രൂപ : ഞാൻ മാത്രമല്ലല്ലൊ നീയും ചേട്ടന്റെ മുന്നിൽ അഭിനയിച്ചില്ലെ
ആദി :അതേടി അഭിനയിച്ചു അതെന്റെ ഗതികേട് ഇപ്പോൾ നിന്നോട് സംസാരിക്കേണ്ടി വരുന്നില്ലെ അതും എന്റെ ഗതികേടാ
രൂപ : എങ്കിൽ നീ സംസാരിക്കേണ്ട പിന്നെ രാവിലെ ഒന്നും മിണ്ടിയില്ല എന്ന് കരുതി മെക്കിട്ടു കയറാൻ വന്നാൽ ഞാൻ മിണ്ടാതെ നിൽക്കില്ല
ആദി : നീ എന്ത് ചെയ്യുമെടി.. അവള് സാരിയും ചുറ്റികൊണ്ട് ഇറങ്ങിയേക്കുന്നു കണ്ടാലും മതി നിനക്ക് വീട്ടിൽ കിടന്നൂടായിരുന്നോടി
രൂപ : നീ പിന്നെ വലിയ സുന്ദരൻ ആണല്ലൊ പോയി കണ്ണാടി നോക്കെടാ അവന്റെ ഒരു ഓഞ്ഞ ഹെയർ സ്റ്റൈല് നിനക്കിന്ന് കടയിൽ ഒരു പണിയും ഇല്ലായിരുന്നോ എങ്ങനെ കാണും എല്ലാവരുടേയും സാധങ്ങൾ തുലച്ചു കൊടുക്കലല്ലെ നിന്റെ പണി
ആദി : ആളെ പറ്റിക്കൽ അല്ലേടി നിന്റെ പണി
രൂപ : ടാ..
ആദി : പോടി പോ
ഇത്രയും പറഞ്ഞു ആദി അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചിൽ കയറി കിടന്നു രൂപ അവിടെ കിടന്ന ചെയറിൽ ഇരിക്കുകയും ചെയ്തു
5 മിനിറ്റിന് ശേഷം
രൂപ : ആദി
ആദി : എന്താടി കോപ്പേ എന്നോട് മിണ്ടരുതെന്ന് പറഞ്ഞിട്ടില്ലേ
രൂപ : അപ്പൊൾ നിനക്ക് മിണ്ടാമോ ഞാൻ പറയുന്നത് ഒന്നു കേൾക്ക്
ആദി : നീ ഒന്നും പറയണ്ട
രൂപ : വിഷ്ണു ചേട്ടൻ വരുമ്പോൾ എന്ത് പറയും
ആദി : ഒന്നും പറയണ്ട അങ്ങേര് കൊല്ലുന്നെങ്കിൽ കൊല്ലട്ടെ
ഇത്രയും പറഞ്ഞു ആദി വീണ്ടും കണ്ണടച്ച് കിടന്നു
5 മിനിറ്റ് കൂടി കഴിഞ്ഞ്
രൂപ : ഞാൻ ഇന്നലെ പറഞ്ഞതിനൊക്കെ സോറി
ആദി : ഓഹ് നാശം നിന്റെ ശബ്ദം കേൾക്കുന്നത് തന്നെ എനിക്ക് കലിയാടി ഒന്നു മിണ്ടാതെ ഇരിക്ക്
രൂപ : പ്ലീസ് സമയം പോകുവാ നമുക്ക് എന്തെങ്കിലും ഒന്നു പ്ലാൻ ചെയ്യാം
ആദി : ഒറ്റക്കിരുന്നു പ്ലാൻ ചെയ്യ്
ഇത് കേട്ട രൂപ എഴുനേറ്റ് ആദിയുടെ അടുത്തേക്ക് എത്തി അവനെ തട്ടി വിളിച്ചു
“എഴുനേൽക്ക് പ്ലീസ് ”
ആദി : ദേഹത്ത് തൊടരുത്
രൂപ : ഇന്നലെ എന്റെ വീട്ടിൽ വലിയ വഴക്ക് നടന്നു അതിന്റെ ദേഷ്യത്തിലാ ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത്
