പിടിച്ചു നിൽക്കാൻ കൈ തൊഴിൽ ചിലത് അറിയാം എങ്കിലും, നാട്ടിൽ നിക്കാൻ നിർവാഹം ഇല്ലായിരുന്നു ഹരിക്ക്.
വടക്കേലെ കുട്ടി,, നാട്ടിൽ ഹരിയെ പറഞ്ഞു കൊണ്ടിരുന്നത്. വീട് വിട്ടപ്പോൾ, നാട്ടിൽ എന്തെങ്കിലും പണി ചെയ്തു ജീവിക്കാം എന്നുള്ള ചിന്തകളെ ബാധിച്ചതു കൊണ്ടാണ് പുറത്തു എവിടേലും എന്തെങ്കിലും ജോലി നോക്കാം എന്ന് വച്ചു കൂടെ പഠിച്ച ചിലരെ ഫോൺ വിളിച്ചത്.
അതുകൊണ്ട് തന്നെ ആണ്, കൂടെ പഠിച്ചു പാസ്സായി ജോലിക്ക് കയറിയ എല്ലാരോടും എന്തെങ്കിലും ഒരു ജോലി എന്ന് പറഞ്ഞു ഹരി കെഞ്ചിയതും.
നാലാം ക്ലാസ്സ് മുതൽ, പ്ലസ് ടു വരെ ഒന്നിച്ചു ഒരു ക്ലാസ്സിൽ പഠിച്ച, എഞ്ചിനീയറിംഗ് സ്ട്രീം വേറെ ആണെങ്കിലും ഒരേ കോളേജിൽ പഠിച്ച, ഉമേഷ് ആണ് ” നീ വാടാ, വന്നിട്ട് ഇവിടെ എന്തെങ്കിലും നോക്കാം ” എന്നുള്ള പറച്ചിലിൽ ഒന്നും ആലോചിക്കാതെ കുറച്ചു തുണി മാത്രം എടുത്ത്, തന്റെ ഫോൺ വരെ ഉപേക്ഷിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..വീട്ടിൽ ഒരു കത്ത് മാത്രം എഴുതി വച്ചു ” ജോലിക്കായി പോവാണ്, ഇനിയും കുത്തുവാക്കുകൾ കേൾക്കാൻ വയ്യ, ആരെയും കരയിക്കാനും ഇനി ഞാനില്ല. പ്രായപൂർത്തി ആയ എന്നെ അന്വേഷിച്ചു പോലീസിനെ ഒന്നും അയക്കില്ല എന്ന് വിശ്വസിക്കുന്നു “…
ഹരിയെ പറ്റി അറിയാവുന്നതു കൊണ്ട് തന്നെ ഉമേഷ് യാതൊരു കുറവും ഹരിക്ക് വരുത്തിയില്ല, അതും കൂടാതെ ഓഫീസ് ജോലിക്ക് വേണ്ടി മാത്രമേ ശ്രമിച്ചതും ഉള്ളു.
രണ്ടു മാസങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ഉമേഷിന്റെ ഫ്ലാറ്റിൽ തള്ളി നീക്കിയപ്പോൾ, ഉമേഷിന്റെ ഫ്ലാറ്റ് മേട്സിന്റെ ഇടയിൽ തുടങ്ങിയ സംസാരവും, ജോലി ലഭിക്കാത്തതിനാൽ ഉള്ള നിരാശയും ഹരിയെ ഡിപ്രെഷന്റെ ആദ്യ സ്റ്റേജുകളിൽ കൊണ്ട് എന്തിച്ചു.
അങ്ങിനെ ഒരു ദിവസമാണ്, ഹരിയോട്, ഈ ജോലിയെ പറ്റി ഉമേഷ് പറയുന്നത്. പേപ്പറുകൾ എഴുതി എടുക്കുന്നത് വരെ പിടിച്ച ഫീൽഡിൽ തന്നെ, ഒരു ജോലി, അതുകൊണ്ട് കിട്ടുന്ന അറിവ് എല്ലാം ഹരിയെ പറഞ്ഞു മനസ്സിലാക്കിയ ശേഷം ആണ് ഉമേഷ് ഹരിക്ക് വേണ്ടി ഈ ജോലി റെക്കോമണ്ട് ചെയ്ത ആളെ പറ്റി പറയുന്നത്.
