ഗീതു :എന്നാൽ വാ പോയി വാങ്ങിയിട്ട് വരാം
രൂപ :ഞാൻ വരുന്ന വഴിക്ക് നോക്കിയതാടി ബുക്ക് സ്റ്റാൾ തുറന്നിട്ടില്ല
ഗീതു :ഇനിയിപ്പോൾ.. ശെരി നീ ഒന്നും അറിയാത്ത പോലെ ലാബിൽ പോയി നിൽക്ക് മിസ്സ് വർക്ക് ബുക്കിന്റെ കാര്യം ചോദിച്ചില്ലെങ്കിൽ നീ രക്ഷപെട്ടു ഇല്ലെങ്കിൽ കിട്ടുന്നത് വാങ്ങിക്കോ അല്ലാതെ ഞാൻ എന്ത് പറയാനാ
പെട്ടെന്നാണ് ആദി ക്ലാസ്സിലേക്ക് വന്നത് പതിയെ രൂപയെ നോക്കി ചിരിച്ച ശേഷം അവൻ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
രൂപ :അവൻ എന്തിനാടി ഇപ്പോ ചിരിച്ചേ
ഗീതു : ആർക്കറിയാം
കുറച്ചു സമയത്തിനുള്ളിൽ തന്നെ മിസ്സ് ക്ലാസ്സിലേക്ക് എത്തി
മിസ്സ് : അപ്പോൾ എല്ലാവരും ഗ്രൂപ്പ് ആയി എന്റെ കൂടെ വാ അടുത്ത ലാബ് മുതൽ നിങ്ങൾ ലാബിൽ വന്ന് നിന്നാൽ മതി കേട്ടല്ലോ
ഇത് കേട്ട കുട്ടികൾ എല്ലാം മിസ്സിനോടൊപ്പം ലാബിലേക്ക് നടന്നു ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി ശേഷം ഇരുവരും ഒന്നിച്ചു നടന്നു
രൂപ :നീ എന്തിനാ നേരത്തെ ചിരിച്ചത്
ആദി :അതെന്താ എനിക്ക് ചിരിച്ചുടെ
രൂപ : നീ ചിരിച്ചോ പക്ഷെ എന്നെ നോക്കി ചിരിച്ചത് എന്തിനാന്നാ ചോദിച്ചത്
ആദി :അത് പിന്നെ നീയല്ലേ എന്റെ കാമുകി അതുകൊണ്ട് ഒന്നു ചിരിച്ചു കളയാം എന്ന് കരുതി
രൂപ : ടാ നീ..ആരാടാ നിന്റെ കാമുകി😡
ആദി : ദേ ഒന്നും അറിയാത്ത പോലെ സംസാരിക്കല്ലെ നമ്മൾ തമ്മിൽ ഇഷ്ടത്തിലായ കാര്യമൊക്കെ ഇത്രയും പെട്ടെന്ന് മറന്നോ
രൂപ : എന്തടാ ഉദ്ദേഷം
ആദി : എന്ത് ഉദ്ദേശം നീ തന്നെയല്ലേ ഇതൊക്കെ വിളിച്ചു കൂവിയത് വാ മോളേ ദോ അവര് അങ്ങെത്തി
രൂപ :ആരാടാ നിന്റെ മോള് പട്ടി 😡
ആദി :നീ തന്നെയല്ലേ എന്റെ മോള് വെറും മോളല്ല പുന്നാര 😡 മോള് 😁
രൂപ :ഓഹ് മനസ്സിലായി എനിക്കിട്ട് പണിയാൻ നോക്കുവാണല്ലേ
ആദി :അതേടി മോട്ടച്ചി
രൂപ :ടാ എന്നെ നോവിച്ചാൽ അറിയാല്ലോ
ആദി :അതിന് ആര് നോവിക്കുന്നു ഇനി ഞാൻ നിന്നെ സ്നേഹിക്കും സ്നേഹിച്ചു സ്നേഹിച്ചു കൊല്ലും അവസാനം നീ ഇവിടുന്ന് ഓടും
