ഹരിത മനോഹരം – 1 13അടിപൊളി 

 

ആ നിമിഷത്തെ സീരിയസ് സിറ്റുവേഷൻ ഹരി, തമാശയിലേക്ക് മാറ്റി എല്ലാവരെയും ചിരിപ്പിച്ചു.

 

” ഇവിടെ ആർക്കും ജോലി ഒന്നും ഇല്ലേ “.. പിന്നിൽ നിന്നും ആയിഷയുടെ അലർച്ച കേട്ട ഉടനെ എല്ലാവരും ഓടി തങ്ങളുടെ കാണിനിലേക്ക്. ഹരിയും സീനിയർ ടീം ലീഡേഴ്‌സ് ആയ രണ്ടു പേരും ഒഴിച്ച്..

 

ആയിഷ മറ്റു രണ്ടുപേരോടായി പറഞ്ഞു : വീണ ഇല്ല ഇന്ന് അറിയാലോ, ആ ടീമിന്റെ ചുമതല കൂടെ നിങ്ങൾക്കു ഉള്ളപ്പോൾ ആണോ, ഇവിടെ.. ഈ…..

 

അവർ രണ്ടു പേരും വേഗം സ്ഥലം വിട്ടു മ തന്നെ നോക്കി നിന്നിരുന്ന ഹരിക്ക് നേരെ തിരിഞ്ഞ് ആയിഷ ചോദിച്ചു : ഞാൻ ചോദിച്ച ഫയൽ എവടെ?..

 

ഹരി അൽപം വിക്കി : കൊണ്ട് വരുവാണ് മാം..

 

ആയിഷ അലറി : ഇനി അതിന് പ്രത്യേക ക്ഷണം വേണോ..

 

ഹരി തല കുനിച്ചു മിണ്ടാതെ നിന്നു. പറഞ്ഞത് എങ്ങാനും കേട്ടുവോ എന്നുള്ള പേടിയും ഉണ്ടായിരുന്നു മനസ്സിൽ.

 

” ഓൾ ആർ ഇടിയറ്റ് സ് “.. പറഞ്ഞു ആയിഷ നടന്നു നീങ്ങി, സ്‌മോക്കിങ് സോൺ ലക്ഷ്യമാക്കി..

 

തന്നെ പാവത്തോടെ, നോക്കുന്ന കണ്ണുകളെ നോക്കി ഹരി പറഞ്ഞു : ചാര്ജറിനുള്ള കോട്ട ആയി തോന്നുന്നു..

 

കേട്ടവർ പതിയെ മുഖം പൊത്തി ചിരിച്ചു.

 

ആയിഷ തിരിച്ചു വരുമ്പോഴേക്കും ഹരി വേണ്ടത് ചെയ്തു വച്ചിരുന്നു.

 

തന്റെ ഡെസ്കിൽ വന്നിരുന്ന് ജോലി തുടങ്ങി, അൽപ നേരത്തിനകം ഓഫീസ് ഫോൺ റിങ് ചെയ്തു..

 

ഹരി : xxxx കൺസ്ട്രക്ഷൻ കമ്പനി, ഹരി ആണ് സംസാരിക്കുന്നത്.

 

മറുതലക്കിൽ നിന്നും: എടാ ഞാനാ, സുധീർ…

 

അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ സുധീരേട്ടനെ ഹരിക്ക് നല്ല പരിചയം ഉണ്ട്. മാമിന്റെ യാത്ര ക്ലെയിം കൊണ്ട് കൊടുത്താണ്പരിചയത്തിന്റെ തുടക്കം. ആളെ പരിചയപ്പെട്ടപ്പോഴെ മനസ്സിലായി വെറും ചെറ്റ ആണ് എന്ന്. ഫ്രീ,,, ഓ സീ കിട്ടിയാൽ ആസിഡ് വരെ കുടിക്കുന്ന ടൈപ്പ്.

