ഹരിത മനോഹരം – 1 13അടിപൊളി 

 

ഹരിയുടെ മുഖത്ത് നിന്നും അഞ്ചു കാര്യങ്ങൾ വായിച്ചെടുത്തു.

 

അഞ്ജു എന്തെങ്കിലും പറയുന്നത്തിനു മുന്നേ വീണ പറഞ്ഞു: ലീവിനെ പറ്റി ഇപ്പോൾ ചിന്തിക്കേണ്ട അഞ്ചു. ഇഷ്ടം പോലെ പണി ഉണ്ട്. പിന്നെ ഹരിയുടെ ഗ്യാപ് നമ്മുടെ ടീമിനാണ് ഫിൽ ചെയ്യേണ്ടത്.

അമൽ ചാടി എഴുന്നേറ്റ് പറഞ്ഞു : ഞാൻ പോവില്ലട്ടോ ചേച്ചി. ആദ്യമേ പറഞ്ഞേക്കാം.

വീണ : നമുക്ക് മാനേജ് ചെയ്യടാ.. കിടന്നു ചാടാതെ.. ഹരിക്ക് എക്സാം ഉള്ളോണ്ടല്ലേ…

അമൽ ഒന്ന് ഇരുത്തി മൂളി….

 

അന്ന് ഇടക്കിടക്ക് വീണ, ഹരിയെ ഇടക്കിടക്ക് നോക്കുന്നതും, നോക്കുമ്പോൾ ഉള്ള മുഖത്തെ ഭാവവും എല്ലാം അഞ്ചു കാണുന്നുണ്ടായിരുന്നു.

 

സമയവും, ദിവസവും പോകുന്ന വഴി അറിഞ്ഞില്ല ഹരിക്ക്. ജോലി കഴിഞ്ഞു കിട്ടുന്ന സമയം എല്ലാം ക്സാമിനായി പ്രെപയർ ചെയ്തു ഹരി……………..

 

 

 

 

ലീവ് കഴിഞ്ഞു വന്ന, ഹരിയെ ഓഫീസിൽ കണ്ട എല്ലാവർക്കും ഒരുപാട് സന്തോഷം ആയി. എല്ലാവരും വന്നു ഹരിയോട് എക്സാം വിശേഷങ്ങൾ ചോദിച്ചു. കൂടെ വീട്ടിലെ വിശേഷങ്ങളും.

 

എക്സാം വിശേഷം കുഴപ്പമില്ല എന്ന് പറഞ്ഞ്, വീട്ടിലെ വിശേഷം ” സുഖം ” എന്ന് പറഞ്ഞു നുണ പറഞ്ഞു ഹരി.

 

ഹരിയെ കൂടുതൽ നേരം കെട്ടിപിടിച്ചു, തിരിച്ചെത്തിയതിൽ സന്തോഷം കാണിച്ചത് അമൽ ആയിരുന്നു. ഇത്രയും ദിവസം മാഡത്തിന്റെ വായയിൽ ഇരിക്കുന്നതു, ഹരിക്ക് പകരം കേട്ട അമലിന്റെ സന്തോഷ പ്രകടനം എല്ലാവരിലും ചിരി ഉണ്ടാക്കി.

 

എല്ലാവരെയും പോലെ, തന്റെ മുന്നിൽ കോഫി പിടിച്ചു, നിന്നിരുന്ന ഹരിയെ കണ്ട്, കാറിൽ നിന്ന് ഇറങ്ങിയ ആയിഷക്കും മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു എങ്കിൽ കൂടെ പുറത്തു കാണിച്ചില്ല.

 

ആയിഷയുടെ പിന്നാലെ ഓഫീസിലേക്ക് നടക്കുമ്പോൾ ആയിഷ എക്സാമിന്റെ കാര്യം ചോദിച്ചു : സൊ, എത്രണ്ണം കിട്ടും.

 

ഹരി: അറിയില്ല. എല്ലാം നന്നായി പോയിട്ടുണ്ട്.

 

ആയിഷ : ഓക്കേ,, ഇത്രയും ദിവസത്തെ ബ്രീഫ് വീണ ചേച്ചിയിൽ നിന്നും കിട്ടും. പിന്നെ,, ഈ വെഡ്നെസ്‌ഡേ ചെറിയ ഒരു പാർട്ടി ഉണ്ട്, ഫൈസിടെ ബർത്ഡേ ആണ്. ഈവെനിംഗ്, വീട്ടിൽ വച്ച്. മറക്കണ്ട.