രൂപ : നിനക്കെന്താടാ കിട്ടിയതൊന്നും പോരേ
ആദി : ഓഹ് ഇതൊക്കെ പിന്നെ പറയാം അവരൊക്കെ അവിടെ എത്തി നീ വന്നേ
ഇത്രയും പറഞ്ഞു ആദി മുന്നോട്ടു നടന്നു
അല്പസമയത്തിനു ശേഷം എല്ലാവരും ലാബിനുള്ളിൽ
മിസ്സ് :എല്ലാ ഗ്രൂപ്പ്സും ഓരോ ടേബിൾ വീതം എടുത്തൊ ശേഷം വേഗം ടെക്സ്റ്റ് തുറക്ക്
മിസ്സ് കുട്ടികളോടായി പറഞ്ഞു ആദിയും രൂപയും പിന്നിലായുള്ള ടേബിളിൽ ചെന്ന് നിന്നു ശേഷം പതിയെ ടെക്സ്റ്റ് പുറത്തെക്ക് എടുത്തു
ആദി :ഏത് ആക്രി കടയിൽ നിന്ന് പൊക്കിയതാടി ഈ ടെക്സ്റ്റ്
രൂപ :പോടാ കോപ്പേ
ആദി :ഇതെന്തായാലും പുതിയതല്ല ആര് തന്നതാ നിന്റെ വിഷ്ണു ഏട്ടൻ എങ്ങാനും..
രൂപ :മിണ്ടാതിരുന്നോ ഇല്ലെങ്കിൽ ഈ ടെസ്റ്റ് ട്യൂബ് നിന്റെ വായിൽ കുത്തികേറ്റും ഞാൻ
മിസ്സ് :അവിടെ എന്താ ഒരു സംസാരം
ആദി :മിസ്സ് രൂപ ചോദിക്കുവാ ഈ ടെസ്റ്റ് ട്യൂബ് എന്തിനാന്ന്
മിസ്സ് :നിന്നെ പോലുള്ളതിന്റെയൊക്കെ വായിൽ കുത്തികേറ്റാൻ മിണ്ടാതെ ഇരുന്നോ ഇല്ലെങ്കിൽ രണ്ടും വെളിയിൽ പോകും
ശേഷം മിസ്സ് പതിയെ ക്ലാസ്സ് തുടന്നു
കുറച്ചു സമയത്തിനു ശേഷം
“ദാ കണ്ടോ തൊട്ടിലെ ജലം ബ്ലാക്ക് കളർ ആയി അതിനർത്ഥം ഇതിൽ ഒരുപാട ബാക്ടീറിയാസ് ഉണ്ട് എന്നാണ് പക്ഷെ ശുദ്ധ ജലത്തിൽ ഒരു മാറ്റവുമില്ല അപ്പോൾ എല്ലവരും വർക്ക് ബുക്ക് എടുത്ത് ഇപ്പോൾ ചെയ്ത വർക്ക് എഴുതിയെ ശേഷം ദാ ഒരോ ടീമും ഇഷ്ടപ്പെട്ട രണ്ട് വെള്ള സാമ്പിളുകൾ എടുത്തു എക്സ്പിരിമെന്റ് ആവർത്തിച്ചേ ശേഷം വെള്ളം ഏത് കളർ ആയി കാരണം എന്ത് എന്നൊക്കെ എഴുതിയെ ഇതു കഴിഞ്ഞു ബാക്കി നോക്കാം “
മിസ്സ് എല്ലാവരോടുമായി പറഞ്ഞു
ഇത് കേട്ട ആദി വേഗം തന്നെ രണ്ട് വെള്ള സാമ്പിളുകൾ എടുത്ത ശേഷം ടേബിളിലേക്ക് വന്നു ശേഷം പതിയെ വർക്ക് ബുക്ക് എടുത്തു
ആദി :എന്താ എഴുതുന്നില്ലെ
ഇത് കേട്ട രൂപ പതിയെ പരുങ്ങാൻ തുടങ്ങി
ആദി :എന്താടി ബുക്ക് കൊണ്ട് വന്നില്ലേ
ഇത് കേട്ട രൂപ ഉത്തരമൊന്നും നൽകിയില്ല
ആദി : അപ്പൊ കൊണ്ട് വന്നില്ല അല്ലേ 🤣 മി..
