ഹരിത മനോഹരം – 1 13അടിപൊളി 

ഹരി പിന്നിലോട്ട് മാറി പറഞ്ഞു: ചെറുതായിട്ട്. വേദന ഇല്ലടി..

 

അഞ്ജുവിന്റെ കണ്ണിൽ തന്നോടുള്ള കെയറിങ് ഹരി ശ്രദ്ധിക്കാതിരുന്നില്ല.

 

അഞ്ചു: ഇന്നലെ എത്ര വട്ടം നിന്നെ വിളിച്ചു അറിയുമോ… ഇന്ന് രാവിലെ വരെ ട്രൈ ചെയ്തു..

 

ഹരി: ഇന്നലെ ആക്സിഡന്റിനിടയിൽ ഫോൺ കേടായി എന്റെ..

 

 

ഹരി പതിയെ സൂക്ഷിച്ചു ഫോൺ ബോക്സ്‌ തുറന്നു.

 

 

വീണ ചേച്ചി ലീവായിരുന്നു, പനിയാണ് എന്നാണ് ഓഫീസിൽ സംസാരിച്ചത് എങ്കിലും, സത്യം ഹരിക്ക് മാത്രമേ അറിയാമായിരുന്നുള്ളു.

 

ഓഫീസ് ഗേറ്റിനു മുന്നിൽ ആയിഷായുടെ വണ്ടിക്ക് വേണ്ടി ഹരി കാത്തു നിൽക്കുന്ന ഓരോ നിമിഷവും, ഹരിക്ക് ടെൻഷനും പേടിയും കൂടി കൂടി വന്നു.

 

കാറിൽ നിന്നും ഇറങ്ങിയ ആയിഷയുടെ കയ്യിൽ നിന്നും സൈഡ് ബാഗ് വാങ്ങി, എന്നത്തേയും പോലെ സ്പെഷ്യൽ കോഫി കൊടുത്ത്, ഗുഡ്മോർണിംഗ് പറഞ്ഞു ഹരി.

 

ദിവസവും തിരിച്ചു കിട്ടാറുള്ള ഗുഡ്മോർണിങ്ങിനു പകരം, അൽപം രൂക്ഷമായ ഒരു നോട്ടം ആയിരുന്നു ഹരിക്ക് കിട്ടിയത്.

 

എന്തായാലും ആയിഷയുടെ പിന്നാലെ ഹരി നടന്നു ഓഫീസിലേക്ക്.

 

അധികം വൈകാതെ തന്നെ, ഹരിക്കുള്ള കാളിങ് ബെൽ മുഴങ്ങി.

ടെൻഷനടിച്ചു കൊണ്ട്, ഹരി പതിയെ ആയിഷയുടെ കേബിനിലേക്ക് കയറി.

ഇന്നലെ പറയാതെ പോയതിനും, രാത്രി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതിനും കൂടെ ഉള്ള ഡോസ് കേൾക്കാൻ റെഡി ആയി ആണ് ഹരി ആയിഷയുടെ മുന്നിൽ നിന്നത്.

 

പക്ഷെ ആയിഷ ഹരിയോട് ഇന്നലെ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ചതെ ഇല്ല,, പകരം ഇന്നത്തെ ജോലികളെ കുറിച്ചുള്ള ഡീറ്റെയിൽസ് കൊടുത്തു.

 

എല്ലാം കഴിഞ്ഞ്, നെടുവീർപ്പ് ഇട്ട്, ഹരി തിരിഞ്ഞു നടന്നു.

 

തിരിഞ്ഞു നടന്നു തുടങ്ങിയ ഹരിയെ ഐഷ വിളിച്ചു : ഹരി…

 

ഹരി : മാം…

 

ഐഷ: നാളെ, വീണ ചേച്ചി വന്നാൽ, ലീവിന്റെ കാര്യം സംസാരിച്ചാൽ മതി.

 

ഹരിയുടെ മുഖത്ത് ഒരു സന്തോഷം വന്നു. ഹരി : താങ്ക്സ് മാം..

 

തന്റെ ബാഗ് തുറന്ന് പുതിയ മോഡൽ ഫോൺ പെട്ടിയോടെ ഹരിക്ക് നേരെ നീട്ടി.

