റ്റേജിൽ നിന്ന് താഴേക്കിറങ്ങി ആദി ഒരിക്കൽ കൂടി അവളെ നോക്കിയ ശേഷം അജാസിനടത്തേക്ക് ചെന്നിരുന്നു

അജാസ് : ഓന്ത് ഇത്പോലെ നിറം മാറുമോടാ നാറി

ആദി : എന്താ പ്രശ്നം

അജാസ് : ഒരു പ്രശ്നവുമില്ല രാവിലെ എന്തായിരുന്നു അവളെ പറ്റി മിണ്ടരുത് അവളുടെ പേര് പറയരുത് തുഫ് നാണം ഉണ്ടോടാ

ആദി : അത് പിന്നെ ആ വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഇല്ലെങ്കിൽ ഞാൻ കളിക്കില്ലായിരുന്നു

അജാസ് : ഓഹ് വിഷ്ണു ചേട്ടൻ എന്തൊക്കെയടാ നീ കാണിച്ചു കൂട്ടിയത് കവിളിൽ തൊടുന്നു ചുറ്റികറക്കുന്നു

“ആ പാട്ടിലെ പോലെ അവൾക്കൊരു മുത്തം കൂടി കൊടുക്കാത്തതെന്താ ”

ആദി : നീയാ എല്ലാത്തിനും കാരണം

അജാസ് : ഞാനോ

ആദി :അതെ നീ രാവിലെ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ കിടക്കുവായിരുന്നു കുറ്റബോധം തോന്നിയത് കൊണ്ടാ ഞാൻ ഡാൻസ് കളിക്കാൻ തയ്യാറായത് പിന്നെ അവളെ കൊണ്ട് ഞാൻ ഒരു നാലഞ്ചു തവണ സോറിയും പറയിച്ചു

അജാസ് : എന്തായാലും നിങ്ങള് ഫ്രിണ്ട്സ് ആയല്ലൊ അത് മതി

ആദി :അതിന് ആര് ഫ്രിണ്ട്സ് ആയി അവളും ഞാനും തമ്മിൽ ഒരു ബന്ധവും ഇല്ല

അജാസ് : കേട്ടിട്ടുണ്ട് ഒരുപാട് കേട്ടിട്ടുണ്ട്

ഇതേ സമയം രൂപയും ഗീതുവും

ഗീതു : പവിഴ മഴയേ..

രൂപ : എന്താടി നിനക്ക് മിണ്ടാതെ വാ വച്ചോണ്ട് ഇരുന്നോ

ഗീതു : ഹോ മുഖമെല്ലാം ചുമന്നിട്ടുണ്ടല്ലൊ

രൂപ : തേങ്ങ ചുമന്നു ഒന്നു പോടി

ഗീതു : അവനോട് മിണ്ടരുത് കോഴി എന്തൊക്കെ യായിരുന്നു എന്നിട്ട് പോയി ഡാൻസ് കളിച്ചേക്കുന്നു

രൂപ : വിഷ്ണു ചേട്ടൻ പറഞ്ഞിട്ടാ ഡാൻസ് കളിച്ചത് അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല

ഗീതു : എന്തായാലും അവൻ നിന്റെ കൂടെ കളിച്ചില്ലെ ഇപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പായി അവന് നിന്നോട് ചെറിയ ഇഷ്ടമൊക്കെയുണ്ട്

രൂപ : കോപ്പാണ് ഞാൻ കാലു പിടിക്കും പോലെ പറഞ്ഞിട്ടാ അവൻ കളിക്കാൻ വന്നത് അവന്റെ അഹങ്കാരം നീ ഒന്നു കാണേണ്ടതായിരുന്നു

ഗീതു : ഉം എന്തൊക്കെ പറഞ്ഞാലും ഡാൻസ് പൊളിയായിരുന്നു

രൂപ : നീ അതൊക്കെ വിട് ഇന്ന് വൈകുന്നേരം വരെ പ്രോഗ്രാംസ് ഉണ്ടെന്നല്ലെ ഇവർ പറയുന്നത് നിനക്ക് ഉച്ചക്ക് എങ്ങോട്ടോ പോകാനില്ലേ

ഗീതു : ഉം പോകണം ഒരു ഫംഗ്ഷൻ ഉണ്ടായിരുന്നു ഞാൻ സ്നേഹ ചേച്ചിയോട് പറഞ്ഞിട്ടുണ്ട് ഉച്ചക്ക് വിടാം എന്നാ പറഞ്ഞത്

രൂപ : നീ കഴിക്കാൻ കാണില്ലെ

ഗീതു :ഇല്ലെടി കഴിക്കാൻ നിന്നാൽ വൈകും

രൂപ : എന്നാൽ ശെരി നീ ഉച്ചക്ക് വിട്ടോ എനിക്ക് പിന്നെ വേറേ അത്യാവശ്യമൊന്നുമില്ലാത്തത് കൊണ്ട് പരുപാടിയൊക്കെ കഴിഞ്ഞിട്ട് വരാം നീ രാത്രി വിളിച്ചാൽ മതി

ഗീതു : ശെരി പിന്നെ നീ തിരിച്ചു ബസിൽ ഒന്നും പോകാൻ നിക്കണ്ട ആദിത്യൻ നിന്റെ വീടിനടുത്തല്ലെ അവനോട് ലിഫ്റ്റ് ചോദിച്ചാൽ മതി 😁

രൂപ : പോടി.. പൊടി.. എന്റെ പട്ടി ചോദിക്കും അവനോട് ലിഫ്റ്റ്

കുറച്ച് സമയത്തിനു ശേഷം ലഞ്ച് ടൈം

“ഡേയ് എല്ലാവരും ഒന്ന് വേഗം കഴിച്ചിട്ട് വരണേ ഒരുപാട് പ്രോഗ്രാം ബാക്കിയുള്ളതാ ”

എല്ലാവർക്കും ഭക്ഷണം വിളമ്പി നൽകിയ ശേഷം രാജീവ് പറഞ്ഞു

അജാസ് : ഹാ ചിക്കൻ ബിരിയാണി ഇന്ന് വന്നില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഇതിനൊക്കെ ഇവർക്ക് എവിടെ നിന്നാടാ പൈസ

ആദി : അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ

അജാസ് : കുഴിയെണ്ണണ്ടെങ്കിൽ എണ്ണണ്ട പീസ് എണ്ണാലോ നിന്റേ എത്ര പീസ് ഉണ്ട്

ആദി : ഞാൻ എണ്ണിയില്ല

അജാസ് : ഇവര് രണ്ടാമത് ചോദിച്ചാൽ തരുവായിരിക്കൊ

ആദി : ഒന്ന് മിണ്ടാതിരുന്ന് കഴിക്കെടാ അജാസേ

അജാസ് :ഓഹ് ശരി

അവർ ഇരുവരും പതിയെ കഴിക്കാൻ ആരംഭിച്ചു

എന്നാൽ പെട്ടെന്ന് തന്നെ കഴിക്കുന്നത് മതിയാക്കിയ ആദി എന്തോ നോക്കി പതിയെ ചിരിക്കാൻ തുടങ്ങി

അജാസ് : നിനക്കെന്താടാ വട്ടായോ

ആദി : അജാസേ നീ അത് കണ്ടോ

ആദി പതിയെ മുന്നിലേക്ക് കണ്ണുകാണിച്ചു കൊണ്ട് ചോദിച്ചു അജാസ് പതിയെ അങ്ങോട്ടേക്ക് നോക്കി അവിടെ രൂപ ഒരു ചിക്കൻ കാല് കടിച്ചു പറിക്കുകയായിരുന്നു

ആദി : നീ തീറ്റിപണ്ടാരം എന്ന് കേട്ടിട്ടുണ്ടോ ദോ അതാണ് സാധനം 🤣

അജാസ് : നിനക്ക് അവളെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല അല്ലെ

ആദി : ഇതൊക്കെ കണ്ടിട്ട് എങ്ങനെ പറയാതിരിക്കും ആ എല്ല് അവളുടെ തൊണ്ടയിൽ കുടുങ്ങാതിരുന്നാൽ ഭാഗ്യം അല്ല അവളുടെ ആ കൂട്ടുകാരി പോയോ