അഞ്ജലി അരവിന്ദ്,,,……..
ഹരിക്ക് താല്പര്യം ഇല്ലാത്ത, മറക്കാൻ ആഗ്രഹിക്കുന്ന പേരുകളിൽ ഒന്ന്…
പക്ഷെ,,വേറെ ഒരു വഴി മുന്നിലില്ലാത്തോണ്ട് ആണ് ഇന്റർവ്യുനായി ഹരി പോകുന്നത്. തന്നെ കാത്ത് ചിരിച്ചോണ്ട് നിന്നിരുന്ന അഞ്ജലിയോട് മുഖത്ത് ചിരി വരുത്താനെ ഹരിക്ക് കഴിഞ്ഞുള്ളു.
കൂടെ പഠിച്ചിരുന്ന,, ആ സമയത്ത് ഉള്ള ഹരിയുടെ മുഖവും കോലവും, തന്റെ മുന്നിൽ നിൽക്കുന്ന ഇന്നത്തെ ഹരിയുടെ കോലവും മുഖവും കണ്ട്, അഞ്ജലിയുടെ ചിരി പതിയെ മാഞ്ഞു.
അഞ്ജലി, ഹരിക്ക് വീണ ചേച്ചിയെ പരിചയപ്പെടുത്തി കൊടുത്തു. വീണ ചേച്ചിയുടെ ടീമിലാണ് അഞ്ജലി വർക്ക് ചെയ്യുന്നത്.
വേറെ കുറച്ചു പേരെ കൂടെ പരിചയപ്പെട്ടു ഹരി, താൻ ഏതു ജോലി ഇന്റർവ്യുവിനു ആണ് വന്നിട്ടുള്ളത് എന്ന് കേട്ടിട്ട്, എല്ലാവരുടെയും മുഖത്തു തെളിഞ്ഞ ” അയ്യോ പാവം ” എന്നുള്ള ഭാവം ഒന്നും ഹരിയുടെ മനസ്സിനെ സ്വാധീനിച്ചില്ല. കാരണം, മനസ്സ് മുഴുവൻ പ്രാർത്ഥനയിൽ ആയിരുന്നു ഹരിയുടെ,, ഈ ജോലി കിട്ടാൻ വേണ്ടി “..
ജോലിക്ക് കയറി, രണ്ടാം ദിവസം ഹരി മനസ്സിലാക്കി, എന്തായിരുന്നു എല്ലാവരുടെയും മുഖത്തുള്ള ” അയ്യോ, പാവം ” എന്നുള്ള ഭാവത്തിന് കാരണം.
” യൂ ഇടിയറ്റ് “.. തുടങ്ങുന്ന ചീത്ത വിളി ആണ് ഇംഗ്ലീഷിൽ. ഒരു ഒഴുക്കിൽ തുടങ്ങിയാൽ എപ്പോൾ നിർത്തും മാടം ആയിഷ എന്ന് പറയാൻ പറ്റില്ല. ചെറിയ മിസ്റ്റേക്കുകൾക്ക് പോലും ഇതേ അവസ്ഥ. ഇംഗ്ലീഷിൽ എങ്ങിനെയും ചീത്ത വിളികൾ ഉണ്ടെന്നു ഹരി മനസ്സിലാക്കി തുടങ്ങി ഓഫീസിലെ രണ്ടാം ദിനം തുടങ്ങി.
ഇതൊന്നും ഹരിയെ ബാധിച്ചിരുന്നതെ ഇല്ല, പിടിച്ചു നിൽക്കാൻ വേണ്ടി, ഇന്റർവ്യുവിൽ മാഡത്തിനോട് പറഞ്ഞ പോലെ, ഹരി പണിയെടുത്തു. സമയം നോക്കിയില്ല, ആഹാരം നോക്കിയില്ല, പരിസരം പോലും നോക്കിയില്ല.
