വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3അടിപൊളി 

സ്നേഹ : നിങ്ങൾക്ക് രണ്ടിനും ഇത് എന്തിന്റെ കേടാ മനുഷ്യനെ നാണം കെടുത്താനായിട്ട് നിനക്കൊക്കെ വളം വച്ച് തരുന്നത് ആ വിഷ്ണുവാ കറക്ടായിട്ട് അവനിന്ന് വന്നതുമില്ല അവരുടെ മുന്നിൽ എന്റെ എല്ലാ വിലയും പോയി

രൂപ :സോറി ചേച്ചി

സ്നേഹ : അവളുടെ ഒരു സോറി നിന്റെ കണ്ണിൽ എന്താ പറ്റിയത്

രൂപ : ഒന്ന് വീണതാ

സ്നേഹ : അതാണല്ലേ ഇന്നലെ വരാന്നത് അതിനിവൻ ഉണ്ടാക്കിയ പുകിലെന്തൊക്കെയായിരുന്നു ഇനി നിന്നെ ഒന്നിനും വിളിക്കരുത് എന്ന് ഞങ്ങളോട് ഉത്തരവിടുകയും ചെയ്തു

ഇത് കേട്ട രൂപ പതിയെ ആദിയെ നോക്കി

സ്നേഹ : ഇനിയെങ്കിലും ഓരോന്ന് ചെയ്യുന്നതിന് മുൻപ് എന്നോട് ഒന്ന് ചോദിക്കണം ഇല്ലെങ്കിൽ കിട്ടുന്നത് വാങ്ങട്ടേയെന്ന് ഞാൻ അങ്ങ് വെക്കും

ഇത്രയും പറഞ്ഞു സ്‌നേഹ മുന്നോട്ട് നടന്നു

രൂപ : ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ടെന്നു എന്നെ കൂടി നാണം കെടുത്തിയപ്പോൾ നിനക്ക് സമാധാനമായല്ലോ

ആദി : നിന്നോട് ഞാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ പറഞ്ഞതല്ലേ എന്നിട്ട് നീ അത് ചെയ്തോ

രൂപ : അവര് പെട്ടെന്നങ്ങ് വരുവായിരുന്നു ഞാൻ കണ്ടു പോലുമില്ല

ആദി : നീ ഒന്നും കാണില്ല മത്തങ്ങപോലെ രണ്ട് കണ്ണുണ്ടല്ലോ പൊട്ടകണ്ണി

രൂപ : പൊട്ടകണ്ണി നിന്റെ നീ എന്നോട് മിണ്ടാതിരിക്കാൻ എന്ത് തരണം മനുഷ്യനെ ഓരോരോ കുഴിയിൽ കൊണ്ട് ചാടിക്കുവാ

ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു

“നിക്കെടി ”

ആദി വേഗം അവളുടെ അടുത്തേക്ക് എത്തി

രൂപ : പോവാൻ നോക്ക് ആദി ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി ഫ്രണ്ട്‌ഷിപ്പും വേണ്ട ഒരു ഐസ് കട്ടയും വേണ്ട

ഇത് കേട്ട ആദി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് അതിനുള്ളിൽ വച്ചിരുന്ന കുറച്ചു അലോവേര രൂപയ്ക്ക് നേരെ നീട്ടി

രൂപ : ഇത് എപ്പോഴെടുത്ത് പോക്കറ്റിലിട്ടു

ആദി : അതൊക്കെ ഇട്ടു ദാ പിടിക്ക്

ഇത്രയും പറഞ്ഞു ആദി അലോവേര രൂപയുടെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു

രൂപ വേഗം തന്നെ ആദിയോടൊപ്പം നടന്നു

രൂപ : സോറി..

ആദി : ഓഹ് ശെരി പോയാലും

രൂപ : ഞാൻ തമാശക്ക് പറഞ്ഞതൊക്കെ നീ കാര്യമാക്കിയോ ഇവന്റെ ഒരു കാര്യം

ആദി : ഓഹ് തമാശയായിരുന്നല്ലേ ഞാൻ അറിഞ്ഞില്ല

രൂപ : ഞാൻ സോറി പറഞ്ഞില്ലേ ഇതിലും താഴാൻ ഒന്നും എന്നെ കിട്ടില്ല നീ മിണ്ടല്ലെങ്കിൽ മിണ്ടണ്ട നിന്റെ അലോവേരയും എനിക്ക് വേണ്ട ഇതാ പിടിക്ക്

ആദി : അതിന് മിണ്ടില്ലെന്ന് ഞാൻ പറഞ്ഞോ

രൂപ : അപ്പൊൾ നമ്മൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ

ആദി : ഇല്ല പിന്നെ നീ ഇന്ന് ബസിലല്ലേ പോകുന്നത്

രൂപ : അല്ല ഗീതുവിന് ഇന്ന് ഒരിടം വരെ പോകാനുണ്ട് അവൾ ഓട്ടോയിലാ പോകുന്നെ എന്നെ വീടിനടുത്ത് വിടാം എന്ന് പറഞ്ഞു നീ വേണമെങ്കിൽ കൂടെ വന്നോ

ആദി : ഹേയ് വേണ്ട എനിക്ക് വേറെ കുറച്ചു സ്ഥലങ്ങളിൽ പോകാനുണ്ട് നിങ്ങള് പൊക്കൊ

രൂപ : എന്നാൽ ശെരി നീ വാ ക്ലാസ്സ്‌ തുടങ്ങാറായി

അന്ന് വൈകുന്നേരം ആദി തന്റെ വീട്ടിൽ

ആദി : അമ്മേ അമ്മ അയക്കൂട്ടത്തിന് പോകുബോൾ കൂട്ടുകാരികളുടെ വീട്ടിൽ നിന്ന് അല്പം കിണറ് വെള്ളം കൂടി എടുത്ത് കൊണ്ട് വരണേ