 

ജോലിയിൽ കയറി മാസങ്ങൾ കഴിഞ്ഞും, ഇപ്പോഴും ഹരിയോട് ചെലവ് ചോദിക്കലാണ് സുധീരന്റെ പണി. ഹരി ചിലവ് കൊടുക്കാത്തതിനുള്ള ചൊറിച്ചിൽ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട് ഇപ്പോഴും.

 

ഹരി : ഏട്ടാ,, പറ…

 

സുധീർ : എടാ, ചിലവുണ്ടല്ലോ??.

 

തുടങ്ങി നാറി… ഫോൺ കിട്ടിയത് ഇയാൾ എങ്ങിനെ അറിഞ്ഞു. ഹരി മനസ്സിൽ പറഞ്ഞു.

 

ഹരി : എന്താ ഏട്ടാ?..

 

സുധീർ : നിന്റെ ക്ലെയിം മൊത്തം ഇന്ന് അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകും. പിന്നെ നിനക്ക് മാത്രമായി വർക്കിംഗ്‌ ഹവർ കോൺസെപ്റ്റ് എടുത്തു കളഞ്ഞിട്ടുണ്ട്.

കോളടിച്ചല്ലോ കള്ള,, കള്ള ബില്ലുണ്ടാക്കി, ഇനി എത്ര വേണേലും ആണ്ടല്ലോ..

 

ഹരി ദേഷ്യം മനസ്സിൽ കടിച്ചു പിടിച്ചു : കള്ളത്തരം ചെയ്ത് ശീലം ഇല്ല ഏട്ടാ.. സമയം ഉണ്ടെങ്കിൽ പറയണേ,, ഒന്ന് പഠിപ്പിച്ചു തരണം.

 

സുധീർ അത് കേട്ട് ചൂളി എങ്കിലും ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു : അവന്റൊരു തമാശ…..

 

അധികം നീട്ടാതെ ഹരി ഫോൺ കട്ട്‌ ചെയ്തു…..

 

” ദയിവമേ,, പറഞ്ഞത് മൊത്തം മാം കേട്ടു. അല്ലെങ്കിൽ ഇങ്ങനെ, ഇത്രപെട്ടെന്ന്,…….”….. ഹരി മനസ്സിൽ മാമിനോടുള്ള നന്ദിയും പറഞ്ഞു..

……………………………………………………

 

പിറ്റേന്ന് വീണ ഓഫീസിൽ വന്നു. ഹരി ലീവിന്റെ കാര്യം പറയാനായി വീണയുടെ അടുത്ത് ജോലികൾ കുറച്ചു തീർത്തു എത്തി.

 

ആയിഷ, ഹരിക്ക് ഫോൺ കൊടുത്തത് അഞ്ചു വീണയോട് പറഞ്ഞു.

 

അത് കേട്ട് എന്തോ പറയാൻ വന്ന വീണ പക്ഷെ തന്റെ വാ അടക്കി..

 

ഹരി പതിയെ ലീവിന്റെ കാര്യം വീണയോട് പറഞ്ഞു. ലീവിന്റെ പ്ലാൻ കൊടുക്കുമ്പോൾ വായിൽ നിന്നും വീണ എക്സാമിന്റെ കാര്യം കേട്ടതും അഞ്ചു പറഞ്ഞു: നമ്മുടെ കോളേജിൽ അല്ലെ എക്സാം,,, ഞാനും കൂടെ വന്നാലോ എന്നാൽ നാട്ടിലേക്ക്, നിന്റെ കൂടെ. ഒരു ഗെറ്റ് ടുഗെതർ പ്ലാൻ ചെയ്താലോ..

 

ഹരിയുടെ മനസ്സിൽ പലതും മിന്നി മറഞ്ഞു നിമിഷങ്ങൾ കൊണ്ട്.ഹരി അൽപം സീരിയസ് ആയി അഞ്ചുവിനോട് പറഞ്ഞു : 16 സപ്ലി ആണ് ഉള്ളത്,, അതിന്റെ ഇടയിൽ ആണോ ഗെറ്റ് ടുഗെതർ.

Leave a Reply

Your email address will not be published. Required fields are marked *