 

ഹരി : ഓ… ഓക്കേ മാം…

 

ജോലിയുമായി മുന്നോട്ട് പോകുന്നതിനിടയിൽ ബുധനാഴ്ച വന്നെത്തി.

 

ആയിഷ ഉച്ച കഴിഞ്ഞ് ലീവ് പറഞ്ഞ് പോയി. ഓഫീസിൽ ഹരിയെ കൂടാതെ ക്ഷണം ഉണ്ടായിരുന്നത്, വീണക്കു മാത്രം ആയിരുന്നു.

 

വീണയും നേരത്തെ ഇറങ്ങി. ഹരി ഓഫീസ് ക്ലോസിങ് ടൈമിൽ ഇറങ്ങാൻ നോക്കി എങ്കിലും നടന്നില്ല.

 

” ഹാ സാബ്, ലേറ്റ് ഹോഗയാ ആപ് “… സെക്യൂരിറ്റി ചേട്ടന്റെ ചോദ്യത്തിന് ഹരി മറുപടി പറഞ്ഞു : തൊടാ…

 

ഗേറ്റ് കടന്നു, ഉള്ളിലേക്കു പോകും തോറും, നിർത്തിയിട്ടിരിക്കുന്ന വില കൂടിയ കാറുകളിൽ കണ്ട് ഹരി, തൊട്ടു ഉഴിഞ്ഞാണ്‌ പോയത്.

 

വലിയ വീടിന്റെ മുന്നിലായി ഉള്ള, പച്ച പുല്ല് നിറഞ്ഞ ലോൺ ഏരിയയിൽ പാർട്ടി ആഘോഷം തുടങ്ങിയിരുന്നു. ഹരി എത്തിയത് കറക്റ്റ് കേക്ക് കട്ട്‌ ചെയ്യുന്ന സമയത്തും.

 

കോട്ടും, സ്യൂട്ടും അണിഞ്ഞ ആണുങ്ങൾക്കും, മോഡേണും, ലേറ്റസ്റ്റ് സാരിയും അണിഞ്ഞ സ്ത്രീകളുടേയുമൊക്കെ ഏറ്റവും പിറകിലായി ഹരി നിന്നും, കൊണ്ട് വന്ന ഗിഫ്റ്റ് പിറകിലായി പിടിച്ചു കൊണ്ട്.

 

വീൽ ചെയ്യാറിൽ ഇരുന്ന്, ചിരിച്ചുകൊണ്ട്,, ഫൈസിയുടെ കയ്യിൽ പിടിച്ചു ആയിഷ കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങിയതും ” കര ഘോഷങ്ങളോടെ ഹാപ്പി ബർത്ഡേ പാടി മുന്നിൽ നിന്നവർ “.

 

കേക്ക് കട്ടിയലിനു അവസാനം, ഓരോരുത്തരായി കേക്ക് ഫൈസിയുടെ വായയിലേക്ക് കൊടുക്കാൻ തിരക്ക് കൂടി.

 

കൂട്ടം കൂടി നിന്നവർ, പതിയെ ഓരോ വഴിയിലേക്ക് തിരിഞ്ഞു, ചെറു ചെറു കൂട്ടമായി. കൂടുതൽ പേർ, ആണുങ്ങളും പെണ്ണുങ്ങളും, ലിക്കർ കൗണ്ടറിന്റെ അടുത്തായിരുന്നു നിന്നത്.

 

 

” ആരിത്, ഗുണ്ടായോ “”…. സൈഡിൽ നിന്നും വന്ന ശബ്ദം കേട്ട് ഹരി തിരിഞ്ഞു നോക്കി.

 

റെഡ് സ്ലീവേലെസ് ഗൗണിൽ അതി സുന്ദരിയായി മേക്കപ്പ് ഒക്കെ ഇട്ട അനുവിന്റെ ശബ്ദം ആയിരുന്നു അത്. കയ്യിൽ ഗ്ലാസും, ഗ്ലാസിൽ മദ്യവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *