ഹരിത മനോഹരം – 1 13അടിപൊളി 

 

 

വീണ : ഓഫീസിൽ പറയണ പോലെ, ഗേ ആണോ നീ..

 

ഹരി തന്റെ മുന്നിൽ ഇരിക്കുന്ന, ആയിഷക്കും വക്കീലിനെയും ഒന്ന് നോക്കി. എന്നിട്ട് വീണയോട് പറഞ്ഞു : എന്റെ ചേച്ചി, ഞാൻ ഗേയും, കോപ്പും ഒന്നുമല്ല.

 

വീണ അൽപം കോപത്തോടെ : പിന്നെ എന്താ നിന്റെ പ്രശ്നം… അത് പറ..

 

ഹരി വീണ്ടും ഒന്നുടെ അടിച്ചു..

 

ഹരി : എങ്ങിനെയാ ചേച്ചിയോട് ഞാൻ ഇത് പറയുക… മ്മ്മ്മ്…. ക്ലിയർ ആവുന്ന രീതിയിൽ പറയാം..

 

ഹരി : ചേച്ചി,, ഈ ജീവിതത്തിൽ, ഞാൻ ഇനി, പ്രണയിക്കാൻ ഉള്ള യാതൊരു വഴിയും ഇല്ല. ബാച്‌ലർ ലൈഫ്, അതാണ് എന്റെ പ്ലാൻ.. മതിയോ ഉത്തരം..

 

വീണ : ഓ,, ലവ് ഫായിലിയാർ.. അതാണ് പ്രശ്നം..

 

ഹരി ഒന്ന് നെടു വീർപ്പിട്ടു ഒന്ന് ആലോചിച്ചു, ഒന്നുടെ അടിച്ചു പറഞ്ഞു : അങ്ങിനെ എങ്കിൽ അങ്ങിനെ..

 

വീണ : ഒരു പ്രണയം പൊളിഞ്ഞു എന്ന് വച്ച്, എല്ലാ പ്രണയവും അങ്ങിനെ ആവുമോ??..

 

ഹരി : ആ ഒരു പ്രണയം എന്റെ ജീവിതം ആകെ മാറ്റി മറിച്ചു ചേച്ചി. എനിക്ക് എല്ലാം നഷ്ടമായി, ജീവൻ ഒഴിച്ച്. ബാക്കി എല്ലാം…

 

….ചേച്ചി ഞാൻ കരയാറില്ലായിരുന്നു എന്ത് വന്നാലും, കുട്ടിക്കാലം മുതലേ. കാരണം അറിയുമോ, ചെറിയ ചെറിയ തെറ്റുകൾക്ക് പോലും, കുട്ടിക്കാലം മുതൽ ബെൽറ്റ്‌ വെച്ചാണ് എന്നെ എന്റെ അച്ഛൻ തല്ലിയിരുന്നത്.

ചിലപ്പോൾ തന്നെ പോലെ തന്റെ മോനെ പട്ടാള ക്കാരൻ ആക്കുക എന്നുള്ള സ്വപ്നം ഞാൻ കുട്ടിക്കാലത്തെ, ഇടത് കയ്യിൽ സ്റ്റീൽ റോഡ് ഇട്ട് അങ്ങേരുടെ മോഹം മുളയിലേ നുള്ളി കളഞ്ഞത് കൊണ്ടാവും അത്.

 

അങ്ങിനെ ഉള്ള ഞാൻ, കരഞ്ഞിട്ടുണ്ട് ചേച്ചി, കരയിച്ചിട്ടുണ്ട് എന്നെ,, അവളുടെ കാലിൽ കിടന്ന് പട്ടിയെ പോലെ കരഞ്ഞിട്ടുണ്ട് ഞാൻ, എന്നെ ഒഴിവാക്കി പോവാതിരിക്കാൻ….

 

ഹരി കണ്ണുകൾ അടച്ചു പിടിച്ചു പലതും ഓർക്കാൻ ശ്രമിച്ചു.