 

ഹരി ഒന്ന് അതിശയിച്ചു, അത് വാങ്ങി. പിന്നാലെ ഒരു ചെറിയ ബോക്സിൽ ഒരു സിം കാർഡും കൊടുത്തു ഹരിക്ക് ഐഷ. എന്നിട്ട് പറഞ്ഞു : പുതിയ സിം എടുത്താൽ, സിം തിരിച്ചു തരണം. അതുവരെ ഈ സിമ്മിൽ നിന്ന് എന്നെ മാത്രമേ ഹരി വിളിക്കാൻ പാടൂ…

 

ഹരി അൽപം വിക്കി പറഞ്ഞു: മാം, സൈറ്റിൽ പോകുന്ന വഴിക്ക്, ഞാൻ ഫോണും സിമ്മും വാങ്ങിക്കൊണ്ടു മാം..

 

മറുപടി കണ്ണ് തുറിച്ചുള്ള നോട്ടം ആയിരുന്നു ആയിഷയുടെ..

 

ഹരി മിണ്ടാതെ വേഗം പുറത്തിറങ്ങി.

 

ഓഫീസിലെ സ്റ്റാഫ്‌ ആയ, അമൽ ഹരിയുടെ ഡെസ്കിലേക്ക് വന്നപ്പോൾ കാണുന്നത് പുതിയ ഫോൺ ബോക്സിലേക്ക് മിഴിച്ചു കൊണ്ട് നോക്കി ഇരിക്കുന്ന ഹരിയെ ആണ്.

 

അമൽ ഉടനെ ബോക്സ്‌ എടുത്തു പൊക്കി പിടിച്ചു പറഞ്ഞു: എടാ.. പുതിയത് വാങ്ങിതാണോ..

 

അപ്പോഴേക്കും അഞ്ചു അടക്കം കുറച്ചു പേർ അവിടേക്കു എത്തി.

 

അമൽ : എടാ, എത്ര ആയി ഇതിനു. ഓൺലൈൻ ആണോ?.. ഒന്ന് ഒന്നേ കാൽ ലക്ഷം വിലയില്ലേ ഇതിന്.

തന്റെ ചുറ്റും കൂടി നിൽക്കുന്നവരോട് ഹരി പറയാൻ അൽപം മടിചാനെങ്കിലും പറഞ്ഞു : മാം തന്നതാ…

 

തനിക്കു മുന്നിൽ കൂടി നിന്നവർ കണ്ണ് മിഴിച്ചു പരസ്പരം നോക്കി നിൽക്കുന്നത് കണ്ട് ഹരിക്ക് അപ്പോൾ തോന്നിയത് എടുത്തു പറഞ്ഞു: ഇതിനു പകരം, എന്തൊക്കെ ഞാൻ കേൾക്കേണ്ടി വരും എന്ന് ഒരു പിടിയുമില്ല.

 

ഫോൺ ബോക്സ്‌ അപ്പോഴേക്കും മൂന്നാമത് ഒരാളുടെ കയ്യിൽ എത്തിയിരുന്നു. ഉടനടി അത് ഹരിയുടെ മുന്നിൽ വച്ചു അവൻ പറഞ്ഞു: നീ സൂക്ഷിച്ചു വച്ചോ ഇത്.. നിന്നെ കൊണ്ട് മാത്രമേ പറ്റൂ, ഇങ്ങനെ കൂളായി നിന്ന് ചീത്ത കേൾക്കാൻ..

 

പതിയെ എല്ലാവരും പോയി,, അഞ്ചു ഒഴിച്ച്. ഹരി ഫോൺ ബോക്സ്‌ നോക്കി നെടുവീർപ്പിട്ടു വീണ്ടും.

 

അഞ്ചു ഒരു ചെയർ വലിച്ചു ഹരിയുടെ അടുത്തിരുന്നു. എന്നിട്ട് പറഞ്ഞു: നോക്കി ഇരിക്കാതെ. ബോക്സ്‌ തുറക്ക്..

Leave a Reply

Your email address will not be published. Required fields are marked *