അമ്മ : ഇവിടെ കിണറുണ്ടല്ലോ നിനക്ക് ആ വെള്ളമൊന്നും പോരെ

ആദി : എന്റെ അമ്മേ ഇത് ഒരു ലാബ് വർക്കിനാ 20 കിണറുകളിലെ വെള്ളം വേണം അമ്മ കുറച്ചു ഒപ്പിച്ചു താ ആ സുനന്ദ ആന്റിയുടെ വീട്ടിലൊക്കെ കിണർ ഉള്ളതല്ലേ കുപ്പി ഞാൻ തന്നു വിടാം

അമ്മ : ഇവനെക്കൊണ്ട് വലിയ ശല്യമായല്ലോ ശെരി പിന്നെ 20 ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല പറ്റുന്നത് ഒപ്പിക്കാം

ആദി : അത് മതി ബാക്കി ഞാൻ ഒപ്പിച്ചോളാം

അമ്മ : എന്നാൽ ശെരി ഞാൻ പോയിട്ട് വരുമ്പോൾ കൊണ്ട് വരാം

ഇത്രയും പറഞ്ഞു അമ്മ വീടിന് പുറത്തേക്കു പോയി

പിറ്റേന്ന് രാവിലെ

അമ്മ : ടാ ആദി നീ വെള്ളമൊന്നും കൊണ്ട് പോകുന്നില്ലേ

ആദി : അത് നാളെ കൊടുത്താൽ മതി അമ്മേ ഇനിയും ഒരു അഞ്ചാറ് സാമ്പിളുകൾ കൂടി ഉണ്ടെങ്കിലെ എണ്ണം തികയു അമ്മ ഒന്ന് കൂടി ട്രൈ ചെയ്തു നോക്കുവോ

അമ്മ : ഒന്ന് പോയേടാ ഇത് തന്നെ മനുഷ്യൻ കഷ്ടപ്പെട്ടാ ഒപ്പിച്ചത് ഇനി വേണമെങ്കിൽ ഒറ്റക്കങ്ങ് ഒപ്പിച്ചാൽ മതി

ആദി : എന്നാൽ ശെരി ഞാൻ ഇറങ്ങുവാ

ഇത്രയും പറഞ്ഞു ആദി കോളേജിലേക്ക് ഇറങ്ങി

അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ

അജാസ് : നീ എന്താടാ താമസ്സിച്ചത് ആ രൂപ നിന്നെ ഇവിടെയൊക്കെ തിരക്കുന്നുണ്ടായിരുന്നു

ആദി : രൂപയോ

അജാസ് : അതേടാ എന്നോട് രണ്ട് തവണ നീ വന്നില്ലേ എന്ന് ചോദിച്ചു ഇനി നീ എങ്ങാനും അവളോട് കാര്യം പറഞ്ഞോ

ആദി : ഇല്ലടാ സത്യമായും പറഞ്ഞില്ല .. അല്ല അവളെന്തിനാ അനേഷിക്കുന്നത് എന്ന് പറഞ്ഞില്ലേ

അജാസ് : അതൊന്നും പറഞ്ഞില്ല എന്തോ അത്യാവശ്യമാണെന്നാ തോന്നുന്നത്

ആദി : എന്നിട്ട് അവൾ എവിടെ

അജാസ് : ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നതാ ഇവളിതെവിടെ പോയി ദോ വരുന്നെടാ

അജാസ് മുന്നോട്ട് കൈ ചൂണ്ടി പറഞ്ഞു

“ആദി വാ ഒരു കാര്യം പറയാനുണ്ട് ”

അവിടേക്കെത്തിയ രൂപ വേഗം തന്നെ ആദിയോടായി പറഞ്ഞു

ആദി : എന്ത് കാര്യം

രൂപ : അതൊക്കെ ഉണ്ട് നീ വാ

ഇത്രയും പറഞ്ഞു ആദിയുടെ കയ്യിൽ പിടിച്ചുക്കൊണ്ട് രൂപ ക്ലാസ്സിനു പുറത്തേക്കു പോയി

ആദി : എന്താണെന്നു പറയെടി

രൂപ : ടാ എനിക്ക് നിന്റെ ഒരു സഹായം വേണം നീ സഹായിക്കുവോ

ആദി : എന്ത് സഹായം

രൂപ : ആദ്യം നീ സഹായിക്കുമോ എന്ന് പറ

ആദി : കാര്യം കേൾക്കാതെ എങ്ങനെയാ ഉറപ്പ് പറയുക നീ ആദ്യം കാര്യം പറ

രൂപ : നിന്നെക്കൊണ്ട് പറ്റുന്ന കാര്യം തന്നെയാടാ പിന്നെ ഇത് കൊണ്ട് നിനക്കും ഉപകാരം ഉണ്ടാകും

ആദി : നീ വെറുതെ സസ്പെൻസ് ഇടാതെ കാര്യം പറഞ്ഞേ

രൂപ : അത് പിന്നെ ഇന്ന് വൈകുന്നേരം നീ എന്റെ കൂടെ ഒരിടം വരെ വരണം എന്താ വരുവോ?

തുടരും…

Leave a Reply

Your email address will not be published. Required fields are marked *