വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

രൂപ :നീ.. നീ പോയേ നീ ഒറ്റ ഒരുത്തികാരണമാ ഞാൻ ഇന്ന് നാണം കെട്ടത് എന്റെ തോൽ ഉരിഞ്ഞുപോയി

ഗീതു :ടീ

രൂപ :ഒന്നും പറയണ്ട അവൻ ആ പട്ടി..

ഗീതു :ഒന്നടങ്ങടി അവൻ നിന്നെ എന്താ പറഞ്ഞത്

രൂപ :അവന് വേറെ ആളെ കിട്ടിയെന്ന് എന്റെ കൂടെ ടീം ആകുന്നത് പാണ്ടിലോറിക്ക് തല വെക്കുന്നത് പോലെയാണെന്ന് കോപ്പ് എനിക്കൊന്നും തിരിച്ചു പറയാനും പറ്റിയില്ല അതെങ്ങനെയാ ഞാൻ അല്ലേ അങ്ങോട്ട് ചെന്നത് എനിക്ക് എന്തിന്റെ കേടായിരുന്നു

ഗീതു :നീ വിടെടി നമുക്ക് വേറെ ആളെ നോക്കാം അല്ല അവന്റെ പാർട്ട്‌നർ ആരാ

രൂപ :ദോ അവള് തന്നെ രൂപ സാന്ദ്രയെ ചൂണ്ടി പറഞ്ഞു

ഗീതു :ആര് സാന്ദ്രയോ

രൂപ :പേരൊന്നും എനിക്കറിയില്ല

ഗീതു :അവൻ ആള് കൊള്ളാല്ലോ ഇന്ന് നാലഞ്ചു പയ്യമ്മാർ അവളുടെ ടീം ആകാൻ നോക്കിയിരുന്നു പക്ഷെ അവൾ വലിയ താല്പര്യം കാണിച്ചില്ല എന്നാലും ഇവൻ ഇത് എങ്ങനെ ഒപ്പിച്ചു

രൂപ :എങ്ങനെയെങ്കിലും ഒപ്പിക്കട്ടെ ഇനി അതിനെ പറ്റി പറയണ്ട😡

പെട്ടെന്നാണ് ക്ലാസ്സിലേക്ക് സ്വപ്ന മിസ്സ്‌ കയറി വന്നത്

രൂപ :ഇപ്പോൾ മിസ്സിന്റെ ക്ലാസ്സ് അല്ലല്ലോടി

ഗീതു :അല്ല

സ്വപ്നമിസ്സ്‌ :എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നേ സുനിൽ സാർ ഒന്ന് അത്യാവശ്യമായി പുറത്തേക്കു പോയി അതുകൊണ്ട് ഞാൻ വന്നെന്നേ ഉള്ളു പേടിക്കണ്ട പഠിപ്പിക്കാനൊന്നും പോകുന്നില്ല എല്ലാവരും മിണ്ടാതെ ഇരുന്ന് ഇന്ന് പഠിപ്പിച്ചതൊക്കെ വായിച്ചു നോക്ക്

10 മിനിറ്റിനു ശേഷം

സ്വപ്നാ മിസ്സ്‌ :പിള്ളേരെ നിങ്ങളോട് ലാബ് മേറ്റിനെ കണ്ടെത്താൻ പറഞ്ഞിരുന്നില്ലെ എല്ലവരും കണ്ടെത്തിയോ

“കണ്ടെത്തി മിസ്സ്‌ ”

കുട്ടികൾ എല്ലാം വിളിച്ചു പറഞ്ഞു

സ്വപ്ന :കൊള്ളാല്ലോ ഇത്രയും പെട്ടെന്ന് കണ്ടെത്തിയോ ശെരി നോക്കട്ടെ എല്ലാവരും ഗ്രൂപ്പ്‌ ആയി ഇരുന്നേ

രൂപ :ടീ ഗീതു

ഗീതു : പേടിക്കണ്ട ടീം കിട്ടാത്ത വേറെയും ആളുകൾ കാണും അതിൽ ആരെയെങ്കിലും ടീം ആക്കിയാൽ മതി

പെട്ടെന്ന് തന്നെ കുട്ടികൾ എല്ലാം ടീം ആയി മാറിയിരുന്നു

മിസ്സ്‌ പതിയെ എല്ലാവരെയും നോക്കി

മിസ്സ്‌ :ഇതുവരെ പാർട്ട്നറെ കിട്ടാത്ത ആരെങ്കിലും ഉണ്ടോ

മിസ്സ്‌ കുട്ടികളോടായി ചോദിച്ചു രൂപയും അജാസും പതിയെ മടിച്ചു മടിച്ചു കൈകൾ ഉയർത്തി

മിസ്സ്‌ :രണ്ട് പേർ അല്ലേ നിനക്ക് ഗ്രൂപ്പ് കിട്ടില്ലെന്ന്‌ എനിക്ക് ആദ്യമേ അറിയാമായിരുന്നു എന്തായിരുന്നു ഇന്നലെ ഓപ്ഷൻ അല്ലേ

മിസ്സ്‌ അജാസിനോടായി പറഞ്ഞു

ഇത് കേട്ട കുട്ടികൾ എല്ലാം പതിയെ ചിരിച്ചു

മിസ്സ്‌ :എന്തായാലും നിങ്ങൾ രണ്ടും ഇരിക്ക് എനിക്ക് കുറച്ച് പണിയുണ്ട് അത് കഴിഞ്ഞു നിങ്ങളുടെ കാര്യം ശെരിയാക്കാം

ഇത്രയും പറഞ്ഞു മിസ്സ്‌ ബാക്കിയുള്ള കുട്ടികളെ ഒന്നു കൂടി നോക്കി ശേഷം

മിസ്സ്‌ :നിങ്ങളുടെ ടീംസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടമായി അതുകൊണ്ട് തന്നെ നമുക്ക് ടീം ഒക്കെ മൊത്തത്തിൽ അങ്ങോട്ട് ചേഞ്ച്‌ ചെയ്യാം സെക്കന്റ്‌ ബഞ്ചിൽ ഇരിക്കുന്ന ബ്ലു ഷർട്ട്‌ നീയും ദാ ഈ ലക്ഷ്മിയും ടീം പിന്നെ ആദർഷും സോഫിയും നിങ്ങൾ രണ്ടും ടീം

ഇത്തരത്തിൽ മിസ്സ്‌ ഓരോ ടീമിനേയും മാറ്റുവാൻ തുടങ്ങി

“ഇനിയിപ്പോൾ ബാക്കി ഉം സാന്ദ്ര നീ അജാസിന്റെ കൂടെ വർക്ക്‌ ചെയ്തോ ഇവൻ എന്തെങ്കിലും വർക്ക്‌ ചെയ്യാൻ മടികാണിച്ചാൽ അപ്പോൾ എന്നോട് പറഞ്ഞേക്കണം ”

ഇത് കേട്ട ആദി വേഗം തന്നെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

“സാന്ദ്ര എന്റെ ലാബ് മേറ്റ്‌ ആണ് മിസ്സ്‌ ”

മിസ്സ്‌ : നിനക്ക് വേറെ ആളെ തരാം

ആദി :ഞങ്ങൾ കുറേ കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു വെച്ചേക്കുവാ അതുകൊണ്ട് ടീം മാറ്റിയാൽ ശെരിയാകില്ല

മിസ്സ്‌ : ആ ഡിസ്‌കസ് ചെയ്ത കാര്യമൊക്കെ പുതിയ ആളോട് ഒന്നുകൂടി ഡിസ്‌കസ് ചെയ്താൽ മതി

ആദി :മിസ്സ്‌..അത്

മിസ്സ്‌ : വാ അടയ്ക്ക് ആദിത്യാ വേറെ ആർക്കും ഒരു പ്രശ്നവുമില്ലല്ലോ നിനക്ക് നല്ല ഒരാളെ തന്നെ തരാം രൂപേ നീയും ആദിത്യനും ടീം എന്താ ആദിത്യാ പോരെ

ആദി :ഇവളോ 😵‍💫 പറ്റില്ല മിസ്സ്‌ വേറെ ആരെ വേണമെങ്കിലും തന്നോ ഇവള് പറ്റില്ല

മിസ്സ്‌ :ഓഹോ അങ്ങനെയാണല്ലേ എങ്കിൽ ഇവള് തന്നെ മതി

ആദി :ഇത് സ്വേച്ഛാധിപത്യമാണ് കുട്ടികളുടെ അവകാശങ്ങൾക്ക് ഇവിടെ ഒരു വിലയുമില്ലേ 😡

മിസ്സ്‌ :മോന് പൊളിറ്റിക്കൽ സയൻസിലേക്ക് ഒരു ട്രാൻസ്ഫർ തരട്ടെ

ആദി :എന്തിന് 😡

മിസ്സ്‌ :അല്ല അവകാശങ്ങളെ പറ്റിയൊക്കെ നന്നായി സംസാരിക്കുന്നുണ്ട് നിനക്കവിടെ നല്ലൊരു ഭാവി ഞാൻ കാണുന്നു വേണമെങ്കിൽ നാളെ തന്നെ ട്രാൻസ്ഫർ പേപ്പർ ഞാൻ റെഡിയാക്കാം

ആദി :അതൊന്നും വേണ്ട

മിസ്സ്‌ :എങ്കിൽ മിണ്ടാതെ അവിടെ ഇരിക്ക്

ഇത് കേട്ട ആദി ദേഷ്യത്തോടെ ബെഞ്ചിലിരുന്നു

മിസ്സ്‌ :അപ്പോൾ ഇതാണ് ഫൈനൽ ഗ്രൂപ്പ്‌സ് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർ ലാബിൽ വരണമെന്നില്ല അപ്പോൾ എല്ലാവരും ഗ്രൂപ്പ്‌ ആയി ഇരുന്നേ ഞാൻ ഒന്ന് കാണട്ടെ

ഇത് കേട്ട കുട്ടികൾ എല്ലാം തന്നെ തങ്ങളുടെ പാർട്ട്നേഴ്സിനടുത്തേക്ക് മാറിഇരിക്കുവാൻ തുടങ്ങി പതിയെ സാന്ദ്രയെ നോക്കി ചിരിച്ച ശേഷം ആദി ബാഗുമായി രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു

🤭🤭 ആദിയെ കണ്ടയുടനെ രൂപ വാ പൊത്തി ചിരിക്കാൻ തുടങ്ങി

“എന്തിനാടി ഇളിക്കുന്നെ ”

“ഹേ ഞാൻ പാണ്ടി ലോറി കേറിയ ഒരാളുടെ കാര്യം ഓർത്തതാ 🤭🤭🤭”

“ടീ 😡😡 ഇളിച്ചോടി ഇളിച്ചോ ഇത് നിന്റെ അവസാനത്തെ ഇളിയാ ”

“സത്യം പറയാലോ നിന്റെ ഈ വെല്ലുവിളി കേട്ട് കേട്ട് ഞാൻ മടുത്തു നീ എന്നെ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല ഇത്രയും പറഞ്ഞു രൂപ വീണ്ടും പതിയെ ചിരിച്ചു ”

“നീ കണ്ടോടി നീ കരയും ഞാൻ കരയിക്കും ”

“എല്ലാവരും നമ്മുടെ ആദിയെ കണ്ട് പഠിക്കണം ”

മിസ്സ്‌ വീണ്ടും സംസാരിക്കാൻ തുടങ്ങി ഇത് കേട്ട ആദി സംസാരം മതിയാക്കി മിസ്സിനെ നോക്കി

“അവിടെ ചെന്നത് മുതൽ അവൻ കാര്യമായ ചർച്ചയിലാ ലാബ് തുടങ്ങുന്നതിനു മുൻപ് ഇങ്ങനെയാണെങ്കിൽ തുടങ്ങി കഴിഞ്ഞാൽ എന്തായിരിക്കും ”

ഇത് കേട്ട് കുട്ടികൾ എല്ലാം പതിയെ ചിരിക്കാൻ തുടങ്ങി

“അപ്പോൾ നാളെ ആദ്യത്തെ രണ്ട് പിരിയിട് ലാബ് ആണ് എല്ലാവരും ലാബ് വർക്ക്‌ ബുക്കും ടെക്സ്റ്റ്‌ ബുക്കും മറക്കാതെ കൊണ്ടുവരണം മറന്നാൽ അവർ പിന്നെ ഒരിക്കലും എന്നെ മറക്കില്ല ”

പെട്ടെന്നാണ് ഫൈനൽ ബെൽ അടിച്ചത്

“അപ്പൊൾ ശെരി എല്ലാവരും പൊക്കോ നാളെ കാണാം ”

ഇത്രയും പറഞ്ഞു മിസ്സ്‌ ക്ലാസ്സിനു പുറത്തേക്കു പോകാൻ ഒരുങ്ങി

“മിസ്സ്‌ ”

പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് വന്നത്

മിസ്സ്‌ :നിനക്കെന്താടാ ഇവിടെ കാര്യം

വിഷ്ണു :മിസ്സ്‌ അത് പിന്നെ ഇവരോട് ഒരത്യാവശ്യകാര്യം പറയാൻ ഉണ്ടായിരുന്നു

മിസ്സ്‌ :എന്തടാ റാഗിംഗ് വല്ലതുമാണോ

വിഷ്ണു :ഞാൻ അങ്ങനെ ചെയ്യോ മിസ്സേ ☺️

മിസ്സ്‌ :അയ്യോ ഒരു പച്ച പാവം ശെരി എന്താന്ന് വച്ചാൽ പറഞ്ഞോ

ഇത്രയും പറഞ്ഞു സ്വപ്നാ മിസ്സ്‌ ക്ലാസ്സിനു പുറത്തേക്കു പോയി

Leave a Reply

Your email address will not be published. Required fields are marked *