വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 3 1അടിപൊളി 

ആദി : ശെരി ഞാൻ പോകാം

വിഷ്ണു : താക്സ് ടാ പിന്നെ എന്തുണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി പിന്നെ വണ്ടിക്കുള്ള പൈസ

വിഷ്ണു പോക്കറ്റിൽ നിന്ന് പൈസ എടുക്കുവാൻ തുടങ്ങി

ആദി :വേണ്ട ചേട്ടാ ഞാൻ ബൈക്കിലാ വന്നത് അതിൽ പൊക്കൊളാം

വിഷ്ണു : എങ്കലും വല്ല ആവശ്യവും വന്നാലോ ഇത് വച്ചോ

ആദി :അതൊന്നും വേണ്ട ചേട്ടാ എന്റെയ്യിൽ പൈസയുണ്ട്

വിഷ്ണു : ടാ അതല്ല

ആദി : കുഴപ്പമില്ല ചേട്ടാ ഞാൻ നോക്കികൊള്ളാം വാ പോകാം

രൂപയെ വിളിച്ച ശേഷം ആദി മുന്നോട്ട് നടന്നു

ആരതി : പിള്ളേര് കൊള്ളാം അല്ലേ

വിഷ്ണു : ഉം മെയ്ഡ് ഫോർ ഈച്ച് അദർ

രാജീവ് : ഇതൊക്കെ എത്ര കണ്ടിരിക്കുന്നു 3 വർഷം കഴിയുമ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് പോകും

ആരതി : നെഗറ്റീവ് പറയാതെടാ

സ്നേഹ : അവൻ പറഞ്ഞത് ശെരിയാ ഈ ക്യാമ്പസ് ലവ് ഒക്കെ 99% മാനവും വിജയിക്കാറില്ല ഒന്നാമത് ഏകദേശം ഒരേ പ്രായം പിന്നെ കോളേജ് കഴിഞ്ഞാൽ അവർ തമ്മിൽ കാണുമോ എന്ന് തന്നെയാ സംശയമാ

വിഷ്ണു : എന്നാലും 1% ബാക്കിയില്ലെ അതിൽ ഇവർ പെടുമെന്നാ എനിക്ക് തോന്നുന്നത് എന്തോ എനിക്കീ പിള്ളേരെ ഭയങ്കര ഇഷ്ടമായി എന്തോ സംതിങ് സ്പെഷ്യൽ ആയി തോന്നുന്നു

രാജീവ് : സ്പെഷ്യൽ എങ്കിൽ സ്പെഷ്യൽ അവരെ അവരുടെ പാട്ടിനു വിട്ടിട്ട് വാ പ്രോഗ്രാം റീ സ്റ്റാർട്ട് ചെയ്യാം

ഇത്രയും പറഞ്ഞു അവർ എല്ലാവരും തിരികെ ക്ലാസ്സിലേക്ക് കയറി

ആദിയും രൂപയും പതിയെ സ്റ്റെയറുകൾ ഇറങ്ങി താഴേക്ക് എത്തി

ആദി : ഇനി ഇതിനെയും ചുമന്നോണ്ട് സിറ്റി ഹോസ്പിറ്റലൽ വരെ പോണമല്ലോ ദൈവമേ

രൂപ : അതേ പോണം നീ തന്നെയല്ലേ ഏറ്റത് പറ്റില്ലെങ്കിൽ ചേട്ടനോട് പറഞ്ഞൂടായിരുന്നോ

ആദി : ഞാൻ എങ്ങനെ പറയാനാടി എല്ലാവരുടെയും മുന്നിൽ നീ എന്റെ പ്രിയ കാമുകി യല്ലേ, അതുവരെ പോകുമ്പോഴേക്കും പെട്രോളിന്റെ കാര്യവും തീരുമാനമാകും അതിന്റെ പൈസയും ഗോവിന്ദ

രൂപ : ചേട്ടൻ പൈസ തന്നതല്ലേ വേണ്ടാന്ന് പറഞ്ഞിട്ട് ഇപ്പോൾ നിന്ന് ഡയലോഗ് അടിക്കുന്നത് എന്തിനാ

ആദി : ഈ ആദി അഭിമാനിയാടി അഭിമാനി അതുകൊണ്ട് തന്നെയാ പൈസ വാങ്ങാതിരു ന്നത്

രൂപ : ഇങ്ങനെ അഭിമാനവും കെട്ടിപിടിച്ചോണ്ട് ഇരുന്നവമ്മാരൊക്കെ ഇപ്പോൾ പിച്ച ചട്ടിയെടുത്ത്‌ തെണ്ടുന്നുണ്ട്

ആദി : നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല വാ വന്ന് കയറ്

ആദി ബൈക്കിൽ കയറിയ ശേഷം ബൈക്ക് സ്റ്റാർട്ട് ആക്കി

രൂപ : ഇതേതാ പുതിയ ബൈക്ക് ആ പാട്ട വണ്ടി കൊടുത്തോ

ആദി : പാട്ട വണ്ടി നിന്റെ… ചിലച്ചോണ്ട് നിക്കാതെ വേഗം വന്ന് കയറെടി

ഇത് കേട്ട രൂപ പതിയെ ബൈക്കിന്റെ പുറകിലേക്ക് കയറി

ആദി : പിന്നെ ബോഡി ടച്ചിങ് ഒന്നും വേണ്ട പുറകിൽ വല്ലതും പിടിച്ചിരുന്നോണം

രൂപ : അല്ലെങ്കിലും നിന്റെ ദേഹത്തിവിടെ ആരും തൊടാൻ പോകുന്നില്ല അങ്ങനെ വല്ല ചിന്തയും ഉണ്ടെങ്കിൽ മോൻ അത് മാറ്റി വെച്ചേക്ക്

ഇത് കേട്ട ആദി രൂപയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയ ശേഷം ബൈക്ക് മുന്നോട്ട് എടുത്തു

കുറച്ച് സമയത്തിന് ശേഷം

രൂപ : ടാ

ആദി : ഉം എന്ത്

രൂപ :അത് പിന്നെ ഈ ബ്ലഡ്‌ കൊടുക്കുമ്പോൾ വേദനിക്കോ ഞാൻ ഇതുവരെ കൊടുത്തിട്ടില്ല

ആദി : ദൈവമേ ഇതൊന്നും അറിയാതെയാണോ നീ ബ്ലഡ്‌ കൊടുക്കാൻ പോകുന്നെ ജീവൻ പോകുന്ന വേദനയാണ്‌ മോളെ ഹോ സഹിക്കാൻ പറ്റില്ല🤭

രൂപ : ടാ വെറുതെ എന്നെ പേടിപ്പിക്കല്ലെ

ആദി : വേണമെങ്കിൽ വിശ്വസിച്ചാൽ മതി പിന്നെ അവിടെ കിടന്ന് കരഞ്ഞു വിളിച്ചു എന്നെ കൂടി നാറ്റിക്കരുത് എത്ര വേദനിച്ചാലും കടിച്ചു പിടിച്ചു നിൽക്കണം

ഇത്രയും പറഞ്ഞ ശേഷം ആദി പേടിച്ചിരിക്കുന്ന രൂപയുടെ മുഖം മിററിലൂടെ നോക്കി പതിയെ ചിരിച്ചു

രൂപ : ടാ അവരോട് മയക്കിയിട്ട് ബ്ലഡ്‌ എടുക്കാൻ നീ ഒന്ന് പറയോ

ആദി : പിന്നേ എനിക്കതല്ലേ ജോലി

രൂപ : ദുഷ്ടൻ നീ അനുഭവിക്കുമെടാ

ആദി : പ്രാകാതെടി നീ പറഞ്ഞാൽ ചിലപ്പോൾ അത് പോലെ തന്നെ നടക്കും

രൂപ : അതേ നടക്കും എന്റെതേ കരിനാക്കാ ധാ നോക്ക് 😛

രൂപ പതിയെ നാക്ക് പുറത്തേക്കിട്ട് കാണിച്ചു

ആദി : ഉം നന്നായിട്ടുണ്ട് നല്ല അസൽ ചിമ്പാൻസി

Leave a Reply

Your email address will not be published. Required fields are marked *