അജാസ് : പോയത് കൊണ്ടല്ലെ അവൾ ഒറ്റക്കിരുന്നു കഴിക്കുന്നത്

ആദി : ഒരൊറ്റ പെണ്ണുങ്ങൾ പോലും അവളെ അടുപ്പിക്കുന്നില്ലല്ലൊടാ എങ്ങനെ അടിപ്പിക്കും അതല്ലേ സ്വഭാവം

അജാസ് : പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്നെ എല്ലാവരും അടുപ്പിക്കുമെന്നു ഞാൻ അല്ലാതെ നിനക്കിവിടെ വേറെ ഏത് കൂട്ടുകാരനാടാ ഉള്ളത്

ആദി : ഒന്ന് പോടാ അത് ഞാൻ ആയിട്ട് തന്നെ മിണ്ടാത്തതാ അല്ലാതെ എന്നോട് മിണ്ടാത്തതല്ല

അജാസ് : ഓഹ് ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലൊ

ആദി : എന്താ

അജാസ് : ഒന്നുമില്ല ഒന്നിരുന്ന് കഴിക്കാൻ പറഞ്ഞതാ

ലഞ്ച് ടൈമിനു ശേഷം വീണ്ടും പ്രോഗ്രാംസ് ആരംഭിച്ചു

സ്‌നേഹ : പിള്ളേരൊക്കെ നല്ല ആക്റ്റീവ് ആണല്ലെ

രാജീവ്‌ : ഉം അവർ പ്രോഗ്രാമ്സ് ഒക്കെ നന്നായി എൻജോയ് ചെയ്യുന്നുണ്ട്

ആരതി : അല്ല ഈ വിഷ്ണു ഇതെവിടെ പോയി

രാജീവ്‌ : ഒരു കാൾ വന്നു ഇവിടെ നല്ല ശബ്ദം ആയത് കൊണ്ട് അങ്ങോട്ട് മാറി നിൽക്കുവാ

ആരതി : അവനോട് വേഗം വരാൻ പറ അടുത്ത ഗെയിം സെറ്റ് ചെയ്യണ്ടെ

രാജീവ് : ദോ വരുന്നുണ്ട്

അങ്ങോട്ടേക്ക് നടന്നു വരുന്ന വിഷ്ണുവിനെ ചൂണ്ടി രാജീവ് പറഞ്ഞു

രാജീവ് : ആരാടാ വിളിച്ചത്

വിഷ്ണു : ചെറിയൊരു പ്രശ്നം ഉണ്ടെടാ

സ്നേഹ : എന്ത് പ്രശ്നം

വിഷ്ണു : നമ്മുടെ കിരണിന്റെ ഒരു ഫ്രിണ്ട് ഉണ്ട് അവന്റെ അനിയന് ഇന്നൊരു ആക്‌സിഡന്റ് പറ്റി ഒരു ഓപ്പറേഷൻ വേണമെന്നാ പറയുന്നത് അതിന് അല്പം ബ്ലഡ്‌ വേണ്ടി വരും

ആരതി :അതിനെന്താ നമുക്ക് അറേൻജ് ചെയ്യാം

വിഷ്ണു :അതാണ് പ്രശ്നം അവന്റെ ബ്ലഡ്‌ ഗ്രൂപ്പ് b – വാണ് ബ്ലഡ്‌ ബാങ്കിൽ ഒന്നും ബ്ലഡ്‌ കിട്ടാനില്ല ഈ ബ്ലഡ്‌ ഗ്രൂപ്പ് ഉള്ള ഒന്ന് രണ്ട് പേരെ ബന്ധപ്പെട്ടു നോക്കി അവരോക്കെ ഈ അടുത്ത് ബ്ലഡ്‌ കൊടുത്തതേയുള്ളു അതുകൊണ്ട് തന്നെ അവർക്കിനി നൽകാൻ പറ്റില്ല

Leave a Reply

Your email address will not be published. Required fields are marked *