വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

രൂപ : നിനക്ക് വേണ്ടിയൊന്നുമല്ല എനിക്ക് തോന്നിയിട്ട് തന്നെയാ പറയാൻ പോകുന്നത് നീ വന്നേ സമയം ഒരുപാടായി

ഇത്രയും പറഞ്ഞു അവർ കോളേജിനുള്ളിലേക്ക് കയറി

പെട്ടെന്നാണ് പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് വെച്ച് മുന്നോട്ട് നടക്കുന്ന ആദിയെ ഗീതു കണ്ടത്

ഗീതു :ടീ ആദിത്യൻ ഇന്ന് ബൈക്കിലാണല്ലൊ

രൂപ : അവൻ വന്നോ എവിടെ

“ദോ പോകുന്നു ”

ഗീതു മുന്നോട്ടു കൈ ചൂണ്ടികൊണ്ട് പറഞ്ഞു

രൂപ :ആദി… ആദി..

രൂപ ആദിയെ പുറകിൽ നിന്ന് വിളിച്ചു ശബ്ദം കേട്ട ആദി പതിയെ പിന്നിലേക്ക് തിരിഞ്ഞു നോക്കി

“കോപ്പ് വന്ന് കയറിയപ്പോൾ തന്നെ ഈ മൈരാണല്ലൊ കണി ”

ഇത്രയും പറഞ്ഞു കൊണ്ട് ആദി വെട്ടി തിരിഞ്ഞു നടന്നു

ഗീതു : അവൻ മൈൻഡ് പോലും ചെയ്തില്ലല്ലൊ അപ്പോൾ ഇന്നലെ നീ അത്രത്തോളം അവനെ പറഞ്ഞു അല്ലേ

രൂപ : ഗീതു ഞാൻ അവന്റെ അടുത്തേക്ക് പോകുവാണെ

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് ഓടി

ഗീതു :ടീ നിക്ക്..

“ആദി…”

രൂപ വീണ്ടും മുന്നോട്ട് ഓടി

ആദി : പോലയാടിമോൾ ഇതെന്തിനുള്ള പുറപ്പാടാ

ഇത്രയും പറഞ്ഞു ആദി കൂടുതൽ വേഗത്തിൽ മുന്നോട്ട് നടക്കുവാൻ തുടങ്ങി ശേഷം കെമിസ്ട്രി ഡിപ്പാർട്ട് മെന്റിലേക്ക് എത്തിയ ആദി വേഗം തന്നെ സ്റ്റേയേഴ്സ് ഓടി കയറുവാൻ തുടങ്ങി

പിന്നാലെ എത്തിയ രൂപയും അവനു പിന്നാലെ മുകളിലേക്ക് ഓടി കയറാൻ തുടങ്ങി

“ടാ നിക്ക് ”

രൂപ പെട്ടെന്ന് തന്നെ ആദിയുടെ ഷർട്ടിനു പുറകിൽ പിടുത്തമിടാനായി ശ്രമിച്ചു എന്നാൽ പെട്ടെന്ന് അവളുടെ കാലു തെറ്റി അവൾ പതിയെ സ്റ്റെയറിൽ നിന്ന് താഴേക്കു വീഴാൻ ഒരുങ്ങി പെട്ടെന്നാണ് ആദി അവളുടെ കയ്യിൽ പിടുത്തമിട്ടത് ശേഷം അവൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു

ആദി : നിനക്കെന്താടി പ്രാന്തുണ്ടോ, ഈ സാരിയും ചുറ്റികൊണ്ടാണോടി ഓടുന്നെ ഇപ്പോൾ വീണു ചത്തേനെ

പെട്ടെന്നുണ്ടായ നെട്ടലിൽ നിന്ന് രൂപ വേഗം തന്നെ മുക്തയായി

രൂപ : താങ്ക്സ്

ആദി : അവളുടെ ഒരു താങ്ക്സ് നിന്നെ കണ്ട അന്ന് മുതൽ എനിക്ക് ശനി ദശയാ ധന നഷ്ടം മാനഹാനി അങ്ങനെ എല്ലാമായി നീയെങ്ങാൻ ഇവിടെ നിന്ന് വീണ് ചത്താൽ അതും എന്റെ തയിലാകും അതുകൊണ്ട് മാത്രം പിടിച്ചു കയറ്റിയതാ അല്ലാതെ നിന്നോടുള്ള സ്‌നേഹം കൊണ്ട് ചെയ്തതല്ല പിന്നെ ഈ താക്സ് പറഞ്ഞ നീ തന്നെ അവസരം വരുമ്പോൾ ഞാൻ നിന്നെ കയറി പിടിച്ചു എന്ന് പറയും അതും എനിക്ക് നന്നായി അറിയാം

രൂപ :മതി ..ഞാൻ സോറി പറയാൻ വന്നതാ

ആദി : സോറിയോ

രൂപ :അതെ ഇന്നലെ പറഞ്ഞതിനൊക്കെ സോറി

ആദി : കൊണ്ട് പോയി പുഴുങ്ങി തിന്നടി നിന്റെ സോറി നിന്റെ പുളിച്ച നാവ് കൊണ്ട് നീ എന്നെ എന്തൊക്കെയാടി പറഞ്ഞത് എന്നിട്ട് സോറി പോലും

രൂപ :അത് പിന്നെ

ആദി : മിണ്ടരുത് ഞാൻ ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടൊ നീ ഇനി എന്നോട് മിണ്ടരുത് സംസാരിക്കാൻ വരരുത്

രൂപ : അത് രണ്ടും ഒന്ന് തന്നെയല്ലേ

ആദി : ഓഹ് കോമഡി അതിന് മാത്രം ഒരു കുറവുമില്ല ദാ ഇപ്പോൾ പറഞ്ഞെക്കുവാ നമ്മൾ തമ്മിൽ ഇനി ഒരിടപാടുമില്ല ഇനി എന്റെ പുറകേ വരരുത്

ഇത്രയും പറഞ്ഞ ശേഷം ആദി വീണ്ടും മുന്നോട്ട് നടന്നു

അല്പസമയത്തിനുള്ളിൽ ആദി ക്ലാസ്സിനു മുൻപിൽ

അജാസ് : ആദി എന്തടാ താമസിച്ചെ

ആദി : വഴിയിൽ വെച്ച് ഒരു പേ പട്ടി ശല്യം ചെയ്യാൻ വന്നു അതാ വൈകിയത്

അജാസ് : പേ പട്ടിയോ നിനക്കെന്താടാ

ആദി : നീ അതൊക്കെ വിട് പരുപാടി തുടങ്ങിയോ

അജാസ് : ഇല്ലടാ പ്രോഗ്രാം സീനിയേഴ്സിന്റെ ക്ലാസ്സിലാ അവർ എന്തൊക്കെയോ ഒരുക്കികൊണ്ടിരിക്കുവാ നമ്മളോട് ക്ലാസ്സിൽ തന്നെ ഇരിക്കാൻ പറഞ്ഞു സമയമാകുമ്പോൾ അവർ വന്ന് വിളിച്ചോളും

ആദി : എന്നാൽ ശെരി വാ ക്ലാസ്സിൽ കയറാം

ഇത്രയും പറഞ്ഞു അവർ പതിയെ ക്ലാസ്സിലേക്ക് കയറി അപ്പോഴാണ് ക്ലാസ്സിനുള്ളിൽ കൂട്ടുകാരുമായി സംസാരിച്ചു കൊണ്ട് നിൽക്കുന്ന സാന്ദ്രയെ ആദി കണ്ടത് അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു

അജാസ് : നീ എന്തടാ സ്വപ്നം കാണുവാണോ

അജാസ് ആദിയോടായി ചോദിച്ചു

ആദി : ടാ സാന്ദ്രക്ക് സാരി നന്നായി ചേരുന്നുണ്ട് അല്ലേ

അജാസ് : ശെരിയാ രാവിലെ മുതൽ എല്ലായെണ്ണവും അവളുടെ പിറകെയാ

Leave a Reply

Your email address will not be published. Required fields are marked *