ആദി : അയ്യോ പാവം കുറച്ച് കണ്ണീരു കൂടി വരുത്തിയാൽ ഞാൻ വിശ്വസിക്കാം
ഇത് കേട്ട രൂപ വീണ്ടും ചെയറിലേക്ക് ചെന്ന് തല കുനിച്ചിരുന്നു
ഇത് കണ്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു
ആദി : നിന്റെ അച്ഛനും അമ്മയും തമ്മിലായിരുന്നോ വഴക്ക്
ആദി രൂപയോടായി ചോദിച്ചു
രൂപ : എന്താ
ആദി : വീട്ടിൽ വഴക്കായിരുന്നു എന്നല്ലേ പറഞ്ഞത് അത് അച്ഛനും അമ്മയും തമ്മിൽ ആയിരുന്നോന്ന്
രൂപ :അതെ
ആദി : അപ്പോൾ ആ ദേഷ്യമാണ് എന്റെടുത്ത് തീർത്തത് അല്ലേ
രൂപ :സോറി
ആദി : മതി മതി ഇപ്പോൾ തന്നെ കുറേ ആയി എന്തായാലും നീ സോറി പറഞ്ഞ സ്ഥിതിക്ക് എനിക്ക് കൂടി ഒരു സോറി പറയണം ഇന്നലെ ബസിൽ വെച്ച് ഉണ്ടായതൊന്നും ഞാൻ മനപ്പൂർവം ചെയ്തതല്ല
രൂപ : എനിക്കറിയാം അതിന് സോറി ഒന്നും പറയണ്ട
ആദി : ഓഹ് എന്തൊരു പാവം കാര്യം കണ്ട് കഴിയുമ്പോൾ നീ വീണ്ടും തനി നിറം കാണിക്കും എന്നെനിക്ക് നന്നായി അറിയാം അതുകൊണ്ട് ഓവർ അഭിനയം ഒന്നും വേണ്ട വാ പോകാം
രൂപ : എങ്ങോട്ട് നമ്മൾ ഒന്നും പ്ലാൻ ചെയ്തില്ലല്ലൊ
ആദി : ഒരു പ്ലാനും വേണ്ട നമ്മൾ ഒരു ഡാൻസ് കളിക്കുന്നു
രൂപ : ഡാൻസോ അപ്പൊ സ്റ്റെപ്സ്
ആദി :ഞാൻ കളിക്കുമ്പോൾ കൂടെ കളിച്ചാൽ മതി
രൂപ : പക്ഷേ
ആദി : വരുന്നോ ഇല്ലെ
ഇത് കേട്ട രൂപ ആദിയോടൊപ്പം പുറത്തേക്കു നടന്നു
ആദി : പിന്നെ ഇത് കഴിഞ്ഞാൽ എല്ലാം പഴയ പോലെ തന്നെയായിരിക്കും നമ്മൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പും വേണ്ട
രൂപ : (അല്ലെങ്കിൽ തന്നെ ആർക്ക് വേണം നിന്റെ ഫ്രണ്ട്ഷിപ്പ് )
ആദി : എന്താ
രൂപ :ശെരിയെന്നു പറഞ്ഞതാ
ആദി : നീ ഉള്ളിൽ ചീത്ത വിളിക്കുന്നുണ്ടെന്ന് എനിക്കറിയാടി
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ സീനിയേഴ്സിന്റെ ക്ലാസ്സിന് മുന്നിൽ എത്തി
വിഷ്ണു :എവിടെ ആയിരുന്നു രണ്ടാളും എന്താ ചെയ്യാൻ പോകുന്നെ
ആദി : ഡാൻസ് കളിക്കാം ചേട്ടാ
വിഷ്ണു : ഒക്കെ ഏത് സോങ് വേണം
ആദി : പവിഴ മഴയേ
വിഷ്ണു : ശെരി നിങ്ങൾ അകത്ത് പോയി ഇരിക്ക് സമയം ആകുമ്പോൾ സ്റ്റേജിലേക്ക് വിളിക്കാം
