വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

 

ആദി : എല്ലാം ശെരിയാ അമ്മേ പക്ഷെ ഇത് എന്നെക്കൊണ്ട് പറ്റില്ല

 

 

അമ്മ : എന്താ സ്ത്രീധനം കിട്ടില്ല എന്ന് കരുതിയാണോ

 

ആദി : അമ്മേ..

 

അമ്മ : അതല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം

 

ആദി : അത് എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാ

 

അമ്മ : ആദി…

 

ആദി : സത്യമാ എനിക്ക് വേറൊരു കുട്ടിയെ ഇഷ്ടമാണ്

 

അമ്മ : വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ പറ്റിക്കാം എന്ന് കരുതണ്ട ഏതാ അവള്

 

ആദി : ( ദൈവമേ അമ്മ വിടുന്ന കോളില്ലല്ലോ )

 

അമ്മ : എന്താ അവൾക്ക് പേരും ഊരും ഒന്നുമില്ലേ എങ്ങനെ കാണാനാ അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ

 

ആദി : അങ്ങനെ ഒരാൾ ഉണ്ട് അവളുടെ പേര്…

 

അമ്മ : എന്താ അവൾക്ക് പേരില്ലേ

 

ആദി : രൂപ

 

അമ്മ : എന്താ

 

ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ

 

ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിൽ കയറി ഡോർ അടച്ചു

ആദി : അവളുടെ പേര് രൂപ എന്റെ കൂടെ പഠിക്കുന്ന കുട്ടിയാ

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ ശേഷം ആദി വേഗം ബാത്‌റൂമിൽ കയറി കതകടച്ചു

അല്പനേരത്തിനു ശേഷം ബാത്‌റൂമിന്റെ വാതിൽ പതിയെ തുറന്ന ആദി റൂമിലേക്ക് നോക്കി

“അമ്മ പോയെന്നാ തോന്നുന്നത് ”

ആദി റൂമിലേക്ക് ഇറങ്ങിയ ശേഷം പതിയെ ബെഡിലേക്ക് കിടന്നു

“ഞാൻ എന്തിനാ അവളുടെ പേര് തന്നെ അമ്മയോട് പറഞ്ഞത് എന്തയാലും ആദ്യമായി അവളെക്കൊണ്ട് ഒരു ഉപകാരം ഉണ്ടായി ഇനി കുറച്ചു നാളത്തെക്ക് മാളുന്റെ കാര്യം പറഞ്ഞുകൊണ്ടുള്ള ശല്യം ഉണ്ടാകില്ല ”

ഇത്തരം ചിന്തകളുമായി ആദി പതിയെ കണ്ണടച്ചു

പിറ്റേന്ന് രാവിലെ

അമ്മേ ഭക്ഷണം വേഗം താ എനിക്ക് കടയിൽ പോണം

ഇത് കേട്ട അമ്മ ഭക്ഷണം ടേബിളിൽ വെച്ച ശേഷം കിച്ചണിലേക്ക് പോകാൻ ഒരുങ്ങി

ആദി : അമ്മ എന്താ എന്നോട് ഒന്നും മിണ്ടാത്തത്

എന്നാൽ അതിനും ആദിക്ക് ഉത്തരം ഒന്നും ലഭിച്ചില്ല

ആദി : ഓഹ് പിണക്കമായിരിക്കും അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്

അമ്മ : നീ ഒരു തെറ്റും ചെയ്തില്ല എല്ലാ തെറ്റും ചെയ്തത് ഞാനാ നിനക്ക് ആദ്യമേ നല്ലത് തന്ന് വളർത്തണമായിരുന്നു അച്ഛനില്ലാത്ത കുട്ടിയല്ലേ എന്ന് കരുതി നിന്നെ ഒരുപാട് കൊഞ്ചിച്ചു അതാ ഞാൻ ചെയ്ത തെറ്റ്

ആദി : മതിയമ്മേ ഇത് ഞാൻ എത്ര തവണ കേട്ടിട്ടുള്ളതാ ഇപ്പോൾ എന്ത് വേണം ഞാൻ മാമന്റെ വീട്ടിൽ പോണം അത്രയല്ലേ ഉള്ളു ഇന്ന് പോയേക്കാം പോരെ