 

എന്നിട്ട് ഇടവേളയ്ക്കു ശേഷം പറഞ്ഞു : എനിക്ക് പേടിയാണ് ചേച്ചി, ലവ് എന്ന് പറയുന്ന സാധനത്തിനെ ഭയങ്കര പേടി ആണ്. മര്യാദക്ക് പഠിച്ചു കൊണ്ടിരുന്ന എന്നോട്, ദീപ്തി ഇങ്ങോട്ട് വന്നു പറഞ്ഞ പോലെ തന്നെ ആണ്, അവളും ഇങ്ങോട്ട് വന്നാണ് എന്നെ പ്രൊപ്പോസ് ചെയ്തത്.

 

വീട്ടിൽ, അമ്മ, അമ്മൂമ്മ, ചേച്ചിമാർ, കുട്ടികൾ, ഇതായിരുന്നു എന്റെ ലോകം. അതിന്റെ ഇടയിലാണ്.. അവൾ….. എന്തിനാ ചേച്ചി അവൾ..

 

ഹരിക്ക് നാക്കു കുഴഞ്ഞു തുടങ്ങിയിരുന്നു…

 

ഹരി : പഠിപ്പ് തുലച്ചു, കുടിയനായി, തെമ്മാടി ആയി, അവസാനം ഇറങ്ങി പോടാ എന്ന് വരെ പറയിപ്പിച്ചു…

 

മതി ചേച്ചി പ്രണയം… എന്റെ കഴിവ് കേടാണ്, ആരെയും കുറ്റം പറയുന്നില്ല, പ്രണയവും ജീവിതവും മുന്നോട്ട് കൊണ്ട് പോകുന്ന, ജയിച്ചു കാണിച്ച എത്രയോ പേരുണ്ടല്ലോ.. പക്ഷെ ഞാൻ തോറ്റ കൂട്ടത്തിലാണ്.. പ്രണയത്തോടൊപ്പം, ജീവിതത്തിലും തോറ്റ കൂട്ടത്തിൽ…

 

ഹരി എല്ലാവരെയും നോക്കി.. തന്നെ തന്നെ, ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന മൂന്നു പേരുടെയും മനസ്സിൽ എന്താണ് എന്ന് ഹരിക്ക് മനസ്സിലായില്ല..

 

ഹരി ഗ്ലാസ്സ് കാലിയാക്കി എഴുന്നേറ്റു..

 

വീണയെ നോക്കി പറഞ്ഞു : ഇനി ഫുഡ്‌ ഒന്നും ഇറങ്ങില്ല ചേച്ചി.. അപ്പോൾ എല്ലാവരോടും ഗുഡ് നൈറ്റ്‌..

 

ഹരി തിരിഞ്ഞു നടന്നു. പിന്നിൽ നിന്നും വീണയുടെ ശബ്ദം കേട്ടു എങ്കിലും, തിരിഞ്ഞു നോക്കാതെ കൈ ഉയർത്തി, ബൈ പറഞ്ഞു കൊണ്ട്, അൽപം ആടി, ആടി ഹരി മുന്നോട്ട് നടന്നു..

 

എത്ര ദൂരം നടന്നു എന്നറിയില്ല ഹരി. അരികിൽ റെഡ് കളർ ഹോണ്ട സിറ്റി വന്നു നിന്ന്, ഗ്ലാസ്സ് താഴ്ത്തി വക്കീൽ ഉറക്കെ പറഞ്ഞു : വണ്ടിയിൽ കയറട..

 

ഹരി : ഞാൻ നടന്നോണ്ട് വക്കീലേ..

 

അനു : എത്ര ദൂരം, പോലീസ് പിടിച്ചു കൊണ്ട് പോവും, ഇറക്കാൻ ഞാൻ വരില്ല രാത്രി..

 

ഹരി : അത് ശരിയാണല്ലോ,, ഓട്ടോ കിട്ടും കുറച്ചു നടന്നാൽ, വക്കീൽ വിട്ടോ..

 

അനു : വന്നു കേറട… എന്നെ പുറത്ത് ഇറപ്പിക്കരുത്..

 

ഹരി പതിയെ പോയി ഡോർ തുറന്ന് അകത്തു കയറി..

Leave a Reply

Your email address will not be published. Required fields are marked *