അമ്മ : സത്യമായും പോകൊ

ആദി : പോകാം പക്ഷെ മാളുനെ കെട്ടാൻ മാത്രം എനിക്ക് പറ്റില്ല അവളെ ഞാൻ അനിയത്തിയായിട്ടാ കാണുന്നെ

അമ്മ : ( നീ കെട്ടണ്ട ഞാൻ കെട്ടിച്ചോളാം )

ആദി : എന്താ അമ്മ ഒന്നും മിണ്ടാത്തെ

അമ്മ : ഉം ശെരി ഇനിയും രണ്ട് മൂന്ന് വർഷം ഇല്ലേ അതിനിടക്ക് നമുക്ക് അതെല്ലാം തീരുമാനിക്കാം ആദ്യം നീ അവളെ ഒന്ന് പോയി കാണ് പിന്നെ അവളെ ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കരുത് കേട്ടല്ലോ

ആദി : ഉം ശെരി

അല്പനേരത്തിനുള്ളിൽ തന്നെ ആദി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിൽ കടയിൽ എത്തിയ ആദി വർക്ക്‌ ആരംഭിച്ചു

വർക്കിന്‌ ശേഷം ഉച്ച സമയം

മാമൻ : ടാ വേഗം കൈയൊക്കെ കഴുകിയിട്ട് വാ നമുക്ക് ഇറങ്ങാം

ആദി : ദാ ഇപ്പോ വരാം

ആദി വേഗം കയ്യും മുഖവുമെല്ലാം കഴുകിയ ശേഷം അമ്മാവനോടൊപ്പം ബൈക്കിലേക്ക് കയറി

രാജൻ ബൈക്ക് പതിയെ മുന്നോട്ട് എടുത്തു

ആദി : മാമ നേരെ മാമന്റെ വീട്ടിലേക്ക് വിട്ടോ

രാജൻ : അപ്പൊ നിന്നെ വീട്ടിൽ ഇറക്കണ്ടെ

ആദി : വേണ്ട ഞാൻ ഇന്ന് മാമന്റെ വീട്ടിൽ നിന്ന് കഴിക്കാമെന്ന് വെച്ചു

രാജൻ : അത് അത്ഭുതമാണല്ലോടാ എന്ന് വിളിച്ചാലും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന നിനക്കിന്ന് എന്ത് പറ്റി

ആദി : ഒന്നും പറ്റിയില്ല ഇന്ന് അവിടുന്ന് കഴിക്കാമെന്ന് വെച്ചു പിന്നെ അമ്മായി അമ്മയോട് കുറേ പരാതി പറഞ്ഞെന്ന് കേട്ടു അതൊക്കെ അങ്ങ് തീർത്തുകൊടുക്കാം എന്ന് വെച്ചു

രാജൻ : അങ്ങനെ പറ ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് പിന്നെ വീട്ടിൽ വരുന്ന കാര്യം നിനക്ക് നേരത്തേ പറഞ്ഞൂടായിരുന്നോ അവളോട് ഞാൻ വല്ല സ്പെഷ്യലും ഉണ്ടാക്കാൻ പറഞ്ഞേനെ

ആദി : അതൊന്നും വേണ്ട അവിടെ ഉള്ളത് തന്നെ മതി

അല്പസമയത്തിനു ശേഷം ആദി അമ്മാവനോടൊപ്പം വീടിനു മുന്നിൽ

രാജൻ : ടാ ആദി മാളു മുറ്റത്ത്‌ തന്നെ നിൽപ്പുണ്ടല്ലോ നീ വരുന്ന വിവരം എങ്ങാനും വിളിച്ചു പറഞ്ഞിരുന്നോ

ആദി : ഹേയ് ഇല്ല

പെട്ടെന്നാണ് മാളു ആദിയുടെ അടുത്തേക്ക് ഓടി എത്തിയത് ശേഷം വേഗം അവന്റെ കയ്യിൽ പിടുത്തമിട്ടു

ആദി : എന്താടി ഈ കാണിക്കുന്നെ വിട് ഞാൻ ഒന്ന് ഇറങ്ങിക്കോട്ടെ

ഇത്രയും പറഞ്ഞു ആദി വേഗം ബൈക്കിൽ നിന്നിറങ്ങി

“അമ്മേ ആദിയേട്ടൻ വന്നു”

മാളു വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

ശേഷം വേഗം ആദിയുമായി വീടിനുള്ളിലേക്ക് കയറി

“അപ്പൊ നീ ഇവിടേക്കുള്ള വഴിയൊന്നും മറന്നിട്ടില്ല അല്ലേ ആദി ”

വീടിനുള്ളിലേക്ക് കയറിയ ആദിയോടായി അമ്മായി ചോദിച്ചു

രാജൻ : എന്റെ റാണി വന്നപാടെ നീ അവനെ ഓടിക്കാൻ നിക്കുവാണോ

റാണി : അല്ല ചേട്ടാ നിങ്ങള് തന്നെ പറ ഇവൻ ഇവിടെ വന്നിട്ട് ഇപ്പോൾ എത്ര നാളായി

ആദി : കാഴിഞ്ഞമാസം ഞാൻ വന്നിരുന്നല്ലോ മാമി

റാണി : അങ്ങനെ മാസത്തിൽ ഒരിക്കൽ വരേണ്ട സ്ഥലമാണോടാ ഇത് നിന്റെ വീട് അങ്ങ് അമേരിക്കയിലൊന്നമല്ലല്ലോ അല്ലേ

മാളു : അങ്ങനെ ചോദിക്ക് അമ്മേ

ആദി : സമയം കിട്ടാത്തോണ്ടാ മാമി

രാജൻ :അതൊക്കെ വിട് റാണി ആദ്യം നീ പോയി ഞങ്ങൾക്ക് കഴിക്കാൻ വല്ലതുമെടുക്ക്

റാണി : ശെരി പോയി കൈ കഴുകിയിട്ട് വാ ഇന്ന് നല്ല സദ്യ ഉണ്ടാക്കിയിട്ടുണ്ട്

രാജൻ :സദ്യയോ

റാണി : അതെ ആദി ഇന്ന് വരുമെന്ന് ചേച്ചി വിളിച്ചു പറഞ്ഞിരുന്നു അതുകൊണ്ട് ഉണ്ടാക്കിയതാ

ആദി : ഈ അമ്മയുടെ ഒരു കാര്യം ഞാൻ പറഞ്ഞതാ പറയെണ്ടെന്ന്

റാണി : അതൊന്നും സാരമില്ല നീ പോയി കൈ കഴുകിയിട്ട് വാ

അല്പസമയത്തിനുള്ളിൽ തന്നെ ആദി കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു മാളുവും റാണിയും ചേർന്ന് അവന് ഭക്ഷണം വിളമ്പാൻ തുടങ്ങി

ആദി : മതി മാമി ഞാൻ ഇത്രയൊന്നും കഴിക്കില്ല

റാണി : മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്കെടാ

മാളു : ആദിയേട്ടാ ഈ അവിയൽ കഴിച്ചു നോക്ക് ഞാൻ ഉണ്ടാക്കിയതാ

ഇത്രയും പറഞ്ഞു മാളു ആദിക്ക് അവിയൽ വിളമ്പി ആദി പതിയെ അത് കഴിച്ചു

മാളു : എങ്ങനെയുണ്ട് ഏട്ടാ

ആദി : കൊള്ളാം ഇനി മേലാൽ ഉണ്ടാക്കരുത്

മാളു : അമ്മേ..

റാണി : അവൻ വെറുതെ പറയുന്നതാടി

രാജൻ : ടാ നീ രാത്രിയല്ലേ പോകുള്ളു

ആദി : ഹേയ് ഇല്ല മാമ എനിക്ക് പെട്ടെന്ന് പോണം അമ്മ ഒറ്റക്കേ ഉള്ളു

മാളു : പിന്നെ അമ്മായി കൊച്ചു കുട്ടിയല്ലേ ഞാൻ രാത്രിയേ വിടു ഇല്ലെങ്കിൽ വേണ്ട ഇന്നിവിടെ കിടക്ക് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്

Leave a Reply

Your email address will not be published. Required fields are marked *